യാഥാസ്ഥിതികമായ സദാചാരസങ്കല്പങ്ങള്‍ക്കു പുറത്തേക്കു നീങ്ങുന്ന വ്യക്തിബന്ധങ്ങള്‍ പദ്മരാജന്റെ രചനകളില്‍ അനേകമുണ്ട്. വ്യവസ്ഥാപിതമായ എല്ലാ ബന്ധങ്ങളും നിരര്‍ഥകമാണെന്ന് ഈ നോവലിസ്റ്റ് കരുതുന്നതായി തോന്നുന്നു. എല്ലാ മനുഷ്യബന്ധങ്ങളും, നിയമങ്ങള്‍ക്കും കണക്കുകൂട്ടലുകള്‍ക്കും പുറത്താണ് സംതൃപ്തിയടയുന്നത് എന്ന സത്യം തന്റെ മറ്റെല്ലാ രചനകളിലുമെന്ന പോലെ മഞ്ഞുകാലം നോറ്റ കുതിര എന്ന ഈ നോവലിലും പദ്മരാജന്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നുണ്ട്.
(Malayalam: പി. പത്മരാജന്‍; 23 May 1946 – 24 January 1991) was an Indian author, screenwriter, and film director who was known for his landmark works in Malayalam literature and Malayalam cinema. Padmarajan was the founder of a new school of film making in Malayalam, along with Bharathan, in the 1980s, which created films that were widely received while also being critically acclaimed.
Padmarajan was noted for his fine and detailed screenwriting and expressive direction style. Padmarajan made some of the landmark motion pictures in Malayalam cinema, including masterpieces like Oridathoru Phayalvaan (1981), Koodevide (1983), Arappatta Kettiya Gramathil (1986), Namukku Parkkan Munthiri Thoppukal (1986), Thoovanathumbikal (1987), Moonnam Pakkam (1988), Innale (1989) and Njan Gandharvan (1991).
സമൂഹത്തിലെ ഉപരിവർഗം എന്നും അവരുടേതായ കൗതുകങ്ങളിലും താല്പര്യങ്ങളിലും അഭിരമിക്കുന്നു. നഗര ജീവിതം നൽകുന്ന ജീവിത വൈവിദ്യങ്ങളും സ്വാതന്ത്ര്യവും ഓരോ വ്യക്തിയും പരമാവധി ഉപയോഗിക്കുമ്പോൾ 'കുടുംബം' എന്ന പരമ്പരാഗത്തെ സങ്കല്പം തകർന്ന് പോകുകയാണ്.
ജീവിതത്തിൽ എല്ലാ സുഖസൗകര്യങ്ങളും ഉണ്ടായിട്ടും ശിഥിലമായ ദാമ്പത്യത്തെ അവതരിപ്പിക്കുന്ന നോവൽ. ഊർമ്മിള ഖാൻ ദമ്പതികളുടെ മകളായ ദുർഗ്ഗ ആ ശിഥില ദാമ്പത്യത്തിന്റെ ഇരയായിരുന്നു അവൾ.
ഡോക്ടർ ഷാനവാസ്ഖാൻ എന്ന ധനാഢ്യനായ കച്ചവടക്കാരൻ, അദ്ദേഹത്തിന് പാരമ്പര്യമായി കിട്ടിയ കൊട്ടാരവീട് പുതുക്കിപ്പണിയാനാണ് പ്രശസ്ത ഡിസൈനറായ പ്രശാന്ത് ബോംബെയിൽ നിന്നും മൈസൂരിലെത്തുന്നത്. ഖാൻ അയാളുടെ ശിഥിലമായ ബന്ധങ്ങൾക്കൊടുവിൽ മകളും ഭാര്യയിൽ നിന്നുമകന്ന് ഒറ്റയ്ക്ക് കഴിയുകയാണയാൾ 'താഴ്വാര' എന്ന ആ കൊട്ടാരത്തിൽ. നിഴൽപോലെ കൂടെയുണ്ട് പരിചാരികയും ഖാൻ്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരിയുമായ സാറയും.
ഖാന് കൊട്ടാരവീട് പുതുക്കുന്നതിൽ ഒരു കാരണമുണ്ട്. ബോംബെയിൽ പഠിക്കുന്ന മകൾ വീട്ടിലേക്കു വരാനും വിവാഹിതയാവാനും തയ്യാറാവണമെങ്കിൽ വെച്ച ഉപാധിയാണതിന് കാരണം . അകന്നു കഴിയുന്ന പിതാവും മാതാവും ഒന്നിച്ചുകഴിയുന്ന വീട്ടിലേക്ക് മാത്രമേ അവൾ വരികയും അവരുടെ ആഗ്രഹം നടത്തുകയും ചെയ്യൂ. ആ സംഗമത്തിനായി ഒരുക്കുകയാണ് ആ വീട്. പ്രശസ്ത സംഗീതജ്ഞ ഊർമ്മിളയാണ് ഖാൻ്റെ ഭാര്യ. മകളുടെ ഉപാധിയുടെ പേരിൽ ഭാര്യയും മകളും വീണ്ടും ഖാൻ്റെ അരികിലെത്തുന്നുണ്ടെങ്കിലും, അവർക്കിടയിലെ അകൽച്ച ചേരാതെ കിടന്നു. ഭാര്യയുടെ ഇഷ്ടം കരുതിയാണ് ഖാൻ ജൂലിയാ എന്ന കുതിരയെ വാങ്ങി പുതിയ കുതിരലായം പ്രശാന്തിനെക്കൊണ്ട് പണിയിച്ചത്. മകളുടെ വിവാഹം തീർച്ചപ്പെടുത്തുന്നുണ്ടെങ്കിലും, അവളെ കാണാനെത്തുന്ന സ്നേഹിതൻ്റെ കൂടെ അവൾ ഒളിച്ചോടുന്നു. അതോടെ ഊർമ്മിള തിരിച്ചുപോകുന്നു. ആളൊഴിഞ്ഞ രാത്രിയുടെ ഒരു വേളയിൽ തകർച്ചയുടെ പൂർണ്ണത പോലെ, കുതിരയെ വെടിവെച്ച് കൊന്ന് റിവോൾവറുമായി നിൽക്കുന്ന ഖാൻ്റെ മിഴിവാർന്ന ചിത്രവും! 'തൊണ്ടക്കുഴിയിൽ വല്ലാത്തൊരു തേങ്ങലുമായി നില്ക്കുന്ന ആ മനുഷ്യനെ' പി.പത്മരാജൻ വരച്ചിടുന്നു
ചെറിയൊരു നോവൽ ആണിത് എങ്കിലും സാഹചര്യങ്ങൾക്ക് അനുസരിച്ചു അദ്ദേഹം ഉണ്ടാക്കിയെടുക്കുന്ന വൈകാരികസ്ഥിതി എടുത്തുപറയേണ്ടതാണ്.പുറമേ സൗമ്യതയുടെ ആവരണം അണിഞ്ഞുനില്ക്കുന്ന എന്നാൽ അകമേ നിലയില്ലാത്ത ആഴം പേറുന്നവരാണിതിലെ കഥാപാത്രങ്ങൾ. പി.പത്മരാജൻ എന്ന കഥാശില്പം മെനയുന്ന ശില്പിയുടെ ശില്പഭദ്രതയുള്ള നോവലായി മാറുന്നു 'മഞ്ഞുകാലം നോറ്റ കുതിര'.
ഒരു കോടീശ്വരന്റെ ഗസ്റ്റ് ഹൗസ് മോടി പിടിപ്പിക്കാൻ വരുന്ന ആർക്കിറ്റെക്റ്റ് ആണ് നായകൻ .ആ പറമ്പിൽ അതി സുന്ദരിയായ ഒരു കുതിര ഉണ്ട് .കോടീശ്വരന്റെ ജീവിതവും പ്രേമവും വിവാഹ ജീവിതവും ഒക്കെ ആയി ആ കുതിരക്കുള്ള ബന്ധം ഈ നോവലിന്റെ ഒരു അടിയൊഴുക്ക് ആണ് .നായകൻ അവിടെ കഴിയുന്ന ദിനങ്ങളിൽ നിരീക്ഷണത്തിലൂടെ ആ കോടീശ്വരന്റെ ഭൂത കാലം ചികയുന്നു ,അങ്ങനെയാണ് നോവൽ നീങ്ങുന്നത് .
ഒരു ചെറിയ നോവൽ ആണ് .മൂഡ് ക്രിയേറ്റ് ചെയ്യുന്നതിലെ പദ്മരാജന്റെ മിടുക്ക് ശ്രദ്ധേയം .
പത്മരാജൻ എന്ന നോവലിസ്റ്റും, പത്മരാജൻ എന്ന തിരക്കഥാകൃത്തും ഒരാൾ തന്നെയോ എന്ന് സംശയിക്കും വിധം വ്യത്യസ്തങ്ങളാണ് അദ്ദേഹത്തിന്റെ നോവലുകളും തിരക്കഥകളും. ജീവിതദുരന്തങ്ങൾ അതേപടി പകർത്തുന്നവയാണ് അദ്ദേഹത്തിന്റെ നോവലുകൾ. മനുഷ്യബന്ധങ്ങളും അതിൽ അവർ വരുത്തുന്ന പിഴവുകളുമാണ് മിക്കപ്പോഴും പ്രതിപാദ്യം. "മഞ്ഞുകാലം നോറ്റ കുതിര"-യും ആ ഗണത്തിൽ പെടും. കൊട്ടാരസമാനമായ ഒരു വീടും, അവിടുത്തെ ആതിഥേയനും, അതിഥികളും, അതിഥി സമാനരായ വീട്ടുകാരും, അവർ തമ്മിലുള്ള ബന്ധങ്ങളും ചിത്രീകരിക്കുന്ന ഒരു ചെറു നോവൽ.
ഒരു സാദാ കഥയാണ്. എന്നാൽ താൽപ്പര്യമുണർത്തുന്നത്. കഥാപാത്രങ്ങളെല്ലാം സ്വന്തമായ ഖരവ്യക്തിത്വങ്ങളുള്ളവരാണ്. സുന്ദരമായ ഭാഷ, സമ്പന്നമായ വിവരണങ്ങൾ. വളരെ അനുയോജ്യമായ കഥനഗതി. സുഖവായനക്കും ആഴവായനക്കും ഒക്കെ ഉതകുന്നതാണ്. പദ്മരാജന്റെ കഥകളെപ്പോലെതന്നെ കാച്ചിക്കുറുക്കിയ സത്തയാണിത്. ആവശ്യമില്ലാത്തതെന്നോ തിരുകിക്കയറ്റിയതെന്നോ തോന്നുന്ന ഒറ്റ വരി പോലുമില്ലിതിൽ.
പദ്മരാജന്റെ രചനകൾ വളരെ primal ആയ ഒരിടത്തിൽ നിന്നും ഉദ്ഭവിക്കുന്നതായി തോന്നിയിട്ടുണ്ട്. അതിന്റെ സൗന്ദര്യവും അതാണ്. നാഗരികത കല്പിക്കുന്ന ചട്ടക്കൂടുകളിൽ അവയെ വലിച്ചിടാൻ പൊതുവെ താല്പര്യം തോന്നിയിട്ടില്ല. അതിന്റെ രാഷ്ട്രീയം ചർച്ച ചെയ്യാൻ തോന്നിയിട്ടില്ല. ഈ കൃതിയിൽ പുള്ളി എവിടെ ഒക്കെയോ hold back ചെയ്യുന്നതായി തോന്നി. അതിന്റെ ഒരു പ്രശ്നം ഉണ്ട്. അതുകൊണ്ട് തന്നെ കഥയുടെ സാധ്യത പൂർണമായി explore ചെയ്യാൻ കഴിഞ്ഞിട്ടില്ല.
ആദ്യ പേജ് വായിച്ചപ്പോൾ ഓർഹാൻ പാമുക്കിന്റെ 'സ്നോ' മനസ്സിലേയ്ക്കോടി വന്നു.
കാലഹരണപ്പെട്ടത്താണ്. ഒരു സിനിമയാക്കാൻ വേണ്ടി എഴുതിയതാണോ എന്ന് പോലും തോന്നിപ്പിക്കുന്ന കഥയും കഥാപാത്രങ്ങളും അവതരണരീതിയും. ഭംഗിയുള്ള കാര്യം പദ്മരാജന്റെ ലാളിത്യമുള്ള ഭാഷയാണ്. കേവലവികാരങ്ങളെ അവതരിപ്പിക്കുമ്പോൾ പൈങ്കിളി പോലെ കൈവിട്ട് പോകാതിരിക്കാനുള്ള കയ്യടക്കം പദ്മരാജന്റെ എഴുത്തിന്റെ മുഖമുദ്രയാണ്.
A short, sweet(sweet bcoz it is short) celebration of mediocrity and half-baked characters. From whatever little I have read of Padmarajan, my reactions are very inconsistent-sometimes I am truly mesmerized by the way he writes and sometimes I am disappointed.