'പുതിയ സൃഷ്ടിയുടെയും പുതിയ വിവേകത്തിന്റെയും ഉത്പത്തിയെ അഭിവാദനം ചെയ്യാൻ, പ്രജാപീഡകരുടെയും രാക്ഷസരൂപങ്ങളുടെയും പലായനം കാണാൻ, അന്ധവിശ്വാസങ്ങളുടെ അന്ത്യം കാണാൻ, പുതിയതിനെ വരവേല്ക്കാൻ നാം എപ്പോഴാണ് തയ്യാറാവുക' എന്ന് ആർതർ റിമ്പോയെ ഉദ്ധരിച്ചുകൊണ്ട് എസ്. ശാരദക്കുട്ടി ഈ ലേഖനങ്ങളിലൊരിടത്ത് ചോദിക്കുന്നുണ്ട്. ഈ പുസ്തകത്തിൽ അവർ ചെയ്യുന്ന ധർമവും അതുതന്നെയാണ്. പഴയതിൽ നിന്നുകൊണ്ട് പുതിയതിലേക്ക് പാലംപണിയുന്ന പ്രക്രിയ. അങ്ങനെ, കുമാരനാശാൻ, ഗുസ്താവ് ഫ്ളോബർ, അന്ന അഖ്മതോവ, ചങ്ങമ്പുഴ, കാതെറിൻ മാൻസ്ഫീൽഡ്, രാജലക്ഷ്മി, തകഴി, പി. ഭാസ്കരൻ, ടി. പദ്മനാഭൻ, സാറാ ജോസഫ് , ബാലചന്ദ്രൻ ചുള്ളിക്കാട്, മർലിൻ മൺറോ തുടങ്ങിയവരിലൂടെ, സ്വന്തം വിചാരവിശ്വാസങ്ങളിലൂടെ, എഴുത്തും വായനയുമാണ"