Jump to ratings and reviews
Rate this book

அறம் சிறுகதைத் தொகுதி [‘Aram’ Stories]

நூறு நாற்காலிகள் [Nooru Narkaligal]

Rate this book
"இது நம் கண்முன்னால் நிகழ்ந்த வாழ்க்கை

நம் காலடியில் ஏங்கெங்கோ இன்னும் நிகழ்ந்துகொண்டிருக்கும் வாழ்க்கை.”

74 pages, Kindle Edition

First published February 1, 2011

111 people are currently reading
1171 people want to read

About the author

Jeyamohan

211 books835 followers
B. Jeyamohan (also credited as Jayamohan) is one of the most influential contemporary, Tamil and Malayalam writer and literary critic from Nagercoil in Kanyakumari District in the south Indian state of Tamil Nadu.

He entered the world of Tamil literature in the 1990s, Jeyamohan has had impacted the Tamil literary landscape as it emerged from the post-modern phase. His best-known and critically acclaimed work is Vishnupuram, a deeply layered fantasy set as a quest through various schools of Indian philosophy and mythology. His other well-known novels include Rubber, Pin Thodarum Nizhalin Kural, Kanyakumari, Kaadu, Pani Manithan, Eazhaam Ulagam, and Kotravai. His writing is heavily influenced by the works of humanitarian thinkers Leo Tolstoy and Mohandas Karamchand Gandhi. Drawing on the strength of his life experiences and extensive travel around India, Jeyamohan is able to re-examine and interpret the essence of India's rich literary and classical traditions.
---
தந்தை பெயர் எஸ்.பாகுலேயன் பிள்ளை. தாத்தா பெயர் வயக்கவீட்டு சங்கரப்பிள்ளை. பூர்வீக ஊர் குமரிமாவட்டம் விளவங்கோடு வட்டம், திருவரம்பு. தாத்தா அடிமுறை ஆசான். ஆகவே சங்கு ஆசான் என அழைக்கப்பட்டிருக்கிறார். அப்பாவின் அம்மா பெயர் லட்சுமிக்குட்டி அம்மா. அவரது சொந்த ஊர் குமரிமாவட்டம் விளவங்கோடு வட்டம், திருவட்டாறு. அப்பாவுடன் பிறந்தவர்கள் இருவர். தம்பி எஸ்.சுதர்சனன் நாயர் தமிழக அரசுத்துறையில் வட்டார வளர்ச்சி அலுவலராக இருந்து ஓய்வுபெற்று இப்போது பத்மநாபபுரத்தில் வசிக்கிறார். அப்பாவின் தங்கை சரோஜினி அம்மா திருவட்டாறில் ஆதிகேசவ பெருமாள் ஆலய முகப்பில் உள்ள பாட்டியின் பூர்வீகவீட்டிலேயே வாழ்கிறார்.

அப்பா முதலில் வழங்கல் துறையில் வேலைபார்த்தார். பின் பத்திரப்பதிவுத்துறையில் எழுத்தராக வேலைபார்த்து ஓய்வு பெற்றார். அவரது பணிக்காலத்தில் பெரும்பகுதி அருமனை பத்திரப்பதிவு அலுவலகத்தில் கழிந்தது. 1984ல் தன் அறுபத்தி ஒன்றாம் வயதில் தற்கொலை செய்துகொண்டார்.

அம்மா பி. விசாலாட்சி அம்மா. அவரது அப்பாவின் சொந்த ஊர் நட்டாலம். அவர் பெயர் பரமேஸ்வரன் பிள்ளை. அம்மாவின் அம்மா பெயர் பத்மாவதி அம்மா. அவரது சொந்த ஊர் திருவிதாங்கோடு. நட்டாலம் கோயில் அருகே உள்ள காளி வளாகம் அம்மாவின் குடும்ப வீடு. அம்மாவுக்கு சகோதரர்கள் நால்வர். மூத்த அண்ணா வேலப்பன் நாயர், இரண்டாமவர் கேசவபிள்ளை. மூன்றாம் அண்ணா மாதவன் பிள்ளை. அடுத்து பிரபாகரன் நாயர். கடைசி தம்பி காளிப்பிள்ளை. அம்மாவுக்கு இரு சகோதரிகள். அக்கா தாட்சாயணி அம்மா இப்போது நட்டாலம் குடும்ப வீட்டில் வசிக்கிறார். இன்னொரு அக்கா மீனாட்சியம்மா கேரள மாநிலம் ஆரியநாட்டில் மணமாகிச்சென்று அங்கெ வாழ்ந்து இறந்தார். அம்மா 1984ல் தன் ஐம்பத்து நாலாம் வயதில் தற்கொலைசெ

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
827 (53%)
4 stars
534 (34%)
3 stars
124 (8%)
2 stars
26 (1%)
1 star
21 (1%)
Displaying 1 - 30 of 158 reviews
Profile Image for Nandakishore Mridula.
1,332 reviews2,663 followers
October 14, 2019
ജയമോഹൻ രചിച്ച "നൂറു സിംഹാസനങ്ങൾ" വായിച്ചപ്പോൾ എന്റെ ചെറുപ്പകാലത്തെ ഒരു സംഭവം ഓർമ്മ വന്നു.

ഞങ്ങളുടെ വീട്ടിൽ പിച്ചയെടുക്കാൻ വന്നിരുന്ന ഒരു പ്രായമായ സ്ത്രീ ഉണ്ടായിരുന്നു. അവരെ എല്ലാവരും "നായാടി" എന്നാണ് വിളിച്ചിരുന്നത്‌. (മറ്റൊരു പേരും ഇവർക്കുള്ളതായി അറിവില്ല.) അന്നെനിക്ക് ആറോ ഏഴോ വയസ്സു പ്രായം. ഈ വൃദ്ധയ്ക്ക് പണം കൊണ്ടു കൊടുക്കുന്ന ജോലി എന്റേതായിരുന്നു. ഇടക്കിടെ എന്റെ പഴയ വസ്ത്രങ്ങളും കൊടുക്കും - അവരുടെ മകന്റെ കുട്ടി എന്റെ അതേ പ്രായമായിരുന്നത്രെ. എന്നെക്കാണുമ്പോൾ വാത്സല്യം കൊണ്ട് വിടരാമുള്ള അവരുടെ മുഖം ഇപ്പോഴും ഓർക്കുന്നു.

എന്നാൽ എന്നെ അത്ഭുതപ്പെടുത്തിയിരുന്ന കാര്യം, എന്തു കിട്ടിയാലും "പണ്ടാരടങ്ങിപ്പോട്ടെ!" എന്നു ശപിച്ചിട്ടാണ് അവർ പോകുക എന്നതായിരുന്നു. അമ്മയോടു ചോദിച്ചപ്പോൾ പറഞ്ഞത്, അതവരുടെ വിശ്വാസത്തിന്റെ ഭാഗമാണെന്നാണ് - കൊടുക്കുന്ന കയ്യിനെ ശപിക്കുക വഴി, നമ്മുടെ പാപങ്ങൾ അവർ ഏറ്റുവാങ്ങുകയാണത്രെ!

എന്റെ ഇളം മനസ്സിന് അന്നത് ഇഷ്ടപ്പെട്ടില്ല. അങ്ങനെ പറയരുതെന്ന് അവരോടു പറഞ്ഞു നോക്കി - അവർ കൂട്ടാക്കിയില്ല. ഒടുവിൽ ഞങ്ങൾ ഒത്തുതീർപ്പിലെത്തി: അവർ പതുക്കെ "നന്നായി വരട്ടെ" എന്നനുഗ്രഹിക്കും - ഉറക്കെ "പണ്ടാരടങ്ങിപ്പോട്ടെ!" എന്നു ശപിക്കും.

കാലം കടന്നു പോകവേ, എന്നോ അവർ വരാതായി. ഒരു സവർണ്ണ കുടുംബത്തിൽ, അതിന്റെ എല്ലാ ആനുകൂല്യങ്ങളും അനുഭവിച്ചു വളർന്നപ്പോൾ അവരെ ഞാൻ മറന്നു...

... ഈ നോവലിന്റെ പേജുകളിൽ അവർ ഇന്നു പ്രത്യക്ഷപ്പെടുന്നതുവരെ.

ഐ എ എസ് ഉദ്യോഗസ്ഥനായ ധർമ്മപാലൻ എന്ന കാപ്പന്റെ അമ്മ ആ വൃദ്ധയാണ്. ഇന്ത്യൻ ജനാധിപത്യത്തിന്റെ അധികാരസിംഹാസനത്തിൽ മകൻ അവരോധിക്കപ്പെട്ടിട്ടും, തന്റെ സഹജമായ തെരുവുതെണ്ടലിൽ നിന്നും മോചനം ലഭിക്കാത്തവൾ. അവരെ ബന്ധിക്കുന്ന ചങ്ങലകൾ സർക്കാരിന്റെ നിയമാവലിയിലല്ല, അവർണ്ണനെ അവജ്ഞയോടെ നോക്കുന്ന വരേണ്യമനസ്സിലും, അധ:കൃതത്വം സ്വയമെടുത്തണിയുന്ന കീഴാളപ്രജ്ഞയിലുമാണ്. വർഷങ്ങളായി പിന്തുടരുന്ന ജീവിതരീതി ഉപേക്ഷിക്കാൻ കഴിയാത്ത വൃദ്ധയും, തന്റെ ഭർത്താവിനേയും മകനേയും ആ ഇരുണ്ട ഗർത്തത്തിലേക്ക് തള്ളിവിടാൻ മടിക്കുന്ന സവർണ്ണയായ സുധയും, ഈ രണ്ടു ലോകങ്ങൾക്കുമിടയിൽക്കിടന്നു വീർപ്പുമുട്ടുന്ന ധർമ്മപാലനുമെല്ലാം നമ്മുടെ സമൂഹത്തിന്റേയും, ആ സമൂഹത്തെ സൃഷ്ടിച്ച ആർഷ സംസ്കാരത്തിന്റേയും ഇരകളാണ്.

തന്റെ മുന്നിൽ ന്യായം ഒരു കസേരയിലും നായാടി മറുകസേരയിലും ഇരിക്കുകയാണെങ്കിൽ, താൻ നായാടിക്കനുകൂലമായേ വിധിക്കൂ - കാരണം ജന്മം കൊണ്ടു തന്നെ അവൻ അന്യായത്തിന്റെ ഇരയാണ് എന്നു പറയുന്ന ഐ എ എസ് ഉദ്യോഗാർത്ഥിയിൽ നിന്നും ഒരുപാടു പുറകോട്ടു പോകുന്നുണ്ട് ധർമ്മപാലൻ. നമ്മുടെ മദ്ധ്യവർഗ്ഗ ജീവിതത്തിന്റെ ഭാഗമാണല്ലോ ഒത്തുതീർപ്പുകൾ. എന്നാൽ എവിടെയും അധ:കൃതൻ അധ:കൃതൻ തന്നെ - അധികാരം കടലാസിൽ മാത്രമാണ്. സവർണ്ണത്വം കൊടികുത്തി വാഴുന്ന ഔദ്യോഗികവൃത്തങ്ങളിൽ, താനിപ്പോഴും മേലാളരെക്കാണുമ്പോൾ വഴിമാറിപ്പോകേണ്ട പഴയ നായാടിപ്പയ്യനാണെന്ന് അയാൾ ദു:ഖത്തോടെ മനസ്സിലാക്കുന്നു. തെരുവു തെണ്ടി, അനാഥയായി മരിക്കുന്ന അമ്മ അവസാന ശ്വാസത്തിൽ പറയുന്നതുപോലെ 'കാപ്പാ ലെ കളസം വേണ്ടലേ... തമ്പ്രാൻ കശേരിയില് ഇരിയാതെലേ' എന്ന ഉപദേശം സ്വീകരിക്കാൻ അയാൾ തയ്യാറാകുന്നു.

എന്റെ പഴയ ആ നായാടി വൃദ്ധ ഇതുപോലെ അനാഥയായി ഏതെങ്കിലും സർക്കാരാശുപത്രിയിൽ മരിച്ചു കാണുമോ? എന്നെപ്പോലെ "ദാനശീലരായ'' സവർണ്ണരുടെ പാപങ്ങൾ ഏറ്റുവാങ്ങി?
Profile Image for Deepthi Terenz.
183 reviews61 followers
February 10, 2016
കീഴാളൻ ,ദളിതൻ , അധ:കൃതൻ ....എങ്ങനെയൊക്കെ പേരിട്ട് വിളിച്ചാലും അതൊക്കെ വരേണ്യ വർഗ്ഗത്തിന്റെ മനുഷ്യത്വ ധ്വംസനങ്ങളായെ കാണാനാകൂ. സ്വന്തം പരിശ്രമം കൊണ്ട് എത്രയൊക്കെ സിംഹാസനങ്ങൾ നേടിയാലും ഒരു നിമിഷം പോലും സ്വാതന്ത്ര്യത്തോടെ അഭിമാനബോധത്തോടെ ഭരിക്കാൻ ഒരു കീഴാളനെ ആരും അനുവദിക്കാറില്ല .
ഐ എ എസ് ഇന്റർവ്യൂ സമയത്ത് ചോദിക്കുന്ന ചോദ്യത്തിന്റെ ഉത്തരം ഈ അവസ്ഥയെ വിവരിക്കുന്നു -- "ന്യായം എന്ന് പറഞ്ഞാൽ അതിന്റെ കാതലായി ധർമം ഉണ്ടായിരിക്കണം. ധർമങ്ങളിൽ ഏറ്റവും വലുത് സമത്വം തന്നെ. അതാണ്‌ വിശുദ്ധമായതു . ഒരു നായടിയേയും മറ്റൊരു മനുഷ്യനേയും വശത്തു നിർത്തുകയാണെങ്കിൽ സമത്വം എന്ന ധർമത്തിന്റെ അടിസ്ഥാനത്തിൽ ആ ക്ഷണം തന്നെ നായാടി അനീതിക്കിരയായവനായി മാറിക്കഴിഞ്ഞു. അവൻ എന്ത് ചെയ്തിട്ടുണ്ടെങ്കിലും അവൻ നിരപരാധി ആണ്."
കൊണ്ട് തന്നെ ഒരു പാട് നെടുവീർപ്പുകൾക്കിടയിലാണ് ഞാനിത് വായിച്ച് തീർത്തത് . കുലവും ഗോത്രവും ജാതിയും വർണ്ണവും അതിർവരമ്പുകൾ നിശ്ചയിച്ച് ഓരോ നിമിഷവും അപമാനിക്കപ്പെടുന്നവരുടെ പോരാട്ടങ്ങളുടെ കഥയാണ്‌ ഇത് .ലോകത്തെവിടെയും ആ കഥ ഒന്ന് തന്നെയാണ്...
Profile Image for Hiran Venugopalan.
162 reviews90 followers
February 17, 2016
ജയമോഹന്റെ 'നൂറു സിംഹാസനങ്ങൾ'. ജാതി എന്ന ചിഹ്നത്തെ സമൂഹം എത്രത്തോളം മനുഷ്യനിലേക്ക് അടിച്ചേൽപ്പിക്കുന്നു എന്ന് വരച്ച് കാണിക്കുന്ന നോവൽ. അത്മകഥയുടെ രീതിയിലുള്ള ആഖ്യാനം. തമിഴ് സാഹിത്യം പോലെ ചെറിയ വരികളും, സാധാരണ പദപ്രയോഗങ്ങളും. എങ്കിലും മനുഷ്യനെ ഏറെ സ്പർഷിക്കുന്ന ദുരിതത്തിന്റെ ശക്തമായ ഭാവങ്ങൾ നിറഞ്ഞൊഴുകുന്ന കഥ.

"അമ്മ ഭയത്തോടെ ഇരുന്ന് ഉണ്ടു. പിന്നെ ചോറും അവളും വേറെയല്ലാതെയായി. ഒരു മൃഗവും ഇത്ര വൃത്തികേടായി ഭക്ഷണം കഴിക്കില്ല എന്ന് തോന്നി. കാരണം, മൃഗം ഒരിക്കലും ഇത്രയും വിശപ്പ് അറിഞ്ഞിട്ടുണ്ടാകില്ല. മൃഗങ്ങൾക്ക് വർത്തമാനകാലത്തിന്റെ വിശപ്പ് മാത്രമേയുള്ളൂ"
Profile Image for Spider Man.
8 reviews6 followers
December 3, 2023
ಜಾತಿ ಆಧಾರದ ಅಸಮಾನತೆ ಮತ್ತು ಮೀಸಲಾತಿಗಳು ನಮ್ಮ ಸಮಾಜದ ವಿಷಯವಸ್ತುಗಳು.
ಸ್ವಲ್ಪ ಆಳವಾಗಿ ಯೋಚಿಸಿದರೆ ಇವೆರಡೂ ಒಂದು ನಾಣ್ಯದ ಎರಡು ಮುಖಗಳು. ಒಂದು ಮುಖ ಮೇಲಿದ್ದರೆ ಇನ್ನೊಂದು ಮುಖ ಕೆಳಗೆ! ವಿಪರ್ಯಾಸ ಅಲ್ಲವೇ? ಜೆಮೋಹನ್‌ ಅವರ ನೂರು ಸಿಂಹಾಸನಗಳ್‌ ಮಲಯಾಳಂ ಕಾದಂಬರಿಯ ಕಥಾವಸ್ತು ಕೂಡ ಇದೆ.
ಬೋರಿಂಗ್‌ ಅನ್ನಿಸುವ ಕಥಾವಸ್ತು ನುರಿತ ಕಥಾಗಾರನ ಮಂಥನದಲ್ಲಿ ತುಂಬಾ ಇಂಟರೆಸ್ಟಿಂಗ್‌ ಆಗಿ ಓದುಗನ ಯೋಚನೆಗೆ ತಳ್ಳಿ ಬಿಡುತ್ತದೆ!
ನೊವಲ್ಲಾ ಪ್ರಕಾರದ ಕಿರು ಕಾದಂಬರಿ. ಉಲ್ಲಾಸಭರಿತ ನಿರೂಪಣೆಯೇ ಕಾದಂಬರಿಯನ್ನು ಹತ್ತಿರ ತರುತ್ತದೆ.
Must and Good Read! Yeahhh Spider Man liked it.

"The Power Of The Multiverse In The Palm Of My Hand" - SpiderMan
Profile Image for Manoj Unnikrishnan.
217 reviews20 followers
December 29, 2024
ജയമോഹന്റെ 100 സിംഹാസനങ്ങൾ കേരളത്തിലെയും തമിഴ്‌നാട്ടിലെയും ചില ഭാഗങ്ങളിൽ, പ്രത്യേകിച്ച് നായാടി സമുദായത്തെ കേന്ദ്രീകരിച്ച്, ജാതി അടിസ്ഥാനത്തിലുള്ള വിവേചനത്തിൻ്റെ കഠിനമായ യാഥാർത്ഥ്യങ്ങളിലേക്ക് ആഴത്തിൽ കടന്നുചെല്ലുന്നു. ഈ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിൽ നിന്ന് ഒരു ഐഎഎസ് ഉദ്യോഗസ്ഥനാകാൻ ധർമ്മപാലൻ എന്ന മനുഷ്യൻ നടത്തുന്ന പോരാട്ടങ്ങളു�� ജീവിതത്തിലുടനീളം അയാൾ സഞ്ചരിക്കുന്ന സാമൂഹിക മുൻവിധികളുടെ സങ്കീർണ്ണതകളും ഈ നോവൽ വിവരിക്കുന്നു.

ഐഎഎസ് ഉദ്യോഗസ്ഥനായ ധർമ്മപാലൻ തന്റെ കഥ പറയുന്നതാണ് ഈ നോവലിന്റെ ഉള്ളടക്കം. അയാളുടെ അമ്മ കഴുതച്ചന്തയ്ക്കടുത്തുള്ള പഴയ ആശുപത്രിയിലെ ഇടിഞ്ഞുപൊളിഞ്ഞൊരു ഷെഡ്‌ഡിന്റെ വരാന്തയിൽ മരിക്കാൻ കിടക്കുന്നുണ്ടെന്ന് കുഞ്ഞൻനായരെന്നൊരാൾ അയാളെ അറിയിക്കുന്നിടത്താണ് കഥയുടെ തുടക്കം. അന്നേരം ധർമ്മപാലന് തോന്നാത്തൊരു നടുക്കം വായനക്കാരിലുണ്ടാവുന്നു. തുടർന്നുള്ള വിവരണങ്ങളിൽനിന്നും ധർമ്മപാലൻ നായാടി സമുദായത്തിൽ ജനിച്ചയാളാണെന്നും അയാളുടെ അമ്മയിന്നും ഒരു നായാടിയായിത്തന്നെ ജീവിക്കുകയാണെന്നും മനസ്സിലാകുന്നു. ധർമ്മപാലനും അമ്മയും തമ്മിലുള്ള രംഗങ്ങളും സംഭാഷണങ്ങളും നമ്മുടെ മനസ്സുകളെ കാലങ്ങളോളം കൊളുത്തിവലിച്ചു മുറിവേല്പിക്കും. സാമൂഹ്യ ബഹിഷ്‌കരണത്തിൻ്റെ ആഴങ്ങളിൽ നിന്ന് ഒരു ഐഎഎസ് ഓഫീസർ എന്ന നിലയിൽ വിജയത്തിൻ്റെ നെറുകയിലേക്കുള്ള അദ്ദേഹത്തിൻ്റെ യാത്ര പ്രചോദനാത്മകവും ഹൃദയഭേദകവുമാണ്. ധർമ്മപാലനും അദ്ദേഹത്തിൻ്റെ സമൂഹവും അനുഭവിക്കുന്ന തൊട്ടുകൂടായ്മയുടെയും വേർതിരിവിൻ്റെയും മനുഷ്യത്വരഹിതമായ ആചാരങ്ങളെ നിർലോഭമായി ചിത്രീകരിക്കുന്ന ക്രൂരമായ, സത്യസന്ധമായ രചനയാണ് ജയമോഹന്റേത്. ഈ നോവൽ വൃത്തികെട്ട സത്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറാതെ, നമ്മുടെ സാമൂഹിക ഘടനയുടെ അസുഖകരമായ യാഥാർത്ഥ്യത്തെ അഭിമുഖീകരിക്കാൻ വായനക്കാരനെ നിർബന്ധിക്കുന്നു.

ഇത് വെറുമൊരു നോവലല്ല, വായനക്കാരിൽ ശാശ്വതമായൊരടയാളം പതിപ്പിക്കുന്നൊരനുഭവമാണ്. പുരോഗമനപരമെന്നു തോന്നുന്ന കോണുകളിൽപ്പോലും നമ്മുടെ സമൂഹത്തെ ബാധിച്ചുകൊണ്ടിരിക്കുന്ന ജാതിവിവേചനത്തിൻ്റെയും സാമൂഹിക അനീതിയുടെയും നഗ്നയാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്ന തീക്ഷ്ണമായൊരു കണ്ണാടിയാണ്. നിലവിലെ അവസ്ഥയെ വെല്ലുവിളിക്കാനും ഓരോ വ്യക്തിക്കും അവരുടെ ജനനം പരിഗണിക്കാതെത്തന്നെ അവരുടെ മുഴുവൻ കഴിവുകളും തിരിച്ചറിയാനുള്ള അവസരമുള്ളൊരു സമൂഹത്തിനായി പ്രവർത്തിക്കാനും പ്രേരിപ്പിക്കാനുമുള്ളൊരു ആഹ്വാനമാണ്. അംബരചുംബികളായ കെട്ടിടങ്ങൾ പണിയുന്നതിലല്ല, മറിച്ച് നമ്മെ ഭിന്നിപ്പിക്കുന്ന മുൻവിധികളുടെയും വിവേചനത്തിൻ്റെയും മതിലുകൾ പൊളിക്കുന്നതിലാണ് യഥാർത്ഥ പുരോഗതി കുടികൊള്ളുന്നതെന്ന ഓർമ്മപ്പെടുത്തലാണ്. എല്ലാ മനുഷ്യരോടും മാന്യതയോടും ബഹുമാനത്തോടുംകൂടി പെരുമാറുന്നൊരു ലോകം സൃഷ്ടിക്കുന്നതിനുള്ള സഹാനുഭൂതി, അനുകമ്പ, സാമൂഹികപ്രതിബദ്ധത എന്നിവയ്‌ക്കായുള്ള അഭ്യർത്ഥനയാണ്. ഇതൊരു ഉണർവാണ്.
Profile Image for Dhanush.
88 reviews11 followers
September 29, 2019
Gut-wrenching portrait of an IAS officer who was born into the 'Naayaadi' tribe. Jeyamohan's powerful verse takes it to a different level.

The novel is about Dharmapalan, an IAS officer, who was rescued from begging on the streets by a disciple of Sree Narayana Guru. He changes his hunger for food to hunger for knowledge. Dharmapalan becomes an IAS officer, but everywhere he goes, his caste follows him.

He is made powerless by the upper caste colleagues. The subordinates laugh behind his back & talk about his culture.The novel showcases how the affluent society doesn't allow to cleanup the untouchability of body & mind even if you are a person with position, power & money.

Apparently Dharamapalan, the protagonist is inspired by a real life person. A short novella, it took just an hour to finish. But it has to be reread. A must read. And hats off to Jeyamohan for publishing it without a copyright.
Profile Image for Aseed hussain.
8 reviews
February 6, 2019
as rohith vemula wrote on his suicide letter , 'my birth is the reason behind all my problems "

the subaltern outcasted lives of naayadi community is not just a represenrtation of itself , but its a clear cut picture of " how caste works in indian society .
Profile Image for Ragul.
12 reviews2 followers
February 28, 2024
"கைக்குழந்தையாக இருந்த காலம் முதல் ஒருநாளும் ஒரு நிமிடமும் என்னுடைய சாதியை நான் மறக்க எவரும் அனுமதித்ததில்லை" - நூறு நாற்காலிகள்
Profile Image for EJ.
69 reviews12 followers
June 7, 2020
"ഇതൊരു ഇടിമുഴക്കം പോലത്തെ പുസ്തകമാണ്. ഇതിനു മുമ്പ് ഇതുപോലൊരു എഴുത്ത് മലയാളത്തിൽ ഉണ്ടായിട്ടില്ല. നീ വായിച്ചിട്ടുണ്ടോ?" ക്ലിനിക്കിലെ ബുക്ഷെൽഫിൽ സർജറിയുടെയും അനാറ്റമിയുടെയും കട്ടിയുള്ള ടെക്സ്റ്റുബുക്കുകൾക്കിടയിൽനിന്നും മെലിഞ്ഞൊരു പുസ്തകം കയ്യിലെടുത്ത് വാപ്പ ചോദിച്ചു. മലയാളത്തിൽ അധികം പുസ്തകങ്ങളൊന്നും വായിച്ചിട്ടില്ലെന്ന് സങ്കടം പറയുകയായിരുന്നു ഞാൻ. 'നൂറ് സിംഹാസനങ്ങൾ'. പുറംചട്ടയിലെ പേര് അപരിചിതമല്ലായിരുന്നു. തമിഴിൽ പ്രസിദ്ധനായ ജയമോഹന്റെ മലയാളത്തിലെ പേരുകേട്ട കൃതി. വായിക്കണമെന്ന് കുറേ നാളായി കരുതുന്നു. ഒട്ടുമാലോചിക്കാതെ പുസ്തകമെടുത്ത് വായിക്കാൻ തുടങ്ങി.

ദളിത് ജീവിതാനുഭവം ആസ്പദമാക്കിയുള്ളൊരു പുസ്തകം ഞാൻ മുഴുവനായും വായിച്ചുതീർക്കുന്നത് ഇതാദ്യമായാണ്. (ബാമയുടെ 'കറുക്കും' കല്യാണ റാവുവിന്റെ 'അന്തരാണി വസന്ത'വും ഭാഗികമായേ വായ്ക്കാൻ കഴിഞ്ഞുള്ളൂ). 'നൂറ് സിംഹാസനങ്ങ'ളെക്കുറിച്ച് ഇതുവരെ പറയപ്പെടാത്ത ഒന്നും തന്നെ പുതുതായി എനിക്ക് പറയാനില്ല. "നിങ്ങൾ വിധി പറയേണ്ട ഒരു കേസിൽ ഒരു ഭാഗത്ത് ന്യായവും മറുഭാഗത്ത് ഒരു നായാടിയും ഇരുന്നാൽ നിങ്ങൾ എന്തു തീരുമാനമാണ് എടുക്കുക?" എന്ന് സിവിൽ സർവ്വീസ് ഇൻറർവ്യൂവിൽ ധർമ്മപാലനോടു ചോദിക്കപ്പെടുമ്പോൾ അദ്ദേഹത്തിന്റെ ഉത്തരത്തോടുകൂടി നിഷ്പക്ഷവായന എന്ന മുടന്തൻ ആശയത്തെ ഈ പുസ്തകം പുറംകാലുകൊണ്ട് ചവിട്ടിത്തെറിപ്പിക്കുന്നു. അതാണിതിലെ രാഷ്ട്രീയം. ജാതിവിവേചനത്തിന്റെ നാളുകളൊക്കെ അങ്ങ് ചരിത്രത്തിലാണെന്ന് വാദിച്ച് സമാധാനമടയാൻ ശ്രമിക്കുന്ന "പ്രബുദ്ധ" ജനതയുടെ ഇടയിലേക്കാണ് ജയമോഹൻ നായാടിയായ ഐ. എ. എസ്. ഓഫീസർ ധർമ്മപാലനെ കൊണ്ടു നിർത്തുന്നത്. അധികാരത്തിന്റെ സിംഹാസനത്തിൽ അവരോധിക്കപ്പെട്ടിട്ടും അധികാരം ഒരിക്കലും സ്വായത്തമാക്കാൻ കഴിയാത്തവൻ. അവർണ്ണതയുടെ ചാട്ടവാറിനാൽ വീണ്ടും വീണ്ടും പ്രഹരിക്കപ്പെടുന്നവൻ. യുഗങ്ങളുടെ വിശപ്പ് ഉള്ളിൽ കൊണ്ടു നടക്കുന്ന തെരുവുതെണ്ടിയായ അമ്മയുടെയും, തന്റെ ഭർത്താവിനെയും പ്രത്യേകിച്ച് മകനെയും ആ ലോകത്തിന്റെ ഉണ്മയിൽനിന്നും വിച്ഛേദിക്കാൻ ശ്രമിക്കുന്ന ഭാര്യയുടെയും ഇടയിൽ വീർപ്പുമുട്ടുന്നവൻ.

എല്ലാ പ്രിവിലിജുകൾക്കും ഇടയിലിരുന്ന് ഇത്തരമൊരു ജീവിതാനുഭവത്തെ കീറിമുറിക്കുന്നതിലെ അനൗചിത്യമെനിക്കറിയാം. കൂടുതൽ ഒന്നും പറയുന്നില്ല. സമ്പത്തും വിദ്യാഭ്യാസവും പദവിയും കിട്ടിയാൽ അവർണന്റെ ജാതി മായ്ഞ്ഞു പോകുമെന്നും തന്മൂലം ജാതിയിലധിഷ്ഠിതമായ സംവരണത്തിനെതിരെ ഘോരഘോരം വാദിക്കുകയും ചെയ്യുന്ന എന്റെ സുഹൃത്തുക്കൾ ഈ പുസ്തകം വായിക്കണമെന്നു ഞാൻ അപേക്ഷിക്കുന്നു.


ps: ശ്രീനാരായണഗുരുവിന്റെ ശിശ്യനായ പ്രജാനന്ദൻ ധർമ്മപാലനോട് ഇംഗ്ലിഷ് പഠിക്കാൻ പറയുന്ന രംഗം ഗുജറാത്തി കവി നീരവ് പട്ടേൽ ഇംഗ്ലീഷിന്റെ emancipatory potential- നെ കുറിച്ച് പറയുന്നതോർമ്മിപ്പിച്ചു.
Profile Image for N T C.
15 reviews4 followers
April 24, 2016
ധർമപാലൻ എന്ന നായാടി വിഭാഗത്തിൽ പെട്ട ഒരു IAS ഉദ്യോഗസ്ഥന്റെ ജീവിതം പിന്തുടരുന്നു ഈ നോവൽ.ആത്മകഥന രീതിയിൽ ,തന്റെ അനുഭവങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
ജാതിവിവേചനത്താൽ അപഹസിക്കപ്പെടുന്ന അപമാനിക്കപ്പെടുന്ന അവഗണിക്കപ്പെടുന്ന ദളിതജീവിതങ്ങളുടെ ഒരു പ്രതിനിധിയാണ് ധർമപ���ലൻ.കാലാകാലങ്ങളായുള്ള ഇത്തരം അനുഭവങ്ങൾ കടുത്ത അപകർഷതബോധം ജീവിതത്തിൽ ഉയർന്ന പദവിയിൽ എത്തിയിട്ട് കൂടി ധർമപാലനിൽ ഉളവാക്കുന്നു."നീ അതാണ്‌" എന്ന് ഓർമിപ്പിക്കുന്ന പരിഹസിക്കുന്ന വരേണ്യസമൂഹത്തോട് കലഹിക്കാൻ അയാൾക്ക് സാധിക്കുന്നില്ല.മറിച്ച് "ഞാൻ അതാണ്‌" എന്ന ബോധ്യം അയാളിൽ കൂടുതൽ ശക്തിപ്പെടുക മാത്രമേ ചെയ്യുന്നുള്ളൂ.

തന്റെ Identity അയാളെ തന്റെ ജോലിസ്ഥലങ്ങളിലും മറ്റും അയാളെ വല്ലാതെ ശ്വാസം മുട്ടിക്കുന്നു.ഉയർന്ന പദവിയിരുന്നിട്ടും അയാൾക്ക് അധികാരസ്വരം കൈവരുന്നില്ല.മാനസികരോഗിയായ തന്റെ അമ്മയെ വേണ്ട വിധത്തിൽ ശ്രദ്ധിക്കാ��� അയാൾക്ക് സാധിക്കുന്നില്ല.അവരുടെ പല രീതികളും അയാളുടെ ഇന്നത്തെ "standard" ജീവിതത്തിനു ചേരുന്നതല്ലായിരുന്നു.

തന്റെ മരണകിടക്കയിൽ വെച്ച് തന്റെ മകന്റെ കീഴ് ഉദ്യോഗസ്ഥനായ കുഞ്ഞൻനായരെ കണ്ട് എഴുന്നേൽക്കാൻ ശ്രമിച്ച് "തമ്പ്രാ"എന്ന് വിളിച്ച് "കഞ്ചി താ" എന്ന് ഇരക്കുന്നു.എത്രത്തോളം ആഴത്തിലാണ് "താൻ അതാണ്‌" എന്ന അപകർഷതബോധം തലമുറകളായ് ഇവരിൽ കടന്നു കൂടിയിരിക്കുന്നത് എന്ന് മനസ്സിലാക്കാൻ സാധിക്കുന്നു.തന്റെ മകനായ പ്രേം ഇങ്ങനെ ആകരുത് എന്ന് ചിന്തിക്കുന്നതിനു ധർമപാലന്റെ പത്നി സുധയുടെ മനസ്ഥിതി നമുക്കു് മനസ്സിലാക്കാവുന്നതേ ഉള്ളൂ.

രോഹിത് വെമുലയുടെ മരണവും ഉത്തരേന്ത്യയിലും തമിഴ് നാട്ടിലും കർണാടകത്തിലും മറ്റും ദിനം തോറും എന്ന വണ്ണം വരുന്ന ദളിത്‌ ജീവിതങ്ങളുടെ കദനകഥകൾ ജാതിവിവേചനം ഇന്നും അതിശക്തമായി നിലനില്ക്കുന്നു എന്നതിന്റെ നേർസാക്ഷ്യങ്ങളാണ്."സമത്വം" എന്ന ധർമബോധം എല്ലാവരിലും വേരിറങ്ങാൻ കാലം ഒരു പാട് ഇനിയും വേണ്ടി വരും എന്ന് തന്നെയാണ് അനുഭവങ്ങൾ നമ്മെ പഠിപ്പിക്കുന്നത്.കൂടുതൽ കൂടുതൽ സിംഹാസനങ്ങൾ ഇവർക്ക് കിട്ടിയാലേ അത്തരമൊരു കാലം വരൂ.
Profile Image for Meera S Venpala.
135 reviews10 followers
December 1, 2020
ജാതീയതയും ജാത്യാധിക്ഷേപവും ഒക്കെ ഇന്നും സമൂഹത്തിലുണ്ടോ എന്ന് ചോദിച്ചാൽ privileged space കളിൽ നിൽക്കുന്ന നമ്മളിൽ ഭൂരിഭാഗം പേരും അറിയില്ല എന്നാവും ഉത്തരം പറയുക. ജാതീയധീശത്വം തലമുറകളായി അടിച്ചേൽപ്പിക്കപ്പെട്ട് ആത്മാവ് വ്രണപ്പെട്ട് ഉള്ളിൽ കീഴാളന്മാരായി ജീവിക്കേണ്ടി വരുന്ന ഒരു വിഭാഗം ജനത ഇപ്പോഴും ഇവിടെയുണ്ട്. 'പരിയേറും പെരുമാൾ' ,'ഉണ്ട' പോലുള്ള സിനിമകൾ അത്തരത്തിലുള്ള രാഷ്ട്രീയം ചർച്ച ചെയ്ത് ശ്രദ്ധിക്കപ്പെടുകയും അതിനാൽ ഏറെ പ്രാധാന്യമർഹിക്കുന്നതുമാണ്. അവയോടൊപ്പം തന്നെ പരക്കെ വായിക്കപ്പെടേണ്ടതും കൂടുതൽ ചർച്ച ചെയ്യേണ്ടപ്പെടേണ്ടതുമായ ഒരു നോവലാണ് ജയമോഹൻ്റെ 'നൂറു സിംഹാസനങ്ങൾ. കഷ്ടപ്പെട്ടു പഠിച്ച് തൻ്റെ കഴിവ് തെളിയിച്ച് ഇന്ത്യൻ അധികാരശ്രേണിയുടെ ഉന്നത തലത്തിലെത്തിയിട്ടും തൻ്റെ ജാതിയുടെ തായ് വേരുകളാൽ കീഴോട്ടു വലിക്കപ്പെടുന്ന ധർമ്മ പാലൻ നമ്മുടെ സമൂഹത്തിലെ തന്നെ യാഥാർത്ഥ്യമാണ്.ധർമ്മപാലൻ്റെ അമ്മ.. അവരെപ്പറ്റി വായിച്ചതൊക്കെ മനസ്സിനെ കുത്തിനോവിച്ചുകൊണ്ടേയിരിക്കും. വലിയ വേദനയോടെയല്ലാതെ ഇത് വായിച്ചു തീർക്കാനാവില്ല. വായിച്ചതിനു ശേഷം ഇതൊന്നുമെന്നെ ബാധിക്കുന്ന കാര്യമല്ലെന്നും എനിക്കറിയേണ്ടതില്ലെന്നും എനിക്കിതിലൊന്നും ചെയ്യാനില്ലെന്നും നടിക്കാനാകില്ല.


ഇനിയും ഒരുപാട് വായിക്കപ്പെടേണ്ട ഒന്ന്.
Profile Image for Sarath Krishnan.
120 reviews42 followers
September 29, 2015
'Shocking narrative' would be a lesser description. I would have said the casteist mindset of the people of India that has been mentioned in the novel is a mere exaggeration some time earlier. However, communal polarization is more visible these days and I fear something worse is yet to come. Read......!
Profile Image for Kunjila Mascillamani.
123 reviews18 followers
August 12, 2023
It's a crime to live without reading this one. You want to cry but can't because it's inhuman to empathise with the suffering that you and your ancestors inflicted and continue to inflict on the invisible people the story is about.

The craft and language are notable. I wonder if there is any literature course in any of our universities where this book is part of the syllabus. It should be.
Profile Image for Sreelekshmi Ramachandran.
276 reviews33 followers
September 9, 2023
"അമ്മ ഭയത്തോടെ ഇരുന്ന് ഉണ്ടു. പിന്നെ ചോറും അവളും വേറെയല്ലാതെയായി. ഒരു മൃഗവും ഇത്ര വൃത്തികേടായി ഭക്ഷണം കഴിക്കില്ല എന്ന് തോന്നി. കാരണം, മൃഗം ഒരിക്കലും ഇത്രയും വിശപ്പ് അറിഞ്ഞിട്ടുണ്ടാകില്ല. മൃഗങ്ങൾക്ക് വർത്തമാനകാലത്തിന്റെ വിശപ്പ് മാത്രമേയുള്ളൂ"

ഒരു ഇടിമുഴക്കം പോലെ തോന്നുന്നു.. കത്തുന്ന വൈകാരിക രംഗങ്ങൾ.. കൊള്ളുന്ന ഭാഷ.. ഞെട്ടിപ്പിക്കുന്ന യാഥാർഥ്യം.. ഓരോ വരിയും വായിച്ചു തരിച്ചിരുന്നു പോയി.. അക്ഷരങ്ങൾ നെഞ്ചിൽ തറച്ചു കയറി നീറുന്നുണ്ട്....

ധർമപാലൻ എന്ന ഐ.എ. എസ് ഉദ്യോഗസ്ഥന് ഉയർന്ന പദവിയുണ്ട്, ഇരിക്കാൻ അധികാരത്തിന്റെ സിംഹസനമുണ്ട്.
പക്ഷേ ജാതിവിവേചനത്താൽ അപമാനിക്കപ്പെടുന്ന അവഗണിക്കപ്പെടുന്ന ദളിതജീവിതങ്ങളുടെ ഒരു പ്രതിനിധിയാണ് അയാൾ.
കാലാകാലങ്ങളായി അടിച്ചമർത്തലുകൾ അനുഭവിക്കേണ്ടി വന്നതിന്റെ കടുത്ത അപകർഷതാബോധം ജീവിതത്തിൽ ഉയർന്ന പദവിയിൽ എത്തിയിട്ട് കൂടി ധർമപാലനിൽ നിലനിൽക്കുന്നു.

നായാടിയായി തെരുവിൽ ഭിക്ഷയെടുത്തു നടന്നവന് ഒരു ഗുരുവിനെ കിട്ടുന്നു. ഗുരു അവന് വയറു നിറയെ ചോറും ഒപ്പം അറിവും കൊടുത്തു..അവൻ പഠിച്ചു.. ഒറ്റപ്പെട്ടു പൊരുതിയും അപമാനങ്ങൾ സഹിച്ചും അവൻ അധികാരത്തിന്റെ കസേരയിൽ കയറി..
ജന്മം നൽകിയ അമ്മയെ കൈ വിടരുത് എന്ന ഗുരുവിന്റെ അന്ത്യ യാത്രയിലെ വാക്കുകൾ അവൻ നെഞ്ചിലെടുത്തു വെച്ചു.. എന്നാൽ അവസാനയാത്രയിലും അമ്മ മകനോട് പറഞ്ഞത് "കാപ്പാ ലേ കളസം വേണ്ട ലേ... തമ്പ്രാൻ കശേരയിൽ ഇരിയാതലേ" എന്നാണ്.
ഷർട്ടും പാന്റ്സും ധരിക്കുന്നതും കസേരയിൽ ഇരിക്കുന്നതും കൊടിയ അപരാധമായി കാണുന്ന ഒരു സമൂഹം. അവരുടെ ഉള്ളിൽ ഉറച്ചു നിൽക്കുന്ന കടുത്ത ജാതിയത.
ഒടുവിൽ ധർമപാലന്റെ കീഴുദ്യോഗസ്ഥനോട് "തമ്പ്രാ.. കഞ്ചി താ തമ്പ്രാ.. പശിക്കുത് തമ്പ്രാ" എന്ന് ഇരന്നുകൊണ്ടാണ് ആ അമ്മ മരിക്കുന്നത്.

"ഈ കാലത്ത് ആരാണ് ജാതി ഒക്കെ നോക്കുന്നത്", "എനിക്ക് ജാതിയില്ല" എന്നൊക്കെ പറയുന്ന ഒരുപാട് പേരുണ്ട്. പക്ഷെ അത് പറയുന്ന പലരും സ്വന്തം ജാതിയുടെ പ്രിവിലേജിലിരുന്നാണ് അത്തരം പരാമർശങ്ങൾ നടത്തുന്നത്.
ജാതിയുടെയും നിറത്തിന്റെയും കുലത്തിന്റെയും പേരിൽ അടിച്ചമർത്തപ്പെടുന്ന ഒരുപാട് പേർ നിങ്ങളുടെ കണ്മുന്നിലുണ്ട്.. നിങ്ങളുടെ കൂട്ടത്തിലുണ്ട്..

എനിക്ക് ജാതിയില്ല എന്ന ഒരു വാക്ക് പറയുന്നതിലൂടെ അടിച്ചമർത്തപ്പെടുന്ന ഈ പറഞ്ഞ ജനവിഭാഗം ഇല്ലാതാകുന്നില്ല.. ചുറ്റും നടക്കുന്ന വിവേചനങ്ങളെയും ജാതി ചൂഷണങ്ങളെയും കണ്ടില്ലെന്നു നടക്കാനുള്ള മാർഗം മാത്രമാണ് ചിലരുടെ ഇത്തരം വാചകങ്ങൾ അല്ലെങ്കിൽ പ്രസ്താവനകൾ.

എല്ലാ മനുഷ്യരും ജീവിതത്തിൽ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണിത്. നമ്മളോട് നാം തന്നെ സ്വയം ചോദിക്കണ്ട കുറച്ചു ചോദ്യങ്ങളുണ്ട് ഇതിൽ

#noorusimhasanagal
Profile Image for Ganesh.
108 reviews5 followers
November 1, 2021
This is one of the books I finished in one sitting. Not because it is a small book of 100 pages. But, because this is one story that tears your heart open, bares the innards, and makes you question one's own humanity. Humanity, and not religion.

The story is painfully beautiful. It will move any stone-hearted person to tears. It will dive deep down into our conditioned beliefs and shake its very foundation.

It will make us question the very beliefs that we have been force-fed - just like decayed matter is being fed by the Nayadi tribe to its children.

100 Simhasanangal bares open the twisted, criminal, and cruel nature of the case-based discrimination It proves that humans are perhaps the only species that deliberately labels its own kind as upper and lower castes and makes a complicated hierarchy out of it to benefit a very few.

Books like these highlight the true wisdom and teachings of Narayana Guru - "One caste, one religion, one God for all the people of the world; one form and the same blood in all; I cannot find any differences."
Profile Image for Dr. Charu Panicker.
1,130 reviews72 followers
September 4, 2021
വളരെ ഹൃദയഭേദകമായ ഒരു കഥയാണിത്. സമൂഹത്തിൽ പിന്തള്ളപ്പെടുന്ന നായാടി വിഭാഗത്തിൽ നിന്ന് ഐ എ എസ് ഓഫീസറായ ഒരാളുടെ കഥ. ഇതിൽ വിശപ്പിന് വലിയൊരു സ്ഥാനമുണ്ട്. സമൂഹത്തിൽ പിന്തള്ളപ്പെടുന്ന ആ വിഭാഗം അനുഭവിച്ച വിഷമങ്ങളും കഷ്ടതകളും യാതനകളും ഇതിൽ വരച്ചുകാട്ടുന്നുണ്ട്. നായകന്റെ കാഴ്ചപ്പാടിലാണ് കഥ എഴുതിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇടയ്ക്കിടയ്ക്ക് സ്വന്തം അമ്മയെ "അവൾ" എന്ന് അഭിസംബോധന ചെയ്തത് എനിക്ക് തീരെ ഇഷ്ടമായില്ല. ഈ പുസ്തകം വായിച്ചു കഴിയുമ്പോൾ ഉള്ളിന്റെ ഉള്ളിൽ ഒരു വിങ്ങൽ അവശേഷിക്കും.
Profile Image for Hiran Sasidharan.
53 reviews3 followers
March 29, 2016
An eye opener about the deep casteism and untouchability that still eats the minds of Indians like a cancer. Cant finish this without being deeply disturbed and gulity. May be..just may be..we also have been a part of this..
2 reviews1 follower
Read
June 21, 2017
അടുത്തിടെ ഒന്നും മനസിനെ ഇത്രയും അസ്വസ്ഥമാക്കിയ ഒരു നോവൽ വായിച്ചിട്ടില്ല.. ജാതിയുടെ മേൽകോയ്മകൾ ഒളിഞ്ഞും മറഞ്ഞും ഇന്നും നില നിൽകുമ്പോൾ പലതും കണ്ടില്ല എന്ന് നടിക്കാറുണ്ട്.. മനുഷ്യന് മാത്രം കൈ വശമുള്ള ആ കഴിവിനെ ഓർത്തു ലജ്ജ തോന്നുന്നു..
Profile Image for Meenu.
11 reviews5 followers
November 1, 2020
വേദനയോടെ മാത്രമേ വായിക്കാനാകൂ.. തൊണ്ടയിടറാതെ മുന്നോട്ടു പോകാനാകില്ല. കരയാതെ അവസാനിപ്പിക്കാനുമാകില്ല.


“ ഈ ഭിക്ഷക്കാരിത്തള്ളയെ കുഴിച്ചിട്ട് ഇവളുടെ ഹൃദയം അതിന്റെ എല്ലാ വിശപ്പുകളും ശമിച്ച് ദ്രവിച്ച് മണ്ണായി മാറണമെങ്കിൽ എനിക്കിനിയും നൂറു സിംഹാസനങ്ങൾ വേണം ”
Profile Image for Sanuj Najoom.
195 reviews30 followers
December 5, 2018
വളരെ ചുരുങ്ങിയ രീതിയിൽ സമൂഹത്തിലെ ഭീകരമായ ജാതിവിവേചനം വരച്ചുകാട്ടുന്നു...
ഇപ്പോളും ആളുകൾ മനസ്സിൽ കൊണ്ടുനടക്കുന്ന ജാതിവർണ്ണ വിവേചനത്തിന്റെ ഒരു അനുഭവകഥയാണ് ഇത്..
Profile Image for Bilahari.
185 reviews25 followers
January 13, 2019
"ധൈര്യം വേണം. ഒടുങ്ങാത്ത ധൈര്യം വേണം... ഒരുപാട് കൊല്ലം ഓടിയതല്ലേ ഇനിയൊന്നു ഇരിക്കണം..."
Profile Image for Sanas A M.
24 reviews4 followers
April 24, 2021
എല്ലാവരും വായിച്ചിരിക്കേണ്ട പുസ്തകം.മരവിപ്പ് ഇപ്പോഴും വിട്ടു മാറിയിട്ടില്ല. നന്ദി ജയമോഹൻ..ഇത്ര മഹത്തരം ആയ രചനയ്ക്ക്..
Profile Image for Kannan Santhosh.
20 reviews2 followers
June 24, 2021
This novel will remain on my top 5 list always. You cannot close the book without leaving a drop of tear on the pages.
Author 2 books21 followers
March 15, 2021
നായാടി എന്ന വാക്ക് ചെറുതായിരിക്കുമ്പോൾ കേട്ടിട്ടുള്ളത് കുറുമ്പ് കാണിക്കുന്ന, ഭക്ഷണം കഴിക്കാത്ത കുഞ്ഞുങ്ങളെ പേടിപ്പിക്കാൻ ഉള്ള ഒന്നായിട്ടായിരുന്നു. അവർ നമ്മെപ്പോലെതന്നെയുള്ള ഒരു കൂട്ടം മനുഷ്യരാണെന്നു മനസിലാക്കാൻ വൈകി. അക്രമവും അസമത്വവും അനീതിയും കൊണ്ട് സമൂഹം അവരെ ആട്ടിയോടിച്ചു, അവർ നമുക്കും അവർക്കു തന്നെയും അദൃശ്യരായി. നൂറ് സിംഹാസനങ്ങളിലൂടെ ജയമോഹൻ തുറന്നുകാട്ടുന്ന പ്രമേയം അത്രയും പ്രസക്തവും എല്ലാവിധത്തിലും മനുഷ്യമനസ്സുകളെ വേട്ടയാടുന്നതുമാണ്. തീരെ ചെറുതായിട്ടും, ഒരുപാട് കാര്യങ്ങൾ കൂട്ടിവായിക്കപ്പെടേണ്ടതുണ്ട്, മാറേണ്ടതുണ്ട് എന്ന് ഓർമിപ്പിച്ചു ഈ നോവൽ. പുറന്തള്ളപ്പെട്ട സമൂഹത്തെക്കുറിച്ചു ഞെട്ടിക്കുന്ന വിവരണമുള്ള ഈ ഏടുകൾ വായിച്ചുക്കൊണ്ടിരിക്കുമ്പോൾ കനലിലൂടെ നടക്കുന്ന പ്രതീതിയാണ്. അനുഭവിച്ചവരുടെ വേദനകളുടെ ആഴങ്ങൾ ഉൾക്കൊള്ളാൻ അശക്തയാകുന്ന നിമിഷങ്ങൾ ഒരുപാടുണ്ട്.

കൂടുതൽ വായനക്ക് : https://maarjaaranayaki.wordpress.com...
Profile Image for Smitha.
84 reviews
October 29, 2024
A very powerful and touching read!

This novel portrays the complex caste system that exists even in the higher grade positions. A little boy from the Nayadi tribe getting rescued from the streets with utmost hunger by a disciple of Sree Narayana Guru and changing his life through education. Despite he becoming an IAS officer, he still is looked down and face the descriminations from the upper caste. His caste follows him wherever he go, despite his education or position. His relationship with his mother, the thoughts in him of his mother, all show the backlash of what he has gone through. A bundle of emotions; make me feel how privileged I am!

The last sentence in the authors note made me reread😊 Jayamohan has penned, this story has no copyright!
108 reviews3 followers
March 14, 2022
பாகுபாடு, மத, இன, மொழி கொண்டு மனிதன் செய்யும் கொடுமைகள்! ஒரு கலெக்டர் அவரின் வாழ்க்கை அனுபவம், படிப்பு எல்லாமே தந்து விடும் என்ற அந்த மாயை அடித்து ஒடுக்க படுகிறது. மனது அளவில் அவர் எவ்வாறு தன்னை தானே நொந்து கொள்கிறார். தனக்கு கீழ் பணி புரியும் அலுவலர்கள் உங்கள் வர்க பேதம் கற்பிக்கும் வாழ்விற்கு என்ன சொல்லி நொந்து கொள்வது. நான் இந்த சமூகம் என்று தெரிந்த பின்பு அங்கு என்னை இந்த உலகம் எப்படி பார்க்கிறது!! தாய் மகனை ஒரு கலெக்டர் இல்லை இது போன்ற உயர்ந்த இடத்தில் இருக்கும் போது பயம் அவள் முதல் உணர்வாய் உள்ளது ..அதில் ஆயிரம் அர்த்தங்கள்..தான் பெற்ற மகன் உயிர் ஓடு இருந்தால் போதும் என்று அவள் ஆசை. இங்கே அபடி ஒரு சமூக அவலம் உள்ளது.. வழிகள் எல்லாம் ஒன்று தான்....
Profile Image for thebookishmalayali.
1 review7 followers
May 18, 2019
"ചരിത്രമെന്ന യന്ത്രത്തിൽ ബന്ധിക്കപ്പെട്ടവരാണ് നമ്മൾ എല്ലാവരും. പ്രശ്നങ്ങൾ ഓരോരുത്തർക്കും ഓരോന്നാണ്. നമ്മുടെ മുൻപിലുള്ള വെല്ലുവിളി ചരിത്രത്തിന്റെ നിയമങ്ങളും നിയമഭേദങ്ങളും നമ്മെ നയിക്കാതിരിക്കാൻ ശ്രദ്ധിക്കുക എന്നതാണ്‌. നമ്മുടെ ധർമങ്ങൾ മാത്രമാണ് നമ്മെ നയിക്കേണ്ടത്. നാം ചരിത്രത്തിൽ ഒഴുകാൻ പാടില്ല. ചരിത്രം നമ്മിലൂടെ കടന്നുപോട്ടെ.പക്ഷേ, നാം ചരിത്രത്തിന്റെ അടിമകളാവരുത്."
Displaying 1 - 30 of 158 reviews

Can't find what you're looking for?

Get help and learn more about the design.