41 ചെറുകഥകൾ അടങ്ങിയ സമാഹാരം. മോഹമഞ്ഞ എന്ന പുസ്തകത്തിലയും മറ്റ് പ്രസിദ്ധീകരിച്ച പുസ്തകങ്ങളിൽ ഉള്ള ചെറുകഥകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സർപ്പയജ്‌ഞം എന്ന കഥയോട് കൂടിയാണ് പുസ്തകം ആരംഭിക്കുന്നത്. മച്ചകത്തെ തച്ചൻ, കൃഷ്ണഗാഥ, ഓർമ്മയുടെ ഞരമ്പ്, ടെററിസ്റ്റ്, ഒറ്റപ്പാലം കടക്കുവോളം, ശൂർപ്പണക, വ്യക്തിപരമായ ഒരു പൂച്ച എന്നിങ്ങനെ പോകുന്നു കഥയുടെ പേരുകൾ. മാതൃത്വവും സാമൂഹ്യപ്രതിബദ്ധതയും ഒരുപോലെ കൈകാര്യം ചെയ്യുന്നു ശൂർപ്പണക എന്ന കഥ. തുടർന്ന് ഉള്ള കഥകൾ എല്ലാംതന്നെ പലയിടങ്ങളിൽ വായിച്ച് പരിചയം ഉള്ളവയാണ്.