ഹിന്ദി നോവല്‍ സാഹിത്യത്തില്‍ ഉദ്വേഗപരവും സംഭ്രമജനകവുമായ വായനാനുഭവം നല്‍കിയ ദേവകി നന്ദന്‍ ഖത്രിയുടെ ജനപ്രിയ നോവല്‍ ചന്ദ്രകാന്തയുടെ പരിഭാഷ രണ്ട് ഭാഗങ്ങളിലായി
കുട്ടിക്കാലത്ത് ചന്ദ്രകാന്ത സീരിയൽ വീരേന്ദ്രവിക്രം, യക്കൂ ക്രൂർസിങ്ങ്!!! എന്നിവർ ഞായറാഴ്ചളിലെ വിരുന്നുകാരും അത് കഴിഞ്ഞുള്ള ദിവസങ്ങളിൽ ചർച്ചാ വിഷയവുമായിരുന്നു. പിന്നീട് പുസ്തകപരിചയ ഗ്രൂപ്പിൽ ചർച്ച കണ്ടപ്പൊഴാണ് ഇതിന് മലയാളപരിഭാഷ ഉണ്ടെന്നറിഞ്ഞു വാങ്ങിയത്.
ആധുനിക ഹിന്ദിസാഹിത്യ ചരിത്രത്തിലെ നോവലിസ്റ്റുകളിലൊരാളാണ് ദേവകിനന്ദൻ ഖത്രി. അദേഹത്തിൻ്റെ എറ്റവും പ്രശസ്തമായ നോവലുകളിലോന്നാണ് മാന്ത്രിക നോവലായ ചന്ദ്രകാന്ത. നൗഗഡിലെ രാജകുമാരനായ വിരേന്ദ സിംഹ് സുഹൃത്തായ തേജ് സിംഹിൻ്റെ സഹായത്തോടെ വിജയ് ഗഡിലെ രാജകുമാരിയും പ്രണയിതാവുമായ ചന്ദ്രകാന്തയെ പരിണയിക്കുന്നതാണ് കഥ. വിജയഗഡിലെ മന്ത്രിപുത്രനുമായ ക്രൂർ സിംഹ് തൻെറ അയ്യാറുകളായ നജിം,അഹമ്മദ് എന്നിവരുമൊത്ത് ആ പ്രേമം തകർക്കാനും ചന്ദ്രകാന്തയെ സ്വന്തമാക്കി വിജയ്ഗഡിലെ രാജാവാവാനും ശ്രമിക്കുന്നു. അതിനായി ചുനാർഗഡ് മഹാരാജാ ശിവദത്ത്,അദേഹത്തിൻ്റെ അയ്യാറുകളായ ബദ്രിനാഥ് മുതലായവർ സഹായത്തിനെത്തുന്ന. തുടർന്ന് വളരെ ആവേശജനകമായ,മാന്ത്രിക സാഹസിക കഥ നടക്കുന്നു.
പരിഭാഷയിൽ കുറച്ചു കല്ലുകടി അനുഭവികുന്നുണ്ട്. എങ്കിലും എനിക്ക് ഇഷ്ടപ്പെട്ടു. സീരിയൽ കഥ എന്താണ് എന്ന് വലിയ ഓർമ്മകൾ ഇല്ല. ഈ കഥ വളരെയധികം വളഞ്ഞു പുളഞ്ഞുള്ളതാണെങ്കിലും നല്ലതാണ്. ഇതിൻറെ തുടർച്ച പെൻബുക്സ് ഇറക്കിയതിനായി ശ്രമം നടത്തുന്നുണ്ട്. ൺൺൺ
പാർട്ട് 1 ന് 26 അധ്യായങ്ങളും 240 പേജുകളുമുള്ള ഈ പുസ്തകം 190 വിലയായി പുറത്തിറക്കിയത് Insight publica ബുക്സാണ് പാർട്ട് 2 ന് 22 അധ്യായങ്ങളും 208 പേജുകളുമുള്ള ഈ പുസ്തകം 160 വിലയായി പുറത്തിറക്കിയത് Insight publica ബുക്സാണ് .