എരിഞ്ഞ് തീരാറായ തന്റെ ചിതയ്ക്കരികെ സർവേശ്വരി ചമ്രം പണഞ്ഞിരുന്നു.
“ഹൊ! വേദനിച്ചില്ല. പണ്ട് ഞാൻ വിചാരിച്ചിരുന്നത് ഇങ്ങനെ എരിയുമ്പോൾ നീറി വേദനിക്കും എന്നൊക്കെ ആയിരുന്നു. വേദനിച്ചില്ല...എനിക്കെന്നല്ല… ആർക്കും വേദനിച്ചില്ല. നന്നായി. ചിലർക്കൊക്കെ എന്റെ മരണം ഉപകരിക്കപെടുകയും ചെയ്തു.”
സർവേശ്വരി എഴുനേറ്റു. പതിയെ വീടിനുള്ളിലേക്ക് ഒഴുകി നടന്നു. അവിടെ പരമാനന്ദനും മക്കളും റ്റി.വി. കാണുകയായിരുന്നു.