More on this book
Kindle Notes & Highlights
'ആ കാല്‍ എടുത്തുതരികയാണെങ്കില്‍ എനിക്കു പണിക്കു പോകാമായിരുന്നു.'
ഒരിക്കലും ജനിക്കാന്‍ ആഗ്രഹിക്കാതിരുന്ന കുട്ടിയായിരുന്നു ഞാന്‍. തികച്ചും അപ്രതീക്ഷിതമായി മനുഷ്യരൂപത്തില്‍ കൊട്ടിയടക്കപ്പെട്ടതിന്‍റെ ഞെട്ടല്‍ ജനിച്ചപ്പോഴും എന്നില്‍ ബാക്കിനിന്നു. അതുകൊണ്ടാവണം 'യ്യോടാ ചക്കര!, എന്തൊരു സുന്ദരിക്കുട്ടി!' എന്നൊന്നും ആരേക്കൊണ്ടും പറയിപ്പിക്കാതിരുന്ന കുട്ടിയായിരുന്നു ഞാന്‍.
പ്രണയിച്ചു വിവാഹം കഴിച്ചുകൊണ്ട് ഞാന്‍ ആദ്യം എന്‍റെ മാതാപിതാക്കളെ ഞെട്ടിച്ചു. അവര്‍ അതുമായി പൊരുത്തപ്പെടാന്‍ തുടങ്ങിയപ്പോഴേക്കും വിവാഹമോചനത്തിലൂടെ ഞാന്‍ വീണ്ടും അവരെ ഞെട്ടിച്ചു.
'ജീവിതം അങ്ങനെയാണെന്ന് നിനക്കറിയില്ലേ?' 'നമുക്കറിയുന്ന ജീവിതമേ അങ്ങനെയുള്ളൂ. മറ്റൊരു വിധത്തിലുള്ള ജീവിതം സാധ്യമായിരിക്കണം.'
'അവരെല്ലാം ഇത്രേം വര്‍ഷം കരയുവായിരുന്നോ!'
പക്ഷേ ഇത്ര ബുദ്ധിമുട്ടിയൊക്കെ യുദ്ധങ്ങള്‍ ജയിക്കേണ്ടതുണ്ടോ?
എന്‍റെയും അരവിന്ദിന്‍റെയും കൂട്ടുകാരന്‍ വിനായകന്‍ പറയുന്നത് ശരിക്കും ചീവീടിന്‍റെ പേരാണ് ഒച്ച് എന്നാകേണ്ടിയിരുന്നത് എന്നാണ്.
ഒരു മിനിട്ടില്‍ കൂടുതല്‍ ഒരു കാര്യത്തിലും ശ്രദ്ധവെക്കാന്‍ എനിക്കു കഴിയില്ല.
90% പ്രാന്തന്മാരുടെയും കാര്യം ഇതാണ്, അവര്‍ അവര്‍ക്കു ശരിക്കും യോജിക്കുന്ന, അഡാപ്റ്റബിള്‍ ആയ അവസ്ഥയിലെത്തുമ്പോ നമ്മള്‍ അവരെ പ്രാന്തന്മാര്‍ എന്നു വിളിക്കാന്‍ തുടങ്ങും.
'ജനിച്ചതേ വട്ടായിട്ടായിരുന്നു, പിന്നെ അതേക്കുറിച്ചോര്‍ത്ത് അധികം സമയം കളഞ്ഞില്ല'
കുന്തമുള്ളതുകൊണ്ട് അവയില്‍ എന്തെങ്കിലും ക്രൂര വികാരങ്ങളുള്ളതായിട്ടൊന്നും ഞാന്‍ കരുതിയിട്ടില്ല. വഴിയറിയാനുള്ള ഒരുപകരണം, അത്രേ ഞാന്‍ കുന്തത്തെപ്പറ്റി കരുതിയിട്ടുള്ളൂ. മാത്രവുമല്ല,
മരിയയുടെ രീതിവെച്ചു നോക്കുമ്പോള്‍ അവള്‍ ഞങ്ങളുടെ കൂടെയായിരുന്നു വളര്‍ന്നതെങ്കിലും ഇങ്ങനെയൊക്കെത്തന്നെ ആകുമായിരുന്നു എന്നാണെനിക്കു തോന്നുന്നത്.
അപ്പച്ചന്‍റെ വീടാണ് അവളുടെ സ്വന്തം വീടെന്ന വിചാരം വല്ലാതെ മനസ്സില്‍ ഉറച്ചുപോയതുകൊണ്ടാവണം ഇന്നും അവള്‍ ഞങ്ങളുടെ വീട്ടില്‍നിന്നും ഒന്നും സ്വയം എടുത്തുകഴിക്കാറില്ല.
എന്തിനാണ് ഇത്രയധികം ചോദ്യങ്ങള്‍ ചോദിക്കുന്നതെന്ന് മരിയയ്ക്കു മനസ്സിലായതേയില്ല.
ഡൂക്ലി
പക്ഷേ കള്ളുഷാപ്പ് ഒരു അടയാളമായി കണക്കാക്കാന്‍ പറ്റില്ല, കാരണം നാടു മുഴുവന്‍ കള്ളുഷാപ്പാണ്.
'വീടിന്‍റെ അന്തരീക്ഷം ഞാനുമായിട്ടെന്തോ അങ്ങു ചേരുന്നില്ല,'
കോളേജില്‍ ഒപ്പം പഠിപ്പിക്കുന്ന ഒരാളുമായി ഷീന മുടിഞ്ഞ പ്രണയത്തിലായിരുന്നു. പ്രണയം എന്നു കേട്ടാലും അപ്പച്ചന്‍ കാലു തല്ലിയൊടിക്കുമെന്ന് ഉറപ്പുണ്ടായിരുന്നതുകൊണ്ട് ഷീന പ്രണയവും മുളയിലേ നുള്ളിക്കളയാന്‍ ശ്രമിച്ചെങ്കിലും അതത്ര എളുപ്പമുള്ള കാര്യമല്ലെന്ന് നമുക്കൊക്കെ അറിയാമല്ലോ.
ദുശ്ശീലമുള്ള പൂച്ച ഒരു റഷ്യന്‍ നാടോടിക്കഥയിലെ പൂച്ചയായിരുന്നു. ഒരു ചെറിയ പെണ്‍കുട്ടി ഒരു പൂച്ചയുടെ പടം വരച്ചു. ഒറ്റയ്ക്കൊരു പൂച്ച. അപ്പോ പൂച്ച പെണ്‍കുട്ടിയോട് ചോദിച്ചു, 'അല്ല, എനിക്കു താമസിക്കാന്‍ ഒരു വീടു വേണ്ടേ?' ചോദ്യം ന്യായമായതുകൊണ്ട് പെണ്‍കുട്ടി പൂച്ചയ്ക്കൊരു വീടു വരച്ചുകൊടുത്തു. അപ്പോ പൂച്ചയുടെ അടുത്ത ചോദ്യം, 'ഓടിക്കളിക്കാന്‍ എനിക്കൊരു പൂന്തോട്ടം വേണ്ടേ?' പെണ്‍കുട്ടി പൂന്തോട്ടം വരച്ചുകൊടുത്തു. 'എനിക്ക് സുഖമായിട്ട് കിടന്നുറങ്ങാന്‍ ഒരു കസേര വേണ്ടേ?' പെണ്‍കുട്ടി കസേര വരച്ചുകൊടുത്തു. 'എനിക്ക് ചൂടുകായാന്‍ അടുപ്പു വേണ്ടേ?' പെണ്‍കുട്ടി അടുപ്പു വരച്ചു. 'എനിക്ക് ഓടിക്കാന്‍ പൂന്തോട്ടത്തില്‍
...more
ഇഷ്ടപ്പെട്ടില്ല' എന്നു പറഞ്ഞുകൊണ്ട് പൂച്ച ആ ജനല്‍വഴി ഇറങ്ങിപ്പോയി. എന്തൊരു ദുശ്ശീലമുള്ള പൂച്ച!
മാത്തച്ചന്‍ ഒരിക്കലും അതറിയാന്‍ പോകുന്നില്ല.
പിന്നീടൊരിക്കലും ഗീവര്‍ഗീസ് കടല്‍ കണ്ടില്ല. അവസരമില്ലാഞ്ഞിട്ടല്ല, കണ്ടില്ല. വീണ്ടും കടല്‍ കണ്ടാല്‍ 'കടല്‍ കാണല്‍' എന്ന ആ അനുഭവത്തിനു പ്രസക്തിയില്ലാതാവുമല്ലോ.
നാടു മുഴുവന്‍ കള്ളായിരുന്നു, പിന്നെ കുടിക്കാതെന്തു ചെയ്യും എന്നതായിരുന്നു ഗീവര്‍ഗീസിന്‍റെ ചോദ്യം.
ബന്ധത്തിന്‍റെ പേരില്‍ മാത്രം ആള്‍ക്കാരെ സ്നേഹിക്കാനൊന്നും എന്നെക്കൊണ്ടാവില്ല.
അപ്പന്‍ ഇരുപതു കൊല്ലം തിരുമേനിയേം കാത്തിരുന്നു. പിന്നെ പുള്ളിയങ്ങു മരിച്ചു. അപ്പനല്ല, തിരുമേനി.
'ഇത്തരം അദ്ഭുതം നാളേം പ്രതീക്ഷിക്കരുത്. ഞങ്ങള്‍ക്കു വിശക്കുമ്പോ മാത്രമേ ഞങ്ങള്‍ ഇത്തരം വിദ്യകള്‍ കാട്ടാറുള്ളൂ.'
കാര്യം കേട്ട ഗീവര്‍ഗീസ് വളരെ സമാധാനത്തിലും സാവധാനത്തിലും അടുക്കളയില്‍ പോയി കറിക്കത്തിയെടുത്തു കൊണ്ടുവന്നു.
കുട്ടികളുടെ ദുഃഖങ്ങളും വലിയവരുടെ ദുഃഖങ്ങളും തമ്മില്‍ വലിയ അന്തരമുണ്ടെന്നും എനിക്കു മനസ്സിലായി.
മരിക്കുന്നതിനെപ്പറ്റി ഞാന്‍ വളരെ സീരിയസ്സായി ആലോചിക്കാന്‍ തുടങ്ങി. ഒരു ദിവസം മരിക്കാനായി അര ഷീറ്റ് പേപ്പര്‍ ഞാന്‍ തിന്നുകപോലും ചെയ്തു.
കരയാതിരിക്കാനുള്ള ആ നിമിഷങ്ങളിലെ എന്‍റെ ശ്രമം എന്‍റെ ജീവിതത്തിലെതന്നെ ഏറ്റവും വലിയ ശ്രമങ്ങളിലൊന്നായിരുന്നു..., കരയാതിരിക്കാനുള്ള കുറെയേറെ ശ്രമങ്ങളാണ് ജീവിതം എന്ന് അന്നെനിക്കു മനസ്സിലായിട്ടില്ലായിരുന്നു...
പന്നപ്പനക്കാച്ചി
ഞങ്ങളുടെ പപ്പയാണോ ക്ലോക്ക് കണ്ടുപിടിച്ചതെന്നുപോലും എനിക്കു സംശയമുണ്ടായിരുന്നു.
ജീവിതത്തിലെ ബുദ്ധിമുട്ടുകളൊക്കെ ആപേക്ഷികമാണ്!
നിഷ്കളങ്കനായ/യായ ഒരു കുട്ടിയെപ്പോലും ഇന്നേവരെയുള്ള എന്‍റെ ജീവിതത്തില്‍ ഞാനിതുവരെ കണ്ടിട്ടില്ല.
ഒരു ചട്ടി പേടിച്ച മീന്‍കറി!
'നിനക്കു പൊട്ടറ്റോ ഈറ്റേഴ്സ് പോലെ കഞ്ഞികുടിയന്മാര്‍ എന്നോ മറ്റോ പറഞ്ഞ് ഒരു പെയിന്‍റിങ് ചെയ്തുകൂടേ?'
മരിയയ്ക്കാണെങ്കില്‍ പതിനഞ്ചു വര്‍ഷത്തെ സ്കൂള്‍ജീവിതമെന്നു പറഞ്ഞാല്‍ ആകെ ഓര്‍മ വരുന്നത് ഇങ്ങനത്തെ പത്തുപതിനഞ്ചു വാക്കുകളാണ്... ഉസാഘ, ലസാഗു, സൈന്‍തീറ്റ, കോസ്തീറ്റ, മട്ടകോണ്‍, സ്വെറ്റ്സ്ക്വയര്‍... തുഗ്ലക്കിന്‍റെ ഭരണപരിഷ്കാരം, ബാജിറാവു പേഷ്വ, ചേതക്... വൃക്ക രണ്ടായി ഛേദിച്ചത്... ചിത്രത്തില്‍ കാണുന്നതുപോലെ ഒരു ടംബ്ലര്‍ എടുക്കുക... അക്ഷാംശരേഖ, രേഖാംശരേഖ, ഭൂമധ്യരേഖ... E=MC2... നിത്യാഭ്യാസി ആനയെ എടുക്കും... കാര്‍ബണ്‍ മോണോക്സൈഡ്, ലിഥിയം, ഹീലിയം...മൂഢന്‍ പീഠത്തില്‍ ഇരുന്നു... ഗായ് എക് പാല്‍തൂ ജാന്‍വര്‍ ഹേ... ചന്ത്രക്കാരന്‍, പരാഗണം, പ്രകാശസംശ്ലേഷണംsuppose a cobra bites a man...
തന്നേമല്ല, മരിയയ്ക്കാണെങ്കില്‍ ആണുങ്ങളെപ്പറ്റി ഒരു പെണ്ണിന്‍റെ വ്യൂപോയന്‍റില്‍ എഴുതാനും പറ്റും. അതു മണ്ടത്തരമാണെന്ന് അരവിന്ദിനറിയാം. കാരണം, മരിയയ്ക്ക് പെണ്ണിന്‍റെയോ ആണിന്‍റെയോ വ്യൂപോയന്‍റില്ല, മരിയയ്ക്ക് ഒരു മരിയന്‍ വ്യൂപോയന്‍റേ ഉള്ളൂ.
ഓകെ, ആള്‍ക്കാര് ഷൂളമടിക്കും, അത് സാരമാക്കണ്ട. പെണ്ണുങ്ങളെ കാണുമ്പോ ആണുങ്ങള്‍ ഷൂളമടിക്കുന്നതും വഷളന്‍പാട്ടുകള്‍ പാടുന്നതും കാള അപ്പിയിടാന്‍ വാലു പൊക്കുന്നപോലെയാണ്. They can't help it..
തങ്ങള്‍ എന്തൊക്കെയോ വല്യ വല്യ കാര്യങ്ങള്‍ ചെയ്യുന്ന, മറ്റുള്ളവരെക്കാള്‍ മുകളില്‍ നില്ക്കുന്ന ആള്‍ക്കാരാണെന്ന മണ്ടന്‍ വിചാരമാണ് എഴുത്തുകാര്‍ക്ക്.
ഐഷ ലെസ്ബിയനാണെന്നാണ് മരിയ ആദ്യം കരുതിയത്. പക്ഷേ, അല്ല. എന്നാപ്പിന്നെ ആയിക്കൂടേ എന്നു മരിയ ചോദിച്ചു. പക്ഷേ, പറ്റില്ലാത്രേ. ഐഷയ്ക്ക് സ്ത്രീകളുമായി മാനസികമായ അടുപ്പമേയുള്ളൂ, ശാരീരികമായ അടുപ്പം തോന്നുന്നില്ലാന്ന്. മരിയയ്ക്കു തോന്നുന്നത് തിരിച്ചാണ്. പെണ്ണുങ്ങളുമായി ശാരീരികമായ അടുപ്പമുണ്ടാക്കാനാണു കൂടുതല്‍ എളുപ്പം. 'ച്ചിരി മാമ്മം കുടിക്കാന്‍ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്?'

