എന്റെ കഥ | Ente Katha
Rate it:
Read between June 19 - July 2, 2017
15%
Flag icon
അന്നു ഞാനും ജ്യേഷ്ഠനും കവിതകളും കഥകളും എഴുതുവാന്‍ തുടങ്ങി. അന്നു ദുഃഖപര്യവസായിയായ കഥകളാണു ഞങ്ങള്‍ക്ക് ഇഷ്ടപ്പെട്ടിരുന്നത്. കുറച്ചു കളിക്കണം; എന്നിട്ടു വിയര്‍ക്കണം. കുറച്ചു ദുഃഖിക്കണം; എന്നിട്ടു കരയണം.
38%
Flag icon
മദിരാശിയില്‍ ഒരു ലോഡ്ജില്‍ താമസിച്ചിരുന്ന നാരായണന്‍കുട്ടി എന്ന നിഷ്കളങ്കന്‍ വേലക്കാരിയെ ഗര്‍ഭിണിയാക്കിയ ഒരു കഥ പി.സി. കുട്ടിക്കൃഷ്ണന്‍ അന്നു പ്രസിദ്ധീകരിച്ചിരുന്നു. പാപം നിഷ്കളങ്കതയില്‍നിന്നു ജനിക്കുന്നു എന്ന തിയറി എന്നില്‍ അക്കാലത്തു വളരെയധികം ചിന്താക്കുഴപ്പം സൃഷ്ടിച്ചു.
78%
Flag icon
നിന്‍റെ കമ്പോളങ്ങളില്‍ നിത്യ നൂതനവിഭവങ്ങള്‍ വന്നു നിറയട്ടെ. നിന്‍റെ ദേവാലയങ്ങളുടെ ഓട്ടുമണികളെ സമ്പന്നഭക്തന്മാര്‍ നിത്യേന പലതവണയും ശബ്ദിപ്പിക്കട്ടെ. നിന്‍റെ വേശ്യകള്‍ തടിച്ചുമിനുത്ത് ആരോഗ്യവതികളായി നിലനില്‍ക്കട്ടെ, നിന്‍റെ ഉദ്യാനങ്ങളില്‍ കുട്ടികളുടെ അല്ലല്‍തട്ടാത്ത പൊട്ടിച്ചിരി മുഴങ്ങട്ടെ. നിന്‍റെ മെറീന്‍ഡ്രൈവില്‍ കടല്‍വക്കത്തു കടലിനെ തീരെ നോക്കാതെ അഹംഭാവത്തോടെ തലയുയര്‍ത്തി നടക്കുന്ന സുന്ദരികളുടെ സൗന്ദര്യം വര്‍ദ്ധിച്ചുവര്‍ദ്ധിച്ചു വരട്ടെ.
80%
Flag icon
സമുദായമെന്ന കള്ളമുത്തശ്ശി ഉണ്ടാക്കിനിര്‍ത്തിയ കശാപ്പുശാലയാണ് സദാചാരം. സത്യത്തെ ഭയക്കുന്നവരെയും കള്ളംപറയുന്നവരെയും ചതിക്കുന്നവരെയും ഗര്‍ഭമലസിക്കുന്നവരെയും കള്ളച്ചിരി പൊഴിക്കുന്നവരെയും കള്ളക്കരച്ചില്‍ കരയുന്നവരെയും മുത്തശ്ശിയമ്മ രാത്രിയില്‍ തന്‍റെ കരിമ്പടംകൊണ്ടു പുതപ്പിച്ച്, കാത്തുരക്ഷിക്കുന്നു. മനസ്സിന്‍റെ ചൈതന്യം അറിഞ്ഞിരിക്കുന്നവരും ശരീരത്തിന്‍റെ നശ്വരതയും നിസ്സാരതയും മനസ്സിലാക്കിയവരുമായ സത്യാന്വേഷികള്‍ കരിമ്പടത്തിന്‍റെ സംരക്ഷണത്തിനു പുറത്തുകിടന്ന് തണുത്തു വിറയ്ക്കുന്നു. സമുദായമുത്തശ്ശി ഈ കാഴ്ചകണ്ട് പൊട്ടിച്ചിരിക്കുന്നു.
Shine Sebastian liked this
84%
Flag icon
ഈ അമ്മയുടെയും ഈ അച്ഛന്‍റെയും മകളായ നീ ഇവര്‍ ഒരിക്കലും ചെയ്യാന്‍ തുനിയാത്ത കര്‍മ്മങ്ങള്‍ക്ക് എന്തുകൊണ്ടു തുനിയുന്നു എന്ന ഒരു ചോദ്യം സമുദായം എന്നോടു ചോദിച്ചിരിക്കാം. എനിക്ക് അച്ഛനായും അമ്മയായും വര്‍ത്തിച്ച പുസ്തകസാമ്രാജ്യത്തെ അവര്‍ കണക്കിലെടുക്കുന്നില്ല. സാഹിത്യമായിരുന്നു എന്‍റെ വളര്‍ത്തമ്മ; എന്‍റെ വളര്‍ത്തച്ഛനും. പുസ്തകങ്ങള്‍ അവിശ്രമം എന്നോട് ഉപദേശിച്ചുകൊണ്ടിരുന്നു. മരിച്ചുപോയവരുടെ നാക്ക് എന്നെ പശുക്കുട്ടിയെന്നപോലെ നക്കിത്തുടച്ചു മിനുക്കി, ലോകത്തിന്‍റെ ബലിപീഠത്തില്‍ ഒരു കാണിക്കയായി സമര്‍പ്പിച്ചു.
Shine Sebastian liked this
94%
Flag icon
'പരിശുദ്ധി ജനിക്കുമ്പോള്‍ ആരുടെയുമൊപ്പം വന്നെത്തുന്നതോ പിന്നീടു പൊക്കിള്‍ക്കൊടി പോലെ നഷ്ടപ്പെടാന്‍ കഴിയുന്നതോ അല്ല. പരിശുദ്ധി ഒരാള്‍ക്കു താന്‍ ജീവിക്കുന്നതോടൊപ്പം സമ്പാദിക്കുവാന്‍കഴിയുന്ന ഒരു മാനസിക സൗന്ദര്യമാണ്.
Prem and 2 other people liked this