ഐ ഫോൺ ഉപയോഗിച്ച് എഫ്.ബിയിൽ ഫെമിനിസവും സോഷ്യലിസവും എഴുതി നിറയ്ക്കാം. അങ്ങനെ നിറയ്ക്കുമ്പോൾ എപ്പോഴെങ്കിലും ഓർക്കണം, കുടുംബത്തിനുവേണ്ടി ചോരതുപ്പി ചാവുന്ന ജന്മങ്ങളെ. അവർ വെറുക്കപ്പെടേണ്ടവരല്ല. നമ്മളെപ്പോലെതന്നെ എല്ലാ വികാരവിചാരങ്ങളുമുള്ള മനുഷ്യരാണ്. സ്വന്തം അനുഭവങ്ങളെ വാക്കുകളിലേക്ക് പകർത്താൻപോലും കഴിയാത്ത വെറും മനുഷ്യർ. സ്ത്രീപുരുഷ സമത്വത്തെക്കുറിച്ച് അവരോട് പറയുംമുമ്പ് നമുക്കവരോട് സാമ്പത്തിക സമത്വത്തെക്കുറിച്ച് പറയേണ്ടിവരും.

