സുവർണഭദ്ര നദിയുടെ കരയിൽ നടക്കുന്ന സാഹസികമായ ഒരു ബാലസാഹിത്യ നോവലാണിത്. ശ്രീ വിദ്യാനഗരത്തിന്റെ കഥ പറയുന്ന നോവൽ.
കുട്ടിക്കാലത്ത് വായിച്ചു മറന്ന പുസ്തകങ്ങളുടെ ഗണത്തിലേക്ക് മറ്റൊരു നോവൽ കൂടി. അന്നത്തെ കൂട്ടികൾക്ക് അഡ്വഞ്ചർ ത്രില്ലറുകൾ സമ്മാനിച്ചിരുന്ന കെ രാധാകൃഷ്ണൻ എഴുതിയ സാഹസിക നോവലാണിത്.
27 അധ്യായങ്ങളും 131 പേജുകളുമുള്ള ഈ പുസ്തകം 150 രൂപ മുഖവിലയായി പുറത്തിറക്കിയത് SPCS ബുക്സാണ്