Selected works from the humourous stories written by Sanjayan (M R Nair, 1903-43), compiled by Dr C Rajendran. Sanjayan Kathakal has 14 stories including Sathyavum Njanum, Pinnale Paanja 'Pretham', Leelaykku Pattiya Bleach, Udyogam Poya Vazhi and Kaayakalpathnu Sesham. (from Indulekha.com)
Sanjayan, the penname of Professor Mannikoth Ramunni Nair or M.R. Nair (1903 – 1944), was a Malayalam satirist famous for his humorous anecdotes. Sanjayan was born in Thalassery, a town in Kannur District of Kerala.[1] Sanjayan's contribution to the Malayalam literature were mainly satirical essays criticizing the contemporary social state. He was closely related with a journal called "Kerala Patrika".
സഞ്ജയന്‍ എന്ന തൂലികാനാമത്തില്‍ പ്രസിദ്ധനായിത്തീര്‍ന്ന മാണി ക്കോത്ത് രാമുണ്ണിനായര്‍ എന്ന എം. ആര്‍. നായര്‍ 1903 ജൂണ്‍ 13-ആം തീയതി തലശ്ശേരിയിലെ 'ഓതയോത്ത് ' തറവാട്ടില്‍ ജനിച്ചു. 1927-ല്‍ ലിറ്റ റേച്ചര്‍ ഓണേഴ്സ് പരീക്ഷയില്‍ പ്രശസ്തവിജയം നേടി. ആ വര്‍ഷംതന്നെ അമ്മാവന്റെ മകള്‍ കാര്‍ത്ത്യായനിയമ്മയുമായുള്ള വിവാഹം നടന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ അവര്‍ക്ക് ഒരു പുത്രന്‍ ജനിച്ചു. പക്ഷേ, വിധി അദ്ദേഹ ത്തിനെതിരായിരുന്നു. മകന് ഒരു വയസ്സായപ്പോള്‍ ഭാര്യയും പത്താം വയ സ്സില്‍ മകനും ഈ ലോകത്തോട് വിടപറഞ്ഞു. ഏതാനും മാസം കോഴിക്കോട്ടെ ഹജൂരാപ്പീസില്‍ ഗുമസ്തനായും പിന്നീട് കുറച്ചുകാലം മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ അദ്ധ്യാപകനായും ജോലിനോക്കി. ഇടയ്ക്ക് തിരുവനന്തപുരത്ത് നിയമം പഠിക്കാന്‍ പോയെ ങ്കിലും ക്ഷയരോഗം പിടിപെട്ടതുമൂലം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. 1935-ല്‍ കോഴിക്കോട്ട് താമസമാക്കി 'കേരളപത്രിക'യുടെ ആധിപത്യം ഏറ്റെടുത്തു. 1936-ല്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ 'സഞ്ജയന്‍' എന്ന ഹാസ സാഹിത്യമാസിക ആരംഭിച്ചു. കുറച്ചുകാലമേ നടന്നുള്ളുവെങ്കിലും അത് മല ബാറിലെ പൊതുജീവിതത്തില്‍ ഒരു കോളിളക്കം സൃഷ്ടിച്ചു. 1938-ല്‍ വീണ്ടും മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ അദ്ധ്യാപകനായി. 1942 വരെ ആ സ്ഥാനത്ത് തുടര്‍ന്നു. അക്കാലത്താണ് 'വിശ്വരൂപം' എന്ന ഹാസസാഹിത്യ മാസിക ആരംഭിച്ചത്. വളരെ ചുരുങ്ങിയ കാലഠകൊണ്ട് കേരളീയരെ മുഴുവന്‍ ചിരിപ്പിക്കുകയും കുഞ്ചന്‍നമ്പ്യാര്‍ക്കുശേഷം സമുദായ പരിഷ്കരണത്തിനുവേണ്ടി ഏറ്റവുമ ധികം തൂലിക ചലിപ്പിച്ച ആള്‍ എന്ന ഖ്യാതി നേടുകയും ചെയ്ത സഞ്ജ യന്‍ തന്റെ നാല്പതാമത്തെ വയസ്സില്‍ 1943 സെപ്തംബര്‍ 13-ാം തീയതി രാവിലെ നമ്മെ വിട്ടുപോയി.
ചിരി കാലാതീതമായ ഒന്നാണ്. ഫലിതത്തിന്റെ തമ്പുരാക്കൻമാരായ സഞ്ജയൻ മലബാറിലും ഇ.വി.കൃഷ്ണപിള്ള തിരുവിതാംകൂറിലും തങ്ങളുടെ സർഗപ്രതിഭയുടെ പീലി വിടർത്തി. ഏതാണ്ട് സമകാലീനരായിരുന്ന ഈ എഴുത്തുകാരാണ് മലയാളത്തിൽ ആക്ഷേപഹാസ്യത്തിന്റേയും ശുദ്ധഹാസ്യത്തിന്റേയും വസന്തം ആദ്യമായി വിരിയിച്ചത്. ഈ ശാഖയിൽ ഒട്ടേറെ നല്ല കഥാകാരന്മാർ നമുക്കുണ്ടായിട്ടുണ്ടെങ്കിലും ഈ പ്രാതസ്മരണീയരുടെ 'കാലിബർ' ഉള്ള ആരും തന്നെ നമ്മുടെ സാഹിത്യത്തെ പരിപോഷിപ്പിച്ചിട്ടില്ല. എം.ആർ.നായർ എന്ന സഞ്ജയൻ തൊഴിൽപരമായി ഇംഗ്ലീഷ് സാഹിത്യത്തിലെ പ്രൊഫസർ ആയിരുന്നെങ്കിലും മലയാളസാഹിത്യത്തിലുള്ള അദ്ദേഹത്തിന്റെ ഗാഢമായ വ്യുല്പത്തി കഥകളിലുടനീളം പ്രകടമാണ്. അദ്ദേഹത്തിന്റെ ഉപമകളും ഉദ്ധരണികളും വായനക്കാർക്ക് ചിരിയിലുമപ്പുറം ഒരു മുഴുവൻ സാഹിത്യാനുഭവത്തിന്റെ സമ്പന്നത വാഗ്ദാനം ചെയ്യുന്നു.
കാലാതിശായിയായ ഒൻപതു കഥകളാണ് പ്രമുഖ സംസ്കൃതപണ്ഡിതനായ ഡോ.സി.രാജേന്ദ്രൻ നമ്മുടെ മുന്നിലെത്തിക്കുന്നത്. ഇവയെല്ലാം തന്നെ നാം മുൻപേ വായിച്ചിട്ടുള്ളതായിരിക്കും, സഞ്ജയൻ അന്തരിച്ചിട്ടുതന്നെ 72 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നുവല്ലോ. പക്ഷേ പുതുമ നഷ്ടപ്പെടാതെ വീണ്ടും വീണ്ടും വായിക്കുവാൻ കഴിയുക എന്നതാണ് ശ്രേഷ്ഠമായ ഒരു സാഹിത്യകൃതിയുടെ ലക്ഷണം. അത് ഈ കഥകൾ സ്വായത്തമാക്കിയിട്ടുമുണ്ട്. പതിറ്റാണ്ടുകൾക്കുമുൻപ് എഴുതപ്പെട്ടതാണെങ്കിലും അവയിലെ പല കഥകളും ഇന്നും കാലികപ്രസക്തി നഷ്ടപ്പെടാത്തതാണെന്നത് നമ്മിൽ അത്ഭുതം ജനിപ്പിക്കും. 'മാന്ത്രികരുദ്രാക്ഷം' എന്ന പേരിൽ സാധാരണ രുദ്രാക്ഷം വില്പന നടത്തി അന്ധവിശ്വാസികളായ സാധാരണക്കാരെ പറ്റിക്കുന്ന ആ വിദ്യ തന്നെയല്ലേ ഇന്നും കുബേർ കുഞ്ചി, നസർ രക്ഷാ കവചം എന്നൊക്കെ പേരിൽ പരസ്യം ചെയ്തുകൊണ്ടിരിക്കുന്നത്? ഒരു നൂറ്റാണ്ടു മുൻപുപോലും ദേവീകോപം കൊണ്ടാണ് മസൂരി രോഗം വരുന്നത് എന്നു വിശ്വസിച്ചിരുന്ന ആയുർവേദവൈദ്യന്മാർ ഇപ്പോൾ പാർശ്വഫലങ്ങളില്ലാത്ത സർവരോഗസംഹാരികളുമായി രംഗത്തുവരുന്നത് നാം കാണുന്നുണ്ട്. ഇവർക്കുള്ള മറുപടിയാണ് കായകല്പ ചികിത്സ നടത്തി അമളിയിലാകുന്ന 'കായകല്പത്തിനു ശേഷം' എന്ന കഥയിലുള്ളത്. 'ജഗനൂസൻ' മാത്രമാണ് ആധുനിക വായനക്കാർക്ക് മനസ്സിലാകാൻ അല്പമെങ്കിലും വിഷമമുണ്ടാക്കുന്നത്. പക്ഷേ സമാഹർത്താവിന്റെ ടിപ്പണി ജഗനൂസൻ എന്ന ആന എത്യോപ്യ എന്ന രാജ്യവും വേടസംഘം സർവരാജ്യസഖ്യം (ലീഗ് ഓഫ് നേഷൻസ്) ആണെന്നും വ്യക്തമാക്കുന്നു.
രാജേന്ദ്രൻ നല്ലൊരു അവതാരിക പ്രദാനം ചെയ്തതുകൂടാതെ സഞ്ജയൻ ഉദ്ധരിക്കുന്ന കാവ്യശകലങ്ങളും അലങ്കാരങ്ങളുമെല്ലാം ഏതേതു ഗ്രന്ഥങ്ങളിൽ നിന്ന് എടുത്തിട്ടുള്ളതാണെന്ന് അടിക്കുറിപ്പുകളിലൂടെ സൂചിപ്പിക്കുന്നു. കുറച്ചുകൂടി കഥകൾ ഉൾപ്പെടുത്താമായിരുന്നു എന്നതാണ് ഈ പുസ്തകത്തെക്കുറിച്ച് ചൂണ്ടിക്കാട്ടാവുന്ന ന്യൂനത. അതേസമയം തന്നെ തുടക്കക്കാരെ സംബന്ധിച്ചിടത്തോളം ഈ ഗ്രന്ഥം മഹാനായ ആ സാഹിത്യകാരനെ അടുത്തറിയാനുള്ള ത്വര സൃഷ്ടിക്കുമെന്നും പറയേണ്ടിയിരിക്കുന്നു. ജീവിതത്തിലുടനീളം വിധി വേട്ടയാടിയിട്ടും - ഭാര്യയുടേയും മകന്റേയും അകാലനിര്യാണം, നിരന്തരമായ ക്ഷയരോഗബാധ, ഒടുവിൽ നാല്പതാം വയസ്സിൽ മരണവും - മാണിക്കോത്ത് രാമുണ്ണി നായർ എന്ന സഞ്ജയൻ മനസ്സിലെ ചിരി കെടാതെ സൂക്ഷിച്ചു. ഭാവി തലമുറകൾക്കെല്ലാം അതിൽ നിന്ന് ഒരു കൈത്തിരി കൊളുത്താനുള്ള സൗഭാഗ്യമാണ് ഇതുവഴി ഉണ്ടായിട്ടുള്ളത്.