(Malayalam: പി. പത്മരാജന്‍; 23 May 1946 – 24 January 1991) was an Indian author, screenwriter, and film director who was known for his landmark works in Malayalam literature and Malayalam cinema. Padmarajan was the founder of a new school of film making in Malayalam, along with Bharathan, in the 1980s, which created films that were widely received while also being critically acclaimed.
Padmarajan was noted for his fine and detailed screenwriting and expressive direction style. Padmarajan made some of the landmark motion pictures in Malayalam cinema, including masterpieces like Oridathoru Phayalvaan (1981), Koodevide (1983), Arappatta Kettiya Gramathil (1986), Namukku Parkkan Munthiri Thoppukal (1986), Thoovanathumbikal (1987), Moonnam Pakkam (1988), Innale (1989) and Njan Gandharvan (1991).
1980 കളുടെ ഉത്തരപാദത്തിൽ ഇറങ്ങിയ "കിരീടം" എന്ന ചിത്രം ഒരു "watershed movie" ആയിരുന്നു. ഒരു നിമിഷത്തിന്റെ ഭ്രാന്തൻ ആവേശത്തിൽ കീരിക്കാടൻ ജോസ് എന്ന ഗുണ്ടാത്തലവനെ തറപറ്റിച്ച് അയാളുടെ റൗഡിക്കിരീടം സ്വന്തമാക്കുന്ന സേതുമാധവന്റെ കഥ. എന്നാൽ ഇതിനും എത്രയോ വർഷങ്ങൾക്കു മുൻപ് ഇതേ ആശയം പത്മരാജൻ അവതരിപ്പിച്ചിരുന്നു എന്നു നാം പലപ്പോഴും മറന്നുപോകുന്നു: "പെരുവഴിയമ്പലം" എന്ന നോവലിലൂടെ (പിന്നീടതു സിനിമയുമായി).
ആർക്കും ഒരുപദ്രവവും ചെയ്യാതെ ഒതുങ്ങി ജീവിച്ചിരുന്ന ഒരു ചേരപ്പാമ്പായിരുന്നു വാണിയൻ കുഞ്ചുവിന്റെ മകൻ രാമൻ; എന്നാൽ ഒരിക്കൽ അളമുട്ടിയപ്പോൾ അവനും കടിച്ചു... കടികൊണ്ടു വീണതോ, ഉഗ്രവിഷമുള്ള മൂർഖൻ പ്രഭാകരൻ പിള്ളയും! നാട്ടിൽ കാണാൻ കൊള്ളാവുന്ന ഏതു പെണ്ണിനും പ്രഭാകരൻ പിള്ള ഒരു ഭീഷണിയായിരുന്നു. അങ്ങനെയൊരുന്നാൾ അയാൾ രാമന്റെ വീട്ടിലും കയറിച്ചെന്നു. യൗവ്വനയുക്തകളായ തന്റെ പെങ്ങന്മാരോട് ഈ ലമ്പടൻ സൊള്ളി നില്ക്കുന്നതു സഹിക്കാതെ, തന്റെ ഇളംപ്രായം പോലും മറന്ന്, രാമൻ തട്ടിക്കയറി. തനിക്കേറ്റ അപമാനത്തിന് പ്രതികാരം ചെയ്യാനായി പിള്ള അവനെ അമ്പലത്തിലെ ഉത്സവത്തിനിടയിൽ ഓടിച്ചിട്ടു പിടിച്ചു; പക്ഷെ സ്വന്തം കത്തിക്കു തന്നെ ഇരയാവാനായിരുന്നു അയാളുടെ യോഗം.
പിള്ളയെക്കൊന്ന രാമൻ പെട്ടെന്ന് നാട്ടിൽ പ്രസിദ്ധനായി. അവനെ സംരക്ഷിക്കാനും സഹായിക്കാനും അനേകം പേരുണ്ടായി. പ്രഭാകരൻപിള്ളയോടുള്ള ശത്രുതയായിരുന്നു അവരെ ബന്ധിപ്പിക്കുന്ന ഏകഘടകം. പോലീസിനു പിടി നൽകാതെ രക്ഷപ്പെടാൻ അവരെല്ലാം രാമനെ ഉപദേശിച്ചു: എന്നാൽ അവരുടെ ഭീരുത്വം അവനിൽ അവജ്ഞയുളവാക്കി. തോന്ന്യാസിയെങ്കിലും നട്ടെല്ലുയർത്തി നിവർന്നുനിന്ന പിള്ള തന്നെയായിരുന്നു ഇവരേക്കാൾ ഭേദമെന്ന് അവനു തോന്നി.
ഒടുവിൽ നാട്ടിൽ രണ്ടും കല്പിച്ചു മടങ്ങിയെത്തുന്ന രാമൻ കാണുന്നത് തന്നെ ഭയാദരങ്ങളോടെ നോക്കിക്കാണുന്ന ഒരു സമൂഹത്തെയാണ്. എന്നാൽ പ്രഭാകരൻ പിള്ളയുടെ വിധവയുടേയും അയാളുടെ മക്കളുടേയും കാഴ്ച താൻ കൊന്നത് ഒരു മനുഷ്യനെ മാത്രമാണെന്ന ബോധം അവനിലുണർത്തുന്നു. കഥാന്ത്യത്തിൽ ലക്ഷ്യമില്ലാതെ നടന്നുനീങ്ങുന്ന രാമൻ പുണരുന്നത് ജീവിതത്തേയാണോ, അതോ ശൂന്യതയേയാണോ എന്ന ചോദ്യം കഥാകൃത്ത് നമുക്ക് വിട്ടുതരുന്നു.
* * *
ഗ്രാമീണ പശ്ചാത്തലത്തിലെ സാധാരണ മനുഷ്യരുടെ കഥകൾക്ക് മിത്തിക്കൽ മാനം നല്കാനുള്ള പത്മരാജന്റെ കഴിവ് അപാരമാണ്. ഇവിടെ പ്രഭാകരൻ പിള്ളയും രാമനും തങ്ങളുടെ ചെറിയ ഭൂമികകൾ മറികടന്ന് രൂപകങ്ങളായി പരിണമിക്കുന്നു (ദാവീദിന്റേയും ഗോലിയാത്തിന്റേയും കഥ ഓർക്കുക). ഒരു ജനതയെ അടക്കിവാഴുന്ന ക്രൂരനായ ഫാഷിസ്റ്റ് പുരുഷസങ്കല്പവും (സക്കറിയയുടെ ഭാസ്കരപട്ടേലർ ഇതിന്റെ മറ്റൊരുദാഹരണം), അതേസമയം അതിന്റെ അതിശയകരമായ ക്ഷണഭംഗുര സ്വഭാവവും, വീണ്ടും അതിനെ പുന:സൃഷ്ടിക്കാനുള്ള ആൾക്കൂട്ടത്തിന്റെ വ്യഗ്രതയും നമുക്കിവിടെ കാണാം. ഒരു പ്രഭാകരൻ പിള്ളയുടെ ഉദയത്തോടെ ഒരു പരമുനായർ നിഷ്പ്രഭനാകുന്നു: രാമന്റെ രംഗപ്രവേശത്തോടെ അയാൾ അസ്തമിക്കുന്നു. ഹിംസാത്മകമായ ഈ മിത്തിന്റെ തനിയാവർത്തനം ഇല്ലാതാക്കാൻ രാമനു കഴിയുമോ? അതാണ് ചോദ്യം.
I prefer Padmarajan the film maker than the author. However its hard to miss how beautifully he manages to look into the deepest realms of Human Mind in this short novel about a young Man's fate after murdering a most hated man in the village.
മഹത്തായ ഇന്ത്യൻ സിനിമകളുടെ ലിസ്റ്റിൽ ഉള്ള സിനിമകളിലൊന്നിന് ആസ്പദമാക്കിയ നോവൽ. വളരെയധികം ചെറിയ നോവൽ ആയത് കൊണ്ടൊ രാമൻ പുച്ഛത്തോടെ കാണുന്ന മനുഷ്യരാണ് ലോകത്ത് കൂടൂതലുള്ളത് കൊണ്ടോ നോവൽ അത്ര പ്രശസ്തമായില്ലെന്ന് തോന്നുന്നു
നാട് വിറപ്പിക്കുന്ന സ്ത്രീലമ്പടനായ റൗഡി പ്രഭാകരപിള്ള. താനില്ലാത്ത സമയത്ത് വീട്ടിൽ വന്നു പെങ്ങൻമാരുമായി സംസാരിച്ചുകൊണ്ട് നിൽക്കുന്നത് കണ്ടു കൊണ്ട് രാമൻ കയറി വരുന്നു. അതേ തമ്മിലുള്ള കശപിശ പ്രഭാകരപിള്ളയെ രാമൻ കുത്തിക്കൊല്ലുന്നതിൽ കലാശിക്കുന്നു.
പിന്നീട് പലരും രാമനെ സഹായിക്കുന്നു. എന്നാൽ പ്രഭാകരപിള്ളയോട് നേരിട്ടെതിർക്കാൻ ധൈര്യം ഇല്ലാതിരുന്ന ഭീരുക്കളുടെ സഹായം അവനെ ലജ്ജിതനാക്കുന്നു. രാമൻ്റെ മാനസിക വ്യാപാരങ്ങളുടെ സംഘർഷങ്ങളുടെ കഥയാണീ നോവൽ. ഇടയ്കെപ്പൊഴൊ പ്രഭാകരപിള്ളയോട് അവന് സ്നേഹം പോലും തോന്നുന്നു. ധൈര്യശാലിയായ വ്യക്തി തൻെറ ജീവിതത്തിൽ ഈ കപടലോകത്തിൽ അനുഭവിക്കുന്ന മാനസികസംഘർഷങ്ങളാണ് കൃതിയുടെ ഉള്ളടക്കം.
ഇരുന്ന ഇരിപ്പിൽ വായിച്ചു തീർക്കാമെങ്കിലും രാമൻ്റെ ചിന്താഗതികൾ മനസ്സിൽ പിന്നീട് പ്രകമ്പനം കൊള്ളിക്കാനിടയുണ്ട് പത്മരാജൻ്റെ അതി മനോഹരമായ ചെറു നോവൽ. ഊ
11 അധ്യായങ്ങളും 67 പേജുകളുമുള്ള ഈ പുസ്തകം പുറത്തിറക്കിയത് DC ബുക്സാണ്.
അമ്മൻകോവിലിൽ ഉത്സവ ദിവസം വാണിയൻ കുഞ്ചുവിന്റെ മകൻ രാമൻ റൗഡിയായ പ്രഭാകരൻ പിള്ളയെ കുത്തിക്കൊന്നു. ആളുകൾ ഓടി കൂടുമ്പോഴേക്കും അയാൾ രക്ഷപ്പെടുന്നു. രാമന്റെ ഒളിജീവിതവും മാനസിക വ്യാപാരങ്ങളും ഗ്രാമീണരെയുമാണ് ഈ പുസ്തകത്തിൽ കാണാൻ കഴിയുക.
Great screenplay.I have read the novel before.Fruitful transitin from novel to screenplay without losing its integrity.Great 'AVATHARIKA' from D.VINAYACHANDRAN telling about originality of a screenplay and introducing and comparing this work with foreign filmmakers.
You can see the potrayal of virtue in each of characters including MEENAKSHI (a small role).Great blend of characters,dealing with social situations.A good sense of underlying humour with a bit of dark comedy. TRULY A RARE MASTERPIECE....... Eager to watch the film now