ഈ അമ്മയുടെയും ഈ അച്ഛന്‍റെയും മകളായ നീ ഇവര്‍ ഒരിക്കലും ചെയ്യാന്‍ തുനിയാത്ത കര്‍മ്മങ്ങള്‍ക്ക് എന്തുകൊണ്ടു തുനിയുന്നു എന്ന ഒരു ചോദ്യം സമുദായം എന്നോടു ചോദിച്ചിരിക്കാം. എനിക്ക് അച്ഛനായും അമ്മയായും വര്‍ത്തിച്ച പുസ്തകസാമ്രാജ്യത്തെ അവര്‍ കണക്കിലെടുക്കുന്നില്ല. സാഹിത്യമായിരുന്നു എന്‍റെ വളര്‍ത്തമ്മ; എന്‍റെ വളര്‍ത്തച്ഛനും. പുസ്തകങ്ങള്‍ അവിശ്രമം എന്നോട് ഉപദേശിച്ചുകൊണ്ടിരുന്നു. മരിച്ചുപോയവരുടെ നാക്ക് എന്നെ പശുക്കുട്ടിയെന്നപോലെ നക്കിത്തുടച്ചു മിനുക്കി, ലോകത്തിന്‍റെ ബലിപീഠത്തില്‍ ഒരു കാണിക്കയായി സമര്‍പ്പിച്ചു.
Shine Sebastian liked this