മഞ്ഞും മരണവും ലഹരിയും കാമവും നിറഞ്ഞ കറുത്തഹാസ്യത്തിന്റെ കളിസ്ഥലമാണ് വിനോയ് തോമസിന്റെ കഥകൾ. അവിടെ നിറഞ്ഞുകളിക്കുന്ന അപരിചിതാനുഭവങ്ങളുടെയും ത്രസിപ്പിക്കുന്ന ആഖ്യാനങ്ങളുടെയും ഊർജ്ജമാണ് അടിയോർ മിശിഹ എന്ന നോവൽ എന്ന സമാഹാരത്തിലെ കഥകൾ. മലയാളകഥയെ കുടിയേറ്റാനുഭവങ്ങൾകൊണ്ട് അമ്പരിപ്പിച്ച വിനോയ് തോമസിന്റെ പുതുപുത്തൻ കഥകൾ.
അടിയോർ മിശിഹ എന്ന നോവൽ (കഥകൾ ) വിനോയ് തോമസിന്റെ പുതിയ കഥ സമാഹാരമാണ് അടിയോർ മിശിഹ എന്ന നോവൽ. 5 കഥകളാണ് ഇതിലുള്ളത്. തീർത്തും നിരാശ തന്നെയായിരുന്നു ഇതിലെ എല്ലാ കഥകളും എന്നിലെ വായനക്കാരന് നൽകിയത്. ലൂക്കാമഹറോൻ കഥകൾ എന്ന കഥ ഒട്ടും നിലവാരമില്ലാത്ത വെറും ബി ഗ്രേഡ് കഥ തന്നെയാണ്. അടിയോർ മിശിഹ എന്ന നോവൽ എന്ന കഥ ഒരു ശരാശരി നിലവാരം തോന്നിയെങ്കിലും മുൻപ് എവിടെയോ ആരുടെയോ കഥ വായിച്ചപോലെ ഒരു ഓർമ്മ ഉള്ളിൽ വന്നു. കളിബന്ധവും, ട്രിപ്പും, ഒരു പകുതി പ്രജ്ഞയിൽ നിഴലും നിലാവും എന്നീ കഥകളും ശരാശരിയിലും താഴെയുള്ള നിലവാരമില്ലാത്ത കഥകളായി അനുഭവപ്പെട്ടു. മൊത്തത്തിൽ നിരാശ നൽകിയ പുസ്തകം.
കോവിഡ്കാലത്ത് എഴുതപ്പെട്ട കുറച്ചു കഥകളുടെ സമാഹാരം. പലയിടങ്ങളിൽ നിന്നും കേട്ട റിവ്യൂകൾ പുസ്തകം വായിക്കുന്നതിലേക്ക് എത്തിച്ചെങ്കിലും എടുത്തു പറയാൻ അത്ര വലിയ പ്രത്യേകതകൾ ഒന്നും കണ്ടെത്താനാകാതെ പോയ കഥകൾ.