വാക്കുകളുടെ അപാരമായ ദൃശ്യസാധ്യതകളെ മലയാളിയിലേക്ക് വിന്യസിപ്പിച്ച കഥകള്‍. വാക്കുകളില്‍ നിന്ന് പ്രാണന്റെ നീറിപ്പിടച്ചിലും വൈശാഖപൗര്‍ണ്ണമിയും കടഞ്ഞെടുക്കുന്ന എഴുത്ത്. വര്‍ത്തമാനകാലത്തോട് മുഖാമുഖം രാഷ്ട്രീയം പറയുന്ന മിത്തുകള്‍. സംഗീതാത്മകമായ ഭാഷ.
ഹിഗ്വിറ്റ, വന്മരങ്ങള്‍ വീഴുമ്പോള്‍, കാര്‍മെല്‍, എന്റെ മകള്‍-ഒരു സ്ത്രീ, നാലാം ലോകം, കാണി, വിലാപങ്ങള്‍ തുടങ്ങി അനശ്വരമായ ഏഴു കഥകള്‍.
Madhavan was born in the port city of Kochi . where he attended the Sree Rama Varma High School. After graduating in economics from Maharajas College, Ernakulam he moved to Thiruvananthapuram to study for his masters at the Department of Economics, University of Kerala. During this period he began writing, and in 1970 won the top prize for his first published short story 'Sisu', in a contest organized by the Malayalam literary magazine Mathrubhumi. In 1975, Madhavan joined the Indian Administrative Service
n the 1980s, Madhavan went through a decade-long period of writer's block, until the release of his story 'Higuita' in 1990. In this work, Madhavan models his protagonist, priest Father Geevarghese, on Higuita, the 1990 FIFA World Cup goalkeeper for Columbia. Higuita's unconventional playing style whereby he would often abandon his goal and try to score goals, occupies the priest's imagination. Likewise, he temporarily abandons his cassock and saves a tribal girl Lucie from the clutches of the trafficker Jabbar. The short story was adjudged the best in hundred years of Malayalam literature. Since then he has published four collections of stories, a novel and one collection of plays. Madhavan's works of short fiction are:
* Chulaimedile Savangal (Corpses of Chulaimed) * Higuita * Thiruth (Blue Pencil) * Paryaya Kathakal (Stories about Names) * Nilavili (The Cry)
Madhavan's contribution to the short story genre, which is dying in most parts of the world, is reckoned by critics to be unique and noteworthy. As a short-fiction writer, his art gives importance to minute details and exemplifies the manifest skill and compact craft that writing short fiction demands. In Madhavan's works the subtle connections of criss-crossing dialogs and interlacing plots ultimately reveal an integrated narrative continuum.
This is one of the best short story collections I have read in my life. The highlight of this book is the story, Higuita, which is a brilliant interconnection of a soccer legend to a fictional character.
It is sad to see this author and this book landing up in unnecessary controversy recently when the term Higuita was used as a movie name. Some people are saying the people who were rooting for liberal thoughts in the 1970s and 1980s when they were young are becoming narrow-minded when they become old. Some others are saying people (especially people from the film industry) should learn to respect the people in literature.
My take on this topic is that both parties have made mistakes as they should have tried to sort out this matter amicably privately instead of trying to throw dirt on each other and creating an unnecessary debate. Whatever the case, it is pathetic to see some people saying that N.S. Madhavan, who was an IAS officer during his professional life and one of the most famous contemporary writers, is doing it for monetary benefits and publicity. As per my knowledge, he doesn’t need both as he is already a renowned writer and economically sound to do such a thing.
It is rare that a book lands up in controversy after two decades in any part of the world. Whatever may be the controversies behind it, we can undeniably say that this is one of the best short stories written in Malayalam.
ഞാൻ ഇത് വരെ വായിച്ചാ കഥകളിൽ ഏറ്റവും മികച്ചത് എന്ന് തോന്നുന്നത് ഹിഗ്വിറ്റ എന്നാ കഥ സമാഹാരം ആണ് . പെനൽറ്റി കിക്ക് കാത്തു നില്ക്കുന്ന ഗോളിയുടെ മാനസിക അവസ്ഥയുമായി താരതമ്യം ചെയ്തു അവതരിപ്പിച്ച ഹിഗ്വിറ്റ ഏറ്റവും മികച്ചത് . ബഹിര്കശത്ത് ഒറ്റപെട്ടു പോയ ഒരു മലയാളിയും രാഷ്യകരന്യും തമിലുള്ള കഥ പരയുനാ നാലാം ലോകവും എന്നെ വല്ലാതെ ആകര്ഷിച്ചു .
A great book. This book contains seven well written short-stories. I especially liked Madhavan's clever use of language and phrases. My favourite story of the seven is 'Higuitta' which tells the story of a Christian priest in Delhi who saves a girl from a cruel and evil criminal. N.S.Madhavan finds similarities in the the protagonist in this story and the Columbian goal keeper Higuitta. Higuitta was no ordinary goal-keeper, he stood out from the rest of them, he had a way of his own on the ground. The protagonist in this story finds inspiration from Higuitta and so he saves the girl in a fashion which one would not normally expect from a priest. I have a lot more to say about this story but the words fail me. This story is a masterpiece!
പുസ്തകം: ഹിഗ്വിറ്റ രചന: എൻ എസ് മാധവൻ പ്രസാധനം: ഡി സി ബുക്സ് പേജ് :116
കേന്ദ്രസാഹിത്യ അക്കാദമി, ഓടക്കുഴൽ തുടങ്ങി നിരവധി അവാർഡുകൾ ലഭിച്ച കൃതിയാണിത്. (1993) ഹിഗ്വിറ്റ, വന്മരങ്ങള്‍ വീഴുമ്പോള്‍, കാര്‍മെല്‍, എന്റെ മകള്‍-ഒരു സ്ത്രീ, നാലാം ലോകം, കാണി, വിലാപങ്ങള്‍ തുടങ്ങി അനശ്വരമായ 7 കഥകളുടെ സമാഹാരമാണ് ഈ പുസ്തകം.
ഫുട്ബോൾ പ്രേമിയായ ഗീവർഗീസ് അച്ചൻ ഒരു ഗോളിയുടെ ദൃഷ്ടിയിലൂടെ, ലൂസി എന്ന ആദിവാസി പെൺകുട്ടിയെ നശിപ്പിക്കാൻ ശ്രമിക്കുന്ന ജബ്ബാറിനെ ഡൽഹിയിൽ നിന്ന് ഓടിക്കുന്നതാണ് ഹിഗ്വിറ്റ എന്ന കഥ. വൻമരം വീഴുമ്പോൾ എന്ന കഥയിൽ ഇന്ദിരാഗാന്ധിയുടെ മരണത്തെതുടർന്ന് ഉണ്ടാകുന്ന കലാപങ്ങളും അത് ഒരു കന്യാസ്ത്രി മഠത്തെ എങ്ങനെ ബാധിക്കുന്നുവെന്നും, മഠത്തിൽ അഭയം തേടിവന്ന സിഖ് യുവതിയെയും കുഞ്ഞിനെയും സംരക്ഷിക്കുന്നതിനെ പറ്റിയും ഉള്ള മനോഹരമായ ഒരു രചന.നാടക വേദികളും, രാമായണ കഥകളുടെ അവതരണവും ഇറ്റലിയിലെ നാടക ജീവിതവും കാർമെൻ എന്ന ഇറ്റാലിയൻ യുവതിക്ക് ഇന്ത്യക്കാരനായ രാഘവനോട് തോന്നുന്ന അടുപ്പവും തുടർന്ന് ബാബയുടെ അടുത്ത് വാരണാസിയിൽ ഉള്ള ജീവിതവും കാർമെൻ എന്ന കഥയിൽ പറയുന്നു. അച്ഛന് മകളോട് തോന്നുന്ന സ്നേഹം തെറ്റായ ദിശയിലേക്ക് പോകുന്നത്, എന്റെ മകള്‍-ഒരു സ്ത്രീ കഥയിൽ പറയുന്നു. നാലാം ലോകം എന്ന കഥയിൽ, റഷ്യയിലെ മോസ്കോയിൽ നിന്ന് ബഹിരാകാശത്തേക്ക് പുറപ്പെട്ട മലയാളിയായ ഗോവിന്ദൻകുട്ടിയും, റഷ്യൻ ആയ ബെക്കുനിനും തമ്മിലുള്ള രാഷ്ട്രീയ സംഭാഷണങ്ങളും, ഏകാന്തതയും മനോഹരമായി എഴുതി ചേർത്തിരിക്കുന്നു. കൃഷ്ണന്റെയും ശകുന്തളയുടെയും അടിത്തറ നഷ്ടപ്പെട്ട വിവാഹ ജീവിതവും, അവരുടെ മകനായ സനലിനു ഉണ്ടാകുന്ന അപകടമരണവും ആണ് കാണി എന്ന കഥയിൽ പറയുന്നത്. വിലാപങ്ങൾ, മസൂറിയിലെ പെരുമാളും അയാളുടെ ഭരണവും, ഹെലികോപ്റ്റർ യാത്രയും, കാലഘട്ടത്തിൽ പെട്ടെന്നുണ്ടാവുന്ന മാറ്റവും ആണ് പറയുന്നത്.
93ൽ രചിച്ച ഈ പുസ്തകം, ഈ കാലഘട്ടത്തിലും പുതുമ നഷ്ടപ്പെടാത്തതാണ്. വായനക്കാരുടെ മനസ്സിനെ വ്യത്യസ്ത തലങ്ങളിലേക്ക് കൊണ്ടുപോകാൻ എഴുത്തുകാരന് സാധിച്ചിട്ടുണ്ട്. ആരും അധികം ഇടപെടാത്ത മേഖലകളിലേക്ക് എഴുത്തുകാരൻ നമ്മുടെ ശ്രദ്ധയെ ആകർഷിക്കുന്നു.🗾🔥✒️🗿
7 ചെറുകഥകളാണ് ഇതിലുള്ളത്. ഹിഗ്വിറ്റ, വന്മരങ്ങൾ വീഴുമ്പോൾ, കാർമെൽ, എൻ്റെ മകൾ ഒരു സ്ത്രീ, നാലാം ലോകം, കാണി, വിലാപങ്ങൾ എന്നിവയാണവ. തെക്കന്‍ ദില്ലി ഇടവകയിലെ വികാരിയായ ഗീവറുഗീസച്ചനാണ് ഹിഗ്വിറ്റ കഥയിലെ കേന്ദ്ര കഥാപാത്രം. ഉള്ളില്‍ തിളക്കുന്ന ഫുട്ബാള്‍ വീര്യം ധര്‍മവ്യതിയാനത്തിലൂടെയുള്ള പ്രശ്‌നപരിഹാരത്തിലേക്കാണ് അച്ചനെ നയിച്ചത്. ഇപ്രകാരം ആന്തരികമായി നടന്ന ഒരു ആള്‍മാറാട്ടത്തിന്റെ, വ്യക്തിത്വ പരിണാമത്തിന്റെ കലാപരമായ ആവിഷ്‌കാരമാണ് ഹിഗ്വിറ്റ. ഈ കഥ ഹൈസ്കൂൾ മലയാളം പാഠാവലിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഏഴ് കഥകളുടെ ഈ സമാഹാരം ലോകസാഹിത്യത്തിലേക്കുയർന്നു നിൽക്കുന്ന മലയാളി എഴുത്തുകാരന്റെ രചനാവൈഭവം തുറന്നു കാണിക്കുന്നു. രാഷ്ട്രീയവുംസാമൂഹ്യവുമായതെല്ലാം എല്ലാകാലത്തും എൻ എസ് മാധവന് കഥക്കുള്ള വിഷയങ്ങളാണ്
ആദ്യ കഥ ഹിഗ്വിറ്റ തന്നെ വിഷയം കൊണ്ട് വ്യത്യസ്തമാവുന്നു. യേശു ക്രിസ്തുവായും ഗോലിയാതായും യൂദായുടെ മകൻ ഒനാനായും ഗോളി വേഷപ്പകർച്ച നടത്തുമ്പോൾ ഗീവർഗീസച്ചൻ തന്റെ ഉള്ളിലെ ഗോളിയെ നിർവചിക്കാനുള്ള ശ്രമങ്ങളിലാണ്. അതുകൊണ്ടാണ് ജബ്ബാറിനെ കുറിച്ച് ലൂസി പറയുന്ന പരാതികളിൽ നടപടികളെടുക്കാൻ ഗീവർഗീസച്ചന് ആദ്യകാലങ്ങളിൽ പറ്റാതെപോവുന്നത്. എന്നാൽ ഹിഗ്വിറ്റയെ ഗീവർഗീസച്ചൻ അറിഞ്ഞു തുടങ്ങിയതോടുകൂടെയാണ് നടുക്കളത്തിലേക്ക് ഇറങ്ങിക്കളിക്കാനും ഗോൾ പോസ്റ്റിന്റെ ഒരു ഗൃഹാതുരത്വവും പേറാതെ ശാന്തതയോടെ അതിലേക്ക് തന്നെ തിരിച്ചു വരാനുമുള്ള പാകതയിലേക്ക് അച്ചൻ എത��തുന്നത്. ഗീവർഗീസച്ചനെ ജബ്ബാറിനെ കായികമായി പ്രതിരോധിക്കുന്നതിൽ നിന്നു പിടിച്ചു നിർത്തുന്നത് ഗോൾപോസ്റ് കണക്കെ അയാളെ അലട്ടികൊണ്ടിരിക്കുന്ന അച്ചൻ പട്ടമാണ് . അതിന്റേതായ എല്ലാ ചിഹ്നങ്ങളും അഴിച്ചുവെച്ചാണ് ലൂസിയെയും കൂട്ടി ഗീവറീത് നടുക്കളത്തിലേക്ക് ഇറങ്ങുന്നത്. അവിടെ നിന്ന് വീണ്ടും പള്ളിയിലേക്ക് തന്നെ മടങ്ങുമ്പോൾ ഹിഗ്വിറ്റയെ പോലെ ശാന്തമായി ഗോൾപോസ്റ്റിലേക്കെത്തുന്നു ഗീവർഗീസച്ചൻ..
രണ്ടാമത്തെ കഥ 'വന്മരങ്ങൾ വീഴുമ്പോൾ' ഇന്ദിരാഗാന്ധിയുടെ മരണത്തെ തുടർന്നുണ്ടായ സിഖ് കൂട്ട കൊലപാതകത്തെ ന്യായീകരിച്ചുകൊണ്ട് രാജീവ് ഗാന്ധി പറഞ്ഞ ഒരു statement നോടും (വന്മരങ്ങൾ വീഴുമ്പോൾ ഭൂമി കുലുങ്ങും) അന്നു നടന്ന സംഭവങ്ങളോടുമുള്ള എൻ എസ് മാധവന്റെ പ്രതികരണമാണ്.
കാണി, എന്റെ മകളൊരു സ്ത്രീ, കാർമെൻ, നാലാം ലോകം, വിലാപങ്ങൾ ഇങ്ങനെ പോകുന്ന കഥകളുടെ നീണ്ട നിര.
ഹൃദ്യമായ വായന, എൻ എസ് മാധവന്റെ കൂടുതൽ കഥകളിലേക്ക് ഇറങ്ങിച്ചെല്ലാൻ പ്രേരിപ്പിക്കുന്നു.
It's a collection of seven outstanding short stories. Loved every story,except Carmen (Somehow,I didn't quite like it.) The stories deal with different subjects like a nunnery during a riot,a troubled footballer-turned-priest,an adulterous Kathakali actor,a space misadventure,feminism,deterioration of communism etc.
My favourite out of these 7 stories is Nalam Lokam. Bakunin,the Russian austronomer,reminded me somehow of Roberto Benigni's character in 'Life is beautiful'. 'Van marangal veezhumpol' gives us a deep sense of how the life is all about hope and having something to look forward to. The title story was also superb.
A collection of extraordinary 7 short stories. Though fictions, the stories stand very close to reality. 7 gems, where tragedy is not the primary subject. Very-well constructed with the right, not so-hard, not so-easy, words. The book definitely raises the bar.
ഈയിടെ വായിച്ച കഥാസമാഹാരങ്ങളിൽ ഏറെ ഇഷ്ടപെട്ട പുസ്തകമാണ് എൻ.എസ്.മാധവന്റെ ഹിഗ്വിറ്റ. ഹിഗ്വിറ്റ, വന്മരങ്ങള്‍ വീഴുമ്പോള്‍, കാര്‍മെല്‍, എന്റെ മകള്‍-ഒരു സ്ത്രീ, നാലാം ലോകം, കാണി, വിലാപങ്ങള്‍ തുടങ്ങി അനശ്വരമായ ഏഴു കഥകള്‍ ഉൾപ്പെടുന്ന ഒരു കഥാസമാഹാരമാണ് ഹിഗ്വിറ്റ. എല്ലാ കഥകളിലും വ്യത്യസ്തവും ശക്തവുമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഭാഷയും ശൈലികളും സമർത്ഥമായി ഉപയോഗിചിരിക്കുന്നത് പ്രത്യേകിച്ചും ഇഷ്ടപ്പെട്ടു.
ക്രൂരനും ദുഷ്ടനുമായ ഒരു കുറ്റവാളിയിൽ നിന്ന് ഒരു പെൺകുട്ടിയെ രക്ഷിക്കുന്ന ഡൽഹിയിലെ ഒരു ക്രിസ്ത്യൻ പുരോഹിതന്റെ കഥ പറയുന്ന 'ഹിഗ്വിറ്റ' ആണ് ഏഴിലെ എന്റെ പ്രിയപ്പെട്ട കഥ. ഈ കഥയിലെ നായകനിലും കൊളംബിയൻ ഗോൾകീപ്പർ റെനെ ഹിഗ്വിറ്റയിലും എൻഎസ് മാധവൻ സമാനതകൾ കണ്ടെത്തുന്നു. ഹിഗ്വിറ്റ ഒരു സാധാരണ ഗോൾകീപ്പർ അല്ല, ബാക്കിയുള്ളവരിൽ നിന്ന് അവൻ വേറിട്ടു നിന്നു, അയാൾക്ക് സ്വന്തമായി ഒരു വഴി ഉണ്ടായിരുന്നു. ഈ കഥയിലെ നായകൻ ഹിഗ്വിറ്റയിൽ നിന്ന് പ്രചോദനം കണ്ടെത്തുന്നു.
"വന്മരങ്ങൾ വീഴുമ്പോൽ" 1984-ലെ സിഖ് വിരുദ്ധ കലാപത്തിലേക്ക്, കൂട്ടക്കൊലകൾക്കിടയിൽ സുരക്ഷിതവും സുരക്ഷിതവുമെന്ന് തോന്നിക്കുന്ന ഒരു വൃദ്ധ കന്യാസ്ത്രീ മഠത്തിന്റെ പശ്ചാത്തലത്തിൽ. 'വന്മരങ്ങൾ വീഴുമ്പോൽ' ജീവിതം എങ്ങനെയാണ് പ്രത്യാശയെക്കുറിച്ചും പ്രതീക്ഷിക്കാൻ എന്തെങ്കിലും ഉണ്ടെന്നതിനെക്കുറിച്ചും ആഴത്തിലുള്ള ബോധം നൽകുന്നു.
ഹിഗ്വിറ്റ , നല്ല ലോകം , വന്മരങ്ങൾ വീഴുമ്പോൽ എന്നീ കഥകൾ ഏറെ ഇഷ്ടപ്പെട്ടപ്പോൾ കാർമെൻ മാത്രം അത്ര മികച്ചു നിന്നതായി തോന്നിയില്ല. എന്നിരുന്നാലും വ്യത്യസ്തമായ ഒരു ആഖ്യാനശൈലി തന്നെയാണ് ഹിഗ്വിറ്റയെ മികച്ചതാക്കുനത്.
സമയ സ്ഥല വ്യതിയാനങ്ങളില്ലാതെ, പല വിഷയങ്ങളിലൂടെ ഒഴുകി കടന്നു പോകുന്ന,ഇത്രയും ഗഹനമായ എഴുത്ത് ഞാൻ മുൻപ് വായിച്ചിട്ടുണ്ടോ എന്ന് സംശയമാണ്.
ഹിഗ്വിറ്റ, വന്മരങ്ങൾ വീഴുമ്പോൾ, കാണി, എന്റെ മകളൊരു സ്ത്രീ, കാർമെൻ, നാലാം ലോകം, വിലാപങ്ങൾ എന്നീ കഥകൾ അടങ്ങിയ ഈ സമാഹാരത്തിലെ മികച്ച കഥ ഹിഗ്വിറ്റ തന്നെ ആണെന്നതിൽ സംശയമില്ല. ഗീവർഗീസച്ചനെയും ഹിഗ്വിറ്റ എന്ന ഗോളിയെയും തമ്മിൽ ബന്ധിപ്പിക്കുന്നതിൽ കഥാകാരൻ കാഴ്ചവെക്കുന്ന മാസ്മരികത അപാരമാണ്. കാർമെനും രാഘവനും, സുമിത്രയും,സിസ്റ്റർമാരുടെ മഠവും, വിജയനും ബക്കുനിയും മമ്മതും പെരുമാളും എല്ലാം പല ലോകങ്ങളിലെ അങ്ങേയറ്റം വ്യത്യസ്‌തവുമായ ചിന്തയും പ്രവർത്തിയുമുള്ള മനുഷ്യരാണ്. ഉള്ളിനെ തൊടുന്ന മനുഷ്യരുടെ ഗന്ധമാണ് ഓരോ കഥയിലും ഞാൻ കണ്ടത്.ചില കഥകൾ രണ്ടാവർത്തി വായിച്ചിട്ടാണ് അതിന്റെ യഥാർത്ഥ നിലയിലേക്കു എത്താൻ കഴിഞ്ഞത് എങ്കിലും ഓരോ കഥകളിലും വ്യത്യസ്തമായ ലോകം നെയ്തെടുത്ത്, വായനക്കാരനെ കഥയുടെ കൂടെ ചിന്തിപ്പിക്കുന്ന, സഞ്ചരിപ്പിക്കുന്ന ഒരു സമാഹരമാണ് 'ഹിഗ്വിറ്റ '.
“ എല്ലാവരാലും ഒറ്റുകൊടുക്കപ്പെട്ട്, രണ്ടു കൈകളും വിടർത്തി ഗോളി പെനാൽറ്റി കിക്ക് കാത്തുനിൽക്കുന്നു. ഗാലറികളിൽ അൻപതിനായിരം തുപ്പൽ പറ്റിയ തൊണ്ടകൾ അപ്പോൾ നിശബ്ദരായിരിക്കും. ഒരു കാണി മാത്രം ഇടയ്ക്ക് മൂന്നുതവണ കൂവും. ”
--- നാലാം ലോകം
“ വെളുത്ത മതിലിൽ ‘ വിപ്ലവം ജയിക്കട്ടെ ’ എന്നെഴുതിത്തുടങ്ങുവാൻ ‘വ’ എഴുതിയപ്പോൾ തന്നെ ചെറുപ്പക്കാർ ആ വ്യഞ്ജനത്തിൽ മുഗ്ദ്ധരായി നിന്നു. വായുടെ ആരംഭത്തിലെ പാതിമുറിഞ്ഞ വട്ടത്തിന്റെ ക്ഷേത്രഗണിതമില്ലാതെ, തുടർന്നു വരുന്ന കുറുകെയും നെടുകയുമുള്ള നേർവരകളുടെ വിരസതയില്ലാതെ, കടലിൽ കൂപ്പുകുത്തി തിരത്തലപ്പുകൾ ചിനുക്കിനോക്കി മേലോട്ടുയരുന്ന കടൽകാക്കയുടെ ഛായാചിത്രം പോലെ അച്ഛന്റെ ‘ വ ’ കിടന്നു.
1990ല്‍ എഴുതപ്പെട്ട 'ഹിഗ്വിറ്റ' എന്ന ചെറുകഥ മലയാളത്തില്‍ എഴുതപ്പെട്ടവയില്‍ തന്നെ ഏറ്റവും മനോഹരമായ കഥകളില്‍ ഒന്നാണ്. പ്രമേയമായും ബിംബങ്ങളായും കാല്‍പ്പന്തുകളിയും റെനെ ഹിഗ്വിറ്റയും നിറഞ്ഞു നില്‍ക്കുന്ന ഈ കഥയിലെ കേന്ദ്രകഥാപാത്രമായ ഗീവർഗീസച്ചൻ കടുത്ത ഫുട്ബോൾ പ്രേമിയും ദൈവവിളി കിട്ടുന്നതിനു മുമ്പ് നാട്ടിലെ പേര്കേട്ട ഫുട്ബോള്‍ കളിക്കാരനുമായിരുന്നു. കഥയുടെ അവസാനം, ഗോളി എന്ന തന്റെ പൊസിഷനില്‍ നിന്ന് പന്തുമായി മൈതാനത്തേക്ക് കുതിക്കുന്ന ഹിഗ്വിറ്റയെപ്പോലെ, തെക്കന്‍ ദില്ലിയിലെ ഒരു ഇടവവികാരിയായ ഗീവറുഗീസ് പള്ളീലച്ചന്‍ എന്ന തന്റെ കര്‍മപഥത്തിനപ്പുറത്തേക്ക് കടന്നുചെന്ന് ആരോരും ഇല്ലാത്ത ലൂസി എന്ന ആദിപെണ്‍കുട്ടിയുടെ രക്ഷകന്‍ കൂടിയായി മാറുന്നു.
This entire review has been hidden because of spoilers.
The collection starts off with a surprisingly mediocre story "Higuitta". It has an interesting premise but the writing is a big letdown. The second story "Vanmarangal Veezhumbol" delves into the 1984 anti-Sikh riots, against the backdrop of an old-age nuns' convent, a seemingly safer and secure place amidst the massacre. It is definitely better than"Higuitta" but does not really create the narrative tension expected from such a story. The remaining 5 stories are all good ones, nothing extraordinary.
Wonderful collection of short stories written by N.S. Madhavan, the most famous of which is 'Higuita'.Other good stories include Carmen, Vanmarangal Veezhumbol, Vilapangal & Naalaam Lokam.
N S മാധവൻ എന്ന എഴുത്തുകാരനെപ്പറ്റി ആദ്യമായി കേൾക്കുന്നത് പ്ലസ്‌ടുവിനു പഠിക്കുമ്പോളാണ്. അന്ന് സെക്കന്റ് ലാങ്വേജ് മലയാളം തിരഞ്ഞെടുത്തിട്ടുള്ളവർ 'ഹിഗ്വിറ്റ' മറന്നിരിക്കുവാൻ വഴിയില്ല. ഞാൻ സെക്കന്റ് ലാങ്വേജ് ഹിന്ദിയായിരുന്നു. പക്ഷെ ഇത് പഠിപ്പിച്ച ദിവസം ക്ലാസിലെ മുഴുവൻ ചർച്ചാ വിഷയം ഈ ഒരു കഥയായിരുന്നു. ആണുങ്ങൾ കൊടുമ്പിരി കൊണ്ട ചർച്ച നടത്തുമ്പോൾ പെണ്ണുങ്ങൾ നാണത്തോടെ മുഖം കുനിച്ചിരിന്നു. ചർച്ച കഥയെപ്പറ്റിയോ ഹിഗ്വിറ്റയെപ്പറ്റിയോ ഒന്നുമായിരുന്നില്ല. ഇതിലെ ജബ്ബാർ എന്ന കഥാപാത്രം ലൂസിയക്ക് വാങ്ങിക്കൊടുക്കുന്ന സമ്മാനങ്ങളെപ്പറ്റി വർണിക്കുന്ന ഒരു വാചകമായിരുന്നു. . 'നെറ്റിയിൽ ഒട്ടിച്ചുവക്കാവുന്ന പൊട്ടുകൾ, ചന്ദനം മണക്കുന്ന പൗഡർ, ലൂസിയുടെ ആദ്യത്തെ അസ്സൽ ബ്രെസിയേഴ്‌സ്, അതും കറുത്ത നിറമുള്ളത്.' . ഈ കറുത്ത ബ്രെസിയർ ഇത്രയധികം ചർച്ച ചെയ്യാനും ചിരിക്കാനും മാത്രം എന്താണുള്ളതെന്നു അന്നും ഇന്നും എനിക്ക് മനസിലായിട്ടില്ല. ബഷീറിന്റെ കഥകളൊക്കെ ഇവർ വായിച്ചാലുള്ള അവസ്ഥയെപ്പറ്റി ഞാൻ ചിന്തിക്കാതിരുന്നില്ല. . അതിനുശേഷം കാലങ്ങൾക്ക് ശേഷമാണ് N S മാധവൻ എന്ന എഴുത്തുകാരനെപ്പറ്റി കേൾക്കുന്നത്. വളരെയടുത്ത ഒരു സുഹൃത്തിന്റെ ഫേവറൈറ്റ് റൈറ്റർ ആണ് പുള്ളിക്കാരൻ. നിരന്തരമായി 'ലന്തൻ ബത്തേരിയിലെ ലുത്തിനിയകളെ'പ്പറ്റി അവൾ പറയുന്നതുകേട്ടാണ് അതു വായിക്കണം എന്ന ആഗ്രഹം കയറുന്നത്. അന്ന് വായനയോട് ഇന്നത്തെയത്ര പാഷൻ കയറിയിട്ടില്ല. അടുത്തുള്ള ലൈബ്രറിയിൽ പോയി വല്ലപ്പോളും എടുത്തുകൊണ്ട് വരുന്ന ബുക്കുകൾ ആയിരുന്നു വായിക്കാൻ ആകെയുള്ള ആശ്രയം. അവിടെയാണെങ്കിൽ ആവശ്യത്തിനുള്ള ബുക്ക്‌സ് ഇല്ലതാനും. അങ്ങനെയിരിക്കുമ്പോൾ അവസാന ജന്മദിനത്തിൽ ഒരു സുഹൃത്ത് രണ്ടുബുക്കുൾ ഗിഫ്റ്റ് തരുന്നത്. അതിലൊന്ന് 'ലന്തൻബത്തേരിയിലെ ലുത്തീനിയകൾ' ആയിരുന്നു. കിട്ടിയപാടെ വായന തുടങ്ങിയെങ്ങിലും പാതിവഴിയിലെവിടെയോ വായന നിന്നുപോയി. പിന്നീട് പാതിവഴിയിൽ നിന്നു വായന പൂർണമാക്കുവാൻ പല ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. ഇതിനു മുൻപ് ഖസാക്കിന്റെ ഇതിഹാസം വായിച്ചപ്പോളും സമാനമായൊരു അനുഭവം ഉണ്ടായിട്ടുണ്ട്. ആറാം തവണയാണ് ഖസാക്ക് എനിക്ക് വായിച്ച് പൂർത്തീകരിക്കുവാൻ സാധിച്ചത്. ഒരു പക്ഷെ റൈറ്റെഴ്‌സ് ബ്ലോക്ക് പോലെ റീഡേഴ്‌സ് ബ്ലോക്കും ഉണ്ടായിരിക്കാം. എന്തായാലും 'ലന്തൻബത്തേരി' പാതിവഴിയിൽ തന്നെ നിന്നു. പിന്നീട് പലബുക്കുകൾ വാങ്ങികൂട്ടിയതുകൊണ്ടും അതൊക്കെ വായിച്ചു തീർക്കാൻ സമയം തികയാത്തതുകൊണ്ടും 'ലന്തൻബത്തേരി' ഇപ്പോളും അവിടെത്തന്നെ നിൽക്കുന്നു. എന്തായാലും അടുത്ത ശ്രമത്തിൽ ഞാൻ ലന്തൻബത്തേരിയെന്ന വലിയ തുരുത്ത് മുറിച്ചു കടക്കും.
About a man who defied boundaries . . . "രണ്ടു കൈകളും വായുവിൽ വീശി , ഒരു ഒര്കെസ്ട്രയുടെ കണ്ടക്ടർ പോലെ , ചന്ദ്രക്കൾ പോലെ വളഞ്ഞു കിടക്കുന്ന stadiuത്തിലെ കാണികൾക്കായി അശ്രാവ്യമായ സംഗീതത്തിന്റെ ഉച്ചസ്ഥായികൾ Higuita തീർത്തു . . ."
പ്രമേയം കൊണ്ട് മറ്റ് കഥകളിൽ നിന്ന് വ്യത്യസ്തമായവയാണീ സമാഹാരത്തിലേത്. മുൻപ് വായിക്കാത്ത കഥകൾ എന്നതിലുപരി, മുൻപ് ചിന്തിക്കാത്ത കഥകൾ എന്ന് പറയുന്നതാവും ശരി. ഹിഗ്വിറ്റയും, നാലാം ലോകവും തികച്ചും പുതുമയുള്ളവയാണ്‍. നല്ല വായനാനുഭവം തന്ന കൃതി.
എഴുത്തിൻ്റെ ഭാഷ കൊണ്ടും ഭാവുകത്വം കൊണ്ടും പറയുന്ന കഥകളുടെ സ്ഥലകാലങ്ങളെ ഉടച്ച് വാർക്കുന്നതിലൂടെയും N S മാധവൻ എന്ന എഴുത്തുകാരൻ മലയാള സാഹിത്യത്തിന് സമ്മാനിച്ചത് കവിതപോലെ ഒഴുകി പരക്കുന്ന മഹാ സൗന്ദര്യം ആണ്. '93 ൽ എഴുതപ്പെട്ട ഈ കൃതി ഇനിയും കാലങ്ങളോളം സമകാലികം ആയി നിലനിന്നാലും അത്ഭുതപ്പെടാനില്ല.