Jump to ratings and reviews
Rate this book

കിഷ്കിന്ധയുടെ മൗനം | Kishkidhayute Mounam

Rate this book
DC ബുക്സിൻ്റെ Crimefiction Award 2020 ൻ്റെ ചുരുക്കപട്ടികയിൽ ഇടം പിടിച്ച പുസ്തകമാണ് ജയപ്രകാശ് പാനൂരിൻൻ്റെ കിഷ്കിന്ധയുടെ മൗനം. ഒരു ക്രൈം തില്ലർ പുസ്തകത്തിൻ്റെ ഏറ്റവും പ്രധാനമായ ഉദ്വേഗം ഈ പുസ്തകത്തിൽ നിലനിർത്തുവാൻ കഥാകാരന് കഴിഞ്ഞിട്ടുണ്ട്. യഥാർത്ഥത്തിൽ 2 കഥകളാണ് ഒരേ സമയം അനാവരണം ചെയ്യപ്പെടുന്നത്. പുരാതന കാലത്ത് ഇന്ത്യയിൽ നിലനിന്ന ഒരു കൊലയാളി സംഘത്തെ ഒരു ആശ്രമത്തിൻ്റെ മറവിൽ പുനർജനിക്കപ്പെടുന്നു. ഈ കഥയല്ല, മുഖ്യ കഥ. ഈ കൊലയാളി സംഘത്തെപ്പറ്റി പഠിക്കുന്ന പ്രൊഫസർ കൊല്ലപ്പെടുന്നു. അതിനെപ്പറ്റി അന്വേഷിക്കുവാൻ ഇറങ്ങുന്ന ശിഷ്യന് നേരിടേണ്ടി വരുന്നത് ശാസ്ത്രവും പൗരാണികവും ഇടകലർന്ന ഒരു സമൂഹത്തെയാണ് .കേവലം ഒരു ത്രില്ലർ നോവലിന് അപ്പുറത്തേക്ക് വായനക്കാരനെ കൊണ്ടുപോവാൻ പര്യാപ്തമാണ് ഈ പുസ്തകം.

311 pages, Paperback

Published January 12, 2021

3 people are currently reading
50 people want to read

About the author

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
7 (9%)
4 stars
25 (35%)
3 stars
26 (36%)
2 stars
11 (15%)
1 star
2 (2%)
Displaying 1 - 15 of 15 reviews
Profile Image for Aravind Kesav.
37 reviews6 followers
April 24, 2021
കിഷ്കിന്ധയുടെ മൗനം.

ഭാരതീയ പൗരാണിക ചരിത്രവും ഫിക്ഷനും സമന്വയിപ്പിച്ച് അവതരിപ്പിച്ച നന്നായി എൻജോയ് ചെയ്ത് വായിക്കുവാൻ സാധിച്ച ത്രില്ലർ നോവലാണ് ജയപ്രകാശ് പാനൂറിന്റെ കിഷ്കിന്ധയുടെ മൗനം.

ഒട്ടും അമാന്തമില്ലാതെ തന്നെ നേരിട്ട് കഥയിലേക്ക് കടക്കുന്നു. വായിച്ചു തുടങ്ങുന്ന ആദ്യ ഭാഗങ്ങളിൽ തന്നെ വായനക്കാരെ അനായാസമായി ആ ലോകത്തിലേക്ക് എത്തിക്കുവാൻ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്.

ഭഗവൻദാസ് എന്ന സ്വാമിയുടെ ഉത്തരവോടെ ഭവാനി ദേവിയെ പ്രീതിപ്പെടുത്താൻ ചരിത്രത്തിലെ ആദ്യ കൊലയാളി സംഘത്തിന്റെ ഇപ്പോഴുള്ള പിൻഗാമികൾ എല്ലാ പൗർണ്ണമി രാത്രികളിലും ഒരാളെ ദേവിയ്ക്ക് ബലി കഴിപ്പിച്ചിരുന്നു. ഇതേ പോലെ ഭാരതത്തിന്റെ പൗരാണിക ചരിത്രത്തിൽ മറഞ്ഞിരിക്കുന്ന നീചവും പൈശാചിക വുമായ ആരാധനകളെ പ്പറ്റി പുസ്തകമെഴുത്തുന്ന പ്രൊഫസർ ജയശങ്കർ നിഗൂഢ സാഹചര്യത്തിൽ കൊല്ലപ്പെടുന്നു, തുടർന്ന് അദ്ദേഹത്തിന്റെ വളർത്തു മകനായ സന്ദീപ് നടത്തുന്ന അന്വേഷണത്തിൽ ചുരുളഴിയുന്നത് , നൂറ്റാണ്ടുകളോളം കാലം കിഷ്കിന്ധ യുടെ മണ്ണിൽ മൂടപ്പെട്ട നാഗബന്ധനം കൊണ്ട് ബന്ധിച്ച നിധി ശേഖരത്തിലേക്കാണ്.

നമ്മൾ കേട്ടറിഞ്ഞ പുരാണ കഥകളും അതിലേറെ ഭാവനയും കൂട്ടിക്കലർത്തി അങ്ങേയറ്റം എൻഗേജിങ് ആയി കഥ ഒരുക്കുവാൻ എഴുത്തുകാരന് സാധിച്ചു. പൗരാണിക ചരിത്ര ത്തെപ്പറ്റി തീയറി ക്ലാസ്സ് എടുക്കുന്ന ചില ഭാഗങ്ങൾ നന്നേ ബോർ അടിപ്പിച്ചു. കഥാപാത്രങ്ങൾക്ക് എന്തോ ഒരു പൂര്ണതയില്ലായ്മ അനുഭവപ്പെട്ടു. നിരഞ്ചൻ എന്ന കഥാപാത്രം മാത്രം ഒരുപാട് ഇഷ്ടപ്പെട്ടു. ആ കഥാപാത്രത്തിന് കഥ യിലിലുള്ള പ്രാധാന്യവും, backstory കഥാപാത്രത്തിന്റെ മിസ്റ്ററി യും വളരെ രസകരമായി അവതരിപ്പിച്ചിരുന്നു.
അവസാന താളുകളിലേയ്ക്ക് എത്തുമ്പോഴുള്ള കഥയിലെ വേഗത അത് ആസ്വാദനത്തെ കുറേക്കൂടി മികച്ചതാക്കി.

പൗരാണിക ശാസ്ത്രവും, നിധിവേട്ട യൊക്കെ ഇഷ്ടപ്പെടുന്നവർക്ക് നന്നായി എൻജോയ് ചെയ്യുവാൻ സാധിക്കും.


©kesavan
Profile Image for Deffrin Jose.
35 reviews7 followers
July 3, 2022
ചരിത്രവും ഫിക്ഷനും കൂട്ടി കുഴയ്ക്കാൻ ശ്രമിച്ചതിന്റെ ഫലമായി ഉണ്ടായ വികലമായ ഒരു പ്രോഡക്റ്റ്. അവസാനം വരെ ഒരു ആകാംഷ നിലനിർത്തുന്നുണ്ട് എങ്കിലും പല വിവരണങ്ങളും അങ്ങേയറ്റം മടുപ്പിക്കുന്നതാണ്. എഴുത്തുകാരന് അറിവുള്ള വിഷയങ്ങൾ സ്ഥലം കിട്ടിയപ്പോൾ ഛർദിച്ചു വച്ചതു പോലെയുണ്ട്. എന്തയാലും ഇന്ത്യൻ മിത്തോളജിയും നിധിവേട്ടയും ബന്ധിപ്പിച്ച ഇതുപോലെ മറ്റൊരു വർക് കണ്ടിട്ടില്ല. Good attempt
Profile Image for Dr. Charu Panicker.
1,157 reviews74 followers
September 3, 2021
മികച്ച ഒരു വായനാനുഭവം സമ്മാനിക്കുന്ന പുസ്തകങ്ങളൊന്ന്. ഭാരതചരിത്രത്തിലെ ആദ്യത്തെ കൊലയാളി സംഘം നിഗൂഢ ലക്ഷ്യങ്ങളോടെ പുനർജനിക്കുന്നു. എല്ലാ പൗർണമി രാത്രികളിലും അവർ നരബലി നടത്തുന്നു. 5000 വർഷത്തെ പൈശാചിക ആരാധനയെ പറ്റി പുസ്തകം എഴുതുന്ന ജയശങ്കർ എന്ന പ്രഫസറെ നിഗൂഢനായ കൊലയാളി കൊലപ്പെടുത്തുന്നു. ഇത് അന്വേഷിക്കുന്ന ജയശങ്കറിന്റെ വളർത്തുമകൻ സന്ദീപ് എത്തിച്ചേരുന്നത് പൗരാണികമായ ചില ചരിത്രത്തിലേക്കാണ്. ചിഹ്നങ്ങളിലും തുകൽചുരുളുകളുമായി രേഖപ്പെടുത്തിയിരിക്കുന്ന രഹസ്യസൂചനകളും നാഗബന്ധനം ചെയ്തിരിക്കുന്ന കിഷ്കിന്ധയിലെ രഹസ്യവും പലയിടത്തായി ഒളിച്ചുവെക്കപ്പെടുന്നു. വളരെ വ്യത്യസ്തമായ ആഖ്യാനരീതിയും ഉദ്വേഗം തോന്നിപ്പിക്കുന്ന കഥാസന്ദർഭങ്ങളും യുക്തിക്ക് നിരക്കാത്ത അത്ഭുതങ്ങൾ നിറഞ്ഞ കഥാപാത്രങ്ങളും ഇതിന് അവകാശപ്പെടാവുന്നതാണ്. പുരാണവും ആധുനികതയും കൂട്ടിക്കുഴച്ച ഒരു സമ്മിശ്രം ആണെങ്കിലും ഒറ്റ ഇരിപ്പിന് വായിക്കാൻ തോന്നുന്ന എല്ലാ ഘടകങ്ങളും ഇതിലുണ്ട്.
Profile Image for DrJeevan KY.
144 reviews47 followers
April 19, 2021
ടി.ഡി രാമകൃഷ്ണൻ്റെ കൃതികളായ സുഗന്ധി എന്ന ആണ്ടാൾ ദേവനായകി, ഫ്രാൻസിസ് ഇട്ടിക്കോര, മാമ ആഫ്രിക്ക എന്നീ പുസ്തകങ്ങളോട് സാമ്യമുള്ള ഒരു നോവലാണിത്. എനിക്കേറെ ഇഷ്ടമുള്ള പുരാതനചരിത്രം വേണ്ടുവോളമുള്ള ഒരു ത്രില്ലർ നോവൽ. 2020 ൽ ഡി.സി ബുക്സ് നടത്തിയ ക്രൈം ഫിക്ഷൻ മത്സരത്തിൽ അവസാന ചുരുക്കപ്പട്ടികയിൽ ഇടം നേടിയ നാല് പുസ്തകങ്ങളിലൊന്നാണ് കിഷ്കിന്ധയുടെ മൗനം. വായന തുടങ്ങി ആദ്യതാളുകളിൽ തന്നെ വായനക്കാരനെ മറ്റൊരു ലോകത്തേക്ക് പറിച്ചുനടാനുള്ള കഴിവ് ജയപ്രകാശ് പാനൂർ എന്ന എഴുത്തുകാരനുണ്ട്.

തമിഴ് സിനിമയായ "തീരൻ അധികാരം ഒൻട്ര്" എന്ന സിനിമയിൽ നാം കണ്ടതുപോലെയുള്ള ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യകൊലയാളിസംഘങ്ങളായ തഗ്ഗികളെ ആരുടെയൊക്കെയോ ലക്ഷ്യങ്ങൾക്കായി വീണ്ടും പുനർജീവിപ്പിക്കുന്നതിലൂടെയാണ് കഥയുടെ തുടക്കം. ഭഗവൻദാസ് എന്ന ആൾദൈവത്തിൻ്റെ പ്രേരണയെന്നോണം തഗ്ഗികൾ ഓരോ ഇരകളെ കണ്ടെത്തി കൊന്ന് ഭവാനിദേവിക്ക് ബലി നൽകാൻ തുടങ്ങുന്നു. ചരിത്രഗവേഷകനും ചരിത്രാന്വേഷിയും കൂടിയായ പൊഫസർ ജയശങ്കർ ഒരു ദിവസം വളരെ പ്രാചീനമായ ഒരായുധത്താൽ, നിഗൂഢനായ ഒരു കൊലയാളിയാൽ കൊല്ലപ്പെടുന്നു. അതന്വേഷിച്ചിറങ്ങുന്ന വളർത്തുമകൻ സന്ദീപിന് പ്രൊഫസർ നടത്തുന്ന ട്രസ്റ്റിൻ്റെ പങ്കാളികളായ മറ്റ് ചിലരുടെ കൊലപാതകത്തിന് മുന്നിൽ കൂടി പകച്ചുനിൽക്കേണ്ടി വരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ സന്ദീപിന് മുന്നിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള ഭാരതത്തിൻ്റെ പൗരാണികചരിത്രം അനാവരണം ചെയ്യപ്പെടുന്നു. വളരെ നിഗൂഢമായി ഒളിപ്പിക്കപ്പെട്ട ഭാരതത്തിൻ്റെ പൈതൃകങ്ങളും അറിവുകളും ഭാരതീയരെന്ന നിലയിൽ ഓരോ വായനക്കാരനിലും രോമാഞ്ചം സൃഷ്ടിക്കുന്നവയാണ്. ഹനുമാൻ്റെ ജന്മദേശമായ, ബാലിസുഗ്രീവ സഹോദരങ്ങൾ ഭരിച്ചിരുന്ന കിഷ്കിന്ധ എന്ന ഇന്നത്തെ ഹംപിയിലേക്കാണ് തുടർന്നുള്ള അന്വേഷണങ്ങൾ നീളുന്നത്. അഞ്ഞൂറ് വർഷങ്ങൾക്ക് മുൻപ് ഹംപി ഭരിച്ചിരുന്ന വിജയനഗരസാമ്രാജ്യത്തിലെ ചക്രവർത്തിയായിരുന്ന രാമരായർ തൻ്റെ ഗുരുവിനോടും നൂറ് പടയാളികളോടുമൊപ്പം ചേർന്ന് അളവറ്റ സമ്പത്തും അറിവുകളും സ്വന്തമാക്കാൻ വന്ന സുൽത്താനേറ്റ് സാമ്രാജ്യത്തിന് വിട്ടുകൊടുക്കാത നാഗബന്ധനത്താലും മറ്റ് അറിവുകളുപയോഗിച്ചും സംരക്ഷിച്ചുവന്ന കിഷ്കിന്ധയിലെ രഹസ്യങ്ങളാണ് സന്ദീപിനും അപർണ്ണക്കും ദുരൂഹത നിറഞ്ഞ നിരഞ്ജൻ എന്ന വ്യക്കിക്കും മുന്നിൽ തുറക്കപ്പെടുന്നത്. ഇവ സംരക്ഷിക്കുന്നതിനായി ഓരോ കാലഘട്ടത്തിലും ഒൻപത് രക്തയോഗികൾ വീതം നിയോഗിക്കപ്പെട്ടിരുന്നു. നൂറ്റാണ്ടുകളായി പലയാളുകളും ബ്രിട്ടീഷ് സാമ്രാജ്യവും കൈക്കലാക്കാൻ ശ്രമിച്ച ഈ രഹസ്യം കണ്ടെത്താനും കൊലപാതകങ്ങളുടെ ചുരുളഴിക്കാനും അവർക്ക് സാധിക്കുമോയെന്നുമുള്ള ആകാംക്ഷയുടെ മുൾമുനയിൽ നിന്നുകൊണ്ടുള്ള ഉഗ്വേകജനകമായ വായനയാണ് ഈ പുസ്തകം നമുക്ക് സമ്മാനിക്കുന്നത്.

വായനക്കിടയിൽ ഒരുപാട് പുതിയ അറിവുകൾ സമ്മാനിക്കാൻ എഴുത്തുകാരന് സാധിച്ചിട്ടുണ്ട്. വെറുതെ ഒരു ജീവിതം ജീവിച്ചുപോകാതെ എന്തെങ്കിലുമൊക്കെ ചെയ്യുകയോ അല്ലെങ്കിൽ പലവിധ അറിവുകൾ എങ്കിലും നേടുകയോ ചെയ്യണമെന്ന് ആഗ്രഹമുള്ള എന്നെ സംബന്ധിച്ചിടത്തോളം അറിവുകളുടെ ഒരു സദ്യ തന്നെയായിരുന്നു ഈ പുസ്തകം. ടി.ഡി രാമകൃഷ്ണൻ്റെ നോവലുകൾ പോലെ അത്യന്തം ആവേശത്തോടും അഭിനിവേശത്തോടും കൂടിയാണ് ഞാൻ ഈ പുസ്തകത്തിൻ്റെ ഓരോ താളുകളും മറിച്ചുവിട്ടത്. വളരെ മികച്ചതും വ്യത്യസ്തവുമായ ഒരു വായനാനുഭവം ഈ പുസ്തകം നമുക്ക് സമ്മാനിക്കുമെന്നത് തീർച്ചയാണ്. ഭാരതീയരെന്ന നിലയിൽ നാമോരോരുത്തരും വായിക്കേണ്ട ഒരു കൃതി കൂടിയാണ് "കിഷ്കിന്ധയുടെ മൗനം.
Profile Image for Sachin Dev.
Author 1 book46 followers
September 11, 2024
This Malayalam novel, Kishkidhayute Mounam, translated to "the Silence of Kishkinda" is a mix of thriller, historical and fantastical fiction in the same lines of multiple "mythology based thrillers" that was quite the rage once upon a time, among the Indian readers. For the average reader, introduced to this concept by Dan Brown, and then binged on Avinash Sanghi and more, this novel is a familiar grounds.
Specifically for me, I was looking for any new and interesting mythological concepts perhaps, deeply buried within Malayalam lit. Jayaprakash Panoor creates an intriguing atmosphere right from get-go, giving us the POV of a "would-be-assassin" who slides right into the job, under the protection of Bhavani-ma. It's a pretty chilling set up and I was hooked. But then we switch gears to meet this ageing professor who claims that he's writing up an expose' about these powerful group of secret individuals, who are pulling the strings in the background to operate pretty much everything around in the world. Very soon, he is murdered brutally and his foster-son, the brilliant but understated Sandeep is brought into the investigation. Sandeep, a naturally gifted intellectual is the rightful heir to the brilliance of the murdered professor, pulled into deeper murkier waters than he has ever bargained for.

Very soon, Sandeep is pursuing multiple leads that could possibly lead to one of the world's greatest treasures, hidden for five centuries from prying eyes by forces, that could even be supernatural. And then, there are the cult-assassins who keep appearing after few chapters, choosing to kill their victims as offering to their Goddess on a full moon night. What is the connection between these two ? How does Sandeep finally get to the bottom of the murder of his foster father ? It's a thriller, deftly paced, interspersed with multiple trips down the history with different stories thrown in ( the fall of the Vijayanagara empire was the most fascinating one for me, especially since the place called Hampi is one of my favorite haunts!) Things do get a bit bogged down with some pedantic explanations of various scientific principles but we are always just a chapter away from a chase or some thrilling discovery based on myths. There are several that caught my attention, like for example, The Naga-Bandhanam, the lock protecting the secret chamber was a fabulous concept including the secret key and then there is the "rakht-yogis" - nine mystical men from the annals of the history protecting key artifacts and maintaining the sanctity of this world. The ending, is a bit rushed but I overall liked this psychedelic thrill-ride down history and mythology. Commendable effort! Definitely recommended for a one time read.
Profile Image for Aswathy Ithalukal.
78 reviews24 followers
March 21, 2021
ചരിത്രവും മിത്തും സംയോജിപ്പിച്ച ക്രൈം ത്രില്ലറിലേക്ക്

പുസ്തകം കിഷ്കിന്ധയുടെ മൗനം
എഴുത്തുകാരൻ ജയപ്രാകാശ് പാനൂർ

രണ്ടായിരത്തി ഇരുപത്തിലേ ഡി സി നോവൽ മത്സരത്തിൽ ഇടം പിടിച്ച കൃതിയാണ് കിഷ്കിന്ധയുടെ മൗനം.. ചരിത്രവും മിത്തും സത്യവും മിഥ്യയുമൊക്കെ ഇട കലർന്നൊരു നോവൽ..അപ്സർപ്പക വിഭാഗം പുത്തൻ പരീക്ഷണങ്ങൾക്ക് വിധേയമാകുന്നു എന്നുള്ളത് വളരെയധികം പ്രതീക്ഷ നൽകുന്നു..

സീരിയൽ കൊലപാതകങ്ങളും സൈക്കോ കൊലപാതകികളെയും കൊണ്ട് നിറഞ്ഞിരിക്കുന്ന മലയാള ക്രൈം മേഖലയിൽ പുതുമ നിറഞ്ഞൊരു അവതരണവുമായി തന്റെ ഇടം ഉറപ്പിക്കുകയാണ് ജയപ്രകാശ് പാനൂർ എന്ന എഴുത്തുകാരൻ..

കഥകൾ ഉപകഥകൾ ചരിത്രങ്ങൾ പഠനങ്ങൾ ഇവയൊക്കെ അടങ്ങിയ ഫാന്റസി ക്രൈം ത്രില്ലെർ എന്ന് വിളിക്കാവുന്ന പുസ്തകമാണ് ഇത്...

ഇലുമിനാറ്റി, നാരദ ഭക്തി സൂത്രങ്ങൾ, ചാത്തു്ർവർണ്യം., ചരിത്രങ്ങൾ, ഹമ്പിയുടെയും കൃഷ്ണ ദേവരാരായരുടെയും അറിയാ കഥകൾ ഒക്കെ കോർത്തിണക്കിയാണ് ഈ പുസ്തകം എഴുതിയിരിക്കുന്നത്.. ചിലയിടങ്ങൾ ഒക്കെയും വിശദമായ പഠനങ്ങൾ ആയാണ് നമുക്ക് അനുഭവപ്പെടുക കഥ ആവശ്യപ്പെടുന്നതിനേക്കാൾ കൂടുതൽ ഉപകഥയും പഠനങ്ങളും ആവോളം ഈ നോവലിലുണ്ട്..

ചരിത്രവും മിത്തും കൂട്ടിയിണക്കിയുള്ള ക്രൈം രചന മലയാളത്തിൽ ഒരു പുതുമയാർന്ന അനുഭവം ആണ്. ഇങ്ങനെയുള്ള പരീക്ഷണങ്ങൾ എന്റെ അറിവിൽ ഇല്ലാത്തതുമാകും..

പൈശാചിക ആരാധനയെ കുറിച്ച് പുസ്തകം എഴുതിയ ജയശങ്കർ കൊല്ലപ്പെടുന്നത്തോടെയാണ് കഥ ആരംഭിക്കുന്നത്.. മിക്ക ഇടങ്ങളിലും നമുക്കൊരു സിനിമാറ്റിക്ക് എക്സ്പീരിയൻസ് ആണ് കിട്ടുക..

പ്രൊഫസർ ജയശങ്കറും സുപ്രീയ എന്ന മാധ്യമ പ്രവർത്തകയുമായൊക്കെയുള്ള സംഭാഷണങ്ങൾ കെ ജി ഫ് സിനിമയേ ഓർമ്മിപ്പിക്കുന്ന തരത്തിലായിരുന്നു

ഈ പുസ്തകം വിഷ്ണു എം സി യുടെ കാന്തമലചരിതത്തോട് ചില സമാനതകൾ പുലർത്തുന്നുണ്ട്..

പൈശാചിക പ്രവർത്തികളെ കുറിച്ചുള്ള ഒരു പുസ്തകമെന്നു ആദ്യ ഭാഗത്തു പറയുന്നുണ്ടെങ്കിലും പിന്നീട് ഈ പുസ്തകത്തെ കുറിച്ച് യാതൊരു വിധ സൂചനകളുമില്ല...

അവസാന ഭാഗത്ത് വല്ലാത്ത ദൃതി എഴുത്തുകാരനു അനുഭവപ്പെട്ടിട്ടുള്ളതിനാൽ ക്ലൈമാക്സ്‌ പെട്ടെന്ന് തീർന്നു പോയി... നാഗ ബന്ധനവും നിധിയുമൊക്കെ ചട പടാ തീർന്നു പോയി എന്ന് പറയാം

കഥാപാത്രങ്ങളിൽ അപർണ യോട് ഒരിഷ്ടം തോന്നിയെങ്കിലും ഇടയ്ക്ക് പലയിടത്തും പൊരുത്ത കേടുകൾ തോന്നി..

ലോജിക്കുകൾ ഒന്നും വായനയ്ക്കിടയിൽ കടന്നു വരാതെ വായിച്ചാൽ ഒഴുക്കോടെ വായിച്ചിരിക്കാൻ പറ്റിയ ഒരു കൃതി തന്നെയാണ് ഈ പുസ്തകം...

നമ്മൾ പഠിച്ചിട്ടുള്ളതിൽ നിന്നും തികച്ചും വ്യത്യസ്തമായി ആണ് ചാതുർ വർണ്യം ഒക്കെയും ഇവിടെ പറയുന്നത്... അതുകൊണ്ട് തന്നെ പല കാര്യങ്ങളിലും ഒരു റഫറൻസ് പോലെ ഈ പുസ്തകം ഉപയോഗപ്പെടുത്താമെന്നു കരുതുന്നതോടൊപ്പം... ഒരുപാട് വർഷങ്ങൾ ഈ പുസ്തകത്തിനു വേണ്ടി എഴുത്തുകാരൻ എടുത്ത റിസർച്ച് എടുത്ത് പറയണം...

ഭാഷ ലളിതമായി തന്നെയാണ് കടന്നു പോകുന്നതെങ്കിലും ചില സംഭാഷണങ്ങൾ ചിലപ്പോൾ ബോറടിപ്പിക്കാം..

രണ്ടാം ഭാഗത്തിന് കൂടി സാധ്യതകൾ ഉള്ളൊരു പുസ്തകമാണിത് എന്ന അഭിപ്രായത്തോടെ

അശ്വതി ഇതളുകൾ

(ഈ പുസ്തകത്തെ കുറിച്ച് എഴുതുമ്പോൾ ഒന്നും അങ്ങട് ശെരിയാകുന്നില്ല...🤗ഇതിപ്പോ നാലാമത്തെ തവണ ആണ് 🥰)
Profile Image for VipIn ChanDran.
83 reviews3 followers
February 7, 2024
ഏച്ചുകെട്ടൽ പോലെ മുഴച്ചു നിൽക്കുന്ന സുദീർഘമായ ചരിത്രവിവരണങ്ങളും ഭാഷയിലെ അല്ലറചില്ലറ കല്ലുകടികളും ഒഴിവാക്കിയാൽ ഭേദപ്പെട്ട വായനാനുഭവമാണ് കിഷ്കിന്ധയുടെ മൗനം തന്നത്. ദീർഘകാലത്തെ പഠനം തന്ന അറിവിനെ ഒരു നോൺ ഫിക്ഷൻ ഗണത്തിൽ ഉപയോഗിക്കുകയും കിഷ്കിന്ധയുടെ മൗനം പോലൊരു ഫിക്ഷൻ രൂപപ്പെടുത്താൻ സംഭരിച്ച ചരിത്ര അറിവുകളിൽ നിന്നും വേണ്ടത് (അത്യാവശ്യം) മാത്രം ഉപയോഗിച്ചിരുന്നെങ്കിൽ നന്നായിരുന്നേനെ എന്നുമാണ് ഒരു വായനക്കാരൻ എന്ന നിലയിൽ എനിക്ക് തോന്നിയത്.
Profile Image for Amitra Jyoti.
181 reviews12 followers
October 23, 2022
ഒരു മൂന്നര കൊടുക്കാവുന്നതാണ് സത്യത്തിൽ. ഭാരതത്തിന്റെ ചരിത്രത്തെ പറ്റി യുള്ള ഒരു പാട് അറിവുകളും അതിനൊപ്പം അദ്ദേഹത്തിന്റെ നിഗമനങ്ങളും മുന്നോട്ടു വക്കുന്ന പുസ്തകം.
ഒരു നിധി തേടൽ പ്രധാന പ്രമേയമായി വരുന്ന പുസ്തകങ്ങളുടെ ഒരു പൊതു സ്വഭാവം ഇതിനുമുണ്ട്.
അത് പക്ഷേ വിരസമായി മാറുന്നില്ല എന്നുള്ളത് ശ്ലാഘനീയമായ കാര്യമാണ്.

ഒരു സീരീസോ അല്ലെങ്കിൽ സിനിമയോ ഒക്കെ ആക്കാനുള്ള സാധ്യതയുള്ള ഒരു സൃഷ്ടിയാണെന്ന് നിസംശയം പറയാം.

കഥാപാത്രങ്ങളോട് വൈകാരികമായ അടുപ്പം തോന്നുന്ന രീതിയിൽ ഉള്ള ഒരു ആഘ്യാനമല്ല എന്നതാണ് ഒരു കുറവായി തോന്നുന്നത്.

പക്ഷേ തീർച്ചയായും വായിക്കാവുന്ന പുസ്തകം.
കുറച്ചു കൂടെ കഥാപാത്രങ്ങൾക്ക് ആഴം കൊടുത്ത് മാനുഷികമായ വികാരങ്ങളെ ഉദ്ധീപിപ്പിക്കാൻ കൂടി കഴിഞ്ഞാൽ എക്കാലത്തും ഓർത്തു വക്കാൻ പാകത്തിലുള്ള ക്ലാസിക്ക് കൃതികൾ രചിക്കാൻ പ്രാപ്തനായ ഒരു വ്യക്തിയാണ് ഇദ്ദേഹം എന്ന് നിസംശയം പറയാം.
1 review
March 17, 2023
അതിമനോഹരമായ ഒരു ത്രെഡ് ആവശ്യത്തിനും അനാവശ്യത്തിനും സ്യൂഡോ സയൻസ് കുത്തിക്കേറ്റി. നശിപ്പിച്ചിരിക്കുന്നു. രണ്ടു കഥാപാത്രങ്ങൾ തമ്മിൽ കണ്ടുമുട്ടിയാൽ ഉടൻ അവരുടെ പൗരാണികമായ അറിവുകൾ പങ്കുവെക്കൽ ആയി. 200 പേജുകളിൽ തീരുമായിരുന്നു ഒരു പുസ്തകം അനാവശ്യമായ തള്ളുകൾ കാരണം 300 അധികം പേജുകളിലേക്ക് നീണ്ടു. പുലിമുരുകനിലെ മൂപ്പൻ ആർഷഭാരത സംസ്കാരത്തിന്റെ ആരാധകനായാൽ എന്തു സംഭവിക്കും? അത് തന്നെ. മിത്തുകളുടെയും ചരിത്രത്തിന്റെയും മിക്സ് വളരെ മോശം. ഒരു ഒരുമിത്തിനെ കുറിച്ച് പറയുമ്പോൾ അത് വായിക്കുന്ന ആൾക്ക് അത് റിയാലിറ്റി ആയിട്ട് തോന്നണം. ഇവിടെ ആധികാരികത ഇല്ലാത്ത വാട്സ്ആപ്പ് തള്ളുകൾ പോലെയുണ്ട്. ഒരുപാട് പ്രതീക്ഷയോടെ വായിച്ച നിരാശ പകർന്ന ഒരു കൃതി. നിധി അന്വേഷിച്ചു പോകുന്ന ഒരു ഭാഗം മാത്രമുണ്ട് അല്പമെങ്കിലും ഇൻട്രസ്റ്റിംഗ് ആയി.
Profile Image for Thanseeh  K V.
12 reviews6 followers
July 19, 2024
ഈ പുസ്തകം കുറെ തവണ കണ്ടിട്ട് ഉണ്ടെങ്കിലും ഇദ്ദേഹത്തിന്റെ "യുയുത്സു " എന്ന നോവൽ യാദൃശ്ചികമായി വായിച്ചു ഭയങ്കര ഇഷ്ടപ്പെട്ട (മഹാഭാരതം ഇഷ്ടപ്പെടുന്ന ആൾകാർ തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം ആണത് ) കാരണത്താൽ മാത്രമാണ് ഇത് വായിക്കാനെടുത്തത്.ഒറ്റ വരിയിൽ പറഞ്ഞാൽ തീർത്തും നിരാശ ആണ് ഫലം.കേവലം 200 പേജ്കളിൽ തീർക്കാൻ പറ്റുന്ന ഒരു കഥയെ കഥാസാഹചര്യങ്ങളോട് തീരെ യോജിക്കാത്ത കുറെ cringe ഡയലോഗ് പറഞ്ഞു വലിച്ചു നീട്ടി 300 താളുകൾക്കു പുറത്ത് കൊണ്ട് പോയി. Pseudoscience കുത്തിത്തിരുകി വല്യ കുഴപ്പമില്ലാത്ത ഒരു കഥയെ തികച്ചും വികൃതമാക്കി എന്ന് വേണം പറയാൻ.

PS : ഈ പുസ്തകം DC Books ന്റെ Crime fiction award 2020 ചുരുക്കപ്പട്ടികയിൽ ഇടം നേടി എന്നത് വളരെ അത്ഭുതം ഉളവാക്കുന്നു.
Profile Image for Arjun Raghavan.
44 reviews1 follower
April 21, 2022

There are certain books which would draw us into its world, and this is one such fine read.

Crafting a fiction with a blend of history and myths, is not an easy feet, but the same was done by the author in a remarkable manner.

Rarely there are fictions which would give us an insight into various historical events as also compel us to change our perspective. This book can definitely be included in that category.

A rare blend of spirituality, history, myth and crime.

Thumps up all the way !!
Profile Image for Ajay Varma.
150 reviews7 followers
June 4, 2021
An average attempt to collaborate history and fiction. Engaging but boring at times. Understood the history of Humpi from the novel. Anyway, thanks to Mr Jayaprakash, keep improving so we can enjoy you more.
Profile Image for BINSHA ANAS.
150 reviews9 followers
September 13, 2021
ചുരുങ്ങിയ ചിലയിടങ്ങളിൽ mythology യുടെ അതിപ്രസരം വിരസത ഉണ്ടാക്കി എന്നതല്ലാതെ തീർത്തും interesting ആയ രചന.
Profile Image for Liju John.
24 reviews3 followers
February 11, 2022
Genre : Thriller
Publishers : D C Books
No of Pages : 311

അതിപുരാതനമായ നിരവധി വിശ്വാസങ്ങളും, ആചാരങ്ങളുമൊക്കെ
സ്വന്തമായുള്ളൊരു ഭൂമികയാണ്, ഇന്ത്യാമഹാരാജ്യം. പരിണാമത്തിന്റെ നാൾവഴികളിലെവിടെ നിന്നോ തുടങ്ങി, വാമൊഴികളായും, എഴുത്തുപ്രതികളായും തലമുറകളോളം കൈമാറ്റം ചെയ്യപ്പെട്ട്, വിവിധ ജനവിഭാഗങ്ങളാലിപ്പോഴും പാലിക്കപ്പെട്ടുപോകുന്ന, നിരവധി ആചാരനുഷ്ഠാനങ്ങൾ നമ്മുക്ക് സ്വന്തമായുണ്ട്. നമ്മുടെ ക്ഷേത്രങ്ങളും, ആരാധനാലയങ്ങളുമൊക്കെയാത്തരം, ഐതിഹ്യങ്ങളുടെയൊരു വലിയ കലവറ തന്നെയാണ്. എത്രയൊക്കെ മനസ്സിലാക്കിയെടുക്കുവാൻ ശ്രമിച്ചാലും, ഒരു മനുഷ്യായുസ്സിന്റെ പരിമിതിക്കുള്ളിൽ നിന്നുകൊണ്ട് പൂർത്തീകരിക്കാൻ കഴിയാത്തത്രയും, കഥകളുറങ്ങി കിടക്കുന്നയിടങ്ങളാണ്.

ഈ കഥകളിലേക്കൊന്ന് കണ്ണോടിച്ചു നോക്കിയാൽ, നമ്മുടെ പലവിധങ്ങളായ സംസ്കാരങ്ങളുടെയവശേഷിപ്പുകളും, നമ്മുക്കവയിൽ കാണാൻ സാധിക്കുന്നതാണ്. വെത്യസ്തരായ മനുഷ്യരെയും, അവരുടെ ജീവിതരീതികളെയുമൊക്കെ പരാമർശിക്കുന്ന, മണ്ണിനെയും, മരത്തിനെയും, പ്രകൃതി ശക്തികളെയുമൊക്കെ ആരാധിച്ചിടത്തുനിന്നും തുടങ്ങി, വിശ്വാസചരിത്രത്തിന്റെ വിവിധ കാലഘട്ടങ്ങളെ അടയാളപ്പെടുത്തുന്ന, നിരവധി സംഭവങ്ങളിത്തരം പുരാണങ്ങളിലും മറ്റുമായി കടന്നുവരുന്നുണ്ട്. അതുകൊണ്ട് തന്നെ, മറ്റൊന്നിനും പകരം വെയ്ക്കാൻ കഴിയാത്തവിധം, അമൂല്യമായിയെന്നും നിലകൊള്ളുന്നവയാണവയൊക്കെ. ഇവിടെ, ജയപ്രകാശ് പാനൂരിന്റെ കിഷ്കിന്ധയുടെ മൗനമെന്ന പുസ്തകം നമ്മെ കൂട്ടികൊണ്ട് പോകുന്നത്, അങ്ങനെയുള്ള ചില പുരാതന ചരിത്രങ്ങളുടെ ഇടനാഴികളിലേക്കാണ്.

വളരെ നിഗൂഢമായ ചില ലക്ഷ്യങ്ങളോടെ, ചരിത്രത്തിലെയാദ്യത്തെ കൊലയാളിസംഘത്തെ ഇന്ത്യയിൽ പുനർജനിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന വാർത്തയുമായാണ്, പുസ്തകമാരഭിക്കുന്നത്.
എല്ലാ പൗർണ്ണമി രാത്രികളിലുമാ സംഘത്തിലുള്ളവർ, ഒരു മനുഷ്യ ജീവൻ തങ്ങളുടെ ദേവിക്ക് ബലിയായി നൽകുന്നു. അത്തരമൊരു കൊലപാതകം നേരിൽ കണ്ട ദേവനെന്ന മാധ്യമപ്രവർത്തകൻ, ദുരൂഹസാഹചര്യത്തിൽ മരണമടയുന്നു.

ഇങ്ങ് കേരളത്തിലിരുന്ന്, അയ്യായിരം വർഷത്തെ പൈശാചിക ആരാധനയുടെ ചരിത്രത്തെപ്പറ്റിയും, കൊലയാളിസംഘത്തിന്റെ നിലനിൽപ്പിനെ പറ്റിയുമൊക്കെ പുസ്തകമെഴുതുന്ന പ്രൊഫസർ ജയശങ്കറെന്ന മനുഷ്യനുമൊരു, നിഗുഢനായ കൊലയാളിയാൽ വധിക്കപ്പെടുന്നതോടുകൂടി, കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാകുന്നു.

ആ മരണത്തിന്റെ ചുരുളുകളന്വേഷിച്ചിറങ്ങുന്ന, വളർത്തുമകൻ സന്ദീപിനു മുന്നിൽ പൗരാണികതയുടെയൊരു ലോകം തന്നെ, അനാവരണം ചെയ്യപ്പെടുന്നു. ഗൂഢചിഹ്നങ്ങളിലും, തുകൽച്ചുരുളുകളിലും ഒളിപ്പിക്കപ്പെട്ട രഹസ്യങ്ങൾ പലതുമയാളുടെ മുന്നിൽ ദൃശ്യമായി തുടങ്ങുന്നു. താൻ പിതാവിനെപ്പോലെ കരുതിയിരുന്നൊരു മനുഷ്യന്റെ മരണത്തിനുത്തരവാദികളെ കണ്ടെത്താൻ, പൗരാണികതയെയും, പൈതൃകങ്ങളെയുമൊക്കെ കൂട്ടുപിടിച്ച്, സന്ദീപ് നടത്തുന്ന യാത്രയുടെ ചരിതങ്ങളാണ്, തുടർന്നങ്ങോട്ടുള്ള പേജുകളിൽ പുസ്തകം നമുക്കായി കരുതിവെച്ചിരിക്കുന്നത്.

തീരൻ അധികാരം ഒണ്ട്രുവെന്ന സിനിമയിലൊക്കെ കണ്ടതുപോലെയുള്ള, പ്രവർത്തനാ മാതൃകകൾ പിന്തുടരുന്നൊരു അതിപുരാതന കൊലയാളി സംഘത്തെക്കുറിച്ച്, വളരെ വിശദമായി വിവരിച്ചുകൊണ്ടാരംഭിക്കുന്ന കഥ, പിന്നീടൊരു ട്രെഷർ ഹണ്ടെന്ന രീതിയിലേക്കിവിടെ, വഴിമാറിയൊഴുകുന്നുണ്ട്. ആദ്യത്തെ എക്‌സൈറ്റ്മെന്റ് ഫാക്ടർ അതുവഴി നഷ്ടമാകുന്നുണ്ടെങ്കിൽ പോലും, വായനയപ്പോഴും എൻഗേജിങ്ങ് തന്നെയാണ്.

കഥയിലേക്ക് കടന്നുവരുന്ന നിഗൂഢമായ ചിഹ്നങ്ങളെയും, അവയുടെ പൗരാണികമായ പ്രാധാന്യത്തെയുമൊക്കെ, വളരെയധികം സമയമെടുത്താണിവിടെ എഴുത്തുകാരൻ വിശദീകരിക്കുന്നത്. അതുദ്ദേശിച്ചിരിക്കുന്ന ടാർഗറ്റ് ഓഡിയൻസിൽ ഉൾപ്പെടാത്തൊരാളാണ് ഞാനെന്നതുകൊണ്ട് തന്നെ, അത്തരത്തിലുള്ള ദീർഘമായ വിശദീകരണങ്ങളൊരു രസംകൊല്ലിയായിരുന്നു.

ചുരുക്കത്തിൽ, എഴുത്തുകാരനും, വായനക്കാരനുമിടയിൽ സമരസപ്പെടലുകളുണ്ടാവുമ്പോൾ മാത്രമല്ല, വിയോജിപ്പുകളുണ്ടാവുമ്പോഴും, വായനയൊരു പരിധി വരെ എൻഗേജിങ്ങായി നിലനിർത്താമെന്നതിനൊരു ഉദാഹരണമാണ്, കിഷ്കിന്ധയുടെ മൗനം.
Profile Image for Akhil Gopinathan.
103 reviews17 followers
October 7, 2025
ഡി.സി ബുക്സ് 2020 ൽ നടത്തിയ ക്രൈം ഫിക്ഷൻ മത്സരത്തിൽ അവസാന ചുരുക്കപ്പട്ടികയിൽ ഇടം നേടിയ പുസ്തകങ്ങളിലൊന്നാണ്. അതിൽ വിജയിച്ച പുസ്തകം നൽകിയ കോൺഫിഡൻസ് ആണ് കിഷ്‌കിന്ധയുടെ മൗനം വായിക്കാൻ പ്രേരിപ്പിച്ചത്. അനവസരങ്ങളിൽ ഉള്ള അനാവശ്യമായ 'തള്ളുകൾ' ഒഴിച്ച് നിർത്തിയാൽ ഇത് വായിക്കാൻ കൊള്ളാവുന്ന ഒരു ക്രൈം ത്രില്ലെർ തന്നെയാണ്. പക്ഷെ ഡി സി പോലെ ഒരു പ്രസാധകർ നടത്തുന്ന മത്സരത്തിൽ അവസാന നാലിൽ വന്നു എന്നത് അത്ഭുതം തന്നെയാണ്.

ഭഗവൻദാസ് എന്ന ആൾദൈവത്തിൻ്റെ പ്രേരണയാൽ തഗ്ഗികൾ എന്ന ഒരു സംഘം (ആദ്യ കൊലയാളി സംഘങ്ങൾ ) ഓരോ ഇരകളെ കണ്ടെത്തി കൊന്ന് ഭവാനിദേവിക്ക് ബലി നൽകുന്നു. അത്തരമൊരു കൊലപാതകം നേരിൽ കാണേണ്ടി വന്ന ദേവൻ എന്ന മാധ്യമപ്രവർത്തകൻ ഒരു ദുരൂഹസാഹചര്യത്തിൽ മ���ണപെടുന്നു.അതിനോടടുപ്പിച്ച ചരിത്രത്തെകുറിച്ച പഠിക്കുന്ന ജയശങ്കർ എന്ന പ്രൊഫെസ്സറും കൊല്ലപ്പെടുന്നു. അദ്ദേഹത്തിന്റെ വളർത്തു മകൻ മരണത്തിന്റെ ചുരുളുകൾ അന്വേഷിച്ച ഇറങ്ങുന്നതോടെ പൗരാണികമായ പല അറിവുകളും നമുക്ക് മുന്നിൽ തുറക്കെപ്പടുന്നു. അത് നമ്മളെ ഹംപിയിലേക്കും, അവിടെ നൂറ്റാണ്ടുകളോളം കാലം നാഗബന്ധനം കൊണ്ട് ബന്ധിച്ച നിധി ശേഖരത്തിലേക്കും എത്തിക്കുന്നു.

പുരാണവും ആധുനികതയും കൂട്ടിക്കുഴച്ച ഒരു വ്യത്യസ്തമായ ആഖ്യാനരീതിയാണ്. പലപ്പോളും ചിന്തകൾക്ക് അതീതമായ കാര്യങ്ങൾ ഒരുപാട് വിശദമായി പറഞ്ഞു വെക്കുന്നു. തനിക്ക് ലഭ്യമായ അറിവുകൾ എഴുത്തുകാരൻ കുറച്ചു മിതമായി ഉപയോഗിച്ചിരുന്നു എങ്കിൽ വായന കുറച്ചുകൂടെ ആസ്വാദ്യകരമായിരിക്കും എന്ന് തോന്നി.
Displaying 1 - 15 of 15 reviews

Can't find what you're looking for?

Get help and learn more about the design.