ജീവജാലങ്ങളിൽ മനുഷ്യനുമാത്രം കിട്ടിയ വരദാനമാണ് ചിരിയ്ക്കാനുള്ള വലിയ കഴിവ.് മാനസിക പിരിമുറുക്കങ്ങളിൽ നിന്നും വൈകാരിക സംഘർഷങ്ങളിൽ നിന്നും മനുഷ്യന് മുക്തി നൽകുന്ന അത്ഭുതമാണ് ഫലിതങ്ങൾ. അതുകൊണ്ടാണ് തിരുക്കുറൾ പറയുന്നത്: 'നിങ്ങൾ ഒരു പ്രശ്നത്തിൽപ്പെട്ട് വിഷമിച്ചിരിക്കുമ്പോൾ പൊട്ടിച്ചിരിക്കുക' എന്ന.് അതുപോലെ തന്നെ വർഷങ്ങൾക്ക് മുൻപ് ഫ്രോയ്ഡ് എഴുതി; 'ഭയാശങ്കകളെയും മറ്റ് അസുഖകരമായ വികാരങ്ങളെയും പ്രതിരോധിക്കാൻ നർമ്മവും പൊട്ടിച്ചിരിയും ഏറെ സഹായകരമാണ്' എന്ന്. നർമ്മബോധം അല്പം പോലുമില്ലാത്തവരെ ശരിക്കും ബോധമില്ലാത്തവർ എന്നാണ് പറയാറുള്ളത്. ലിങ്കൺ സ്റ്റീഫൻസ് പറഞ്ഞു: 'ഇഹലോകത്തിൽ വിലമതിക്കാനാവാത്ത ഒരേ കാര്യം നർമ്മബോധമാണ്.