Jump to ratings and reviews
Rate this book

മാർജ്ജാരനായകി

Rate this book
പറയാനാവാത്ത കഥകൾ ഉള്ളിലൊതുക്കുന്ന കഥാപാത്രങ്ങൾ..... എല്ലാവരും ആത്യന്തികമായി ഓരോരോ കഥകളാണെന്ന് ഓർമിപ്പിക്കുന്ന, ഹൃദയത്തോട് ചേർത്തുവെക്കാവുന്ന പന്ത്രണ്ട് മിനിക്കഥകളുടെ സമാഹാരം!

40 pages, Kindle Edition

First published April 14, 2020

17 people want to read

About the author

Mridula മൃദുല

2 books22 followers
Author of

Still loved...Still missed! The myriad hues of souls

മാർജ്ജാരനായകി

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
5 (41%)
4 stars
5 (41%)
3 stars
2 (16%)
2 stars
0 (0%)
1 star
0 (0%)
Displaying 1 - 8 of 8 reviews
Profile Image for Deepu George.
265 reviews30 followers
May 17, 2020
ഒരു മിനികഥകളുടെ സമാഹാരം.
മൃദുല എഴുതിയ ഈ 12 മിനികഥകളുടെ സമാഹാരം പ്രതേകിച്ചൊരു മുൻവിധികളുമില്ലാതെയാണ് വായിക്കാൻ തുടങ്ങിയത്. എവിടെയോ കണ്ടു മറന്ന രചന രീതിയും ഒന്നോരണ്ടോ വാക്യങ്ങൾ കൊണ്ടുതന്നെ നമ്മെ തന്റെ ഭാവനകളിലേക്കു കൊണ്ടുപോകാനുള്ള രചനാ വൈഭവവും എടുത്തു പറയേണ്ടത് തന്നെ. ഒരു പുതിയലോകത്തെ നിമിഷങ്ങൾ കൊണ്ട് അനുഭവിപ്പിച്ചു തിരിച്ചു വിടുന്നതഇൽ കഥാകൃത്ത്‌ വിജയിച്ചു എന്നുതന്നെ പറയണം. കൂടുതൽ രചനകൾ ആ തൂലികയിൽ നിന്ന് പ്രതീക്ഷിക്കുന്നു.
Profile Image for Sanuj Najoom.
197 reviews32 followers
May 19, 2020
Amazon kindle വഴി ആദ്യമായി വായിച്ചു തീർത്ത പുസ്തകമാണ് മാർജ്ജാരനായകി.
മാർജ്ജാരനായകി എന്ന പുസ്‌തകത്തിന്റെ അതേ തലക്കെട്ടോടുകൂടിയ കഥയുൾപ്പടെ 12 മിനികഥകളടങ്ങിയാതാണ് മൃദുല എൻ എഴുതിയ ഈ പുസ്തകം. വ്യത്യസ്തമായ ആശയങ്ങളും സന്ദേശങ്ങളും പങ്കുവെക്കുന്ന കഥകളാണ് എല്ലാം തന്നെയും.
വളരെ വിപുലമായ സാഹിത്യത്തിന്റെ മേമ്പൊടി നിറച്ച കഥകളാണെന്ന് പറയാൻ കഴിയില്ലെങ്കിലും, ചിന്തകളുണർത്തുന്ന കഥകൾ ലളിതമായ ഭാഷയിൽ അവതരിപ്പിച്ചിരിക്കുന്നു. അര മണിക്കൂർ കൊണ്ട് വായിച്ച് തീർക്കാവുന്ന പുസ്തകമാണ്.

'ആഴങ്ങൾ' എന്ന കഥയിൽ ബന്ധങ്ങളുടെ ചില അവസ്ഥ വ്യക്തമാക്കുന്ന ഒരു സന്ദർഭമുണ്ട്. മകൻ അമ്മയോട് അച്ഛനെപ്പറ്റി ചിന്തിക്കാറുണ്ടോ എന്ന ചോദ്യത്തിന് അമ്മ പറയുന്ന മറുപടി വളരെ ആഴത്തിൽ ചിന്തിക്കാൻ ഉതകുന്നതാണ്.
“നിങ്ങളുടെ അച്ഛൻ ആ പർ‌വ്വതങ്ങളെപ്പോലെയായിരുന്നു. വേണ്ട ശ്രദ്ധയും ആരാധനയും അദ്ദേഹം എങ്ങനെയോ നേടിയെടുത്തു. എന്നാൽ ഞാൻ….. ഞാൻ ഈ താഴ്‌വര പോലെ, ആരാലും ശ്രദ്ധിക്കപ്പെടാതെ, വിലമതിക്കപ്പെടാതെ ജീവിച്ചു. പർ‌വ്വതം പർ‌വ്വതമായി നിലകൊള്ളുന്നത് ഒരു താഴ്‌വര ഉള്ളതിനാലല്ലേ? പർ‌വ്വതങ്ങൾ താഴ്‌വരകളിൽ നിന്ന് വേർതിരിക്കാനാവാത്തതാണെന്ന് എല്ലാവരും മറക്കുന്നു…”.

കഥയിലെ വാക്യം കടമെടുത്തു പറഞ്ഞാൽ, ഒരു കുഞ്ഞു കാറ്റ് കനിവോടെ തലോടി കടന്നുപോയപോലെയാണ് ഈ 12 കഥകളും വായിച്ചുതീരുക.
Profile Image for Joji  George .
6 reviews2 followers
April 30, 2020
തികച്ചും വ്യത്യസ്തങ്ങൾ ആയ 12 ചെറുകഥകളുടെ ഒരു സമാഹാരമാണ് ഈ ചെറുപുസ്തകം....പ്രകടിപ്പിക്കാനാവാത്ത ഉൾവിചാരങ്ങളെ വായനക്കാരുടെ മുന്നിലേക്ക് വരച്ചു കാട്ടാൻ ശ്രമിക്കുകയാണ് ഇവിടെ.
വായന മുഴുമിപ്പിക്കുമ്പോൾ നാമും ഓരോ കഥകളാണെന്ന് നമ്മെ ഓർമ്മപ്പെടുത്തുന്നു... വളരെ ലളിതമായ ആഖ്യാനരീതി ഇതിനെ കൂടുതൽ മനോഹരമാക്കുന്നു....
20 മിനുറ്റിൽ താഴെ മാത്രം സമയം കൊണ്ടു ഒറ്റയിരുപ്പിൽ തന്നെ വായിച്ചു തീർക്കാൻ കഴിയുന്ന തരത്തിൽ ആണ് ഇതിലെ ഓരോ കഥകളും.... സാഹിത്യ രചനയിൽ തുടക്കക്കാരിയായ ഗ്രന്ഥാകാരിക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
Profile Image for Sachin R.
1 review
April 24, 2020
It’s a small work, you can finish it under an hour. It was a good attempt by the writer. Enjoyed the short stories. Hoping to see future works
Profile Image for Rainz ❤️rainnbooks❤️(on a break).
1,368 reviews88 followers
May 21, 2020
Oh my, take a bow, Ms. Mridula for the outstanding collection that you have written.
A small collection of short stories in Malayalam, Maarjaaranaayaki gives the reader glimpses of life in short bursts. Each story offers a slice of life focusing on heartbreak, loss, grief, loneliness, pain, friendship interwoven beautifully thru elements of weather mostly rain and it makes the reader stop and think which is especially needed in this troubling times.
Some of the stories made me want to enjoy that one moment of sublime joy, to walk and feel the air and to be grateful to what one has. It is an incredible work by the author to write something so profound in so few words and convey it so beautifully.
I would highly recommend this book for everyone to take a break from your daily grind and find happiness.
Loved it immensely!
10 reviews2 followers
July 1, 2020
അപ്രതീക്ഷിതമായാണ് goodreads ൽ നിന്നും ഈ പുസ്തകത്തെ കുറിച്ച് അറിയാൻ ഇടയായത്.എഴുത്തുകാരി തന്നെ സൗജന്യമായി പുസ്തകം എത്തിച്ചു തരികയും ചെയ്തു.ലോക്‌ഡോൺ കാലമായതുകൊണ്ടു പുസ്തകം kindle ൽ ഇബുക്ക് ആയാണ് പുറത്തിറക്കിയത്. ചെറുകഥകളെ ഇഷ്ടപ്പെടുന്ന മലയാളി എന്ന് പുസ്തകത്തിന്റെ ആമുഖത്തിൽ എഴുത്തുകാരിയെ കുറിച്ച് വിവരിച്ചത് കണ്ടു. പന്ത്രണ്ട് മിനി കഥകളുടെ ഒരു സമാഹാരമാണ് ഈ ചെറു പുസ്തകം.പന്ത്രണ്ടാമത്തെ കഥയുടെ പേരാണ് മാർജ്ജാര നായകി. ആരോഗ്യമില്ലാത്ത ഇരട്ടക്കുട്ടികളിലൊന്നിനെ ഉപേക്ഷിക്കേണ്ടി വന്ന ദമ്പതികളുടെ മനോവിഷമങ്ങളെ വരച്ചുകാട്ടുന്ന ആകാശവിളക്കുകൾ നമ്മുടെ മനസിനെ ഒന്ന് സ്പർശിക്കും.ലജ്ജ എന്ന കഥയിൽ നൂറുകണക്കിന് കണ്ണുകൾക്ക് മുന്നിൽ വച്ച് അപമാനിക്കപ്പെടുന്ന സ്ത്രീരൂപത്തെക്കുറിച്ചാണ് പറയുന്നത് . പക്ഷെ കഥാന്ത്യത്തിലൂടെ മാത്രമേ വായനക്കാർക്കു അതിന്റെ യാഥാർഥ്യം വെളിപ്പെടുകയുള്ളൂ. തങ്ങൾ മുൻപ് വേർപ്പെടുത്തിയ ദാമ്പത്യ ബന്ധം വീണ്ടുവിചാരത്തിലൂടെ ജീവിതത്തിലേക്ക് തിരിച്ചു നടക്കുന്ന ദമ്പതികളുടെ കഥപറയുന്ന പരിസമാപ്തി,സെന്റ് ഹെലേന ദ്വീപിൽ തനറെ അവസാന ശ്വാസം പ്രതീക്ഷിച്ചുകൊണ്ട് തന്റെ പ്രിയ പത്നിയെ ഉപേക്ഷിച്ചതിന്റെ പശ്ചാത്താപത്തിൽ നീറുന്ന നെപ്പോളിയന്റെ കഥ പറയുന്ന പൂർണ്ണക്ഷയം. അങ്ങനെ വ്യത്യസ്തവും വേറിട്ടതുമായ പന്ത്രണ്ടു മിനി കഥകൾ ഈ പുസ്തകത്തിൽ ഉണ്ട് .
കഥ പറയുന്ന രീതി വളരെ ലളിതമാണ്.വളച്ചുകെട്ടലോ,കുഴയ്ക്കുന്ന ഭാഷാപ്രയോഗങ്ങളോ ഒന്നും കാണാൻ സാധിക്കില്ല. ഒറ്റയിരിപ്പിനു വായിച്ചു തീർക്കാവുന്ന ഒരു പുസ്തകം!
ഇതിലെ മിക്ക കഥാപാത്രങ്ങൾക്കും പേരില്ല.അപൂർവം കഥാപാത്രങ്ങൾക്ക് മാത്രമേ പേരിലൂടെ നമ്മളോട് സംസാരിക്കുന്നുള്ളു.അല്ലെങ്കിലും ഒരു പേരില്ലെന്തിരിക്കുന്നു അല്ലെ?
Profile Image for Midhun Jose.
62 reviews5 followers
August 4, 2020
വളരെ ലളിതമായ, എന്നാൽ മനസിന്റെ ഏതോ ഒരു കോണിൽ നവാർന്ന ഗൃഹാതുരത്വം ഉണർത്തുകയും ചെയ്യുന്ന 12 കഥകൾ ! ഏകദേശം അര മണിക്കൂർ കൊണ്ട് വായിച്ചു തീർക്കാവുന്ന ഈ കഥകൾ തീർച്ചയായും വളരെ നാളുകൾ മനസ്സിൽ തങ്ങി നിൽക്കും. ഇനിയും ഒരുപാട് നല്ല കൃതികൾ മൃദുല യുടെ തൂലികയിൽ നിന്നും ഉണ്ടാവട്ടെ എന്നാശംസിക്കുന്നു..
Displaying 1 - 8 of 8 reviews

Can't find what you're looking for?

Get help and learn more about the design.