Jump to ratings and reviews
Rate this book

ഹൈഡ്രേഞ്ചിയ | Hydrangea

Rate this book
Hydrangea Novel by Lajo Jose. ലാജോ ജോസ് എഴുതിയ ഹൈഡ്രേഞ്ചിയ നോവൽ. Esther Immanuel Series Book No.2. എസ്തർ ഇമ്മാനുവലിന്റെ ജീവിതത്തിൽ അവൾ നേരിടേണ്ടി വരുന്ന പുതിയ ഒരു അന്വേഷണം. പട്ടണത്തിൽ യുവതികൾ കൊല്ലപ്പെടുന്നു. അന്വേഷണോദ്യോഗസ്ഥരെ അമ്പരപ്പിച്ചത് കൊലപാതകം നടന്ന കിടപ്പുമുറിയാണ്. ആ മുറിയാകെ അലങ്കരിക്കപ്പെട്ടിരുന്നു. കത്തിത്തീർന്ന വലിയ മെഴുകുതിരികൾ മേശപ്പുറത്തു കാണപ്പെട്ടു. കിടക്കയിലും നിലത്തും വാതിൽക്കലും മറ്റും പൂക്കൾ വിതറിയിരുന്നു – പിങ്ക് ഹൈഡ്രഞ്ചിയപ്പൂക്കൾ! കഴിഞ്ഞ കൊലപാതകങ്ങൾ പോലെ എല്ലാം കാണപ്പെട്ടു. രക്തം പുരണ്ട കിടക്കവിരി മൂലയിൽ, എരിഞ്ഞുതീർന്ന സുഗന്ധം പരത്തുന്ന മെഴുകുതിരികൾ, വാതില്ക്കൽതൊട്ട് കിടക്കവരെയും കിടക്കയിലും പിങ്ക് ഹൈഡ്രഞ്ചിയപ്പൂക്കൾ. ഉദ്വേഗവും സസ്‌പെൻസും കാത്തുസൂക്ഷിക്കുന്ന വ്യത്യസ്തമായ കുറ്റാന്വേഷണ നോവൽ.

264 pages, Unknown Binding

Published May 10, 2019

36 people are currently reading
535 people want to read

About the author

Lajo Jose

10 books174 followers

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
102 (22%)
4 stars
199 (44%)
3 stars
119 (26%)
2 stars
24 (5%)
1 star
7 (1%)
Displaying 1 - 30 of 72 reviews
Profile Image for Nandakishore Mridula.
1,348 reviews2,695 followers
October 4, 2019
ഞാൻ അപസർപ്പക കഥകളെ വിലയിരുത്താറുള്ളത് അവ നൽകുന്ന "Surprise element" ഉം എത്രമാത്രം ശ്രദ്ധയോടെ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട് എന്നുള്ളതും ആശ്രയിച്ചാണ്. ഓരോ ഡിറ്റക്ടീവ് നോവലും ഒരു കെട്ടിടം നിർമ്മിക്കുന്നതു പോലെ കൃത്യമായി എഞ്ചിനിയർ ചെയ്തതായിരിക്കണം; പ്ലാൻ വരച്ച്, നല്ല അടിത്തറയിട്ട്, കൃത്യമായി സിമൻറുകൂട്ടി, ജനലും വാതിലുമെല്ലാം കൃത്യ സ്ഥലത്തു ഘടിപ്പിച്ച്... നൈസർഗികതയേക്കാളുപരി ക്രാഫ്റ്റിനാണ് പ്രാധാന്യം. അങ്ങനെ നോക്കുമ്പോൾ Lajo Jose എഴുതിയ "ഹൈഡ്രേഞ്ജിയ" ഒരു നല്ല കൃതിയാണ് - അവിടിവിടെ കല്ലുകടികൾ ഉണ്ടെങ്കിലും.

"കോഫീ ഹൗസി"ലെ എസ്തെർ ഇമ്മാനുവൽ തന്നെയാണ് ഇതിലും നായിക. മരണത്തെ മുഖാമുഖം കണ്ട അപകടത്തിൽ നിന്നും തലനാരിഴയ്ക്കു രക്ഷനേടിയ അവൾ സ്വന്തം മനസ്സിലെ ഭൂതങ്ങളുമായി മല്ലിട്ടു ജീവിക്കുമ്പോഴാണ്, അലി ഇമ്രാൻ എന്ന മുൻ പോലീസ് ഓഫീസർ നടത്തുന്ന അന്വേഷണ ഏജൻസിയിൽ ജോലിക്കു ചേരുന്നത് (ഈ അലി ഇമ്രാൻ കെ.മധുവിന്റെ സംവിധാനത്തിൽ 1988 ൽ പുറത്തിറങ്ങിയ "മൂന്നാംമുറ" എന്ന ചിത്രത്തിലെ നായകന്റെ പുനരവതാരമാണ്). അവൾക്ക് ആദ്യം കിട്ടുന്ന കേസ് തന്നെ കുഴപ്പം പിടിച്ചതാണ്: സ്ത്രീകളെ അതിക്രൂരമായി പീഡിപ്പിച്ചു കൊല്ലുന്ന ഒരു സീരിയൽ കില്ലറെ കണ്ടുപിടിക്കുക. ഇരുപതുകളിലും മുപ്പതുകളിലുള്ള യുവതികളുടെ വീട്ടിൽ സമർത്ഥമായി പ്രവേശിക്കുന്ന ഇയാൾ, അവരെ ബലാൽസംഗം ചെയ്ത ശേഷം ശ്വാസം മുട്ടിച്ചും കുത്തിയും കൊല്ലുന്നു; കൊലപാതകത്തിന് വേദിയായ കിടപ്പുമുറി പിങ്ക് ഹൈഡ്രാഞ്ചിയപ്പൂക്കളാൽ അതി മനോഹരമായി അലങ്കരിക്കുന്നു; ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ച് രക്തമെല്ലാം കളഞ്ഞു വൃത്തിയാക്കി, മൃതദേഹങ്ങളെ "കുളിപ്പിച്ചു കിടത്തുന്നു": 'റൊമാന്റിക് കില്ലർ' എന്ന് മാദ്ധ്യമങ്ങൾ അയാൾക്കു നൽകിയ പേര് അന്വർത്ഥമാക്കും വിധം.

കേസന്വേഷണത്തിനു കച്ചകെട്ടിയിറങ്ങുന്ന അലി ഇമ്രാനും സംഘത്തിനും നേരിടേണ്ടി വരുന്ന ദുർഘടങ്ങൾ പലതാണ്. പോലീസ് ഡിപ്പാർട്ടുമെന്റിന്റെ എതിർപ്പ്; സംഘത്തിലെ പടലപ്പിണക്കങ്ങൾ; അവരുടെ ഓരോ നീക്കങ്ങളും മുൻകൂട്ടി കാണാൻ കഴിയുന്ന കൊലയാളിയുടെ അധിഭൗതികമെന്നു തോന്നിയ്ക്കുന്ന കുശാഗ്രബുദ്ധി. ഇതു കൂടാതെ സ്ത്രീകളോടുള്ള പൊതു സമൂഹത്തിന്റെ മനോഭാവവും, സ്വകാര്യ ഭീതികളും എസ്തെറിന്റെ കാര്യത്തിൽ വേറെ. എന്നിട്ടും പ്രതിബന്ധങ്ങളെയെല്ലാം അതിജീവിച്ച്, അവസാനം ഘാതകനെ കണ്ടെത്തുന്നത് എസ്തെർ തന്നെയാണ്.

ഈ നോവൽ ബ്രിട്ടീഷ് മിസ്റ്ററികളേക്കാളുപരി "Silence of the Lambs" പോലുള്ള അമേരിക്കൻ ത്രില്ലർ സാഹിത്യത്തോടാണ് അടുത്തു നിൽക്കുന്നത്.

എനിക്കിഷ്ടപ്പെട്ടത്:
------------------------------
1.ശില്പഭദ്രത. നല്ലവണ്ണം ഗൃഹപാഠം ചെയ്ത്, പ്ലാൻ തയ്യാറാക്കിയാണ് ഗ്രന്ഥകർത്താവ് സൃഷ്ടിയ്ക്ക് ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്.

2. പാത്രസൃഷ്ടി. പാത്രങ്ങൾക്കു മിഴിവും, വളർച്ചയുമുണ്ട്. പ്രത്യേകിച്ചും നായികയായ എസ്തെർ ഒരു "സൂപ്പർ വുമൺ" അല്ലെന്നുള്ളത് ശ്ലാഘനീയം.

3. കൊലയാളി ആരെന്നുള്ള രഹസ്യം. തികച്ചും ഞെട്ടലുണ്ടാക്കാൻ പര്യാപ്തമാണ് ഇത്. ഒരു പരിധിവരെ അയാളുടെ പരന്ന അറിവിനുള്ള വിശദീകരണവും നമുക്കു ലഭിക്കുന്നുണ്ട്.

അത്ര തന്നെ ഇഷ്ടപ്പെടാഞ്ഞത്:
---------------------------------------------------
1. കൊലയാളിയുടെ ഐഡന്റിറ്റിയിലെ ഒരു സുപ്രധാന വസ്തുത കുറച്ച് അവിശ്വസനീയമായിത്തോന്നി.

2. പലയിടത്തും നീണ്ടുപോകുന്ന സ്ത്രീസൗന്ദര്യത്തിന്റെ വർണ്ണന: അവർ ധരിക്കുന്ന വസ്ത്രങ്ങളെക്കുറിച്ചുള്ള വിസ്താരങ്ങൾ - ഇതെല്ലാം കഥയ്ക്ക് ചെറിയ രീതിയിലെങ്കിലും ഒരു പൈങ്കിളി ഛായ ഉണ്ടാക്കിയോ? സംശയം.
Profile Image for Girish.
1,153 reviews260 followers
November 29, 2020
I am not aware of too many Indian books that have dealth with serial killers. Hydrangea by Lajo Jose is a taut thriller that doesn't shy away from the gore, body count and the process.

The city now has a serial killer who stalks specific women before he brutally murders them with an elaborate process and covers them up in Hydrangea flowers. He is getting off on challenging the DSP Sharon Matthews who falls prey to office politics.

We meet Esther Emmanuel again after Coffee House murders and she joins Ali Associates as an investigator. Imran Ali is a seasoned police officer now an advocate fighting for Justice. And his team of investigators start investigating the murders.

You get a distinctive unsettling feel whenever we encounter the serial killer. The psychology of the criminal is handled well - equivalent to a criminal minds series. As far as profiling goes - it is still primitive.

It was sharper than Coffee House and more merciless dealing with it's characters. Taking a leaf from Maalyalam cinema, the book embraces reality to some extent.

My grief with the book in retrospect is the mix of motives and mix of circumstances - which somehow stretched credibility. Still a very good thriller that can keep you awake to finish.
Profile Image for Ahtims.
1,673 reviews124 followers
January 17, 2020
A nail biting serial killer thriller , perhaps the first of its kind in Malayalam , and the only kind I have ever read in this language . Was an interesting read , for which I happily sacrificed the better part of a night's sleep. Would have been 5 stars , except for the final few pages when things went out of control and it became somewhat like a wheel which started spinning at 4 times it's normal speed and ran out of the prescribed path.
Was happy to be reacquainted with Esther Emmanuel and Aparna from 'Coffee House', the author's first book.
Profile Image for DrJeevan KY.
144 reviews46 followers
October 15, 2020
ഇതൊരു സിനിമയായിക്കാണാൻ അതിയായി ആഗ്രഹിക്കുന്നു. സിനിമയായി ഇറങ്ങിയാൽ ഒരുപക്ഷേ ഇതുവരെ ഇറങ്ങിയ ത്രില്ലർ സിനിമകളുടെ എല്ലാം മുകളിൽ നിൽക്കുമെന്നു നിസ്സംശയം പറയാം. കാരണം, ഈ കഥയിലെ വില്ലൻ അത്രമേൽ പ്രവചനാതീതമാണ്. ഇതിൻ്റെ ക്ലൈമാക്സ് ട്വിസ്റ്റ് വായിച്ച ഒരു ഞെട്ടലിൽ നിന്നും ഇതുവരെ എനിക്ക് പുറത്തുകടക്കാൻ കഴിഞ്ഞിട്ടില്ല. ഒാരോ പേജ് മറിക്കുമ്പോഴും വായനക്കാരൻ്റെ സപ്തനാഡികളിലൂടെയും ഭയം അരിച്ചിറങ്ങി ഒരുതരം മരവിപ്പുണ്ടാക്കുന്നു. ഒരു തരത്തിലും പ്രവചനത്തിന് സാധ്യത കൊടുക്കാതെയുള്ള എഴുത്തും കഥാന്ത്യവും വേറിട്ടുനിൽക്കുന്നു.🌸
.
🌸പോലീസുകാരുടെ ഇമെയിലിലേക്ക് താൻ കൊല്ലാൻ പോകുന്ന വ്യക്തിയുടെ വീഡിയോ ഷൂട്ട് ചെയ്തയച്ചു കൊടുക്കുകയും അതിൻ്റെ പിറ്റേന്ന് കൊല നടത്തുകയും കൊല നടന്ന മുറിയാകെ അലങ്കരിച്ച് വലിയ മെഴുകുതിരികൾ കത്തിച്ചുവെച്ച് കിടക്കയിലും നിലത്തും വാതില്ക്കലും മറ്റും പിങ്ക് ഹൈഡ്രേഞ്ചിയപ്പൂക്കൾ വിതറിയിടുന്നൊരു കൊലയാളി, തൻ്റെ അലങ്കാരമായി പിങ്ക് ഹൈഡ്രേഞ്ചിയപ്പൂക്കൾ ഉപയോഗിക്കുന്നു.🌸
.
🌸"ഘനീഭവിച്ച് കിടക്കുന്ന ഇരുട്ടിനെ ഉള്ളിലേക്കാവാഹിച്ച്, മജ്ജയും മാംസവും അഴുകിച്ചേർന്ന മണ്ണിൽ, മാർജാരപാദപതനങ്ങളോടെ, വിഷലിപ്തമായ ചിന്തകളോടെ ആ നിശാചരൻ. തൻ്റെ ഇരകളെ കൊലപ്പെടുത്തിയ സ്ഥലം, സംസ്കരിച്ച സ്ഥലം എന്നിവിടങ്ങളിൽ വന്ന് ആ നിമിഷങ്ങളെ മനസ്സിൽ പുനഃസൃഷ്ടിച്ച് ആത്മനിർവൃതി കൊള്ളുന്ന സൈക്കോ കില്ലർ". കൂടുതൽ പറഞ്ഞാൽ സ്പോയിലർ ആവുമെന്നുള്ളതു കൊണ്ട് ത്രില്ലർ നോവലുകളും സിനിമകളും ഇഷ്ടപ്പെടുന്ന എല്ലാവരും വായിച്ചിരിക്കേണ്ടൊരു പുസ്തകമാണെന്ന് മാത്രം പറഞ്ഞുകൊണ്ട് നിർത്തുന്നു.🌸
Profile Image for Figin Jose.
189 reviews5 followers
April 21, 2025
This crime thriller goes deep into a chilling serial killer saga, with Esther Immanuel back in action alongside DSP Sharon Matthews. The killer’s creepy MO hydrangeas, candles, and taunting videos makes it spine-chillingly addictive, and Lajo Jose nails the suspense better than in Coffee House. The fast pace and gruesome crime scenes? Chef’s kiss for thriller lovers.

But here’s the tea: character depth feels a bit shallow, especially for Ali Imran and the lady IPS officer. Esther’s cool, but could use more edge. The ending rushes to reveal the killer after such a slow burn, leaving some plot threads dangling. Still, it’s a bold step for Indian crime fiction, and if you love dark, twisty reads, it’s worth the hype. Just don’t expect perfection.
Profile Image for Rani V S.
123 reviews4 followers
July 7, 2020
എസ്തർ ഇമ്മാനുവൽ വീണ്ടും എത്തുന്ന മറ്റൊരു കുറ്റാന്യോഷണ നോവൽ. ഇവിടെയാകട്ടെ ക്രൂരമായി കൊന്നിട്ട് മെഴുകുതിരികളും പിങ്ക് ഹൈഡ്രേഞ്ചിയ പൂവുകളും കൊണ്ട് അവിടമാകെ അലങ്കരിച്ചു ഒരു തെളിവും ബാക്കി വെക്കാതെ പോകുന്ന സീരിയൽ കില്ലറും. പത്രപ്രവർത്തനത്തിൽ നിന്നുള്ള എസ്‌തറിന്റെ ചുവടുമാറ്റവും എസ്‌തറിന്റെ മനോവ്യാപരങ്ങളും അലി ഇമ്രാൻ എന്ന റിട്ടയേഡ് പോലീസുകാരന്റെ ബുദ്ധിയും ഒക്കെ ഈ കേസിൽ വഴിത്തിരിവാകുന്നു. കഥാവഴിയിൽ പഴയ ക്രിസ് തോമസും അവർക്കൊപ്പം എത്തുന്നു. ആദ്യത്തെ പുസ്തകത്തിൽ ഇടയ്ക്കുവെച്ചു നമുക്ക് കുറ്റവാളിയെ പിടികിട്ടുമെങ്കിലും ഇവിടെ അവസാനം വരെ ഉദ്വെഗം കാത്തു സൂക്ഷിക്കാൻ എഴുത്തുകാരന് കഴിഞ്ഞു. വല്ലാതെ നമ്മുടെ മനസ് എസ്‌തറിനോട് അടുക്കാൻ തുടങ്ങും. അവസാനം പിന്നെയും ഒത്തിരി ചോദ്യങ്ങൾ മനസിൽ ബാക്കിവെക്കുന്നു.
Profile Image for Salman Ps.
5 reviews5 followers
July 17, 2019
Wow.. just wow ❤️ The improvement from 'Coffee House' to this is mind blowing.
So..so happy that I have a quality malayalam thriller series to forward to.
You are a gem Lajo.
Profile Image for Hiran Venugopalan.
162 reviews90 followers
June 30, 2020
മറ്റൊരു സിനിമാ കഥ. തിരക്കഥയാണ് എഴുത്ത് രീതി. (100+ ചാപ്റ്റർ, നൂറുസീനുകളാണ്) അത് പോലെ ഡയലോഗുകളും.
Profile Image for Nas  Parveen.
9 reviews15 followers
June 16, 2019
The author has made the reader to hook on to the book than his first novel
Such a great crafting
Superb characters
Not even in the wildest dream could guess the killer (which was possible in coffee house)
And the riddle 👌🏽👌🏽
The killer’s 2 in 1 combo is juz class creation 🙏🏻🙏🏻

A nice read
This entire review has been hidden because of spoilers.
Profile Image for Neyvedya Venugopal.
15 reviews1 follower
October 1, 2025
Kudos to the audiobook narrator on Story Side. While I wish that the climax was different, there was poetic beauty to a lot of the descriptions. Had all the chills and thrills. Never thought I'd relate lyrical prowess to a mortuary but here we are.
Profile Image for Sanuj Najoom.
197 reviews30 followers
October 27, 2019

എസ്തർ ഇമ്മാനുവേൽ രണ്ടാം അദ്ധ്യായം എന്ന് പറയാം. കൂടെ അലി ഇമ്രാൻ നമ്മുക്ക് സുപരിചിതമായ പേരുള്ള
( മൂന്നാം മുറ ) പഴയ പോലീസ് പുലി. എസ്തർ കോഫി ഹൗസ് കൊലപാതകം പുസ്‌തകമായി ഇറക്കിയ ശേഷമാണ്, അലി ഇമ്രാൻ എസ്തറിനെ ബന്ധപെട്ടു തന്റെ AAA (അലി ഇമ്രാൻ ആൻഡ് അസോസിയേറ്റ്സ് ) എന്ന ടീമിലേക്കു ക്ഷണിക്കുന്നത്.

ഇത്തവണ അവരിലേക്ക്‌ എത്തിച്ചേരുന്ന കേസ് വളരെ ദുർഘടം പിടിച്ചതായിരുന്നു. .

ആരോ ഇരുട്ടിൽ പതുങ്ങിയിരുന്ന് ഷൂട്ട്‌ ചെയ്ത ഒരു വീഡിയോ ക്ലിപ്പ് പോലീസിന് അയച്ചു കൊടുക്കുന്നു, പിറ്റേദിവസം വിഡിയോയിൽ കാണപ്പെട്ട യുവതി അതുക്രൂരമായ നിലയിൽ കൊല്ലപ്പെടുന്നു. അവരെ ബലാത്സംഗം ചെയ്തും, കത്തിയാൽ കുത്തിയും, ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തിയ ശേഷം ഹൈഡ്രജൻ പെറോക്സിഡ് ഉപയോഗിച്ച് രക്തമെല്ലാം കഴുകി കളഞ്ഞു വൃത്തിയാക്കി കിടത്തുന്നു. മുറിയിൽ സുഗന്ധം പരത്തുന്ന മെഴുകുതിരികൾ കത്തിച്ചു വയ്ക്കപ്പെട്ടും, വാതിൽ മുതൽ കിടപ്പുമുറിയിൽ കിടക്കവരെ പിങ്ക് ഹൈഡ്രങ്ങിയ പൂക്കൾ വിതറി അലങ്കരിച്ചതായും കാണപ്പെടുന്നു. തെളിവുകൾ ഒന്നും തന്നെ അവശേഷിപ്പിക്കാതെ, ഒരേ രീതിയിൽ കൊലപാതകങ്ങൾ തുടരുന്നു.
മാധ്യമങ്ങൾ അയാൾക്ക്‌ "റൊമാന്റിക് കില്ലർ" എന്ന ഓമനപ്പേരും നല്കുന്നു. അതുവഴി കിട്ടുന്ന പ്രസിദ്ധിയിൽ കൊലപാതകി ആനന്ദമടയുന്നു.


പിടിച്ചിരുത്തി വായിപ്പിക്കുന്ന തരം നോവൽ തന്നെയാണിത്. അവസാനം വരെ ആകാംഷ നിലനിർത്താൻ ലാജോ ജോസ് എന്ന എഴുത്തുകാരന് കഴിഞ്ഞു എന്നത്, അദ്ദേഹത്തോടൊപ്പം വായിക്കുന്ന നമ്മുക്കും അഭിമാനിക്കാം.
ചുരുക്കം പറഞ്ഞാൽ ക്ലൈമാക്സ്‌ 'ഞെട്ടിച്ചു' എന്ന് മാത്രം പറഞ്ഞു നിർത്തുന്നു...
Profile Image for Dr. Charu Panicker.
1,150 reviews76 followers
September 4, 2021
കോഫി ഹൗസ് എന്ന നോവലിലെ കഥാപാത്രങ്ങളിൽ തന്നെ ഉൾപ്പെടുത്തിക്കൊണ്ടുള്ള മറ്റൊരു ക്രൈം ത്രില്ലർ നോവലാണ് ഹൈഡ്രേഞ്ചിയ. കോട്ടയം പോലീസ് മേധാവിയുടെ ഔദ്യോഗിക മെയിലിലേക്ക് ആരോ കുറച്ചു വീഡിയോ ക്ലിപ്പുകൾ അയക്കുന്നു. കൊല്ലാൻ ഉദ്ദേശിച്ച സ്ത്രീകളുടെ ക്ലിപ്പുകൾ ആയിരുന്നു അവ. അതിനുശേഷം നഗരത്തിൽ കൊലപാതകങ്ങൾ അരങ്ങേറുന്നു. കൊലപാതകത്തിനുശേഷം കൊലയാളി മുറികളിൽ മെഴുകുതിരി കത്തിച്ചു വെക്കുകയും പിങ്ക് ഹൈഡ്രേഞ്ചിയ പൂക്കൾ വിരിച്ച പൂമെത്തയിൽ ശവശരീരങ്ങൾ കിടത്തുകയും ചെയ്യുന്നു. കൊലയ്ക്ക് ഒപ്പം തന്നെ കൊല്ലുന്ന സ്ത്രീകളെ പീഡിപ്പിക്കുകയും ചെയ്യുന്നു. ഈ കൊലയാളിക്ക് മാധ്യമങ്ങൾ ഒരു പേരും നൽകുന്നു 'റൊമാൻറിക് കില്ലർ'. കോഫി ഹൗസിലെ എസ്തറിന്റേയും അപർണ്ണയുടേയും ക്രിസ്സ് തോമസിന്റേയും ഒരിക്കൽ കൂടിയുള്ള വരവാണ് ഹൈഡ്രേഞ്ചിയ. കോഫി ഹൗസ് വായിച്ചതിനുശേഷം ഈ പുസ്തകം വായിക്കുന്നതായിരിക്കും നല്ലത്. കഥാപാത്രങ്ങളെ കൂടുതലറിയാൻ അത് സഹായിക്കും. ആകാംക്ഷയോടും ഉദ്വേഗത്തോടെയും അല്ലാതെ ഓരോ പേജും മറച്ചു പോകാൻ കഴിയാത്ത അവസ്ഥ. സങ്കല്പങ്ങൾക്ക് അതീതമായ ഒരു പര്യവസാനവും ഈ പുസ്തകത്തിന് അവകാശപ്പെടാവുന്നതാണ്. എന്നാലും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അദ്ദേഹത്തിൻ്റെ റൂത്തിന്റെ ലോകം തന്നെയാണ്.
Profile Image for Dhanya Sanal.
9 reviews7 followers
November 21, 2022
എഴുത്തുകാരൻ്റെ ആദ്യ പുസ്തകം കോഫീ ഹൗസ് വായിക്കുന്നതിന് മുൻപ് അവിചാരിതമായി ഹൈഡ്രേഞ്ചിയ വായിക്കുവാനിടയായി. ഈ പുസ്തകത്തിൽ പറയുന്ന റഫറൻസ് വെച്ചാണ് ഞാൻ കോഫീ ഹൗസ് എന്ന പുസ്തകം അടുത്തതായി വായിക്കുവാൻ തീരുമാനിച്ചത്.
വീക്കെൻ്റിൽ അലസമായി വായിച്ച് തീർക്കുവാൻ പറ്റിയ ഒരു ഉഗ്രൻ ക്രൈം ഫിക്ഷൻ.ഒരു സിനിമ കാണുന്ന വിഷ്വൽ ഇഫക്റ്റ് നൽകുന്ന രീതിയിലുള്ള കഥാ നിർമ്മിതിയും ,അത്തരത്തിൽ ഒരു നോവൽ ചിത്രീകരിക്കുവാനുള്ള കഥാകാരൻ്റെ കയ്യടക്കവും എടുത്തു പറഞ്ഞ് അഭിനന്ദിക്കാം. നോവലിൽ മൂന്നോ നാലോ സ്ഥലങ്ങളിൽ സ്ത്രീ വസ്ത്രത്തേയും വേഷവിധാനങ്ങളേയും കുറിച്ച് പ്രതിപാതിക്കുമ്പോൾ പ്രത്യക്ഷപ്പെടുന്ന ഇക്കിളി വരികൾ നല്ല രീതിയിൽ അരോചകമായോ കല്ലുകടിയായോ തോന്നീ എന്ന് പറയാതെ അവസാനിപ്പിക്ക വയ്യ. എന്നിരുന്നാലും, നല്ല ഒരു റീഡിംങ് എക്സ്പീരിയൻസ് ആയിരിക്കും ഈ പുസ്തകം.
Profile Image for Pradeep VK.
22 reviews3 followers
September 25, 2020
🔺സ്വന്തം കണ്ണുകൾ കൊണ്ട് നേരിട്ട് കാണുവാൻ ബുദ്ധിമുട്ടുമെങ്കിലും രക്തരൂക്ഷിതമായ ഒരു കൊലപാതകദൃശ്യമോ അപകടമോ മൊബൈൽ സ്ക്രീനിലൂടെയോ ടെലിവിഷൻ സ്ക്രീനിലൂടെയോ സിനിമയിലോ ഒക്കെ ആസ്വദിക്കുന്നവരാണ് നമ്മളിൽ പലരും. ഇവരിൽ പല ആൾക്കാരും നേരിട്ട് രക്തം കണ്ടാൽ ബോധം കെട്ട് വീഴുന്നവരാവും എന്നതും ഒരു യാഥാർത്ഥ്യമാണ്. ഇക്കാരണം കൊണ്ടാവാം വയലൻസ് ധാരാളമുള്ള സിനിമകൾക്കും നോവലുകൾക്കും ലോകമെമ്പാടും ധാരാളം ആരാധകരുള്ളതും. പുരാതന റോമിലെ കൊളോസിയങ്ങളിൽ പരസ്പരം ആയുധമേന്തി പോരാട്ടത്തിൽ ഏർപ്പെട്ട് മരിച്ച് വീഴുന്ന ഗ്ലാഡിയേറ്റർമാരുടെ രക്തപങ്കിലമായ ശരീരങ്ങൾ കണ്ട് ആർപ്പുവിളിച്ച കാണികളുടെ മനസ്സ് സഹസ്രാബ്ദങ്ങൾക്കിപ്പുറവും നമ്മൾ ഉള്ളിൽ സൂക്ഷിക്കുന്നതുമാവാം.

📙 ഹൈഡ്രേഞ്ചിയ ( ലാജോ ജോസ് ) /
നോവൽ / മാതൃഭൂമി ബുക്സ് / 262 Pages / Rs. 300/-


🔻ലാജോ ജോസിന്റെ കോഫി ഹൗസ് എന്ന നോവലിലെ എസ്തർ ഇമ്മാനുവൽ തന്നെയാണ് ഹൈഡ്രേഞ്ചിയയിലും പ്രധാന കഥാപാത്രമാകുന്നത്. കോട്ടയത്ത് പലയിടങ്ങളിലായി ഒരേ രീതിയിൽ ക്രൂരമായി നടക്കുന്ന സ്ത്രീകളുടെ കൊലപാതകങ്ങൾ ഒരു സീരിയൽ കില്ലറിലേക്ക് വിരൽ ചൂണ്ടുമ്പോൾ അത് അന്വേഷിക്കാനായി എത്തുന്ന പ്രൈവറ്റ് ഡിറ്റക്ടീവിനൊപ്പമാണ് ഇത്തവണ എസ്തർ എത്തുന്നത്. കോഫി ഹൗസിൽ നിന്നും വ്യത്യസ്തമായി ക്രൈം ത്രില്ലർ ആരാധകരെ പൂർണമായും തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് നോവലിസ്റ്റ് ഹൈഡ്രേഞ്ചിയ എഴുതിയിരിക്കുന്നത്.

🔺വായനക്കാരെ ആകാംഷയുടെ മുൾമുനയിൽ നർത്തി ഒറ്റയിരുപ്പിന് വായിക്കാൻ നിർബന്ധിതരാക്കുന്ന രചനാശൈലിയാണ് ഈ നോവലിന് . എസ്തർ ആണ് നായികാ കഥാപാത്രമെങ്കിലും സുഹൃത്തായ അപർണയ്ക്കും കുറ്റാന്വേഷകരായ അലി ഇമ്രാനും ഷാരൺ തോമസിനും എല്ലാം ഒരേപോലെ പ്രാധാന്യം നല്കിയിട്ടുണ്ട്. എങ്കിലും ഇവരാരുമല്ല ഹൈഡ്രഞ്ചിജിയയിലെ പ്രധാന കഥാപാത്രം. അത് നോവലിലെ അവസാനം സസ്പെൻസ് ട്വിസ്റ്റിലൂടെ മാത്രം വെളിപ്പെടുന്ന കഥാപാത്രമാണ്. അവസാന നിമിഷം മാത്രമേ വെളിച്ചത്ത് വരുന്നുള്ളുവെങ്കിലും നോവലിൽ എല്ലായിടത്തും അയാളുടെ ആദ്യശ്യ സാന്നിദ്ധ്യമുണ്ട്. കുറ്റവാളിയുടെ വ്യൂ പോയിന്റിൽ കൂടി കഥ പറയുന്ന ആ ശൈലി നോവലിന് വളരെ ഗുണം ചെയ്തിട്ടുണ്ട്.


🔻പൂർണമായും സ്പൂൺ ഫീഡിംഗ് ചെയ്യാതെ വായന കഴിഞ്ഞിട്ടും കുറച്ചൊന്ന് ആലോചിക്കാനുള്ള വക തന്റെ മറ്റ് നോവലുകളെപ്പോലെ ഇവിടെയും നോവലിസ്റ്റ് നല്കിയിട്ടുണ്ട്. അത് നന്നായി വർക്ക് ഔട്ട് ആയിട്ടും ഉണ്ട്. മുരടിച്ച് പോയ വായന പുനരുജ്ജീവിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കും മികച്ചൊരു ക്രൈം ത്രില്ലർ നോവൽ വായിക്കാൻ കൊതിക്കുന്നവർക്കും നല്ലൊരു സജഷനാണ് ഹൈഡ്രേഞ്ചിയ . ലാജോ ജോസിന്റെ ഇതുവരെയിറങ്ങിയ നാല് നോവലുകളിൽ ഏറ്റവും പ്രിയപ്പെട്ടതായി കൂടുതൽ പേരും പറയുന്നത് ഹൈഡ്രേഞ്ചിയ എന്നാണ്. അതിനുള്ള കാരണവും ഈ വായനയുടെ തുടക്കത്തിൽ പറഞ്ഞിരിക്കുന്നതാണെന്ന് തന്നെ കരുതാം.


©️ PRADEEP V K
Profile Image for Aravind Kesav.
37 reviews6 followers
January 31, 2021
Wow.. this is how you write a thriller.
That was some brilliant way of writing a Thriller. Enjoyed every bit of it. Didn't felt bad at any point.

Beautiful characterisations and brilliant storyline.

You can clearly see the improvement in Lajo as writer from coffee house to Hydrangea.

Long way to go Mr.Lajo - The Writer.

______________________________________________________________


ഹൈഡ്രാഞ്ചിയ.

2020 ൽ മിഥുൻ മാനുവൽ തോമസ് സംവിധാനത്തിൽ പുറത്തിറങ്ങിയ Investigation / Crime - Thriller ചിത്രമാണ് അഞ്ചാം പാതിര. ലാജോ ജോസ് എന്ന എഴുത്തുകാരൻ , തന്റെ കഥ മോഷ്ടിച്ചു എന്ന പേരിൽ അഞ്ചാം പാതിരാ യുടെ അണിയറപ്രവർത്തകർക്കെതിരെ കേസ് കൊടുത്തത് മൂലമാണ് ഹൈഡ്രഞ്ചിയ എന്ന 2019ൽ പുറത്തിറങ്ങിയ ലാജോ ജോസ് ന്റെ നോവലിനെ പറ്റി അറിയുവാൻ കഴിഞ്ഞത്. ഈ നോവൽ വായിച്ചു കഴിഞ്ഞതിന് ശേഷം ലാജോ യുടെ സംശയം വാസ്തവമാണ് എന്ന തോന്നലാണ് ഉണ്ടായത്. രണ്ട് കഥകളും ഒരേ ജോണറിൽ വരുന്നത് കൊണ്ട് തന്നെ സാമ്യതതകൾ യാദൃശ്ചികമായി സംഭവിച്ചതാകാം പക്ഷെ ആഴത്തിൽ ചിന്തിച്ചാൽ അഞ്ചാം പാതിരാ യിലെ ചില കഥാപാത്രങ്ങൾക്കും കഥാസന്ദര്ഭങ്ങൾക്കും പ്രചോദനമായത് ഹൈഡ്രേഞ്ചിയ യാണ് എന്ന തോന്നൽ തികച്ചും സ്വാഭാവികമാണ്.

ഇനി കഥയിലേക്ക് വരുമ്പോൾ...
കോഫീഹൗസ് അധ്യായത്തിന് ശേഷം, ഇമ്രാൻ അലി മേധാവി യായ ഒരു പ്രൈവറ്റ് ഡിറ്റക്ടീവ് ഏജൻസിയിൽ മറ്റുവഴികളിലില്ലാതെ എസ്തർ ജോലിക്ക് ചേരുന്നു. അതേസമയതാണ്, കോട്ടയം നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ ചെറുപ്പകാരികളായ സ്ത്രീകൾ കൊല്ലപ്പെടുന്നത്, സ്ഥലത്തെ പോലീസ് മേധാവി യുടെ ഓദ്യോഗിക ഈമെയിൽ ലേക്ക് ഒരു വെല്ലുവിളിപോലെ , കൊല്ലപ്പെടുന്നതിന് മുൻപ് ഷൂട്ട് ചെയ്ത ഇരകളുടെ വീഡിയോ സന്ദേശം എത്തുന്നു .രണ്ട് ദിവസത്തിനകം കൊല്ലപ്പെടുന്ന സ്ത്രീയുടെ മൃതദേഹം മെഴുകുതിരികൾ കൊണ്ട് അലങ്കരിച്ച മുറിയിൽ ഹൈഡ്രേഞ്ചിയ പൂക്കൾക്കിടയിൽ കാണപ്പെടുന്നു. നഗരത്തിലെ പോലീസ് മേധാവിയായ ഷെറിൻ ഐപിഎസ് അന്വേഷണച്ചുമതല ഏറ്റെടുക്കുന്നു.. ഒരു ഘട്ടത്തിൽ ഷെറിന്, എസ്തർ ന്റെയും അവളുടെ മേധാവി ഇമ്രാൻ അലി യുടെ സഹായം തേടേണ്ടി വരുന്നു. തുടർച്ചയായി സംഭവിക്കുന്ന കൊലപാതകങ്ങളുടെ സത്യം തേടി നഗരത്തിലെ മുഴുവൻ പൊലീസുകാർക്കൊപ്പം എസ്‌തരും , ഇമ്രാൻ അലിയും ദുരൂഹമായ കൊലപാതകങ്ങളുടെ  ചുരുളഴിക്കാൻ പുറപ്പെടുന്നു.

ലാജോ ജോസ് എന്ന എഴുത്തുകാരൻ, തന്റെ ആദ്യ നോവൽ ആയ കോഫീഹൗസ് ൽ വന്ന പിഴവുകളെല്ലാം സമർഥമായി ഈ നോവലിൽ ഒഴിവാക്കിയിട്ടുണ്ട്. മാത്രമല്ല കഥയുടെ വേഗത തന്നെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന രീതിയിലാണ്. ഒറ്റയിരിപ്പിൽ വായിച്ചു തീർക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള ആഖ്യാന ശൈലിയും ഒട്ടും ഫോഴ്‌സ്ഫുൾ അല്ലാത്ത വളരെ സ്വാഭാവികമായ സംഭാഷണങ്ങളും, പൊടിപ്പും തൊങ്ങളുകളും ചേർക്കാത്ത സ്വാഭാവികമായ ഭാഷാ ഉപയോഗവുമെല്ലാം കഥയെ ഒരുപാട് എന്ജോയബിൾ ആക്കുന്നു. ഓരോ കഥാപാത്രങ്ങള്ക്കും നൽകിയ ഡീറ്റൈയിലിങ് എടുത്തു പറയേണ്ടതാണ്, വായനക്കാരന് കഥാപാത്രങ്ങളുമായി നിസാരമായി അതിലൂടെ കണക്റ്റ് ചെയ്യാൻ സാധിക്കുന്നു. വായിക്കുന്നയാളുകളും ഉത്തരം തേടി കഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിക്കുക എന്നത് ലാജോ യുടെ രചനകളുടെ മികവാണ്. അവസാന താളുകൾ വരെ ഉദ്വേഗം ആവേശവും നിറച്ച ആ ആഖ്യാനശൈലിയ്ക്ക് നൂറിൽ നൂറ് മാർക്കും നൽകാം.

©kesavan
Profile Image for Bivin Varghese.
53 reviews3 followers
November 15, 2019
Hydrangea is an investigative thriller from the word go. Lajo Jose does a spin off of one of his own leading character ‘Esther’ from his previous novel ‘Coffee House’. If Coffee House was a tad predictable when confronting to its suspense element, this was spine thrilling, and there was no way someone could predict the suspense. Even though there are certain loopholes in this novel, author has covered it up brilliantly with some refreshing crisp narrative.

Lajo Jose as an author has improved tremendously when it comes to his story telling ability, as you can see there is profound difference in his narrative style when you compare this to his first novel. There is some serious intensity towards the end of the novel and author has efficiently made the ending gripping. Eventually, I thought the revealing sequence was a bit quick when comparing to the whole novel where all the former plots where explained more descriptively. Apparently, the prominent substance which a reader looks onto in this type of genres is the revealing or the suspense element, and the author has done complete justice to the former.

If ‘Coffee House’ was a linear investigative journey, ‘Hydrangea is a much more complex version of it. There is no point ever in this novel, where you can identify the suspense element and the plot is solid. ‘Hydrangea’ is a good two day read for some one who loves investigative thrillers or crime novels, and certainly a page turner in every sense.
Profile Image for Saranya Ozhukil.
21 reviews1 follower
May 16, 2025
2.5 stars

Positives
- Nail biting thriller.
- Absolute page turner
- The final reveal took me completely by surprise
-The protagonists character is pretty much well written, so is Ali Imran.
-Also loved the relationship between Esther and Aparna

Negatives
- Even though the final reveal was awesome I have no clue how the protagonist figured it out. The writing felt clumsy at the end as if the author got bored and just wanted ti finish it somehow

- The protection around Esther was really questionable 😬
And at the end, a heavily injured Esther goes in person to check on the possible victim just to avoid being ridiculed. Just a week back she miraculously escaped from the murderer and all she care about is being ridiculed 🙆🏻‍♀️

- The description of violence, postmortem scene, and what people are wearing, even the color of undergarments 🙄

- We don’t know anything about the recurring characters like Andrea, Gouri, Daksha other than what nail polish they are wearing or what kind of chips they eat.

- in many scenes , the conversations between characters felt very shallow and non sense.

Overall definitely good for one time read.
This entire review has been hidden because of spoilers.
Profile Image for Riya Joseph Kaithavanathara.
Author 5 books17 followers
October 13, 2025
#382 Another one from the author #LajoJose .


BOOK: Hydrangea
AUTHOR : #lajojose
GENRE: #CrimeThriller #thriller #fiction
HALLOWEEN READING: 10
RATING: 4.6


Esther joins Ali Imran (former Police officer's) firm as an investigating officer after resigning from Kuleena while she was investigating Benjamin's case. Ali Imran is focused, methodogical and a good role model. Esther feels like she can learn alot from him. Criss, the police officer she had associated for Benjamin's case visits Ali Imrans and Esther, with his senior officer Sharon seeking Ali Imrans help w.r.t a. Case. Esther also starts working on the case , as Ali Imran says all hands on the deck would help. What follows is the secret behind a disgusting murder series . A very #interesting book ! This book was a face turner ! And we also get a little more backstory of Esther and why she fears relationships.


#suggested
#estheremmanuel
#serialkiller
#murderseries
#imvestigation
#crissandesther
#halloweenread
#halloweenreading
#reader
#reviewer
#fictionnovel
#novel
#malayalam
#malayalamnovel
#goodreads
#octoberread
#halloweenreading
#halloween
#happyreading
#bookstagram
#bookstagrampost
3 reviews
January 16, 2025
എഴുത്തുകാരന്റെ ആദ്യ പുസ്തകം കോഫീ ഹൗസ് വായിക്കുന്നതിന് മുമ്പ് അവിചാരിതമായി ഹൈഡ്രേഞ്ചിയ വായിക്കുവാനിടയായി. ഈ പുസ്തകത്തിൽ പറയുന്ന റഫറൻസ് വെച്ചാണ് ഞാൻ കോഫീ ഹൗസ് അടുത്തതായി വായിക്കാൻ തീരുമാനിച്ചത്.

കോട്ടയത്ത് പലയിടങ്ങളിലായി ഒരേ രീതിയിൽ ക്രൂരമായി നടക്കുന്ന സ്ത്രീകളുടെ കൊലപാതകങ്ങൾ ഒരു സീരിയൽ കില്ലറിലേക്ക് വിരൽ ചൂണ്ടുമ്പോൾ അതിന്റെ അന്വേഷണം ആണ് കഥയുടെ തുടക്കം.

എസ്തർ ആണ് നായികാ കഥാപാത്രമെങ്കിലും സുഹൃത്തായ അപർണയ്ക്കും, കുറ്റാന്വേഷകരായ അലി ഇമ്രാനും സരൺ തോമസിനും ഒരുപോലെ പ്രാധാന്യം നല്കിയിട്ടുണ്ട്. എങ്കിലും ഇവരാരുമല്ല ഹൈഡ്രേഞ്ചിയയിലെ പ്രധാന കഥാപാത്രം. ആ സ്ഥാനം നോവലിന്റെ അവസാനം സസ്പെൻസ് ട്വിസ്റ്റിലൂടെ മാത്രം വെളിപ്പെടുന്ന മറ്റൊരാളാണ്. അവസാന നിമിഷം മാത്രമേ വെളിച്ചത്തിൽ വരുന്നുള്ളുവെങ്കിലും, നോവലിൽ എല്ലായിടത്തും അയാളുടെ അപർയോഗ സാന്നിധ്യമുണ്ട്.

കുറ്റവാളിയുടെ വ്യൂ പോയിന്റിൽ നിന്നുകൊണ്ട് കഥ പറയുന്ന ശൈലി നോവലിന് വേറിട്ട ഭാവം നൽകുന്നു.

ക്രൈം ത്രില്ലർ നോവൽ വായിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഹൈഡ്രേഞ്ചിയ ഒരുപാട് നല്ലൊരു ശുപാർശയാണ്.
Profile Image for KS Sreekumar.
83 reviews2 followers
September 25, 2023
ഒരുകാലത്തു മലയാള വായനക്കാരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിയ ബാറ്റൺബോസിന്റേയും കോട്ടയം പുഷ്പനാഥിന്റെയും ഏറ്റുമാനൂർ ശിവകുമാറിന്റെയുമൊക്കെ കാലഘട്ടത്തിനുശേഷം സംഭവിച്ച ഇടവേളയെ വീണ്ടും സംഭവബഹുലമാക്കി കൊണ്ടാണ് ലാജോ ജോസിന്റെ കടന്നു വരവ്. കോഫി ഹൌസ് ആയിരുന്നു ആദ്യ നോവൽ. കോഫീഹൌ സിനു വായനക്കാർ നൽകിയ സ്വീകരണത്തെ തുടർന്നാണ് ഹൈഡ്രേഞ്ചിയ എന്ന നോവൽ ഉണ്ടാകുന്നത് . വായനയിലുടനീളം സസ്പെൻസ് നിലനിർത്തികൊണ്ട് തുടർച്ചയായി നടക്കുന്ന കൊലപതകങ്ങളിലെ കണ്ടെത്തലുകൾ വേറിട്ട അന്വേഷണ വഴികളിലൂടെ പുരോഗതി പ്രാപിക്കുന്നു.

ഇരുട്ടിന്റെ മറവിലിരുന്നു വധിക്കപ്പെടാൻ പോകുന്ന പെൺകുട്ടിയുടെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തി അന്വേഷണഉദ്യോഗസ്ഥർക്ക് അയച്ചുകൊടുക്കുകയും ഇരയെ കൊന്നു ലൈംഗിക സംതൃപ്തി അടയുകയും ചെയ്യുന്ന ഒരു സീരിയൽ കില്ലർ, അയാളുടെ ഭൂതകാലം എല്ലാം മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.


ക്രൈം ത്രില്ലറുകൾ ഇഷ്ടപ്പെടുന്നവർക്ക് നെഞ്ചോട് ചേർക്കാവുന്ന ഒരു വ്യത്യസ്തത നോവൽ .
Profile Image for Greeshma M.
9 reviews
August 9, 2025
It was a real page turner. Finished it in one day. i want to give this a 3.5 star.
This gives uneven characters, suddenly they are having a serious discussion and they're all കണ്ണിറുക്കുന്നു, കണ്ണുകൾ ഈരണനിയുന്നു. നടുങ്ങുന്നു. Esther is always crying because of the intensity of the crimes she witnesss.. what...
And then there is unnecessary details of the dress including inner wear of the characters. I hated Esther for what she thought about Gouri... i think the author voiced his opinion about overweight women who have dark skin around their neck... which is just due to hormones.. such a shallow thing...
and the Clohikr..s... what is it???
and what about the initial suicides of muniyandi and സേതുലക്ഷ്മി... how and why??
i liked it (except for the shallowness of the characters) but the end kind of spiralled off...
This entire review has been hidden because of spoilers.
2 reviews
September 5, 2025
My first Malayalam crime thriller, and what an introduction it was. Lajo Jose clearly did their homework on criminal psychology, and it shows in every twisted revelation.

The author masterfully weaves 100+ chapters across multiple storylines without losing coherence—no small feat. Each character introduction feels natural and draws you deeper into their world until you're completely invested in their fate.

Maintains excellent pacing throughout, making this a genuine page-turner. The psychological depth kept me guessing, and the research behind the criminal elements adds authentic weight to the narrative.

My only criticism: the ending feels slightly rushed given the careful buildup.

A solid thriller that proves Malayalam crime fiction deserves more attention.
Profile Image for Liju John.
24 reviews3 followers
February 10, 2022
കോട്ടയം പോലീസ് മേധാവിയുടെ ഔദ്യോഗിക മെയിലിലേക്ക്, അജ്ഞാതമായൊരു വീഡിയോ സന്ദേശമെത്തുന്നു. ആരാണെന്നറിയാത്തൊരു സ്ത്രീ അടുക്കളയിൽ ജോലി ചെയ്യുന്നതും, ടീവി കാണുന്നതുമായൊക്കെയുള്ള രംഗങ്ങളായിരുന്നു ആ വീഡിയോയുടെ ഉള്ളടക്കം. ആരോ വെളിയിൽ നിന്നും ഷൂട്ട് ചെയ്തതുപോലെയുള്ള ദൃശ്യങ്ങൾ. പിറ്റേന്ന് ആ സ്ത്രീ സ്വന്തം കിടപ്പുമുറിയിൽ കൊല്ലപ്പെട്ടു കിടക്കുന്നതായാണ് പോലീസ് കണ്ടെത്തുന്നത്.

എന്നാൽ അന്വേഷണോദ്യോഗസ്ഥരെ അമ്പരപ്പിച്ചത് കൊലപാതകം നടന്ന രീതിയായിരുന്നു. മൃതശരീരം കിടന്ന മുറിയാകെ അലങ്കരിക്കപ്പെട്ടിരുന്നു. നഗ്നമായി പ്രദർശിപ്പിച്ചിരിക്കുന്ന ശരീരത്തിൽ കൂർത്തവസ്തുകൊണ്ടുള്ള നിരവധി മുറിപ്പാടുകൾ. കത്തിത്തീർന്ന വലിയ മെഴുകുതിരികളുടെ അവശിഷ്ടങ്ങൾ ശരീരത്തിന് ചുറ്റുമുള്ള മേശപ്പുറത്തു നിരന്നുകിടന്നിരുന്നു. കിടക്കയിലും, നിലത്തും, വാതിലിലും മറ്റും പൂക്കൾ വിതറിയിരുന്നു. പിങ്ക് ഹൈഡ്രേഞ്ചിയ പൂക്കൾ..!!
________________________________________________________________

പ്രപഞ്ചത്തെ മുഴുവനായി ഉൾപ്പെടുത്താൻ സാധിക്കുന്ന രീതിയിലേക്ക് സാങ്കേതികതയും, അവതരണശൈലികളും, വികാസം പ്രാപിക്കുമ്പോഴും, സ്ക്രീനിന്റെ അതിർത്തികളെ ഭേദിക്കാൻ, സിനിമകൾക്ക് പലപ്പോഴും സാധിക്കാതെ വരുന്നതായിയെനിക്ക് തോന്നിയിട്ടുണ്ട്. കാരണം കഥാകാരന്റെ അല്ലെങ്കിൽ സംവിധായകന്റെ, ഭാവനകൾക്കും, സങ്കല്പങ്ങൾക്കും മാത്രമാണവിടെ ജീവൻ വെയ്ക്കുന്നത്, അവ മാത്രമാണവിടെ ദൃശ്യങ്ങളായി തീരുന്നത്.

എന്നാൽ പുസ്തക വായനകളിലേക്കെത്തുമ്പോൾ സ്ഥിതി വ്യത്യസ്തമാണ്. വായനക്കാരനാണവിടെ ദൃശ്യങ്ങളുടെ ഉടമസ്ഥനായി മാറുന്നത്. എഴുത്തുകാരൻ കഥയെ നിയന്ത്രിക്കുമ്പോഴും, ഭാവനകളുടെ താക്കോൽ, വായനക്കാരന്റെ കയ്യിൽ സുരക്ഷിതമായിരിക്കും. പലപ്പോഴും, അത്തരം ഭാവനകൾ കഥയെ കടന്നും ഒരുപാട് ദൂരം സഞ്ചരിക്കാൻ സാധ്യതയുണ്ട്. എഴുത്തുകാരൻ നിശ്ചയിക്കുന്ന അതിർത്തികളെ മറികടന്നുപോവാറുമുണ്ട്. ഇതുവരെ വായിച്ചറിഞ്ഞ പുസ്തകങ്ങളെല്ലാം, അങ്ങനെയുള്ള നിരവധി ചിന്തകളെനിക്ക് സമ്മാനിച്ചിട്ടുമുണ്ട്.

റൂത്തിന്റെ ലോകത്തിലെന്നെ വിടാതെ പിന്തുടർന്നിരുന്നത്, അവളുടെ അസുഖമുണ്ടാക്കുന്ന നിസ്സഹായതയായിരുന്നു. ഖബറിലേക്കെത്തുമ്പോൾ മീരയുടെ അമ്മയും, അവരുടെ ജീവിതാനുഭവങ്ങളുമായിരുന്നു ആകർഷണകേന്ദ്രം. നൗഫലിനെ ഞാൻ എന്റെയൊരു പ്രതിബിബം പോലെയാണ് വായിച്ചറിഞ്ഞതും, മനസിലാക്കിയതും. അങ്ങനെയൊരുപാടൊരുപാട് ഉദാഹരണങ്ങൾ. അതുകൊണ്ടുതന്നെ, പുസ്തകങ്ങളെക്കുറിച്ചെഴുതുമ്പോൾ, അതിന്റെ ആസ്വാദനകുറിപ്പിനേക്കാളുപരിയായി, അവയുണ്ടാക്കുന്ന ചിന്തകളെക്കുറിച്ചെഴുതാനാണെനിക്കിഷ്ടം.

അത്തരത്തിൽ നോക്കുമ്പോൾ ലാജോ ജോസിന്റെ ഹൈഡ്രേഞ്ചിയ എന്നിലൊരുപാട് ചിന്തകളുണർത്തിയൊരു പുസ്തകമാണ്. കുറ്റം തെളിയിക്കുക അല്ലെങ്കിൽ കുറ്റവാളിയെ കണ്ടെത്തുകയെന്ന ധർമ്മം മാത്രം പേറിയെത്തുന്ന അപസർപ്പക കഥകളിൽ എന്താണിത്ര ചിന്തിക്കാനുള്ളതെന്ന് നിങ്ങൾക്ക് ചിലപ്പോൾ തോന്നിയേക്കാം.

എന്നാൽ എന്നെ സംബന്ധിച്ചിടത്തോളം അപസർപ്പകകഥകളെന്നാൽ വെറും കേസന്വേഷണങ്ങൾ മാത്രമല്ല, മറിച്ച് മനുഷ്യമനസിൽ ഉത്ഭവിക്കുന്ന വ്യത്യസ്തവും, വികൃതവുമായ ചിന്താഗതികളെ വരച്ചുകാട്ടുന്ന, കുറ്റകൃത്യങ്ങളിലേക്കുള്ളൊരു, എത്തിനോട്ടം കൂടിയാണ്.

ശരിക്കും മനുഷ്യൻ എന്നായിരിക്കും ആദ്യമായി കൊലപാതകം ചെയ്തിട്ടുണ്ടാവുക? ഞാനതിശയത്ത���ടെ ഓർത്തു. ഹാബേലിന്റെ കൊലപാതകമാണ് മനുഷ്യചരിത്രത്തിലെ, ആദ്യകൊലപാതകമെന്നൊരു മതപരമായുത്തരം മാത്രമാണെന്റെ മുൻപിലുള്ളത്. അതല്ലാതെ, ചരിത്രപരമായി അങ്ങനെയൊരു ചോദ്യത്തിനുത്തരം കണ്ടെത്താൻ തക്കവണ്ണം രേഖകളോ തെളിവുകളോ ഇതുവരെയും കണ്ടെടുക്കപ്പെട്ടിട്ടില്ല. മനുഷ്യന്റെ ചരിത്രത്തിന് ലക്ഷക്കണക്കിന് വർഷങ്ങളുടെ ദൈർഘ്യമുള്ളതുകൊണ്ട് തന്നെ, അങ്ങനെയൊന്നിനി കണ്ടെത്തുകയെന്നതും സാധ്യമല്ല.

അടുത്ത ചോദ്യം, മനുഷ്യനെങ്ങനെയാണൊരു കൊലപാതകിയായി മാറുന്നുതെന്നായിരുന്നു? ഒന്നാലോചിച്ചപ്പോൾ ഞാനുൾപ്പെടുന്ന ഈ ലോകവുമതിലെ ജീവജാലങ്ങളുമെല്ലാം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്, അങ്ങനെയാണെന്നു തോന്നി.
മൃഗങ്ങളതു ചെയ്യുന്നത് നിലനിൽപ്പിനുവേണ്ടിയാണെങ്കിൽ, മനുഷ്യനവന്റെ വികാരങ്ങളെ, അടക്കാനാണ് കൊലപാതകങ്ങൾ ചെയ്യുന്നത്. അത് പകയാവാം, വെറുപ്പാവാം, അസൂയയാവാം, ചോരവീഴ്ത്തുമ്പോളു��്ള ലഹരിയാവാം, മറ്റുപല കാരണങ്ങളുമാവാം. എന്തുതന്നെയായാലും, അവൻ കൊന്നുകൊണ്ടേയിരിക്കുന്നു. സ്വന്തം മാനുഷിക ചേതനകൾക്കു മുന്നിൽ വീണ്ടും വീണ്ടും തോറ്റുകൊണ്ടേയിരിക്കുന്നു.

കുട്ടികളെ പ്രസവിച്ച് വളർത്തുന്ന ജീവികൾക്കിടയിലുള്ള (Mammals) താരതമ്യത്തിൽ, പരസ്പരം പോരടിച്ച് മരിക്കാനുള്ള ത്വര, ആറിരട്ടിയോളം മനുഷ്യനിൽ കൂടുതലായി കാണപ്പെടുന്നുവെന്ന്, പണ്ടെങ്ങോ വായിച്ചറിഞ്ഞതപ്പോഴെന്റെ ഓർമ്മയിലേക്കുവന്നു.
ആയിരക്കണക്കിന് വർഷങ്ങളിലെ സമരങ്ങളുടെയും, പോരാട്ടങ്ങളുടെയും, തിരിച്ചറിവുകളുടെയുമൊക്കെ ആകെതുകയായി, നമ്മൾ കെട്ടിപ്പൊക്കിയ സംസ്കാരങ്ങൾക്കും, സിസ്റ്റങ്ങൾക്കുമൊന്നും, നമ്മളിലെ അടിസ്ഥാന സഹചാവബോധങ്ങളെ, പൂർണമായും മറികടക്കാൻ സാധിച്ചിട്ടില്ലെന്നത്, ക്രൂരമായൊരു വസ്തുതയായിയെനിക്കപ്പോൾ അനുഭവപ്പെട്ടു.

“പട്ടിണി കിടന്നാലും കൂര ചോർന്നാലും വേണ്ടില്ല മനുഷ്യന്, അവന്റെ ശത്രു തീർന്ന് കണ്ടാൽ മതി. അക്ഷരങ്ങൾ പറഞ്ഞു കൊടുത്തില്ലെങ്കിലും, വെറുക്കേണ്ടത് ആരെയൊക്കെയാണെന്ന് മക്കൾക്ക് കൃത്യമായി പറഞ്ഞു കൊടുക്കും, ആ വെറുപ്പിൽ കിടന്നു തലമുറകളിനിയും ആളികത്തും”. കുരുതിയെന്ന സിനിമയിലെ, മമ്മൂക്കോയയുടെ സംഭാഷണങ്ങളെന്റെ ചെവികളിൽ മുഴങ്ങികൊണ്ടേയിരുന്നു.
ഇങ്ങനെയുള്ള ആളിക്കത്തലുകൾക്ക്, എന്നെങ്കിലുമൊരു പരിഹാരമുണ്ടാകുമോ? ഒരാൾ മറ്റൊരാളുടെ ജീവൻ അപഹരിക്കുന്നതിനേക്കാൾ അസ്വഭാവികമായി മറ്റൊന്നുമില്ലെന്ന തിരിച്ചറിവു മനുഷ്യനുണ്ടാവാൻ, ഇനിയുമെത്രായിരം വർഷങ്ങളുടെ പരിണാമം ആവശ്യമായി വരും?
അതോ അങ്ങനെയൊരു കാലം, ഒരിക്കലുമുണ്ടാവില്ലേ?

ഉണ്ടാവാനുള്ള സാധ്യതകൾ തീർത്തും നിസാരമാണെന്നു മനസ്സുറപ്പിച്ചു പറയുമ്പോഴും, അങ്ങനെയൊരു ഉട്ടോപ്യൻ ലോകത്തിൽ ജീവിക്കാനെനിക്കപ്പോൾ വല്ലാത്ത കൊതിതോന്നി. എന്നെന്നേക്കുമായി വെടിയൊച്ചകൾ നിലച്ച അതിർത്തികളും, മറ്റുള്ളവരുടെ വ്യത്യസ്തത ഉൾക്കൊള്ളാൻ ശ്രമിക്കുന്ന മനുഷ്യരും, എന്റെ സ്വപ്നത്തിലെ വിരുന്നുകാരായിമാറി. എന്നാൽ, പിങ്ക് ഹൈഡ്രേഞ്ചിയ പൂക്കളുടെ തീവ്രമായ സൗരഭ്യമപ്പൊഴെന്റെ, കണ്ണുകളിലും, ചിന്തകളിലും യഥാർഥ്യത്തിന്റെ ഇരുട്ടുകോരിയിട്ടുകൊണ്ട് കടന്നുപോയി..!!

________________________________________________________________

റൂത്തിന്റെ ലോകത്തിന് ശേഷം ലാജോയുടെതായി ഏറ്റവും ഇഷ്ടപ്പെട്ട കൃതിയാണ് ഹൈഡ്രേഞ്ചിയ. എന്റെ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകാൻ അവസാന ഭാഗങ്ങൾക്ക് സാധിച്ചില്ലെന്നത് മാറ്റിനിർത്തിയാൽ, എസ്തറും, അലി ഇമ്രാനും, ഹൈഡ്രേഞ്ചിയ പൂക്കളുമെല്ലാം മനസിൽ തങ്ങി നിൽക്കുന്നവയാണ്. മലയാളത്തിലെ കുപ്രസ്സിദ്ധനായൊരു കൊലയാളിയെ കഥയുമായി ബന്ധിപ്പിച്ച രീതിയൊക്കെ മനോഹരമായി തോന്നി. മൊത്തത്തിൽ ഒറ്റ ഇരിപ്പിൽ വായിച്ചു തീർത്ത മറ്റൊരു പുസ്തകം കൂടി..

Profile Image for Sarath Radhakrishnan .
7 reviews
May 5, 2025
Lajo Jose shows a commendable improvement in Hydrangea compared to his earlier work Coffeehouse.
This time, the plot is more layered and gripping. The idea of a romantic killer decorating the crime scene with hydrangea flowers while mocking the police adds a unique and chilling touch.

Esther Emmanuel, the central character from Coffeehouse, returns and takes the lead once again. The story not only presents her as a sharp investigator but also humanizes her. She's capable, determined, yet far from perfect. For the first time, we also get a deeper look into Esther’s past and emotional journey, which helps us understand what shaped her into the person she is today.

The novel is packed with tense moments, interesting characters, and a suspenseful climax that lingers in the reader’s mind. The ending is satisfying, yet open enough to make you wonder what could happen next, especially for “that someone.”

Overall, Hydrangea is a solid crime thriller and a good read.
Profile Image for Soya.
505 reviews
January 27, 2021
ഒരുപാട് നല്ല പോസിറ്റീവ് റിവ്യൂസ് വായിച്ചതിനുശേഷം ആണ് ഹൈഡ്രേഞ്ചിയ വായിച്ചു തുടങ്ങിയത്. വളരെ പുതിയ മെത്തേഡിൽ ആണ് ലാജോ ജോസ് നോവൽ രചിച്ചിരിക്കുന്നത്. അഞ്ചു ഭാഗങ്ങളായി തിരിച്ച് വളരെ ആകാംക്ഷയോടെ വായിച്ചു തീർക്കാൻ പറ്റുന്ന ഒരു നോവലാണിത്.🔍💡

ഒരു സീരിയൽ കില്ലർനെ തേടിയുള്ള ഷാരൺ എന്ന പോലീസ് ഉദ്യോഗസ്ഥയുടെയും അവരെ സഹായിക്കാനായി അലി ഇമ്രാൻ എന്ന ഡിറ്റക്ടീവ്ന്റെ ഒപ്പം ജേർണലിസ്റ്റ് ആയിരുന്ന എസ്തർ എന്ന യുവതിയുടെയും  സഞ്ചാരമാണ് ഈ നോവൽ. 🔦🔎


ഹൈഡ്രേഞ്ചിയ -ലാജോ ജോസ്
മാതൃഭൂമി ബുക്സ്
262p, 300rs
Profile Image for Manoharan.
77 reviews6 followers
Read
May 5, 2022
ലാജോ ജോസിന്റെ ഹൈ ഡ്റേജിയ എന്ന ഡിക്റ്റക്ടീവ് നോവലിന്റ എട്ടാം പതിപ്പാണ് ഞാൻ വായിച്ചത്.2019 ൽ ഒന്നാം പതിപ്പിറങ്ങിയ ഈ നോവലിന്2021 ൽ എട്ടാം പതിപ്പിറങ്ങി! പുസ്തകത്തിന്റ സ്വീകാര്യതയ്ക്ക് ഇതിൽ പരം തെളിവു വേണ്ടല്ലോ.
പുതിയ കാലത്തെ ഡിക്റ്റക്ടീവ് നോവലിൽ നിന്നു പ്രതീക്ഷിച്ച പുത്തൻ ആശയങ്ങളാ ന്നും കാ ഞാൻ കഴിഞ്ഞില്ല. സീരിയൽ കില്ലറും അന്വേഷണവും തന്നെ. നമ്മുടെ ഡിക്റ്ററക്ടീവ് നോവൽ ശാഖ കോട്ടയം പുഷ്പനാഥിൽ നിന്നും ഇനിയും മുന്നോട്ടു പോയിട്ടില്ല എന്നത് ഖേദകരം തന്നെ.
Profile Image for Gowri.
36 reviews13 followers
September 6, 2023
ഒരു സൈക്കോട്ടിക് സീരിയൽ കില്ലർ നടത്തുന്ന തുടരെയുള്ള കൊലപാതകങ്ങൾ. Hydrangea പ്പൂക്കൾ വിതറിയ മെത്തയിൽ കാണപ്പെടുന്ന യുവതികളുടെ മൃതദേഹങ്ങൾ . കേസ് അന്വേഷിക്കാൻ എത്തുന്ന DYSP ഷാരോൺ വർഗീസിനെ സഹായിക്കാൻ റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥൻ ഇമ്രാനും നായിക എസ്തർ ഇമ്മാനുവേലും കൂടി എത്തുന്നതോടെ കഥയ്ക്ക് ഒരു പുത്തനുണർവ് കിട്ടുന്നു . ആദ്യാവസാനം വായനക്കാരെ മുൾമുനയിൽ നിർത്തുന്നുണ്ടെങ്കിലും ക്ലൈമാക്സ് കുറച്ച് നിരാശപ്പെടുത്തി . കുറെ ചോദ്യങ്ങൾക്ക്
ഉത്തരംകിട്ടാതെ അവസാനിച്ചത് പോലെ എനിക്ക് അനുഭവപ്പെട്ടു .
Profile Image for Dijo Johns.
39 reviews3 followers
February 20, 2022
ലാജോ ജോസിന്റെ മികച്ച വർക്ക്‌ ഹൈഡ്രേഞ്ചിയ തന്നെയാണ്. മികച്ച രീതിയിൽ എഴുതപ്പെട്ട ഒരു സീരിയൽ കില്ലർ സ്റ്റോറി. ആരാണ് കൊലപാതകി എന്ന ക്ലൂ ഒരിടത്തും വിട്ടു കൊടുക്കാതെ അവസാന ചാപ്റ്റർ വരെ കൊണ്ടെത്തിച്ചു. ഓരോ പേജും നമ്മൾ അറിയാതെ തന്നെ മറിഞ്ഞു പോകുമ്പോൾ ഒറ്റ ഇരുപ്പിന് വായിച്ച് തീർക്കാതെ ഉറക്കം പോലെ നമ്മളെ തേടി വരാത്ത അവസ്ഥ!

It's A Must Read💖 The Best From Lajo Jose
Profile Image for Ved..
127 reviews3 followers
November 9, 2024
2.5 Stars

The perverse nature of the writing really took away my interest in the book. Yes I know you are writing a murder mystery which involves a psychopath/ serial killer who rapes women brutally but what is the point telling me what colour bra is the protagonist Esther Immanuel wearing at one point? The book screams of various such instances, and it was a major turn-off.
1 review
August 18, 2025
എസ്ഥർ ഇമ്മാനുലേൻ പോലെ ഉള്ള ഒരു മിടുക്കിയായ അതും നല്ല നിരീക്ഷണപാടവമുള്ള ഒരു ക്രൈം ഇൻവെസ്റിഗേറ്ററിനു സ്വപ്ന കിരൺ ഒരു പുരുഷൻ ആണ് എന്ന് ആദ്യമേ മനസിലാക്കാൻ പറ്റിയില്ല എന്നുള്ളത് ആശ്ചര്യപ്പെടുത്തുന്നു. ഏതൊരു പുരുഷനും പെൺവേഷം കെട്ടിയാൽ സാധാരണ മനുഷ്യർക്കു കാണുമ്പോൾ തന്നെ മനസ്സിലാവും. കഥയിലെ ഈ മെയിൻ ട്വിസ്റ്റ് കുറേക്കൂടി മേന്മയോടെ കഥാകൃത്തിനു കൊണ്ട് വരാമായിരുന്നു.
Displaying 1 - 30 of 72 reviews

Can't find what you're looking for?

Get help and learn more about the design.