വിദ്യ നേടാൻ കഴിയാതെപോയതിന്റെ സങ്കടമത്രയും അവൻ പുസ്തകങ്ങളിലേക്കു ചൊരിഞ്ഞു. പുസ്തകങ്ങളിൽ ഉണർന്നു. പുസ്തകങ്ങളിൽ ഉറങ്ങി. പുസ്തകങ്ങളിൽമാത്രം ജീവിച്ചു. ലൈബ്രറിപുസ്തകങ്ങൾ അഭിമാനത്തോടെ ചേർത്തുപിടിച്ച് അവൾ കയറിയ ബസ്സിൽ അവനും കൂടെ കയറി. അവളിറങ്ങിയ രാജാസ് ഹൈസ്‌കൂളിന്റെ പടിക്കൽ അവനും ഇറങ്ങി. സ്‌കൂൾ വിടുവോളം അവിടത്തെ ബസ്‌സ്റ്റോപ്പിലിരുന്ന് അവൻ ഖസാക്കിലൂടെ, മയ്യഴിയിലൂടെ, മക്കൊണ്ടയിലൂടെ, കൊമാലയിലൂടെ സഞ്ചരിച്ചു. അവന്റെ മുമ്പിൽ കർമ്മബന്ധങ്ങളുടെ വെയിൽച്ചരടിൽ കോർത്ത ഓന്തുകളെ തൂക്കിപ്പിടിച്ച് അപ്പുക്കിളി നിന്നു. വെള്ളിയാങ്കല്ലിൽനിന്നും പറന്നുവന്ന തുമ്പികൾ അവന്റെ വിശപ്പിനെ നിലാവാക്കി മാറ്റി. വൈകിട്ട്
Anand liked this

