വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രജീവിതത്തെ സമകാലികമായി കണ്ടെടുക്കുന്ന ഈ പുസ്തകം, മലബാർ സമരങ്ങളെ മുൻനിർത്തി അധിനിവേശവിരുദ്ധ ദേശീയ സ്വാതന്ത്ര്യസമരത്തെ സൂക്ഷ്മമായി വിശകലനം ചെയ്യുന്ന ചരിത്രഗ്രന്ഥമാണ്. ഒരു സ്വതന്ത്രഗവേഷകന്റെ സത്യസന്ധതയും ഒരു സത്യാന്വേഷിയുടെ അന്വേഷണത്വരയും ഗ്രന്ഥത്തിലുടനീളം കാണാവുന്നതാണ്. 1921ലെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന് സംഘടിതസ്വഭാവവും നേതൃത്വവും ഇല്ലായിരുന്നു എന്ന വാദങ്ങളെ തള്ളിക്കളയുന്നതും അതിനു നേതൃത്വവും സംഘാടകത്വവും സംഘടനാരൂപവും ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്നതുമാണ് വാരിയംകുന്നന്റെ ചരിതജീവിതം വെളിപ്പെടുത്തുന്ന ഈ പുസ്തകം.
A book that shows the real history of Malabar Rebellion. The author took decades to collect the proofs and evidence to make sure that the book is not a made-up story. He did everything he can to rewrite the history of indian independence. A real hero of india was burried under the lies of British colonial rulers.