ചരിത്രത്തില്‍ സവിശേഷമായ സ്ഥാനം നേടിയ കേരളമുസ്ലിങ്ങളെ ചരിത്രവും സംസ്കാരവും മുന്‍നിര്‍ത്തി പഠി ക്കുന്ന കൃതി. പല കാലങ്ങളില്‍ രചിച്ച, നിരവധി ചര്‍ച്ചകള്‍ക്കു വിധേയമായ പഠനങ്ങള്‍ക്കൊപ്പം 'അബ്ദു റഹ്മാന് സാഹിബിനെ ഓര്‍ക്കുമ്പോള്‍', 'ഹിച്ച്കോക്കുണ്ടാക്കിയ മലബാര്‍ കലാപം', 'മലബാര്‍ കലാപം ആഘോഷിക്കരുത്', 'മലബാര്‍ കലാപം ആഘോഷവും അനുസ്മരണവും'(പ്രതികരണം) എന്നീ ലേഖനങ്ങള്‍കൂടി ഉള്‍ക്കൊള്ളുന്നു. കേരളത്തിലെ മുസ്ലിങ്ങളെക്കുറിച്ച് വ്യത്യസ്തമാര്‍ന്ന അറിവു നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉത്തമ റഫറന്‍സ് ഗ്രന്ഥം.