Jump to ratings and reviews
Rate this book

Maranakkoottu: Oru Savamvariyude Athmakatha | മരണക്കൂട്ട് : ഒരു ശവംവാരിയുടെ ആത്മകഥ

Rate this book
വിനുവിനെ സംബന്ധിച്ചിടത്തോളം അടിച്ചേൽപ്പിക്കപ്പെടുന്ന പരമ്പരാഗതമായ ബാദ്ധ്യതയല്ല ഈ തൊഴിൽ. അയാൾക്ക് എഴുത്തുപോലെ, ചിത്രകലപോലെ സർഗ്ഗാത്മകമായ ഒരു വികാരമാണ് കബന്ധങ്ങളുമായുള്ള ആത്മബന്ധം. വാൻഗോഗ് മഞ്ഞനിറത്തിലേക്ക് ഇറങ്ങുംപോലെയാണ് മുങ്ങിമരിച്ചവനെത്തേടി വിനു പുഴയാഴങ്ങളിലെ തണുപ്പിലേക്ക് ഊളിയിടുന്നത്. അജ്ഞാതന്റെ ശരീരവുമായി കരയിലെത്തുമ്പോൾ അയാൾ ഒരു ഗോതമ്പുപാടം വരച്ചുതീർത്ത നിർവൃതി അനുഭവിക്കുന്നു.
-സന്തോഷ് ഏച്ചിക്കാനം

ജാതിയുടെയോ മതത്തിന്റെയോ നിറത്തിന്റെയോ പേരിലല്ല, മനസ്സറിഞ്ഞ് ചെയ്യുന്ന തൊഴിലിന്റെ പേരിൽ സമൂഹം ഇരുട്ടിൽത്തള്ളിയ ഒരു മനുഷ്യനാണ് മുന്നിൽ ജ്വലിക്കുന്ന മുഖവുമായി ഇരിക്കുന്നത്. അപമൃത്യുവിനിരയായ മൃതദേഹങ്ങൾ എടുക്കുന്നതാണ്

171 pages, Kindle Edition

Published September 26, 2024

9 people are currently reading
49 people want to read

About the author

Vinu P.

1 book1 follower

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
22 (40%)
4 stars
28 (50%)
3 stars
4 (7%)
2 stars
0 (0%)
1 star
1 (1%)
Displaying 1 - 13 of 13 reviews
Profile Image for Ganesh.
110 reviews5 followers
August 13, 2025
Haunting!
The story of one man who has set aside his life to the respectful cremation and last rites of unclaimed dead bodies or corpses stuck in difficult situations.

Vinu's story is painful to hear as much as the pain the dead people might have experienced in the last minutes of life.

His is a story of humanity coming alive even when the near and dear ones have forsaken the corpses of their loved ones.

Amidst all the dead and dirt in this world, itis people like Vinu who light am amber of hope.
Profile Image for Athul C.
131 reviews18 followers
July 3, 2025
A story that demands to be heard. A Must Read.
Profile Image for Lijozzz Bookzz.
84 reviews4 followers
May 4, 2025
“എന്നെപ്പോലുള്ള മനുഷ്യർ ജീവനില്ലാത്ത വെറും മാംസപിണ്ഡങ്ങളായി മാറുമ്പോൾ അവരെ ഭൂമിയിലേക്ക് യാത്രയയയ്ക്കാൻ താത്കാലികമായി നിയോഗിക്കപ്പെട്ട സാരഥിയാണ് ഞാൻ.” : മരണക്കൂട്- ഒരു ‘ശവം വാരി’യുടെ ആത്മകഥ. മാവേലിക്കരയിൽ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രയിൽ കൂടെക്കൂടിയ ഒരു ഗ്രന്ഥമാണ് “മരണക്കൂട്- ഒരു ‘ശവം വാരി’യുടെ ആത്മകഥ.” വിനു പി എന്ന പച്ചയായ മനുഷ്യന്റെ ജീവിതത്തിന്റെ ജീവിതത്തിന്റെ ആവിഷ്കാരമാണിത്. എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ നിയാസ് കരീം ആണ് ഈ അനുഭവങ്ങളെ പുസ്തകരൂപത്തിലാക്കിയത്. റെയിൽവേട്രാക്കിലും പുഴയിലും ഓടയിലും മറ്റും തിരിച്ചറിയാനാവാതെ പൊന്തുന്ന മൃതശരീരങ്ങളെ സംസ്കരിക്കുന്നത് തന്റെ ജീവിതദൗത്യമാണെന്ന് തിരിച്ചറിഞ്ഞ് അതിനായി തന്റെ ജീവിതം സമർപ്പിച്ച വിനു എന്ന മനുഷ്യന്റെ ജീവിതാനുഭവങ്ങളാണ് ഈ ഗ്രന്ഥം. മനുഷ്യൻ അറയ്ക്കുന്നതായ ഈ വലിയ ദൗത്യത്തിൽ പങ്കുകാരനാകുമ്പോഴും ശവംവാരിയെന്ന സമൂഹത്തിന്റെ പരിഹാസത്തിൽ ഒറ്റപ്പെട്ടും ദുഷിക്കപ്പെട്ടും ജീവിക്കേണ്ടി വന്ന മനുഷ്യൻ. ജനിക്കുമ്പോൾ എല്ലാവരുമുണ്ടാകുന്ന മനുഷ്യന് ഒടുവിൽ ആറടിമണ്ണിലേക്ക് മണ്ണിലേക്ക് മടങ്ങണമെങ്കിൽ ചിലരുടെ സഹായം കൂടിയെ തീരൂ. പൊതുസമൂഹം അറയ്ക്കുന്ന ഈ ജീവിതസത്യത്തിന് മുന്നിൽ അനേകം അഴുകിയ മൃതശരീരങ്ങൾക്ക് കൂട്ടുനിന്ന ഈ മനുഷ്യൻ ഈ ഗ്രന്ഥത്തിലൂടെ പഠിപ്പിക്കുന്നത് ജീവിതത്തിന്റെ നശ്വരത എന്ന പരമമായ സത്യത്തെക്കുറിച്ചാണ്. ആരുമില്ലാത്തവരെ ആദരവോടെ യാത്രയയയ്ക്കുന്ന ഈ കർമത്തോളം പുണ്യമുള്ളത് വേറൊന്നുമില്ല എന്ന തിരിച്ചറിവാണ് ഈ ഗ്രന്ഥം നമുക്ക് പകർന്നു നൽകുന്നത്. കേരളപോലീസിന്റെ പുഴുകുത്തലുകളെ മാത്രം കാണുന്ന സമൂഹിക പരിസരങ്ങളിൽ കേരളപോലീസിന്റെ നന്മയും കൈതാങ്ങലുകളും നന്മയും ഈ ഗ്രന്ഥം അടയാളപ്പെടുത്തുന്നുണ്ട്. ബലൂൺപോലെ നാം ഊതിപ്പെരുപ്പിച്ചിരിക്കുന്ന ജീവിതത്തിന്റെ ക്ഷണികതയെ ഈ ഗ്രന്ഥം പഠിപ്പിക്കും എന്നത് ഉറപ്പാണ്. നിശ്ചയമായും വായിച്ചിരിക്കേണ്ട ഒരു പുസ്തകം.

✍🏻 ലിജോ കരിപ്പുഴ
13 reviews
July 24, 2025
പരമമായ സത്യത്തിലേക്കുള്ള ഒരു ചൂണ്ടുപലക! വിഷമകരമായ വായനാനുഭവം!. ചിലർക്ക് ഈ പുസ്തകം മുഴുമിപ്പിക്കാൻ തന്നെ പ്രയാസം. കാരണം മറ്റൊന്നുമല്ല - സുഖകരമായ മയക്കത്തിൽ, സുന്ദരസ്വപ്നവും കണ്ട് മൂടി പുതച്ച് കിടക്കുന്ന നേരം എങ്ങിനെയാ ആ മായയുടെ പുതപ്പു മാറ്റി ഉണർന്നെഴുന്നേറ്റ് തീക്ഷ്ണമായ പരമസത്യത്തിലേക്ക് കണ്ണുതുറന്നു നോക്കുക? ആരാണ് അതിനു ആഗ്രഹിക്കുക?! കുറച്ചും കൂടി സരളമായി പറഞ്ഞാൽ, പട്ടുമെത്തയിൽ കിടന്നുറങ്ങുന്നവർക്കെങ്ങനെയാ, മേൽപാലങ്ങൾക്കടിയിൽ അന്തിയുറങ്ങുവാനാവുക?

പക്ഷെ വിനുവിന്റെ ഈ ആത്മകഥ നമ്മളോട് പറയുന്നു - "ജീവിതപൊരുളറിഞ്ഞ പലരും കിടന്നുറങ്ങുക പട്ടുമെത്തകളിലല്ല, മേൽപാളങ്ങൾക്കു കീഴിലാണ്; മൃത്യുബോധമെന്ന പടുവൃക്ഷത്തിന്റെ തണുപ്പിലാണ്!"
Profile Image for Smrti Kp.
18 reviews6 followers
October 24, 2024
ഇഷ്ടപ്പെട്ട തൊഴിലിന് (ദുര്‍മരണപ്പെട്ട മൃതുദേഹങ്ങള്‍ എടുക്കുക) വേണ്ടി ഇത്രയും ത്വജിക്കുന്ന, അതിനെ ഇത്രയും സ്നേഹിക്കുന്ന വിനു. പിയോട് വളരെ ബഹുമാനം ഉണ്ട്. ഇത്രയും അനുഭവങ്ങളില്‍ നിന്നും വിനു എന്നെ പഠിപ്പിച്ച പാഠങ്ങള്‍ വലുതാണ് - മണ്ണിനെ, പെണ്ണിനെ, കേരള പോലീസിനെ, കളഭക്കുറിയെ ഒക്കെ ഇനി പഴയത് പോലെ കാണാന്‍ ആവില്ല.

ഇങ്ങനെ ഒരാളെ പരിചയപ്പെടുത്തിയതിന് നിയാസിന് നന്ദി! വേദനകളെ തീരെ മഹത്വപ്പെടുത്താതെ നേരിട്ടു അവതരിപ്പിച്ചത് ഇഷ്ടമായി. ഇത്രയും അയിത്തം അനുഭവിക്കുന്ന ഒരാളുടെ ജാതിയെ കുറീച് ഒന്നും സൂചിപ്പിക്കാതെ കഥകള്‍ പറഞ്ഞത് എന്തു കൊണ്ടായിരുക്കും എന്നു ആലോചിച്ചു പോയി. വായിച്ചിരിക്കേണ്ട പുസ്തകം.
Profile Image for Aravind Jayan.
110 reviews2 followers
January 6, 2025
A common man. His life between dead bodies and living beings.
Simple and deep. Life and narrative . No pretense in writing
It feels so strange when Vinu tells about personal bond and shared feelings between him and the police officials beyond hierarchies and their social positioning. It opens up a new world of contradictions and contrasts from a pov around us that we comfortably neglects
Thanks Niyas Kareem.
Profile Image for Sarath Dileep.
9 reviews
October 13, 2025
ജീവിച്ചിരിക്കുന്നവർക്കാർക്കും വേണ്ടാത്ത ജീവനാണ് എന്റേത്.പക്ഷേ മരിച്ചവർക്ക് എന്നെ വേണം.ആ ഒരു ചിന്തയുള്ളത് കൊണ്ടുമാത്രം ഞാൻ ആത്മഹത്യ ചെയ്തില്ല .എങ്കിലും,അവഗണനയുടെ തീക്കാറ്റിൽ വെന്തുപൊള്ളിയും വെറുപ്പിന്റെ പെരുമഴയിൽ തുള്ളിവിറച്ചും എൻ്റേതല്ലാത്ത ഏതൊക്കെയോ ഇടങ്ങളിലൂടെ നടക്കുകയാണ് ഞാൻ.

മരണക്കൂട്ട്(വിനു പി/നിയാസ് കരീം)
4 reviews
February 8, 2025
എഴുത്തുകാരനും കഥാപാത്രത്തിനുo അഭിനന്ദനങ്ങള്‍ നല്‍കാതെ വായന പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത പുസ്തകo.
Profile Image for Chaithanya Sukumaran.
13 reviews
February 9, 2025
വിനു ♥️
കരുണയുള്ളവൻ്റെ കർമ്മമാണ് ഏറ്റവും വലിയ സാമൂഹികസേവനം.

അനാഥരെ സംസ്കരിക്കാൻ സ്വന്തമായൊരു ശ്മശാനം സ്വപ്നം കാണുന്ന വിനുവിനെ സഹാനുഭൂതിയുടെ ഏതേതു വാക്കുകൾകൊണ്ടാണ് വിശേഷിപ്പിക്കുക?
19 reviews
March 4, 2025
അനുഭവങ്ങളുടെ പുസ്തകം
1 review
April 20, 2025
Proud that humans like Vinu exist. Keep in mind that ultimately what we need is just 6 feet soil. No man is above death..
Displaying 1 - 13 of 13 reviews

Can't find what you're looking for?

Get help and learn more about the design.