Jump to ratings and reviews
Rate this book

എട്ടാമത്തെ വെളിപാട് | Ettamathe Velipadu

Rate this book
മലയാളത്തിലെ ആദ്യ അർബൻ ഫാന്റസി നോവൽ.ചരിത്രസ്മൃതികളും പൗരാണിക സ്മൃതികളുമുണർത്തി വ്യത്യസ്തമായ പ്രമേയ പരിസരം സൃഷ്ടിക്കുന്ന നോവൽ. ഉദ്വേഗജനകമായ ആഖ്യാനം. ജീവിച്ചിരിക്കുന്നവരും മരിച്ചവരും കൂടിക്കലർന്ന് മാജിക്കൽ റിയലിസത്തിന്റെ വിസ്മയാനുഭൂതി വായനക്കാർക്ക് പകർന്നുനൽകുന്ന ആഭിചാരക്രിയ.ഡി സി സാഹിത്യ പുരസ്കാരത്തിന് തെരഞ്ഞെടുത്ത നോവൽ.

110 pages, Paperback

Published January 1, 2019

66 people want to read

About the author

Anoop Sasikumar

6 books31 followers
Born at Kottayam district in Kerala, India. Graduated as a Mechanical Engineer, and completed M.A., M.Phil., and Ph.D. in Economics from Hyderabad Central University. Currently a researcher and lecturer in Economics. Has published more than 25 research papers in various international journals.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
19 (25%)
4 stars
25 (33%)
3 stars
28 (37%)
2 stars
1 (1%)
1 star
1 (1%)
Displaying 1 - 13 of 13 reviews
Profile Image for Neethu Raghavan.
Author 5 books56 followers
October 16, 2020
നമുക്ക് ചുറ്റിലും നമ്മുടെ ലോകത്തിനു പാരലൽ ആയി മറ്റൊരു ലോകം കൂടെ ഉണ്ടാകുമോ ? അവിടെ നിയമങ്ങളും ജീവിത രീതികളും വ്യത്യസ്തമായി..
അങ്ങിനെ ഒരു ലോകതിന്റെ കഥയാണ് ഈ പുസ്തകത്തിൽ. പക്ഷെ മനുഷ്യനുമായി ഇടയ്ക്കെങ്കിലും അവരുടെ ജീവിതങ്ങൾ കൂട്ടിമുട്ടുന്നുണ്ട്. അതിൽ പേയും പിശാചും, ആൾ നരിയും vampire ഉം ഡ്രാഗണും എല്ലാം ഉണ്ട് . അവരെല്ലാം ഒപ്പുവച്ച ഉടമ്പടി പ്രകാരം മനുഷ്യന്റെ കണ്ണിൽ പെടാതെ ജീവിക്കാനും, മനുഷ്യജാതിയിൽ പെട്ട കൂമ്പാരിയെ അനുസരിച്ചു നടന്നു കൊള്ളാനും സത്യം ചെയ്തതാണ്.
രമ്യ എന്ന പെണ്കുട്ടി കൊല്ലപ്പെട്ടു. അതന്വേഷിക്കാൻ ഇറങ്ങിയ കൂമ്പാരി ലൂയി എത്തുന്നത് മനുഷ്യരറിയായത്തെ മുന്നോട്ട് പോകുന്ന ആ ലോകത്താണ്. അവിടെ നിന്ന് മരിച്ചവരുടെ ലോകത്തേക്കും. എന്തെന്നാൽ അതിന്റെ ഉത്തരം അവിടെയാണ്.
ഫാന്റസിയും മാജിക്കൽ റിയലിസവും ആഭിചാര കർമ്മങ്ങളും എല്ലാം ചേർന്ന ഒരു ത്രില്ലർ ആണ് എട്ടാമത്തെ വെളിപാട്. തീർച്ചയായും ഏവരും വായികചിരിക്കേണ്ട വലുപ്പത്തിൽ മാത്രം ചെറുതായ ഒരു നോവൽ.
Profile Image for Junaith Aboobaker.
Author 7 books22 followers
December 25, 2019
എട്ടാമത്തെ വെളിപാട്, അനൂപിന്റെ അർബൻ ഫാന്റസി ലോകം.

ഡ്രാക്കുള, വേർ‌വൂൾഫ്, വ്യാളികൾ തുടങ്ങിയവരുടെ പിൻ‌ഗാമികൾ ഒരു ഉടമ്പടിയിൽ പിൻപറ്റി, പരസ്പരം ഇടപെടാതെ അവരവരുടെ കാര്യങ്ങൾ നോക്കി ജീവിക്കുന്നയിടമാണ് നോവലിന്റെ ഭൂമിക. ഒരു പെൺകുട്ടിയുടെ മരണത്തിന്റെ പ്രഹേളിക അന്വേഷിച്ചുപോകുന്ന ലൂയി കുമ്പാരി തന്റെ തന്നെ തലമുറകളിൽ ഉണ്ടായ ഒരു വിടവ് മനസ്സിലാക്കുന്നതും, നാടിന്റെ നിലനിൽപ്പിനുതന്നെ ഭീഷണിയായേക്കാവുന്ന ഒരു സംഭവത്തിലേക്ക് അത് നയിക്കുന്നതുമാണ് കഥാതന്തു. ഒരു ഹാരി പോട്ടർ പുസ്തകം വായിക്കുന്നതുപോലെ രസകരമായി വായിച്ചുപോകാം. ഇരവ് - പകൽ വത്യാസം പോലെ ജൂതത്തെരുവിന്റെ മിറർ ഇമേജായ കണ്ണാടിത്തെരുവ്, ഉറീയേൽ മാലാഖ, കുമ്പാരികൾ, ഡ്രാഗൺ, കാപ്പിരി മുത്തപ്പൻ, അപ്പോത്തിക്കരി, പെരുമാൾ തുടങ്ങി ഗാമ വരെ നീളുന്ന രസകരമായ കഥാപാത്രങ്ങൾ...
Profile Image for Nishana.
31 reviews16 followers
August 17, 2021
Werewolf,vampire and dragon ne kochiyil history kond bandhichennu 5 stars..out of place thonnathe vidham sync akitund
Profile Image for Sanuj Najoom.
195 reviews30 followers
September 4, 2019
വളരെ വ്യത്യസ്തമായ ഒരു ഫാന്റസി നോവലാണ് അനൂപ് ശശികുമാർ എഴുതിയ എട്ടാമത്തെ വെളിപാട്. ഡ്രാക്കുള, ഡ്രാഗൺ, വോൾവറിൻ, വാമ്പയർ പോലെയുള്ള പേരുകൾ നമ്മൾ കേട്ടിട്ടുള്ളത് ഇംഗ്ലീഷ് നോവലുകൾ മാത്രമാണ്. ഇതെല്ലാം ഒരുമിച്ച് ചേർന്നുള്ള ഒരു നോവൽ മലയാളത്തിൽ ആദ്യമായാണ് വായിക്കുന്നത്. മന്ത്രതന്ത്ര വിദ്യകളിൽ വിദഗ്ധനായ ലൂയി കുമ്പാരിയാണ് കേന്ദ്ര കഥാപാത്രം. മന്ത്രവാദ വിദ്യകൾ പൂർവികരിൽ നിന്നാണ് ലൂയിയിൽ എത്തുന്നത്. പൂർവികർ മറ്റു ജന്തുജാലങ്ങളുമായി വെച്ച ഉടമ്പടികൾ പിൻപറ്റിയാണ് ലൂയിയും മുന്നോട്ട് പോകുന്നത്. ഒരു കറുത്തവാവിനു കൊച്ചിയിൽ നടക്കുന്ന കൊലപാതകത്തിൽ തുടങ്ങുന്ന നോവൽ അത് അന്വേഷിച്ചു പോകുന്ന ലൂയിക്ക് മുന്നിൽ മങ്ങിപോകുന്ന ദൃശ്യങ്ങളും തുറക്കപ്പെടുന്നു പല വാതിലുകളും എല്ലാം തന്നെ വളരെ ഉദ്വേഗജനകമായാണ് മുന്നോട്ടുപോകുന്നത്. അവസാന പേജ് വരെ ആ ത്രില്ലർ സ്വഭാവം നിലനിർത്താൻ നോവലിസ്റ്റിന് കഴിഞ്ഞിട്ടുണ്ട്. വളരെ വ്യത്യസ്ത സ്വഭാവമുള്ള ഈ നോവൽ ഒരുപാടുപേർ വായിക്കപ്പെടട്ടെ. അനൂപിൽനിന്ന് ഇതിന്റെ ഒരു രണ്ടാംഭാഗം പ്രതീക്ഷിക്കുന്നു...
Profile Image for Unnimaya Gopan.
6 reviews1 follower
March 26, 2019

dragons, werewolves, vampires, Vasco de Gama, and our very own kadamathattu kathanar and kappirimuthappan are all part of an alternative world kochi has kept alive for centuries now. Lui the protagonist is after a murder that took place on a full moon day in Kochi. How that shackles the equations in this parallel world is what the novel unfolds. anoop sasikumar welcomes urban fantasy to the land of Kerala in his debut novel. the engaging narrative at times feels a little rushed. The novel is supposed to have prequels and sequels soon. Eagerly waiting to get answers for questions this novel has raised.
Profile Image for Rani V S.
123 reviews4 followers
March 25, 2021
മലയാളത്തിലെ ആദ്യത്തെ അർബൻ ഫാന്റസി നോവൽ. മാജിക്കൽ റിയലിസത്തിന്റെ മറ്റൊരു വിസ്മയം ആണ് ഈ പുസ്തകം തുറന്നു കാട്ടുന്നത്. യൂറോപ്യൻ അധിനിവേശ കാലത്ത് മനുഷ്യന്മാരോടൊപ്പം ഇവിടെ എത്തിയ ചില കൂട്ടർ ഉണ്ടായിരുന്നു. ഡ്രാക്കുളകളും വെയർവുൾഫുകളും പോലെയുള്ള മനുഷ്യർ അല്ലാത്ത ചിലർ. ഇവയൊക്കെ മനുഷ്യരാശിയെ നശിപ്പിക്കാതിരിക്കാൻ ഒരു ഉടമ്പടിയും എല്ലാത്തിനും അധിപൻ ആയി മനുഷ്യ രാശിയിൽ പിറന്ന കുമ്പാരിയും. ഉടമ്പടി പ്രകാരം അവയൊക്കെ മനുഷ്യന്റെ കണ്ണിൽ പെടാതെയും കുമ്പാരിയേ അനുസരിച്ചും ജീവിച്ചു പോന്നു. മനുഷ്യർ അറിയാത്തൊരു ലോകവും അതിനു സ്വന്തമായി നിയമങ്ങളും. ആ ലോകം നമുക്ക് മുന്നിൽ തന്നെ ഒളിഞ്ഞിരിക്കുകയാണ്. നമ്മൾ അറിയാതെ നമ്മുടെ ജീവിതവും അവരുടെ ജീവിതവും ഇടയ്ക്കൊക്കെ കൂട്ടി മുട്ടാറുണ്ട്. ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട രമ്യ എന്നൊരു പെണ്കുട്ടിയുടെ മരണത്തിന്റെ ചുരുളഴിക്കാൻ ഇറങ്ങി പുറപ്പെടുന്ന നിലവിലെ കുമ്പാരിയായ ലൂയി. ആ യാത്ര ലൂയിയെ കൊണ്ടെത്തിക്കുന്നത് മനുഷ്യർ അല്ലാത്തവരുടെ ലോകത്തും പിന്നെ മരിച്ചവരുടെ ലോകത്തും ഒക്കെയാണ്.
വാസ്കോഡഗാമ കപ്പലിറങ്ങിയ കാലം തൊട്ടുള്ള ചരിത്രവും ഫാന്റസിയും അഭിചാരവും ഒക്കെ ഇടകലർത്തിയ മനോഹരമായൊരു ത്രില്ലർ അനുഭവം ആണ് ഈ കുഞ്ഞു പുസ്തകം നമുക്ക് സമ്മാനിക്കുന്നത്
Profile Image for Divya.
32 reviews10 followers
December 27, 2019
മലയാളത്തിലെ ആദ്യത്തെ അർബൻ ഫാന്റസി നോവൽ എന്നു തന്നെയാണ് ഡി സി ബുക്സ് പറയുന്നത്. ആദ്യ വായനയിൽ ഒട്ടും അടുപ്പം തോന്നാതിരുന്നത്, ഹാരി പോട്ടറും ട്വിലൈറ്റും ഒക്കെ പലവട്ടം വായിച്ച ഒരാളെ സംബന്ധിച്ചടുത്തോളം നടക്കും ചാവ്, ആൾ നരി, വ്യാളി എന്നൊക്കെയുള്ള മലയാളീകരണങ്ങൾ നിലവിലുള്ള ഇമേജിന് ഏൽപ്പിക്കുന്ന അന്യതാ ബോധമാണ്. കപ്പലിറങ്ങുന്ന പോർച്ചുഗീസുകാരും കൊച്ചിയിലെ സമാന്തര ലോകവും ഒക്കെ ഫ്രാൻസിസ് ഇട്ടിക്കോരയുടെ മറ്റൊരു പതിപ്പ് പോലെ തോന്നിച്ചതും കുറച്ച് മടുപ്പിച്ചു.
ഒരുപാട് നാളുകൾക്ക് ശേഷം ഇന്ന് രണ്ടാമത്തെ വട്ടം വായിക്കാനെടുത്തപ്പോൾ വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ ഒറ്റയിരുപ്പിൽ വായിച്ച് തീർത്തു. മലയാളത്തിൽ ഇതൊരു വേറിട്ട സമീപനമാണ്. മിത്തുകളേറെയും കൊച്ചിയോട് അതിന്റെ ഭൂപ്രകൃതിയോട് യോജിപ്പിച്ചിരിക്കുന്നത് വളരെ സൂക്ഷിച്ച് തന്നെയാണെന്ന് തോന്നുന്നു. മട്ടാഞ്ചേരിയും ഫോർട്ട് കൊച്ചിയും ഒക്കെ കുമ്പാരിയിലൂടെ അതിന്റെ മാജിക് വെളിപ്പെടുത്തുന്നു. Prequel, sequel ഒക്കെ പുറകേ വരുമെന്ന് പ്രതീക്ഷിക്കുന്നു.
Profile Image for Sindhu Anna Jose.
47 reviews61 followers
June 15, 2019
Ettamathe Velipadu is a novel attempt in Malayalam. Anoop Sasikumar deserves applause for choosing to write a fantasy that is truly "Malayalee" in its spirit. Also, for his attempt to bring the 'histories' and 'myths' of this land alive in this story. Fantasy is one of my favourite genres, and I enjoyed reading one in my mother tongue. The ending has promise and potential; hope Sasikumar would write more stories of the same universe.
Profile Image for Krishnakumar Muraleedharan.
Author 4 books16 followers
August 9, 2021
ചോരകുടിയൻ(വാമ്പയർ), ആൾനരി(വേർവൂൾഫ്), വ്യാളി(ഡ്രാഗൺ), കുമ്പാരി(Compadre) , കണ്ണാടിത്തെരുവ്, കാപ്പിരിമുത്തപ്പൻ എന്നിങ്ങനെ ഒരു ഫാൻ്റസി അന്തരീക്ഷം സൃഷ്ടിക്കാനും മിത്തും ചരിത്രവും കൂട്ടിയിണക്കാനും നോവലിസ്റ്റിനു കഴിഞ്ഞിട്ടുണ്ട്. അവസാനത്തെ സംഘട്ടനങ്ങൾ ഒന്നുകൂടി പൊലിപ്പിക്കാമായിരുന്നു. രണ്ടാം ഭാഗം വന്നേക്കാം എന്നൊരു പ്രത്യാശയുണ്ട്.
Profile Image for Sreeparvathy.
27 reviews9 followers
July 19, 2019
ഇംഗ്ലീഷ് സാഹിത്യത്തിൽ മാത്രം വായിച്ചിട്ടുള്ള കഥാപാത്രങ്ങളെ കൊണ്ട് സമ്പന്നമായ മലയാളം അർബൻ ഫാന്റസി
Profile Image for Anish Francis.
Author 10 books21 followers
January 23, 2019
its a wonderful book.
mysterious urban fantasy

firs of its kind in malayalam
Displaying 1 - 13 of 13 reviews

Can't find what you're looking for?

Get help and learn more about the design.