More on this book
Kindle Notes & Highlights
വിദ്യ നേടാൻ കഴിയാതെപോയതിന്റെ സങ്കടമത്രയും അവൻ പുസ്തകങ്ങളിലേക്കു ചൊരിഞ്ഞു. പുസ്തകങ്ങളിൽ ഉണർന്നു. പുസ്തകങ്ങളിൽ ഉറങ്ങി. പുസ്തകങ്ങളിൽമാത്രം ജീവിച്ചു. ലൈബ്രറിപുസ്തകങ്ങൾ അഭിമാനത്തോടെ ചേർത്തുപിടിച്ച് അവൾ കയറിയ ബസ്സിൽ അവനും കൂടെ കയറി. അവളിറങ്ങിയ രാജാസ് ഹൈസ്‌കൂളിന്റെ പടിക്കൽ അവനും ഇറങ്ങി. സ്‌കൂൾ വിടുവോളം അവിടത്തെ ബസ്‌സ്റ്റോപ്പിലിരുന്ന് അവൻ ഖസാക്കിലൂടെ, മയ്യഴിയിലൂടെ, മക്കൊണ്ടയിലൂടെ, കൊമാലയിലൂടെ സഞ്ചരിച്ചു. അവന്റെ മുമ്പിൽ കർമ്മബന്ധങ്ങളുടെ വെയിൽച്ചരടിൽ കോർത്ത ഓന്തുകളെ തൂക്കിപ്പിടിച്ച് അപ്പുക്കിളി നിന്നു. വെള്ളിയാങ്കല്ലിൽനിന്നും പറന്നുവന്ന തുമ്പികൾ അവന്റെ വിശപ്പിനെ നിലാവാക്കി മാറ്റി. വൈകിട്ട്
Anand liked this
‘ആ വിഷഗുളികകൾ എടുത്തു വലിച്ചെറിയൂ. ഇനിയുമെത്രയോ വിസ്മയങ്ങൾ നിനക്കു
ഏറ്റവും പ്രിയപ്പെട്ടവരെ മരണം കൊണ്ടുപോവുന്ന ഈ രോഗകാലത്തും പുസ്തകങ്ങൾ എന്ന കൂട്ടുകാർ സാന്ത്വനമായി, കരുത്തായി, പ്രണയമായി, രക്തഗന്ധമുള്ള ബന്ധങ്ങളായി എന്റെകൂടെത്തന്നെയുണ്ട്.
‘ചിന്തിച്ചാ ഒര് അന്തും ഇല്ല. ചിന്തിച്ചില്ലെങ്കി ഒര് കുന്തും ഇല്ല.’
ഐ ഫോൺ ഉപയോഗിച്ച് എഫ്.ബിയിൽ ഫെമിനിസവും സോഷ്യലിസവും എഴുതി നിറയ്ക്കാം. അങ്ങനെ നിറയ്ക്കുമ്പോൾ എപ്പോഴെങ്കിലും ഓർക്കണം, കുടുംബത്തിനുവേണ്ടി ചോരതുപ്പി ചാവുന്ന ജന്മങ്ങളെ. അവർ വെറുക്കപ്പെടേണ്ടവരല്ല. നമ്മളെപ്പോലെതന്നെ എല്ലാ വികാരവിചാരങ്ങളുമുള്ള മനുഷ്യരാണ്. സ്വന്തം അനുഭവങ്ങളെ വാക്കുകളിലേക്ക് പകർത്താൻപോലും കഴിയാത്ത വെറും മനുഷ്യർ. സ്ത്രീപുരുഷ സമത്വത്തെക്കുറിച്ച് അവരോട് പറയുംമുമ്പ് നമുക്കവരോട് സാമ്പത്തിക സമത്വത്തെക്കുറിച്ച് പറയേണ്ടിവരും.

