Jump to ratings and reviews
Rate this book

ഡിറ്റക്ടീവ് പ്രഭാകരൻ | Detective Prabhakaran

Rate this book
മാടിക്കുത്തിയ മുഷിഞ്ഞ മുണ്ടും പിഞ്ഞിക്കീറിയ ഷര്‍ട്ടും ചുണ്ടില്‍ എരിയുന്ന ബീഡിയുമായി, അപകടങ്ങളുടെ മധ്യത്തില്‍ സ്വയം പ്രതിഷ്ഠിച്ചാണെങ്കിലും സത്യം കണ്ടെത്താനിറങ്ങുന്ന പ്രഭാകരന്‍. കാണുന്നതും കേള്‍ക്കുന്നതും അനുഭവിക്കുന്നതുമായ കാര്യങ്ങളെ യുക്തികൊണ്ട് ചിന്തിക്കുകയും കാര്യകാരണങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്നതിലൂടെ നിഗൂഢതകളുടെ കരുക്കഴിക്കുന്ന ലോക്കല്‍ ഡിറ്റക്ടീവ്. കുടിലരായ മനുഷ്യരും മാടനും മറുതയും നിറഞ്ഞാടുന്ന പ്രഭാകരന്റെ ലോകത്തിലേക്ക് ഏവര്‍ക്കും സ്വാഗതം. വായനയുടെ രസവും പിരിമുറുക്കവും ഓരോ വരിയിലും നിലനിര്‍ത്തുന്ന, പ്രഭാകരന്‍ നായകനാകുന്ന മൂന്നു സമാഹാരങ്ങള്‍ ഇതാദ്യമായി ഒറ്റപ്പുസ്തകമായി നിങ്ങളിലേക്കെത്തുന്നു.

384 pages, Paperback

First published October 1, 2020

19 people are currently reading
123 people want to read

About the author

G.R. Indugopan

45 books112 followers
G.R.Indugopan, is a noted young writer in Malayalam literature who has written nine books, mostly novels. Regarded as a novelist with scientific bend, his Ice -196 C is the first technology novel in malalayam, based on nanotechnology and published by DC books. Muthalayani 100% Muthala deals with the issues of globalization. His other famous novel Manaljeevikal, focuses on the sad plight of people staying in the mineral sand mining areas of Kollam Chavara area. Iruttu Pathradhipar is a collection of short stories. He has bagged several noted awards like Abudabi Shakthi, Kumkumam, Ashan prize etc.
He is also the script writer of the Sreenivasan starred film, Chithariyavar, directed by Lalji. Recently he has scripted and directed the movie called Ottakkayyan where the director paints the screen with dark side of human nature to hint at the rotting core of this society.
He works as the senior sub editor of the Malayala Manorama daily. He lives in Trivandrum, Kerala, with his family.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
32 (21%)
4 stars
53 (36%)
3 stars
51 (34%)
2 stars
5 (3%)
1 star
5 (3%)
Displaying 1 - 25 of 25 reviews
Profile Image for Aravind Kesav.
42 reviews6 followers
March 5, 2021
ഡിറ്റക്ടീവ് പ്രഭാകരൻ

കോട്ടും തൊപ്പിയും ധരിച്ച് ചുണ്ടിൽ ഒരു വലിയ സിഗരറ്റ് കത്തിച്ച് പിടിച്ച് വളരെ സ്റ്റൈൽ ആയി കേസന്വേഷണം നടത്തുന്ന ഹോംസ് നേയും, അഗതാകൃസ്റ്റി യുടെ പോയ്‌റോട്ട് നെയുമൊക്കെയാണ് ഡിറ്റക്ടീവ് എന്ന നിലയ്ക്ക് ഭൂരിഭാഗം ആളുകൾക്കും പരിചയും, അതും വിദേശികൾ. പക്ഷെ ഇന്ദുഗോപന്റെ ഡിറ്റക്ടീവ് പ്രഭാകരൻ ഇവരിൽ നിന്നെല്ലാം വ്യത്യസ്തനാണ്, കള്ളുഷാപ്പിൽ നിന്നും അന്തി മോന്തി ഫിറ്റ് ആയി നടക്കുന്ന ഒരാൾ, കറുത്ത് കുറുകിയ ഒരു മനുഷ്യൻ, മുഷിഞ്ഞ കൈലിമുണ്ടും ഷർട്ടുമാണ് വേഷം കാലിൽ ചെരുപ്പ് പോലും പലപ്പോഴും ഉണ്ടാവാറില്ല, ഒരു കുറ്റാന്വേഷകന്റെ യാതൊരു ആവിര്ഭാവവും പറയുവാൻ സാധിക്കാത്ത ഒരാൾ. അയാൾക്ക് കൂട്ടായി ഉള്ളത് കൂർമ്മബുദ്ധിയും, നിരീക്ഷണ പാടവവും, സാഹസികതയെ ഇഷ്ടപ്പെടുന്ന ഏത് സാഹചര്യത്തിലും പതറാതെ നിൽക്കുവാനുമുള്ള ചങ്കൂറ്റവുമാണ്. ആൾ തനിനാടൻ. ജീവിതത്തെ വരുന്ന മട്ടിൽ സ്വീകരിക്കുന്ന, ജീവിതത്തിലെ രസങ്ങൾക്കും രഹസ്യങ്ങൾക്കും പിന്നാലെ നടക്കുന്നതിലുള്ള ഇമ്പത്തിലാണ് പ്രഭാകരന്റെ ആത്മാവിന്റെ ഉത്സാഹം നിലകൊള്ളുന്നത്. എന്ന് പ്രഭാകരൻ തന്നെ നമ്മോട് പറയുന്നുണ്ട്.

ഡച്ച് ബംഗ്ലാവിലെ പ്രേതരഹസ്യം, ഓപ്പറേഷൻ കത്തിയുമായി ഒരാൾ : പല നഗരങ്ങളിൽ, രാത്രിയിലൊരു സൈക്കിൾവാല, ഒരു പ്രേതബാധിതൻ്റെ ആത്മകഥ, ഇന്നു രാത്രി ആരെൻ്റെ ചോരയിൽ ആറാടും?, രക്തനിറമുള്ള ഓറഞ്ച്, രണ്ടാം നിലയിലെ ഉടൽ എന്നീ കഥകളാണ് ഡിറ്റക്ടീവ് പ്രഭാകരൻ എന്ന ഈ പുസ്തകത്തിൽ അടങ്ങിയിരിക്കുന്നത്.

എല്ലാ കഥയിലും ശക്തമായ ഒരു പ്ലോട്ട് എഴുത്തുകാരൻ ഉൾപ്പെടുത്തിയിട്ടുണ്ട് അത് കൊണ്ട് തന്നെ അതിനു മേമ്പൊടി വിതറി ഉദ്വേഗം നിറഞ്ഞ കഥാസന്ദര്ഭങ്ങളിലൂടെ വായനക്കാരിലേക്ക് എത്തിക്കുക എന്നത് മാത്രമായിരുന്നിരിക്കണം എഴുത്തുകാരന് മുന്നിലെ കടമ്പ. അത് വളരെ മികച്ച രീതിയിൽ ഇന്ദുഗോപൻ നിർവഹിക്കുകയും ചെയ്തിട്ടുണ്ട്. ഭീതി യുടെ പശ്ചാത്തലങ്ങളിൽ നിന്നും മറ്റു അഡ്വാൻസ്ഡ് ഉപകരണങ്ങളുടെ സഹായമില്ലാതെ യുക്തി ബോധത്തോടെ കേസന്വേഷണത്തിന് സഹായകമാകുന്ന, തനിക്ക് മുന്നിൽ വെളിപ്പെടുന്ന ക്ലൂ / സൂചനകളിലൂടെയും തന്റെ അസാമാന്യമായ നിരീക്ഷണപാടവത്തിലൂടെയും കേസ് തെളിയിക്കുന്ന അപൂർവങ്ങളിൽ അപൂർവമായ ഡിറ്റക്ടീവ് പ്രഭാകരനെ തീർച്ചയായും വായിച്ചറിയേണ്ടത് തന്നെയാണ്.

Nb. സംവിധായകൻ ജൂഡ് ആന്റണി ജോസഫ് പ്രഭാകരൻ സീരീസ് സിനിമയാക്കുന്നുണ്ട് എന്നറിയാൻ കഴിഞ്ഞു. നന്നാവട്ടെ.. പ്രതീക്ഷയുണ്ട്.
Profile Image for DrJeevan KY.
144 reviews48 followers
January 27, 2021
ഇന്ദുഗോപൻ്റെ പ്രഭാകരൻ സീരിസിലെ നോവലുകളെക്കുറിച്ച് കേൾക്കാത്ത വായനാപ്രേമികൾ വിരളമായിരിക്കും. കാരണം, കുറേക്കാലമായി പുതിയ പതിപ്പുകൾ ഇറങ്ങാതെയിരുന്ന പുസ്തകങ്ങളാണിവ. ഇന്ദുഗോപൻ്റെ ഏതെങ്കിലും പുസ്തകങ്ങൾ വായിച്ചവർക്കറിയാം അദ്ദേഹത്തിൻ്റെ എഴുത്തിനു മാത്രമുള്ള ചില പ്രത്യേകതകൾ. ഒരിക്കൽ ഏതെങ്കിലുമൊരു പുസ്തകം വായിച്ചാൽ അദ്ദേഹത്തിൻ്റെ മറ്റ് കൃതികൾ നമ്മൾ തേടിപ്പിടിച്ച് വായിക്കും. ഡച്ച് ബംഗ്ലാവിലെ പ്രേതരഹസ്യം, ഓപ്പറേഷൻ കത്തിയുമായി ഒരാൾ; പല നഗരങ്ങളിൽ, രാത്രിയിലൊരു സൈക്കിൾവാല, ഒരു പ്രേതബാധിതൻ്റെ ആത്മകഥ, ഇന്നു രാത്രി ആരെൻ്റെ ചോരയിൽ ആറാടും?, രക്തനിറമുള്ള ഓറഞ്ച്, രണ്ടാം നിലയിലെ ഉടൽ എന്നിവയാണ് പ്രഭാകരൻ സീരീസിലെ കഥകൾ. സംവിധായകൻ ജൂഡ് ആൻ്റണി ജോസഫ് ഇതേ പേരിൽ തന്നെ പുസ്തകം സിനിമയാക്കുകയാണെന്ന വാർത്ത ഏറെ സന്തോഷം നൽകുന്ന ഒന്നാണ്.

1. ഡച്ച് ബംഗ്ലാവിലെ പ്രേതരഹസ്യം -

ഡിറ്റക്ടീവ് പ്രഭാകരൻ എന്ന പുസ്തകത്തിലെ ആദ്യകഥയാണിത്. തിരുവനന്തപുരം ജില്ലയിലെ വാമനപുരം നദിയിലും പരിസരപ്രദേശങ്ങളിലുമായി അമൂല്യരത്നശേഖരമുണ്ട്. അത് ഖനനം ചെയ്തെടുക്കുന്നതിനായി ഒരുപാട് ആളുകൾ കാലാകാലങ്ങളായി ശ്രമിക്കുകയാണ്. ചിലർ രത്നം സ്വന്തമാക്കുകയും എന്നാൽ മറ്റുചിലർ അതിനുവേണ്ടി ആജീവനാനന്തം ശ്രമിച്ച് ജീവീതം ഹോമിക്കുകയും ചെയ്തവർ ഇക്കൂട്ടത്തിലുണ്ട്. ഈ രത്നഖനനം പശ്ചാത്തലമാക്കിക്കൊണ്ടാണ് ഡച്ച് ബംഗ്ലാവിലെ പ്രേതരഹസ്യം എന്ന നോവലെഴുതിയിരിക്കുന്നത്. 30 വർഷം മുമ്പ് ഡച്ച് ബംഗ്ലാവിൽ ഒരു കൊലപാതകം നടക്കുകയും വർഷങ്ങളായി പ്രേതഭവനമെന്നറിയപ്പെട്ട് അടഞ്ഞുകിടക്കുകയും ചെയ്തതിനു ശേഷം അവിടെ താമസത്തിനായി അന്ന് കൊല്ലപ്പെട്ട ഐ.ജി യുടെ അനന്തരവളും മകനും തിരിച്ചെത്തുന്നതോടുകൂടിയാണ് കഥയാരംഭിക്കുന്നത്. തുടർന്ന് ആ ബംഗ്ലാവിൽ നടക്കുന്ന സംഭവങ്ങൾക്കും ഐ.ജി യുടെ പ്രേതത്തെ കണ്ടുവെന്ന നാട്ടുകാരുടെയും പ്രസ്താവനകൾക്ക് ഒരുത്തരം കണ്ടെത്തുകയാണ് ഐ.ജി യുടെ പിൻതലമുറയിൽ പെട്ട അനന്തനും നാട്ടുകാരനായ പ്രഭാകരനും. നമ്മൾ കണ്ടുപരിചയിച്ച ഡിറ്റക്ടീവുകളിൽ നിന്നും വ്യത്യസ്തമായി മാടിക്കുത്തിയ മുഷിഞ്ഞ മുണ്ടും പിഞ്ഞിക്കീറിയ ഷർട്ടും ചുണ്ടിൽ എരിയുന്ന ബീഡിയുമൊക്കെയായി സാധാരണക്കാരനാണ് ഇവിടെ പ്രഭാകരൻ. കഥയുടെ പേരുപോലെ തന്നെ ഡച്ച് ബംഗ്ലാവിലെ ഐ.ജി യുടെ പ്രേതത്തിനു പിന്നിലെ ദുരൂഹത പഞ്ചേന്ദ്രിയങ്ങൾ കൊണ്ടറിയുന്ന കാര്യങ്ങൾ സൂക്ഷമായി നിരീക്ഷിച്ചും അപഗ്രഥിച്ചും വിശകലനം നടത്തിയും അഴിക്കുകയാണ് ബുദ്ധിമാനായ പ്രഭാകരൻ. വായിച്ചുതുടങ്ങിയാൽ പൂർത്തീകരിക്കാതെ പുസ്തകം താഴെ വെക്കാൻ തോന്നിപ്പിക്കാത്ത വിധത്തിലുള്ള ഇന്ദുഗോപൻ്റെ എഴുത്തും ഭാഷയും എടുത്തുപറയേണ്ടതാണ്.

2. ഓപ്പറേഷൻ കത്തിയുമായി ഒരാൾ; പല നഗരങ്ങളിൽ -

എസ്.ഐ അനന്തൻ്റെ സുഹൃത്തും ചെങ്ങന്നൂരിലെ എസ്.ഐ യുമായ ശ്യാമിൻ്റെ വീട്ടുപരിസരത്ത് നിന്നും സംശയാസ്പദമായ സാഹചര്യത്തിൽ ഊമയായ ഒരു പ്രതിയെ പിടിക്കുകയും ആ വ്യക്തിയുടെ പിന്നിലെ ദുരൂഹതകളും രഹസ്യങ്ങളും കണ്ടെത്തുന്നതിനായി ശ്യാമിൻ്റെ അടുത്തേക്ക് പ്രഭാകരനെ അനന്തൻ പറഞ്ഞയക്കുകയും തുടർന്ന് ഡച്ച് ബംഗ്ലാവിലെ കേസിനു സമാനമായ രീതിയിൽ പ്രഭാകരൻ ബുദ്ധിപരമായി ഈ കേസും പരിഹരിക്കുന്നതുമാണ് ഈ കഥയുടെ ഉള്ളടക്കം. ഡച്ച് ബംഗ്ലാവിനെ അപേക്ഷിച്ച് ഇതൊരു ചെറിയ കഥയാണെങ്കിലും വായനക്കാരെ പിടിച്ചിരുത്തി വായിപ്പിക്കുന്ന ഇന്ദുഗോപൻ ടച്ച് ഇവിടെയും ആവർത്തിക്കപ്പെടുകയാണ്.

3. രാത്രിയിലൊരു സൈക്കിൾവാല -

പ്രഭാകരൻ സീരീസിലെ മൂന്നാമത്തെ കഥയാണ് രാത്രിയിലൊരു സൈക്കിൾവാല. സി.ഐ യായി പ്രമോഷൻ ലഭിച്ചതിനു ശേഷം അനന്തന് നേരിടേണ്ടി വന്ന വളരെ വ്യത്യസ്തമായ ഒരു കേസാണ് ഈ കഥയിലുള്ളത്. ഒരു കടൽത്തീരത്ത് ആഴമുള്ള വലിയ കുഴികൾ പ്രത്യക്ഷപ്പെട്ടതിൻ്റെ പിന്നിലെ ചുരുളഴിക്കുകയാണ് ഇവിടെ പ്രഭാകരൻ. കുഴികൾ പ്രത്യക്ഷപ്പെടുന്നയിടത്ത് പട്ടികളുടെ സാന്നിദ്ധ്യം ഉണ്ടാവാറുണ്ടെങ്കിലും കുഴികൾക്കെല്ലാം ഒരേ വലിപ്പവും ആഴവുമാണ്. അങ്ങനെയിരിക്കെയാണ് സദിത എന്നൊരു സ്ത്രീ ഭർത്താവിനെ കാണാനില്ലെന്ന് പറഞ്ഞ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുന്നത്. ആ വ്യക്തിയെ അന്വേഷിച്ച് പ്രഭാകരൻ രാജസ്ഥാനിലേക്ക് പോകുകയും ഒരേ സമയം കടൽത്തീരത്തെ കുഴികളുടെയും സജിതയുടെ ഭർത്താവിൻ്റെ തിരോത്ഥാനത്തിൻ്റെയും നിഗൂഢതകൾ പ്രഭാകരൻ അനായാസമായി അഴിക്കുന്നു.

4. ഒരു പ്രേതബാധിതൻ്റെ ആത്മകഥ -

പതിവിൽ നിന്നും വ്യത്യസ്തമായി ഇത്തവണ പ്രഭാകരന് ഈ കഥയിൽ ദൗത്യം കുറവാണ്. അനന്തനെയും കുടുംബത്തെയും കാണാൻ പോവുമ്പോൾ പ്രഭാകരൻ കൂടെക്കൂട്ടുന്ന ഹരി എന്നയാൾ പറയുന്ന വളരെ വ്യത്യസ്തമായ ഒരു അനുഭവത്തിലൂടെയാണ് ഈ കഥ മുന്നോട്ട് പോകുന്നത്. പല മനുഷ്യരുടെയും ശരീരത്തിലേ���്ക് പ്രേതങ്ങൾ ബാധയായി കയറുന്നതും വിട്ടുപോകുന്നതും അതിനെയെല്ലാം നിയന്ത്രിക്കുന്ന ചില സ്വാമിമാരും ഹരിയുടെ ജീവീതവും എല്ലാം നിറഞ്ഞതാണ് ഈ കഥ. ചിലയിടങ്ങളിലൊക്കെ തമിഴ് സിനിമ ആയ "ആയിരത്തിൽ ഒരുവൻ" ഓർമ വന്നു. പൂർണമായും ഒരു അപസർപ്പക കഥയല്ലെങ്കിലും നല്ലൊരു വായനാനുഭവം ആയിരുന്നു.

5. ഇന്ന് രാത്രി ആരെൻ്റെ ചോരയിൽ ആറാടും ? -

ഈ പുസ്തകത്തിൽ മുൻപ് പറഞ്ഞുപോയ "ഓപ്പറേഷൻ കത്തിയുമായി ഒരാൾ; പല നഗരങ്ങളിൽ" എന്ന കഥയുടെ തുടർച്ചയെന്ന് വിശേഷിപ്പിക്കാവുന്ന കഥയാണ് ഈ കഥ. ആ കേസിൽ അറസ്സിലായ പ്രതി ഒരു ദിവസം പ്രഭാകരനെ കാണണമെന്നാവശ്യപ്പെടുകയും അയാൾ ഒരിക്കൽ പരോളിലിറങ്ങിയപ്പോൾ സ്വന്തം വീട്ടിൽ അയാൾക്ക് നേരിടേണ്ടി വരുന്ന അപ്രതീക്ഷിതവും ഭയാനകവുമായ ഒരനുഭവത്തിൻ്റെ പിറകിലെ ചുരുളഴിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. തുടർന്ന് ഈ ആവശ്യത്തിനുവേണ്ടി പ്രഭാകരൻ രാത്രികളിൽ ആ വീട്ടിൽ താമസമാക്കുകയും രഹസ്യം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുന്നതുമാണ് കഥയുടെ ഇതിവൃത്തം.

6. രക്തനിറമുള്ള ഓറഞ്ച് -

പ്രഭാകരൻ സീരീസിലെ ആറാമത്തെ കഥയായ രക്തനിറമുള്ള ഓറഞ്ചിലേക്ക് വന്നാൽ പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഓറഞ്ച് കച്ചവടമാണ് ഈ കഥയുടെ പ്രധാനതന്തു. മിതിലാജ് എന്ന് പേരുള്ള, സമൂഹത്തിൻ്റെ പല തട്ടുകളിലുമുള്ള ആളുകളുമായും ബന്ധമുള്ള ഒരു മനുഷ്യൻ ഒരു കത്തെഴുതി വച്ച് ആത്മഹത്യ ചെയ്യുന്നു. ആ കത്തിലെ ഉള്ളടക്കമാണ് ഇവിടെ വ്യത്യസ്തമാകുന്നത്. ഒരു നിധി കണ്ടെത്തുന്നതിനുള്ള വഴി ആ കത്തിൽ എഴുതിവെച്ച് മറ്റൊരാളെ വിളിച്ച് അത് വന്ന് വായിച്ച് നോക്കണമെന്ന് മിതിലാജ് ആവശ്യപ്പടുന്നു. ഈ കത്തിലെ വ്യത്യസ്തത നിലനിൽക്കെ അനന്തൻ്റെ സഹപ്രവർത്തകരായ പോലീസുകാരിലൊരാൾ നാഗ്പൂരിൽ നിന്നും വാങ്ങിയതാണെന്ന് പറഞ്ഞ് ജൈവഓറഞ്ച് എല്ലാവരുമായും പങ്ക് വെക്കുന്നു. അതിൻ്റെ കൂടെ ലഭിച്ച പേപ്പറിലുണ്ടായിരുന്ന ഫോൺ നമ്പർ ആത്മഹത്യ ചെയ്ത മിതിലാജിൻ്റേതാണെന്ന് കണ്ടെത്തുന്നിടത്താണ് കഥയുടെ വഴിത്തിരിവ്. പിന്നീട് പ്രഭാകരൻ അതിൻ്റെ പിന്നിലുള്ള രഹസ്യം കണ്ടെത്തുന്നതിനായി നാഗ്പൂരിലേക്ക് പോകുകയും രഹസ്യങ്ങൾ വിദഗ്ദ്ധമായി കണ്ടെത്തുകയും ചെയ്യുന്നു. പെട്ടെന്ന് പണമുണ്ടാക്കുന്നതിനായി ഉള്ള ചിലരുടെ ശ്രമങ്ങളും നേരായ മാർഗത്തിലൂടെയല്ലാതെ പണം സമ്പാദിച്ച ചിലർക്കുണ്ടാവുന്ന പ്രത്യാഖാതങ്ങളും നല്ലൊരു സന്ദേശവും എല്ലാമായി നല്ലൊരു വായനാനുഭവമാണ് ഈ കഥ.

7. രണ്ടാം നിലയിലെ ഉടൽ -

പ്രഭാകരൻ സീരീസിലെ അവസാനത്തെ കഥയാണ് രണ്ടാം നിലയിലെ ഉടൽ. പ്രഭാകരൻ കുറ്റാന്വേഷണത്തിൻ്റെ പാതയിൽ വന്ന് 25 വർഷം തികഞ്ഞതിൻ്റെ ചെറിയൊരു ആഘോഷവേളയിൽ സുഹൃത്തായ ഒരു പത്രപ്രവർത്തകൻ ഇതുവരെ നടന്നതിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞതും പ്രഭാകരൻ്റെ നിഗമനത്തെയും ബുദ്ധിയെയും വെട്ടിച്ച് മുന്നേറിയ ഒരു കുറ്റവാളി ആരെന്നന്വേഷിക്കുന്നു. അതിൻ്റെ കഥയാണ് ഈ കഥ. തലയില്ലാത്തൊരു വിചിത്രജീവിയെ ഒരു സഥലത്ത് കാണപ്പെട്ടതിനെക്കുറിച്ച് വന്ന പത്രവാർത്തയുടെ നിജസ്ഥിതി അന്വേഷിക്കാനായി പ്രഭാകരൻ ആ നാട്ടിൽ പോവുകയും അതിന് പിന്നിലെ രഹസ്യം കണ്ടെത്തുകയും ചെയ്യുന്നു. കൂടുതൽ പറഞ്ഞാൽ കഥയുടെ രസച്ചരട് പോകുമെന്നതുകൊണ്ടും ഉള്ളടക്കം എൻ്റെ എഴുത്തിൽ എവിടെയെങ്കിലും വന്നുപോകുമോ എന്നുള്ള ഭയം കൊണ്ടും കൂടുതൽ പറയുന്നില്ല. വായിച്ചു തന്നെ അറിയുക.

ഏഴ് കഥകളുള്ള ഈ പുസ്തകത്തിലെ ഓരോ കഥയും വായിച്ചുകഴിയുമ്പോൾ അപ്പപ്പോൾ തന്നെ കുറിപ്പെഴുതിയിരുന്നത് കൊണ്ട് വായിച്ചവസാനിപ്പിക്കാൻ പ്രതീക്ഷിച്ചതിലും കൂടുതൽ സമയം എനിക്ക് വേണ്ടി വന്നു. കുടിലരായ മനുഷ്യരും യക്ഷിയും മാടനും മറുതയും നിറഞ്ഞാടുന്ന പ്രഭാകരൻ്റെ ലോകം ഒരിക്കലും നിരാശപ്പെടുത്തില്ല. വായിച്ചു തന്നെ അറിയുക.
Profile Image for Rebecca.
332 reviews180 followers
January 28, 2022
ഒരു പാട് ഇഷ്ടപ്പെട്ടു. തുടക്കവും നടുക്കും ഒടുക്കവും ഉള്ള കഥകൾ ആണ് ഞാൻ ഇഷ്ടപ്പെടുന്നത്. അത് detective genre ആണെങ്കില് പറയാനും ഇല്ല. പ്രഭാകരൻ്റെ മാസ്മരിക വലയത്തിൽ ഒന്നും പെട്ടില്ലെങ്കിലും കഥകൾ നന്നായി രസിപ്പിച്ചു. രക്തനിറമുള്ള ഓറഞ്ച് അത്ര പിടിച്ചില്ല. ഒരു Christie വായിക്കുന്ന സുഖം കിട്ടി എന്ന് തന്നെ പറയാം.
5 reviews
February 11, 2023
Even though the climax is relatively predictable the book is gripping. It is more interesting if you know some of the places mentioned in the stories.
Profile Image for Amarnath.
254 reviews11 followers
December 20, 2020
The book is actually a collected edition of all the novellas in which the character of Prabhakaran. He is not your usual gentlemanly or over brooding detective, he is a common man with an uncommon way of looking at things.

The book contains in total 7 stories in which he uses his skills to reach to the bottom of mysteries. In his own words he is just a tool of fate.

There are many things that make him stand out from the rest of the other detectives. His USP is that he is a common man. Often he works closely with criminals. The world is not black and white here, it is gray. The world of Prabhakaran is filled with characters that are too real, stories just like real life have no clear endings. He just facilitates fate to play out.

Mysteries intrigue him and he cannot get any mystery pass by him. His world is that of paradoxes. He is a character who holds strongly to logic and often solves cases that seem supernatural but had a logical explanation. But there are things that he has seen which are supernatural. Like, getting a kick from his wife that sends him flying out of his house and land on the dog lying in the courtyard.


ഡച്ച് ബംഗ്ലാവിലെ പ്രേതരഹസ്യം, ഓപ്പറേഷൻ കത്തിയുമായി ഒരാൾ; പല നഗരങ്ങളിൽ, രാത്രിയിലൊരു സൈക്കിൾവാല, ഒരു പ്രേതബാധിതന്റെ ആത്മകഥ, ഇന്നു രാതി ആരെന്റെ ചോരയിൽ ആറാടും, രക്ത നിറമുള്ള ഓറഞ്ച്, രണ്ടാം നിലയിലെ ഉടൽ!

ഡച്ച് ബംഗ്ലാവിലെ പ്രേതരഹസ്യം ഒരു മുഴുനീളൻ നോവലാണ്. ബാക്കിയെല്ലാം നോവെല്ല/ നീണ്ട കഥ വിഭാഗത്തിൽ പെടുത്താവുന്നതാണ്.

പ്രഭാകരൻ ഡിറ്റക്ടീവുകൾക്കിടയിലെ സാധാരണക്കാരനും, സാധാരണക്കാരുടെ ഇടയിലെ ഡിറ്റക്ടീവുമാണ്.

കൂർമ്മബുദ്ധിയും, വർഷങ്ങൾകൊണ്ട് അഭ്യസിച്ചെടുത്ത ഗ്രഹണപാടവവുമാണ് കൈമുതൽ.

പ്രഭാകരന്റെ ഭാഷയിൽ പറഞ്ഞാൽ: " വിധിയുടെ ഒരു ഇടനിലക്കാരനാണ്. എന്റെ മേൽ ചവിട്ടിയാണ് വിധി കുറ്റവാളിയുടെ അടുത്തേക്ക് കുതിക്കുന്നത്…"

ഇന്ദുഗോപന്റെ എഴുത്ത് എന്നെ വിസ്മയിപ്പിക്കുന്നു. ഒരോ കഥയിലും വ്യത്യാസമായ ആഖ്യാന രീതി. പലപ്പോഴും പ്രഭാകരൻ ദുഖഃത്തിന്റേയും, വേദനയുടേയും, പ്രതികാരത്തിന്റേ കഥകളുടെ കേൾവിക്കാരനോ അവയിലേക്കുള്ള വാതിലോ മാത്രമാവുന്നു.

മലയാള അപസർപ്പക ലോകത്തിലെ മറ്റൊരു നിധി കൂടിയാണ് ഈ പുസ്തകം.

ഡി സി വായനക്കാരനെ അക്ഷരത്തെറ്റിന്റെ ഡിറ്റക്ടീവാക്കുന്നു ഒരുപാട് വട്ടം. കഥകളുടെ പിരിമുറക്കത്തോടൊപ്പം അക്ഷരത്തെറ്റിന്റെ പിരിമുറുക്കം കൂടി.

റേറ്റിംഗ്: 4.5/5 (.5 എഡിഷനിലെ അക്ഷരത്തെറ്റ് കൊണ്ടുപോയി)

Profile Image for Manoj Unnikrishnan.
218 reviews21 followers
May 29, 2024
മാടിക്കുത്തിയ മുഷിഞ്ഞ മുണ്ടും പിഞ്ഞിക്കീറിയ ഷർട്ടും ചുണ്ടിൽ എരിയുന്ന ബീഡിയും പുകച്ച് മിക്കവാറും മദ്യലഹരിയിൽ നടക്കുന്നൊരു കറുത്ത് കുറുകിയ രൂപം. അതാണ് ജി ആർ ഇന്ദുഗോപൻ അവതരിപ്പിക്കുന്ന ‘ലോക്കൽ’ ഡിറ്റക്റ്റീവ് പ്രഭാകരൻ. അതീന്ദ്രിയ ശക്തികളിലും ഇരുളിൽ പതിയിരിക്കുന്ന അപകട���്ങളിലുമൊന്നും കുലുങ്ങാതെ, താനെത്തിപ്പെടുന്ന സാഹചര്യങ്ങൾ വിധിയുടെ മാത്രം സൃഷ്ടികളാണെന്ന് കരുതുന്ന പ്രഭാകരൻ. പ്രഭാകരൻ പരിഹരിക്കുന്ന പ്രശ്നങ്ങളിൽ പലതിലും മനുഷ്യന് അതീതമായ കറുത്ത ശക്തികളുടെ സാന്നിദ്ധ്യം കൊണ്ടുവന്നിട്ടുണ്ട് ഇന്ദുഗോപൻ. എങ്കിലും അതിനെല്ലാം യുക്തിയുടെ സഹായത്താൽ പ്രഭാകരൻ മറനീക്കുന്നുമുണ്ട്.

പ്രഭാകരനെ കേന്ദ്രകഥാപാത്രമാക്കി ഇതുവരെയുള്ള എല്ലാ കഥകളുടെയും സമാഹാരമാണ് ഡിറ്റക്റ്റീവ് പ്രഭാകരൻ എന്ന ഈ പുസ്തകം. ഡച്ച് ബംഗ്ളാവിലെ പ്രേതരഹസ്യം എന്ന ഒറ്റക്കഥയും, രാത്രിയിലൊരു സൈക്കിൾവാല, രക്തനിറമുള്ള ഓറഞ്ച് എന്നീ രണ്ട് സമാഹാരങ്ങളിലെ ചെറുതും, വലുതും, ഇടത്തരങ്ങളുമായ ആറ് കഥകളുമാണ് ഈ പുസ്തകത്തിൽ ഉള്ളത്. കഥകൾ താഴെ ചേർക്കുന്നു.
1. ഡച്ച് ബംഗ്ളാവിലെ പ്രേതരഹസ്യം

രാത്രിയിലൊരു സൈക്കിൾവാല:
2. ഓപ്പറേഷൻ കത്തിയുമായി ഒരാൾ; പല നഗരങ്ങളിൽ
3. രാത്രിയിലൊരു സൈക്കിൾവാല
4. ഒരു പ്രേതബാധിതന്റെ ആത്മകഥ
5. ഇന്നു രാത്രി ആരെന്റെ ചോരയിൽ ആറാടും…?

രക്തനിറമുള്ള ഓറഞ്ച്:
6. രക്തനിറമുള്ള ഓറഞ്ച്
7. രണ്ടാം നിലയിലെ ഉടൽ
ഇതിൽ പല കഥകളിലും മറ്റു കഥകളിലെ കഥാപാത്രങ്ങൾ കടന്നുവരുന്നുണ്ട്. ഉദാഹരണത്തിന് എസ്. ഐ. അനന്തപദ്മനാഭൻ, ഡോക്ടർ അരുൺദത്ത്, അശ്വതി, ദേവി എന്നിവർ. കഥകളെക്കുറിച്ചു പറയുകയാണെങ്കിൽ, വായിക്കാനുള്ള ആവേശം കൂട്ടുന്നതിനൊപ്പം തന്നെ പലയിടങ്ങളിലും വിരസതയും അനുഭവപ്പെട്ടു. ഡച്ച് ബംഗ്ളാവിലെ പ്രേതരഹസ്യം ചെറുതായി പ്രേതസാന്നിധ്യം ഒക്കെ അനുഭവപ്പെടുത്തി വായനയുടെ വേഗം കൂട്ടിയ അത്യാവശ്യം നല്ലൊരു കഥയാണ്. രാത്രിയിൽ ഒരു സൈക്കിൾവാല ഒരു തണുപ്പൻ കഥയായാണ് അനുഭവപ്പെട്ടത്. ഓപ്പറേഷൻ കത്തിയുമായി ഒരാ; പല നഗരങ്ങളിൽ, ഇന്നു രാത്രി ആരെന്റെ ചോരയിൽ ആറാടും…? എന്നീ കഥകൾ പരസ്പരം ബന്ധമുള്ളതാണ്. ഒരു പ്രേതബാധിതന്റെ ആത്മകഥ ഞാൻ ഇന്ദുഗോപന്റെ പ്രേതവേട്ടക്കാരൻ എന്ന പുസ്തകത്തിൽ വായിച്ചിട്ടുണ്ട്. നന്നേ വിരസത ഉണ്ടാക്കിയ ഒരു നീളൻ കഥയായതിനാൽ വീണ്ടും വായിക്കാൻ മുതിർന്നില്ല. പ്രഭാകരൻ ഒരു കുറ്റാന്വേഷകൻ എന്നതിൽ കൂടുതൽ ഒരു കേൾവിക്കാരൻ മാത്രമായി ഒതുങ്ങിയൊരു നീളൻ കഥയാണ് രക്തനിറമുള്ള ഓറഞ്ച്. രണ്ടാം നിലയിലെ ഉടൽ ഒരു പ്രതികാരകഥയാണ് പറയുന്നത്.

ഇതിൽ പറഞ്ഞ കഥകളെല്ലാം മറ്റേതോ ദേശത്തും കാലത്തും നടന്ന സംഭവങ്ങളെ നമ്മുടെ നാട്ടിലും ഭാഷയിലും പറിച്ചുനട്ടതായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. കഥ പറയാനുള്ള ഇന്ദുഗോപന്റെ കഴിവിനെ പ്രശംസിക്കാതെ വയ്യ എങ്കിലും എവിടൊക്കെയോ ഒരു അപൂർണ്ണത അനുഭവപ്പെടുന്നു. പോരാത്തതിന് ഈ പുസ്തകം അക്ഷരത്തെറ്റുകളുടെയും എഡിറ്റിങ്ങിലെ പോരായ്മകളുടെയും പറുദീസയാണ്. പ്രത്യേകിച്ച് ഈ പുസ്തകത്തിന്റെ മൂന്നാംപതിപ്പിൽ ആണ് ഇത്രയും തെറ്റുകളെന്നുള്ളത് പൊറുക്കാൻ വയ്യ! മലയാളപുസ്തകപ്രസാധനരംഗത്ത് ഇത്രകാലം ചിലവഴിച്ച ഡി.സി. ബുക്സിനോടുള്ള അപേക്ഷയാണ്, ദയവുചെയ്ത് പ്രൂഫ്‌റീഡിങ്‌ നല്ലതുപോലെ ചെയ്തു പുസ്തകങ്ങളിറക്കൂ.
Profile Image for Asha Abhilash.
Author 2 books6 followers
January 28, 2024
ഡിറ്റക്ടീവ് എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം മനസ്സിലേക്കെത്തുന്നത് കോട്ടും സ്യൂട്ടും വൈഡ് ബ്രിം തൊപ്പിയും വെച്ച് ഗൗരവത്തിൽ നടക്കുന്ന രൂപങ്ങൾ ആണ്. വായിച്ചും കണ്ടും കേട്ടും അറിഞ്ഞും മനസ്സിൽ പതിഞ്ഞ ഡിറ്റക്റ്റീവ്സ് അങ്ങനെ ആയിരുന്നു.

എന്നാൽ ഇന്ദുഗോപന്റെ ഡിറ്റക്ടീവ് പ്രഭാകരൻ തികച്ചും വ്യത്യസ്തനാണ്. മുഷിഞ്ഞ കൈലിമുണ്ടും ഒറ്റ ബട്ടൺ മാത്രം പിടിച്ചിട്ട ഷർട്ടും ധരിച്ച് അന്തികള്ളും മോന്തി ബീഡിയും വലിച്ചു നടക്കുന്ന കറുത്ത് കുറുകിയ ഒരാൾ. ചെരുപ്പ് പോലും ധരിക്കണമെന്ന് തോന്നാത്ത ഒരാൾ. പക്ഷേ അതിസാഹസികതയെ ഇഷ്ടപ്പെടുന്ന കൊടൂര കൂർമ്മബുദ്ധിയും നിരീക്ഷണപാടവവും കൈമുതൽ ആക്കി അയാൾ ഏത് കേസും തെളിയിക്കും.. അതിന് വേണ്ടി ഏതറ്റം വരെയും പോവും. ആകെയുള്ള ലാഭേച്ഛ കേസ് തെളിയിക്കുമ്പോൾ കിട്ടുന്ന ആത്മഹർഷം.

ഏഴ് കഥകൾ അടങ്ങിയ ഈ പുസ്തകത്തിൽ കള്ളന്മാരും കൊലപാതകികളും മാത്രമല്ല, യക്ഷികളും, പ്രേതങ്ങളും, മാടനും, ആനമറുതയും എന്തിന്, മാർത്താണ്ഡവർമ്മ വരെ ഉണ്ട്. പ്രഭാകരന്റെ ഒപ്പം അന്വേഷണത്തിനായി ഇറങ്ങുകയാണെങ്കിൽ അത് നിങ്ങളെ ഒരിക്കലും നിരാശപ്പെടുത്തില്ല. അല്ലേൽ തന്നെ ഇച്ചിരി സാഹസികതയൊക്കെയില്ലാതെ എന്താ ഒരു രസമുള്ളത്? നമ്മുടെ പ്രഭാകരേണ്ണനോടൊപ്പം ആണേൽ പിന്നെ പറയുവേം വേണ്ട..
Profile Image for Dr. Charu Panicker.
1,164 reviews75 followers
September 4, 2021
ഡച്ച് ബംഗ്ലാവിലെ പ്രേതം രഹസ്യം, രാത്രിയിലൊരു സൈക്കിൾവാല, രക്തനിറമുള്ള ഓറഞ്ച് എന്നിങ്ങനെ മൂന്ന് നോവലുകൾ അടങ്ങിയ പുസ്തകം. ഡച്ച് ബംഗ്ലാവിൽ ഐ ജിയുടെ പ്രേതം ഉണ്ടെന്ന് ആളുകൾ വിശ്വസിക്കുന്നു. ഐജിയെ കൊന്നത് പോലീസുകാരനായ ആനന്ദന്റെ അച്ഛനാണെന്നാണ് എല്ലാവരും വിശ്വസിച്ചിരുന്നത്. പക്ഷേ അയാളുടെ അച്ഛൻ നാണുവാശാൻ നിരപരാധിയാണെന്ന് തെളിയിക്കണമെന്ന് സഹായിയായ പ്രഭാകരൻ പറയുന്നു. പിന്നീട് അയാൾ വഴി അത് തെളിയിക്കുകയും ചെയ്യുന്നു. രാത്രിയിലൊരു സൈക്കിൾവാല എന്ന നോവലിൽ 4 കുറ്റാന്വേഷണ കഥകൾ അടങ്ങിയിട്ടുണ്ട്. അവ നാലും വളരെ വലിച്ചു നീട്ടി രസംകൊല്ലിയായി അനുഭവപ്പെട്ടു. രക്തനിറമുള്ള ഓറഞ്ചിൽ രൂപ ഒരിടത്ത് അടിഞ്ഞുകൂടുന്ന തടയാനും പാവപ്പെട്ടവരുടെ കയ്യിൽ കാശ് എത്തിക്കാനും വേണ്ടി അബൂബക്കർ എന്ന ആളെ ഉപയോഗപ്പെടുത്തുന്നതിനെ പറ്റി പറയുന്നു. ഹരി എന്ന മിലിട്രികാരൻ പ്രഭാകരന്റെ സഹായത്തോടെ തെളിയിച്ച മറ്റൊരു കേസിനെ പറ്റിയും പറയുന്നു. ഒരുപാട് റിവ്യൂ കണ്ടതുകൊണ്ടാണ് ജി ആർ ഇന്ദുഗോപന്റെ പുസ്തകങ്ങൾ തിരഞ്ഞുപിടിച്ച് വായിക്കാൻ തുടങ്ങിയത്. പക്ഷേ ഇതുവരെ വായിച്ച ഒരു പുസ്തകവും എനിക്ക് വായനാസുഖം നൽകിയില്ല. വല്ലാത്ത വിരസതയാണ് അനുഭവപ്പെട്ടത്.
Profile Image for Ajeesh Vijayan.
16 reviews
June 25, 2023
ആദ്യമേ പറയേണ്ടത്, ഡിറ്റക്ടീവ് പ്രഭാകരന്റെ അവതരണമാണ്. ഒരു സാധാരണ ഡിറ്റക്ടീവ് എന്നതിലുപരി ഒരു പുതുമയുള്ള രീതിയിൽ ഉള്ള അവതരണമായിരുന്നു എന്നെ ആകർഷിച്ചത്. പക്ഷെ മൊത്തത്തിൽ ഒരു കൃതി എന്ന കണക്കിൽ എടുക്കുമ്പോൾ അവസരത്തിനൊത്തുയർന്നില്ല.
ആദ്യ കഥയായ ഡച്ചു ബംഗ്ളാവിലെ പ്രേതരഹസ്യം നന്നായിരുന്നു. ഹൊററും കോമഡിയും അല്പം മിസ്റ്ററിയും അത് പോലത്തെ ഒരു ക്ളൈമാക്‌സും നൽകിയ മികച്ച ഒരു അനുഭവം. രണ്ടാമത്തേതും നന്നായിരുന്നു. രാത്രിയിലൊരു സൈക്കിൾവാല, ഒരു പ്രേതബാധിതന്റെ ആത്മകഥ, രക്ത നിറമുള്ള ഓറഞ്ച് അമ്പേ നിരാശപ്പെടുത്തി. പ്രത്യേകിച്ചും രക്ത നിറമുള്ള ഓറഞ്ച് അവിശ്വസനീയവും പിന്നെ വായിച്ചു തീർക്കാനും വളരെ പാട് പെട്ട് എന്ന് വേണം പറയാൻ.. നല്ല ഒരു രസം കൊല്ലി കഥ തന്നെയായിരുന്നു അത്. ഇന്ന് രാത്രി ആറിന്റെ ചോരയിൽ ആറാടും തരക്കേടില്ലാത്ത അനുഭവവും, രണ്ടാം നിലയിലെ ഉടൽ നല്ല വായനാനുഭവം പകർന്നു നൽകി.

മൊത്തത്തിൽ ഒരു ആവറേജ് കൃതി ആയിട്ട് വേണം ഇത് കണക്കാക്കാൻ... ഇനിയും നല്ലതു പ്രതീക്ഷിക്കുന്നു.
81 reviews
July 28, 2022
This is a collection of Detective Stories. It comprises of a Novel, Four Short Stories and Two Novelettes. The stories are more inspired from Sherlock Holmes than any other. However, titular character Prabhakaran is designed to be drunkard-hooligan, who has no real interest in anything other than solving the mystery. He is a typical ordinary villager who has a yearning to solve mysteries. When we read the stories we will get a 1950s vibe, but the stories are set in 2000. He sets out to solve mysteries when his wife becomes possessed by a Tamizhan (It is a periodical possession) and he can't stay in the house. Though in one story he declares that he does not believe in ghosts. This is an inconsistency.
Profile Image for NMT.
20 reviews
November 30, 2025
#NOV 2025

Ayo, We got our own കട്ട ലോക്കൽ 💥 Hercule Poirot before GTA-VI. Knives out പോലെ ഒരു സീരിസിനുള്ള scope ഉണ്ട്. 🛐

ഇന്ദുഗോപന്റെ പ്രഭാകരൻ എന്ന് കഥാപാത്രത്തെ ചുറ്റി🔄തിരിയുന്ന ചെറു കഥാസമാഹാരങ്ങളാണ് ഈ പുസ്തകത്തിന് അടിസ്ഥാനം. On the scale of 5/5⭐, for its riddling, whoddunit & thrilling elements.
Would rate each story: -

ഡച്ചുബംഗ്ലാവിലെ പ്രേതരഹസ്യം..... 4.5./5⭐

ഓപ്പറേഷൻ കത്തിയുമായി ഒരാൾ..... 2.5/5⭐

രാത്രിയിലൊരു സൈക്കിൾ��ാല..... 4/5⭐

ഒരു പ്രേതബാധിതൻ്റെ ആത്മകഥ..... 3/5⭐

ആരൻ്റെ ചോരയിൽ ആറാടും..... 3/5⭐

രക്തനിറമുള്ള ഓറഞ്ച്..... 5/5⭐

രണ്ടാം നിലയിലെ ഉടൽ..... 3.5/5⭐
Profile Image for Krishnakumar Muraleedharan.
Author 4 books16 followers
July 11, 2021
ഡച്ച് ബംഗ്ലാവിലെ പ്രേതരഹസ്യം, രാത്രിയിൽ ഒരു റിക്ഷാവാല, രക്തനിറമുള്ള ഓറഞ്ച് എന്നീ നോവെല്ല സമാഹാരങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. എല്ലാത്തിലും പ്രധാന കണ്ണിയായി ഡിറ്റക്ടീവ് പ്രഭാകരൻ വരുന്നു. ഡച്ച് ബംഗ്ലാവും രക്തനിറമുള്ള ഓറഞ്ചുമാണ് ഏറ്റവുമധികം ഇഷ്ടപ്പെട്ടത്. അപസർപ്പകകഥയിൽ അല്പം ജീവിതവും അല്പം അതീന്ദ്രിയജ്ഞാനവും കലരുന്ന രസമുള്ള എഴുത്ത്.
Profile Image for Deepu George.
265 reviews30 followers
November 14, 2021
A collection of mystery stories involving a villager named Prabhakaran, who has good observational powers. Most of the stories set in the southern districts of kerala, bringing out the culture well. Although one or two of them came out as silly... Most are really well woven whodunits and page turners. Waiting more of such stories from the 'Doyle' of Malayalam
Profile Image for Dijo Johns.
39 reviews3 followers
May 19, 2022
പ്രഭാകരനെ പോലുള്ള ഒരു ഡീറ്റെക്റ്റീവ് നെ സൃഷ്ടിച്ചെടുക്കുക എളുപ്പമല്ല. ഇത് വരെ കണ്ട അന്വേഷകന്മാരിൽ നിന്ന് മാറി ഒരു പുതിയ ശൈലിയിൽ കേസ് അന്വേഷിക്കുന്ന ഒരാളെ സൃഷ്ടിക്കുന്നതും എളുപ്പമല്ല. എല്ലാ കഥകൾ എല്ലാം തന്നെ മികച്ചതാണ്. അതിൽ ഇഷ്ടപ്പെട്ടത് ഡച്ച് ബംഗ്ലാവിലെ പ്രേതരഹസ്യം ആണ്. ഇന്ദുഗോപന്റെ മികച്ച വർക്കിൽ ഒന്ന് തന്നെയാണീ ബുക്ക്‌
299 reviews1 follower
July 25, 2022
The first story was a-ok, very atmospheric (The first chapter is off the charts. Felt like I was watching a movie). But mystery-wise it was lacking. Other stories felt more like I was reading some dark folk-tales. There is some enjoyment to be had, difficult to call it a detective story or put it in a specific genre.
Profile Image for Arun AV.
29 reviews5 followers
November 15, 2022
സൂക്ഷ്മമായ നിരീക്ഷണവും, യുക്തിയിലൂടെ കാര്യങ്ങൾ മനസിലാക്കാനുള്ള കഴിവും ഗുണമായുള്ള സാധാരണ കാരനായ അന്യോഷകനായ പ്രഭാകരൻ എന്ന വ്യക്തി യിലൂടെ പറഞ്ഞു പോകുന്ന ചില കുറ്റാന്യോഷണ കഥകൾ ആണ് പുസ്തകം പറയുന്നത്..

നിഗൂഢതകളും കുരുക്കുകളും നിറഞ്ഞ വഴികളിലൂടെ പ്രഭാകരനൊപ്പം സഞ്ചരിക്കുമ്പോൾ വായന രസകരമാകുന്നു..
Profile Image for Kelvin K.
73 reviews3 followers
June 19, 2024
ഡിറ്റക്ടീവ് പ്രഭാകരൻ!

നറേഷൻ!!!! കിടു! നമ്മുടെ സ്വന്തം.. കള്ളിമുണ്ടു എടുത്ത് ബീഡി വലിച്ചു കള്ളന്മാരെയും കൊലപാതകികളെയും പിടിക്കുന്ന ഷെർലക് ഹോംസ് ... ഡിറ്റക്റ്റീവ് പ്രഭാകരൻ !
ഒരു സിനിമ തിരക്കഥ പോലെ ഭംഗിയായി കൊണ്ട് പോയി വായനക്കാരെ ...!
8 reviews1 follower
August 29, 2021
ചിലതൊക്കെ കൊള്ളാം. ചെലതൊക്കെ അലമ്പ്
Profile Image for Amal Thomas.
188 reviews
October 29, 2025
കഥ വരും പോകും. ഒരു നല്ല കഥ എപ്പോഴും കിട്ടുമോ.
12 reviews
June 2, 2022
ഇത്രയും ബോറിംഗ് ആയിട്ടുള്ള നോവൽ അടുത്ത് വായിച്ചിട്ടല്ല..
Displaying 1 - 25 of 25 reviews

Can't find what you're looking for?

Get help and learn more about the design.