വിശ്വാസവും അവിശ്വാസവും നന്മയും തിന്മയും പകയും സ്നേഹവും പ്രണയവും രതിയും നുണയും യാഥാർത്ഥ്യവും സന്തോഷവും സന്താപവും ജീവിതവും മരണവും പരസ്പരം കൂടിക്കലർന്നും കലഹിച്ചും ചിന്തകളുടെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോവുന്ന കഥകൾ.
വായന - 54/2021📖 പുസ്തകം📖 - ദുസ്വപ്നം പൂക്കുന്ന മരം രചയിതാവ്✍🏻 - കൃഷ്ണകുമാർ മുരളീധരൻ പ്രസാധകർ📚 - ലോഗോസ് ബുക്സ് തരം📖 - കഥകൾ പതിപ്പ്📚 - 1 പ്രസിദ്ധീകരിച്ചത്📚📅 - ഓഗസ്റ്റ് 2021 താളുകൾ📄 - 80 വില - ₹110/-
📌ഒരു കൂട്ടം സിനിമാറ്റിക് കഥകളുടെ സമാഹാരം എന്ന് ഞാൻ ഈ പുസ്തകത്തെ വിശേഷിപ്പിക്കും. എന്നിരുന്നാലും ഇതിലെ പല കഥകളും നമ്മളെ ഒരേ സമയം ഭയപ്പെടുത്തുകയും ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തുന്നവയുമാണ്. പതിനാറ് കഥകളുടെ സമാഹാരമായ ഈ പുസ്തകത്തിലെ ഏകദേശം എല്ലാ കഥകളും വളരെ ചെറിയ കഥകളാണെങ്കിലും നല്ല നിലവാരം പുലർത്തുന്നവയാണെന്ന് തോന്നി. വിശ്വാസവും കെട്ടുകഥകളും മുത്തശ്ശിക്കഥകളും ഐതീഹ്യങ്ങളും പകയും മരണവും എല്ലാം ചേർന്ന വ്യത്യസ്ത വിഭാഗങ്ങളിൽ ഉള്ള കഥകളാണ് ഈ പുസ്തകത്തിൽ ഉള്ളത്.
വളരെ പെട്ടെന്ന് വായിച്ചു തീർക്കാൻ സാധിക്കുന്ന ഒരു കുഞ്ഞു പുസ്തകമാണ്. ഒരു Timepass read ആയി രാത്രിയിരുന്നു വായിക്കാൻ പറ്റിയ Mood ആണ് മിക്ക കഥകൾക്കും. ആദ്യത്തെ കഥ വായിച്ചു കഴിഞ്ഞപ്പോൾ ഇതൊരു 3.5-4 സ്റ്റാർ റീഡ് ആയിരിക്കും എന്നു തന്നെ കരുതി. രണ്ടാമത്തെ കഥയും ഏതാണ്ട് അതേ നിലവാരം പുലർത്തി. പക്ഷേ, തുടർന്നങ്ങോട്ട് അത്തരമൊരു Excitement നിലനിർത്താൻ സാധിച്ചില്ല. എങ്കിലും മോശം എന്നൊന്നും പറയാൻ സാധിക്കില്ല. വളരെ Basic ആയ കഥകളിൽ പോലും ഏതെങ്കിലുമൊരു പോയിൻ്റിൽ, എന്തെങ്കിലുമൊക്കെ വ്യത്യസ്തമായി കൊണ്ടുവരാൻ എഴുത്തുകാരൻ ശ്രമിച്ചിട്ടുണ്ട്.
Nb:- മൊത്തം കഥകളുടെ മൂഡിന് ചേരുന്ന ഒരു കിടിലൻ കവർ ചിത്രം ഈ സമാഹാരം അർഹിക്കുന്നുണ്ട്. അങ്ങനെയൊന്ന് കിട്ടിയാൽ അതിൻ്റെ Impact sales ലും, റീൽസിലും ഉണ്ടാവാൻ സാധ്യതയുണ്ട് 😅
These stories are like nostalgic for me. I still remember waiting eagerly for Krikum’s new blog entries, and have always envied his effortless ease of writing and the swagger his language carries. Thank you for the signed copy