ആട്ടിടയനായ സാന്റിയാഗോ ഈജിപ്തിലെ പിരമിഡുകൾക്ക് സമീപം ഒരു നിധിയുണ്ടെന്ന് ഒരു സ്വപ്നം കാണുന്നു. ജീവിത സുഖം മോഹിച്ച് ഈ നിധി തേടി പോകുന്ന സാന്റിയാഗോയുടെ യാത്രയും, മുഖാമുഖം നടത്തുന്ന സ്ഥലങ്ങൾ, ആളുകൾ, സംഭവങ്ങൾ എന്നിവയും അവതരിപ്പിക്കുന്നു. സ്വപ്നം വിശകലനം ചെയ്യുന്ന വൃദ്ധ, രാജാവെന്ന് സ്വയം പരിചയപ്പെടുത്തുന്ന ആൾ, ബേക്കറിക്കാരൻ, മരുഭൂമിയിൽ സ്ഫടിക പാത്രം വിൽക്കുന്നയാൾ. മരുഭൂമിയും ഒരു പ്രധാന കഥാപാത്രമാകുന്നു. ഫാത്തിമയെ കണ്ടെത്തിയ ഇടവേളയ്ക്കു ശേഷം, സാന്റിയാഗോയുടെ യാത്ര വീണ്ടും തുടരുന്നു. ലക്ഷ്യ സ്ഥാനത്തെത്തിയെങ്കിലും, ജീവിതയാത്രയുടെ നിരർഥകത വെളിപ്പെടുന്ന മട്ടിലായി അവന്റെ യാത്രയുടെ അവസാനം. ലോകം ചുറ്റി സഞ്ചരിക്കാനും നിധികൾ കണ്ടെത്താനും സ്വപ്നം ക