പൊറ്റാളിലെ ഇടവഴികൾ - മലപ്പുറം ജില്ലയിലെ ഒരു വിദൂര ഗ്രാമത്തിന്റെ സ്ഥലകാലചരിത്രം അവിടുത്തെ ജീവിതങ്ങളെ എങ്ങനെ രൂപപ്പെടുത്തുന്നു എന്ന കഥയാണ് ഈ നോവൽ സീരീസിൽ. ദാരിദ്ര്യത്തിന്റെയും സമരങ്ങളുടെയും ഭൂതകാലത്തിൽനിന്നു രാജ്യചരിത്രത്തിലെ പ്രക്ഷുബ്ധമായ ഒരു കാലയളവിലേക്ക് എത്തിച്ചേരുന്ന ഒരു സമൂഹം മാറിമറിയുന്ന ജാതിമതസാമ്പത്തിക സമവാക്യങ്ങളോട് എങ്ങനെ പൊരുതുകയും സമരസപ്പെടുകയും അവയെ അതിജീവിക്കുകയും ചെയ്തു എന്നതിന്റെ ആഖ്യാനമാണിത്.
"മനുഷ്യരുടെ ജീവിതാഭിമുഖ്യങ്ങളാണു ദേശസംസ്കൃതിയെ നിര്‍ണയിക്കുന്നതെങ്കില്‍, നോവലിന്റെ സംസ്കൃതിയെ രൂപപ്പെടുത്തുന്നത് അതിന്റെ ആഖ്യാനമാണ്. പൊറ്റാളിന്റേതു സങ്കീര്‍ണമായ ഭൂമികയാണ്. ചിലപ്പോഴെല്ലാം വിരസവും. എന്നാൽ ഏതു പ്രദേശവും ചരിത്രഭാരം ചുമന്നുതുടങ്ങുമ്പോള്‍ വിസ്മയകരമായ ചില ഘടനകളെ വെളിപ്പെടുത്തും. അടര്‍ത്തിയെടുത്ത പച്ചിലയില്‍ ഉറ്റുനോക്കിയാല്‍ അതിലെ ഞരമ്പുകള്‍ കാണാമെന്ന പോലെ, പുസ്തകത്താളുകളില്‍നിന്നും പൊറ്റാളിന്റെ നാഡിഘടന തെളിഞ്ഞുവരും."
നമ്മൾ പുസ്തകങ്ങളെ സ്നേഹിക്കുന്നു എന്നൊക്കെ വെറുതേ പറയുന്നതാണ്. അതിന്റെ ഘടനയെ, അതിന്റെ ശൈലിയെ, അച്ചടിക്കപ്പെട്ട അക്ഷരങ്ങളെ, ഒക്കെ നമുക്കിഷ്ടപ്പെടാം. പക്ഷേ അതൊന്നുമല്ല നമ്മളെക്കൊണ്ട് ഒരു പുസ്തകത്തെ സ്നേഹിപ്പിക്കുന്നത്. പിന്നെയെന്താണത്?
പുസ്തകങ്ങൾ, അവയുടെ അപൂർണ്ണതയിൽ നിന്നുകൊണ്ട് വായനക്കാരന്റെയുള്ളിലേക്ക് സഞ്ചരിക്കുവാൻ ശ്രമിക്കുന്നു. ഗോഡലിന്റെ ഇൻകംപ്ലീറ്റ്‌നെസ്സ് തിയറം പറയുന്നത് പോലെ, പ്രപഞ്ചത്തെ, അതെത്ര വലുതാണെങ്കിലും ചെറുതാണെങ്കിലും, മൊത്തമായി വരച്ചിടുക എന്നതസാദ്ധ്യം. എന്നാൽ അനുവാചകന്റെയുള്ളിലുള്ള സൂക്ഷ്മജഗത്തിൽ യാഥാർഥ്യത്തെ പ്രതിഫലിപ്പിക്കുക എന്ന കർത്തവ്യം തീർച്ചയായും അവക്ക് ചെയ്യുവാൻ സാധിക്കും. ഇതെത്രത്തോളം ഭംഗിയായി ചെയ്യുന്നുവോ, അത്രത്തോളം വായനക്കാരൻ ആ പുസ്തകത്തെ സ്നേഹിക്കുകയും ചെയ്യും. തൊട്ടിയിൽ വീണ മധുചന്ദ്രലേഖയെ കൗതുകത്തെ നോക്കുന്ന കുട്ടിയെപ്പോലെ, അയാൾ തന്റെയുള്ളിലുണ്ടാവുന്ന ഓളങ്ങളെ ചൊല്ലി അത്ഭുതം കൂറുന്നു. ഇതാണ് സ്നേഹം.
ഇവിടെ നിന്നുകൊണ്ടാണ് ഞാൻ അഭിലാഷ് മേലേതിലിന്റെ പൊറ്റാളിലെ ഇടവഴികൾ (രണ്ടാം ഭാഗം) വായിക്കുന്നത്. സവിശേഷമായ ആഖ്യായനഘടനയുള്ള പുസ്തകമാണ്. ഇതിന്റെ ആമുഖത്തിൽ അജയ്.പി.മങ്ങാട്ട് പറയുന്നു, “എല്ലാം പതിവുപോലെ എന്ന് തോന്നിക്കുന്ന ചരിത്രം എത്ര ഭയാനകമാണ്. ഈ യാഥാർഥ്യത്തിന്റെ ആഴത്തിലേക്ക് പോകുവാൻ വേണ്ടിയാകും അഭിലാഷ് ഇതിൽ സർവ്വവ്യാപിയായ ‘ഞാൻ’ എന്ന ആഖ്യാതാവിന്റെ അധീശത്വം നിരസിച്ചത്” എന്ന്. ഇതിനൊരു മറുവശമുണ്ട്. വായനക്കാരൻ ഈ നോവലിന്റെ ഘടനയിൽ നിന്ന് സ്വയം കണ്ടെടുക്കുന്ന സത്യങ്ങൾക്കവകാശി അയാൾ മാത്രമായിരിക്കും. തീർത്തും വായനക്കാരന്റെ നോവലായി പൊറ്റാൾ പരിണമിക്കുന്നതിങ്ങനെയാണ്.
ഇവിടെ നോവലിസ്റ്റിന്റെ ഇഡിയോസിംക്രസികൾ അപ്രത്യക്ഷമാകുന്നു. ഒരു ഭൂപടം എന്നതിൽ നിന്ന് ഒരു കോമ്പസ് എന്ന നിലയിലേക്ക് അയാൾ സ്വയം രൂപമാറ്റം നടത്തുമ്പോൾ വായനയുടെ ഒരായിരം സാധ്യതകളാണ് നമുക്ക് മുന്നിൽ തുറന്നു വരുന്നത്. നിങ്ങൾക്ക് വേണമെങ്കിൽ “റിയാസ്” എന്ന കഥാപാത്രത്തെ മാത്രം വായിച്ചു കൊണ്ട്, മറ്റുള്ളവരെ വായിക്കാതെ, ഈ നോവൽ പൂർത്തിയാക്കാം. “ശശി” എന്ന കഥാപാത്രത്തെ വെച്ചും ഇത് ചെയ്തു നോക്കാം. റാബിയയുടെ ലോകം എത്രത്തോളം വ്യത്യസ്തവും വിശാലവുമാണ് എന്നറിഞ്ഞു സന്തോഷിക്കാം. റിയാസിന്റെ കണ്ണുകളിലൂടെയല്ലാതെ ജമീലയെ കണ്ടിരുന്നെങ്കിൽ എന്ന് നിങ്ങളാഗ്രഹിച്ചു തുടങ്ങും എന്നെനിക്കുറപ്പുണ്ട്. ഇവിടെയൊക്കെ വെച്ചാണ് ഈ നോവലിന്റെ, നോവലിസ്റ്റിന്റെ രാഷ്‌ട്രീയസ്വത്വവും വെളിവാകുന്നത്. എന്നാലും കഥ കോറിപ്പോകുന്നത് അനുവാചകന്റെ മനസ്സിലാണ്. അവിടെ കിനിയുന്ന രക്തമാണ് പൊറ്റാളിനു മണ്ണിന്റെ മണവും, ചാരനിറമുള്ള ഭാവിയുടെ രുചിയും നൽകുന്നത്.
വേറെയും വായനകൾ സാധ്യമാണ്. വായനക്കാരന്റെ പുസ്തകമായതിനാൽ ഇതിനെ മനസ്സിലാക്കുക എന്ന ഉത്തരവാദിത്വം തീർച്ചയായും വായനക്കാരനിൽ വന്നു ചേരുന്നു. ഉപരിപ്ലവമായ പ്രകമ്പനകളാണ് നോവൽ മുഴുവനും. കേവലവായന എന്ന പ്രക്രിയ അവയെ മാത്രമേ വെളിവാക്കുകയൊള്ളു. എന്നാൽ അതിനുള്ളിലേക്കിറങ്ങി ചെല്ലുക എന്നത് വായനക്കാരന്റെ ചോയിസാണ്. അതിനു കഴിവില്ലാത്ത/തയ്യാറല്ലാത്ത വായനക്കാരൻ പൊറ്റാൾ എന്ന സമുദ്രത്തിൽ പൊങ്ങി കിടക്കുന്ന മഞ്ഞുമലയുടെ (checkout “tip of the iceberg” theory) അറ്റം മാത്രമേ കാണുന്നുള്ളൂ. എന്നാലും തീർത്തും മൗലികമായ എന്തോ ഒന്ന് അയാളെ വേട്ടയാടി തുടങ്ങുമ്പോഴാണ് അയാൾ ഉള്ളിലേക്ക് നോക്കുന്നത്. സമുദ്രത്തിനു മുകളിലൂടെ നീന്തുന്ന അയാൾ, ഒരു കുറി ശ്വാസം ഉള്ളിലേക്കെടുത്ത ശേഷം ആഴങ്ങളിലേക്ക് മുങ്ങി നോക്കുന്നു. അവിടെ അയാൾ കാണുന്ന കാഴ്ചകളാണ് ഈ പുസ്തകത്തിന്റെ ആത്മാവ്. ആശയസംശ്ലേഷണം പൂർണ്ണമായും വായനക്കാരന്റെ കയ്യിലായതിനാൽ പുനർവായനകളിൽ ഇത്രത്തോളം ആനന്ദം നൽകുന്ന പുസ്തകങ്ങൾ നന്നേ കുറവാണ്.
ഇതു വായിച്ചതിനു ശേഷം ആദ്യഭാഗം വായിക്കുമ്പോൾ പിന്നെയും അതിശയങ്ങളൊത്തിരി തെളിഞ്ഞു വരും. രണ്ടാം ഭാഗം കുറെയേറെപ്പേർ വായിച്ചതിനു ശേഷം അത്തരം ഒരു ത്രെഡ് ഞാൻ തന്നെ ഇവിടെ ഓപ്പൺ ചെയ്തു കൊള്ളാം. പ്രഥമദൃഷ്ടിയിൽ കാണാനിടയില്ലാത്ത കുറച്ചു കാര്യങ്ങൾ ഞാനൊരു ഡയറിയിൽ കുറിച്ചിട്ടിട്ടുണ്ട്. മുപ്പതോളം വരുന്ന ഒരു ലിസ്റ്റാണ് എന്റെ കയ്യിലുള്ളത്. എന്നെക്കാൾ ഇരുത്തി വായിക്കുന്നവർ ഇതിലേറെ പിടിച്ചെടുത്തിട്ടുണ്ടാവണം. ആ രീതിയിൽ ഒരാശയഖനനം ഈ പുസ്തകത്തിനുണ്ടാവുമെങ്കിൽ തീർച്ചയായും ഈ ആഖ്യായനഘടന നീതീകരിക്കപ്പെടും എന്നെനിക്കുറപ്പുണ്ട്. അതുകൊണ്ട് തന്നെ എല്ലാവർക്കും റെകമന്റ് ചെയ്യുന്നു.
വായിക്കേണ്ടതാണ്, ചർച്ച ചെയ്യപ്പെടേണ്ടതാണ്, വീണ്ടും വായിക്കപ്പെടേണ്ടതാണ്. പൊറ്റാളിന്റെ ഇടവഴികൾ ബാക്കി ഭാഗങ്ങൾ വരുന്നതിനു മുന്നേ ഇവയെക്കുറിച്ചു കൂടുതൽ ചർച്ചകളും നടക്കേണ്ടതാണ്.
അപൂർണ്ണമായ ഈ ചിത്രം പൂർണ്ണമാകേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. അത് നടപ്പിൽ വരുത്തുവാൻ വായനക്കാരെന്ന നിലയിൽ നമുക്കും, എഴുത്തുകാരനെന്ന നിലയിൽ അഭിലാഷിനും കഴിയട്ടെ!
' അങ്ങനെ ആ സ്ത്രീയും മരിച്ചു. ശരിയ്ക്കും ദിനംപ്രതി മാറിക്കൊണ്ടിരിയ്ക്കുന്ന പൊറ്റാളിലെ ഒരു കാലത്തിന്റെ അവസാനം. എന്നിട്ടും പൊറ്റാളിലെ അനവധി മരണങ്ങളിൽ ഒന്ന് മാത്രം. മയ്യത്തിന്റെ അടുത്തിരിയ്ക്കാൻ, അതെടുക്കാൻ, ഒപ്പം നിലവിളിയ്ക്കാൻ ഉടയവർ ആരുമില്ലാതെ ഒരു മരണം. അവിടെ വന്നവരെല്ലാം പക്ഷെ, വലിയ പള്ളിയിലേയ്ക്കും എത്തി. അവിടെ ശിഹാബിന്റെ ഖബറിന്റെ അടുത്തായി അവരെയും അടക്കി.
ആളുകൾ പള്ളിയുടെ അടുത്തും പുറത്തുമായി നോക്കി നിന്നു. ഞാൻ എത്രയോ ശേഷമാണ് ആ ഭാഗമൊക്കെ കാണുന്നത്. പുതിയ വീടുകൾ വന്നിട്ടുണ്ട്. പാടം പല ഭാഗവും നികത്തി പറമ്പുകളായിക്കഴിഞ്ഞു. പടിഞ്ഞാറുനിന്നും അടിയ്ക്കുന്ന കാറ്റിന്റെ ശക്തിയ്ക്കു മാത്രം ഒരു കുറവുമില്ല. പള്ളിയെ ഒന്ന് വട്ടം വളഞ്ഞു വന്നാൽ പൊറ്റാൾപ്പാടം കാണാം. പണ്ട് ഞാൻ കുണ്ടെല്ലാം ഇറങ്ങിച്ചെന്ന അതേ സ്ഥലം. ഇത് മറുഭാഗമാണ്. അപ്പോൾ ആരോ വിശേഷം തിരക്കാൻ അടുത്തു വന്നു. വേറെയാരോ കൗസാത്തയുടെ മരണത്തെപ്പറ്റി ചോദിച്ചു. ഞാൻ ചെറിയ ചെറിയ മറുപടികൾ കൊടുത്തു പിൻവലിഞ്ഞു. പിന്നെ അവിടന്ന് ഇറങ്ങി വീട്ടിലേയ്ക്കു പോന്നു. ഇരുവശത്തെ വീടുകളിൽ നിന്ന് പലരും അടക്കിന്റെ കാര്യങ്ങൾ ചോദിച്ചു. ഞാൻ യാന്ത്രികമായി മറുപടി പറഞ്ഞു. '
അഭിലാഷിന്റെ നാലു ഭാഗങ്ങളടങ്ങിയ നോവൽ പരമ്പരയിലെ - ' പൊറ്റാളിലെ ഇടവഴികൾ 2 ' - രണ്ടാം പുസ്തകവും വായിച്ചു തീർത്തു .ആദ്യഭാഗം വായിച്ചു തീർത്തപ്പോൾ തന്നെ നോവൽ ആഖ്യാനത്തിലെ പുതുമ ഏറെ ആകർഷിക്കുകയും അതിനെക്കുറിച്ചെഴുതുകയും ചെയ്തിരുന്നു .ഇരുപത്തിനാലിലധികം കഥാപാത്രങ്ങളുടെ കണ്ണിലൂടെ അവരുടെ ആഖ്യാനങ്ങളിലൂടെയാണ് ഈ നോവൽ മുന്നോട്ടു പോകുന്നത് .സംഭവങ്ങളെക്കുറിച്ച് കഥാപാത്രങ്ങൾ വായനക്കാരോട് നേരിട്ടു പറയുന്ന പ്രതീതി .
പൊറ്റാളിലെ ഇടവഴികൾ എന്ന നോവലിന്റെ രണ്ടാമത്തെ ഭാഗത്തിന്റെ വായന അവസാനിക്കുമ്പോൾ നാലുഭാഗങ്ങളിലായി വരുന്ന ഈ നോവൽ കൂടുതൽ കൂടുതൽ തെളിച്ചമാർന്നു വരുന്നതായി വായനക്കിടയിൽ എനിക്കനുഭവപ്പെട്ടു .-എന്റെ ജോലിയുമായി ബന്ധപ്പെടുത്തി പറയുകയാണെങ്കിൽ - സ്വർണ്ണ പണിയാണ് - നമ്മൾ ഓരോന്നും ചെയ്യുവാനായി ആദ്യം മുതൽ തുടങ്ങുന്ന ഒരു process ഉണ്ട് അതായത് നമുക്കൊരു chain നിർമ്മിക്കാൻ ഓർഡർ കിട്ടുന്നു നമ്മൾ അതിനാവശ്യമായ സ്വർണ്ണം ആവശ്യമായ അളവിൽ എടുക്കുന്നു അതിൽ ചേർക്കേണ്ട ചിലതൊക്കെ വേണ്ടവിധത്തിൽ ചേർത്ത് അതൊരു മൂശയിൽ ഉരുക്കാനായി വയ്ക്കുന്നു .നന്നായി ഉരുകി തെളിഞ്ഞു നിൽക്കുന്ന നേരത്ത് അതെടുത്ത് ഒരു മോൾഡിലേക്കൊഴിക്കുകയും പിന്നീട് അത് കൊണ്ടുപോയി നമ്മൾ എന്തുപണിയാനാണോ ഉദ്ദേശിക്കുന്നത് അതിനാവശ്യമായ അളവിലും തോതിലുo കൃത്യമായി അത് രൂപമാറ്റം വരുത്തി നമ്മൾ ഉദ്ദേശിച്ച ആഭരണം എന്താണോ അത് പണി തീർക്കുന്നു.- ഈ രീതിയിൽ ഉള്ള ഒരു രൂപമാറ്റം നോവൽ ഓരോ ഭാഗവും പിന്നിടുമ്പോൾ വായനയിൽ എനിക്കനുഭവപ്പെടുന്നുണ്ടായിരുന്നു .
ചരിത്രത്തിലുണ്ടാകുന്ന ഓരോ പ്രതിസന്ധികളും ,കലാപങ്ങളും ജനങ്ങളെ എവ്വിധം ബാധിക്കുന്നു എന്നതിന്റെ സൂക്ഷ്മാവലോകനമാണ് ഈ നോവലിലെ മുഖ്യപ്രമേയം എന്നു പറയാം. ഇന്ത്യൻ ചരിത്രത്തിൽ തീരാകളങ്കമായി തീർന്ന സംഭവമായ ബാബറി മസ്ജിദ് എന്ന പള്ളിപൊളിക്കൽ മൂലമുണ്ടാവുന്ന വിദ്വേഷ തരംഗങ്ങൾ - പൊറ്റാളിലെ- ഓരോരുത്തരേയും സ്പർശിക്കുകയും അത് അവരുടെ ചലനങ്ങളെയും പ്രവർത്തികളെയെല്ലാം സൂക്ഷ്മമായി നിയന്ത്രിച്ചു തുടങ്ങുകയും ചെയ്യുന്നു . ഇതെല്ലാം നടക്കുന്നത് പക്ഷേ പുറമേയ്ക്ക് വലിയൊരു കോലാഹലമോ ബഹളങ്ങളോ ഇല്ലാതെയാണ് .രഹസ്യമായ കൂട്ടായ്മകൾ സംഘടനകൾ ഇതെല്ലാം പതിയെ പതിയെ രൂപപ്പെട്ടു വരുകയും പലരും അതിൽ ബലിയാടാവുകയും ചെയ്യുന്നു .ഇങ്ങനെയൊക്കെയുള്ള കാര്യങ്ങളുടെ വളരെ സൂക്ഷ്മമായ വിവരണങ്ങളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകാൻ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട് .അതു പോലെ തന്നെ നാട്ടിൻ പുറത്തെ കുടുംബാന്തരീക്ഷങ്ങളും കുടുംബങ്ങൾ തമ്മിലുള്ള ബന്ധങ്ങളും വഴക്കുകളുമെല്ലാം വളരെ ശ്രദ്ധാപൂർവ്വം ഈ നോവലിൽ അഭിലാഷ് ഒപ്പിയെടുത്തിരിക്കുന്നു .
പൊറ്റാൾ രണ്ടാം ഭാഗത്തിലേക്കു കടക്കുമ്പോൾ കഥാപാത്രങ്ങളുടെ കൗമാര യൗവ്വന അവസ്ഥകളിലെ വൈകാര്യ ഘടകങ്ങൾക്കാണ് മുൻഗണന നൽകിയിരിക്കുന്നത് .ആദർശത്തെ മുറുകെ പിടിച്ചിരുന്നവർ അത് കൈവെടിഞ്ഞ് ശരീരത്തിന്റെ ആസക്തികൾ നയിക്കുന്ന വഴിയെ സഞ്ചരിക്കുന്നു .ഇങ്ങനെ ചരിത്രം അതിസങ്കീർണ്ണമായ രീതിയിൽ -എന്നാൽ പുറത്തറിയാത്ത വിധത്തിൽ - ഒരു ബാധ പോലെ ആവേശിച്ച ഈ നോവലിലെ കഥാപാത്രങ്ങളുടെ ആസക്തികളുടെ യാത്രയായി പൊറ്റാളിലെ ഇടവഴികൾ എന്ന നോവലിന്റെ രണ്ടാം ഭാഗം മാറിത്തീരുന്നു .
ഈ നോവലിന്റെ ബാക്കി രണ്ടു ഭാഗങ്ങൾ കൂടി ഇറങ്ങി കഴിയുമ്പോൾ മനോഹരമായ ഒരു നോവൽ സമാഹാരമായി ഇതു മാറുമെന്നു തന്നെ ഞാൻ വിശ്വസിക്കുന്നു.
പൊറ്റാളിലെ ഇടവഴികള്‍ രണ്ടാം പുസ്തകം ഏറിയ പങ്കും ഗ്രാമത്തിലെ കഥാപാത്രങ്ങളുടെ Coming of the Age അനുഭവങ്ങളാണ് എന്നാണ് എനിക്ക് തോന്നിയത്. ഒന്നാം പുസ്തകം പോലെ തന്നെ ഞാന്‍ ഈ പുസ്തകവും ആദ്യവസാന വായനയ്ക്ക് ശേഷം ഓരോ കഥാപാത്രങ്ങളുടെയും ആഖ്യാനങ്ങള്‍ മാത്രമായി ഒറ്റയ്ക്ക് വായിക്കുകയുണ്ടായി. ഞാന്‍ സൂചിപ്പിച്ച രീതിയില്‍ വായിക്കുമ്പോള്‍ ഇതൊരു ചെറുകഥാസമാഹാരമാണ്. കഥാപാത്രങ്ങളുടെ ഗാലറിയാണ്. ഓരോ ആഖ്യാനവും അവനവന്‍റെ ആന്തരികവും ബാഹ്യവുമായ ജീവിതത്തെ അടയാളപ്പെടുത്തുന്നതിനൊപ്പം ഗ്രാമത്തെ നിര്‍മ്മിക്കുകയും ഗ്രാമസങ്കല്‍പത്തെ പൊളിക്കുകയും നിര്‍മ്മിക്കുകയും ചെയ്യുന്നു. നോവല്‍ ചരിത്രത്തിന്‍റെ തുടക്കത്തില്‍ കഥാപാത്ര ചിത്രണങ്ങളുടെ സമാഹാരങ്ങളായിരുന്നു നോവല്‍ സങ്കല്‍പത്തിലേയ്ക്ക് നയിച്ചത് എന്നോര്‍ക്കണം.
പുസ്തകങ്ങള്‍ ഭാഗങ്ങളായി തിരിക്കുന്നതിന് അഭിലാഷ് എന്തെങ്കിലും ലോജിക് ഉപയോഗിക്കുന്നുണ്ടോ എന്ന് എനിക്ക് വ്യക്തമായിട്ടില്ല. എങ്കിലും വായിക്കുന്നതിന്‍റെ സൌകര്യത്തിന് വേണ്ടി ഓരോ വായനക്കാര്‍ക്കും ഒരു നാവിഗേഷന്‍ സൗകര്യം ഈ ആഖ്യാനരീതി ഓഫര്‍ ചെയ്യുന്നുണ്ട്. അത് ഓരോ വായനക്കാര്‍ക്കും വ്യത്യസ്തമായിരിക്കും. എന്നെ Intrigue ചെയ്തവയില്‍ ചിലത് ചിലര്‍ പറയുന്ന കഥകളാണ്. കഥകള്‍ ഓര്‍ത്തിരിക്കുമ്പോള്‍ അത് പറയുന്നവരെ ഓര്‍ത്തിരിക്കണം എന്നില്ല. നിതിന്‍-സനല്‍മാരുടെ കൌമാരസാഹസികതകള്‍, ഷാനവാസ്-സമീര്‍മാരുടെ കഥകള്‍, അധ്യാപകരുടെ കഥകള്‍--(ജോസഫ് എന്ന തെക്ക് നിന്ന് കുടിയേറി വന്ന അധ്യാപകന്‍റെ കഥ ഓര്‍മ്മയിലിരിക്കുന്നു), മൊയ്തീന്‍, അസ്ലം, മുനവര്‍, ഷാനിബ് തുടങ്ങിയവരുടെ കഥ---ആദ്യഭാഗത്തില്‍ ഷിഹാബിന്‍റെ മരണം വായനക്കാരന് വെട്ടേല്‍ക്കുന്നത് പോലെ തോന്നുമെങ്കിലും ഇവിടെ ഒരു പയ്യന്‍റെ കൊലപാതകം വായനക്കാരനെ കൊലയാളിയാക്കുന്ന അനുഭവം നല്‍കുന്നുണ്ട്. അഞ്ചാം ഭാഗത്തില്‍-- 'റിയാസ്' ഒരു ലഘു നോവലാണ്. ഒന്നാം ഭാഗവും രണ്ടാം ഭാഗവും കുത്തിക്കെട്ട് അഴിച്ച് നമ്മുടെ ഇഷ്ടപ്രകാരം കൂട്ടിച്ചേര്‍ക്കാം എങ്കില്‍ 'റിയാസ്' വളരെ മൂവിംഗ് ആയ ഒരു Standalone നോവലാണ്. കഴിഞ്ഞ നോവലിലെ ദുരൂഹകഥാപാത്രങ്ങളായിരുന്നതിനാല്‍ ഞാന്‍ റിയാസിന്‍റെ ഭാര്യ ഉമ്മുവിനെയും പിതാവിനെയും പ്രതീക്ഷിച്ചിരുന്നു. ജമീല എന്ന കഥാപാത്രസൃഷ്ടിയും വളരെ ഡീറ്റെയിലിംഗ് ഉള്ളതാണ്. ദീര്‍ഘകാലത്തെ മലപ്പുറം ജീവിതം കൊണ്ടും പരിസരങ്ങളും മലപ്പുറം ഭാഷയുടെ Nuances ഉം പരിചയമുള്ളത് കൊണ്ടും എന്‍റെ വായനാനുഭവം കൂടുതല്‍ രസകരമാണ്. ആദ്യമാണ് മലയാളത്തില്‍ മലപ്പുറം ഗ്രാമങ്ങളിലെ ഭാഷയുടെ കൊച്ചു കൊച്ചു വേരിയെഷനുകള്‍ ഇത്ര സൂക്ഷ്മമായി അടയാളപ്പെടുത്തുന്നത്. യൂണിവേഴ്സിറ്റിക്കാടുകളും പിയെസ്സെമ്മൊ അന്തരീക്ഷവും മറ്റും എന്നെങ്കിലും ഒരു രചനയില്‍ പ്രതീഷിച്ചതല്ല.
അഭിലാഷിന്‍റെ പുസ്തകവുമായി നേരിട്ട് ബന്ധമൊന്നുമില്ലെങ്കിലും ഈ പുസ്തകം വായിക്കുമ്പോള്‍ എന്‍റെ ബോധത്തില്‍ എപ്പോഴുമുണ്ടായിരുന്ന ഒരു ബുക്കാണ് അമേരിക്കന്‍ എഴുത്തുകാരന്‍ Edgar Lee Masters എഴുതിയ Spoon River Anthology. സ്പൂണ്‍റിവര്‍ എന്ന ഫിക്ഷണല്‍ അമേരിക്കന്‍ ഗ്രാമത്തിന്‍റെ പശ്ചാത്തലത്തില്‍ അവിടത്തെ ഗ്രാമവാസികളുടെ നാടകീയ സ്വഗതാഖ്യാനങ്ങളുടെ (Dramatic Monologues) സമാഹാരമാണ് ആ പുസ്തകം. അവതരണത്തിന് ഒരു ഫ്രെയിംവര്‍ക്ക് സ്വീകരിച്ചിട്ടുണ്ട്. സ്പൂണ്‍റിവറിലെ കുന്നിന്മുകളിലുള്ള സെമിത്തേരിയില്‍ അടക്കം ചെയ്യപ്പെട്ട ഗ്രാമീണരുടെ ശ്മശാനലേഖത്തില്‍ എഴുതിയ കുറിപ്പുകളാണ് ഓരോ ആഖ്യാനവും. ഒരു കുറിപ്പ് ആ വ്യക്തിയുടെ ജീവിതത്തെയും മരണത്തെയും കുറിച്ച് ഒരു ഉള്‍ക്കാഴ്ച നമുക്ക് തരുന്നു. ഇത്തരം കുറിപ്പുകളിലൂടെ --അഭിലാഷിന്‍റെ നോവല്‍ പോലെ ഗ്രാമം നിര്‍മ്മിക്കപ്പെടുന്നു, ഗ്രാമീണസങ്കല്‍പങ്ങള്‍ പൊളിച്ചു നിര്‍മ്മിക്കപ്പെടുകയും ചെയ്യുന്നു.
നോവല്‍ എന്തിനെയെങ്കിലും കുറിച്ചാണ് എന്ന സ്ഥിരം കുറ്റിയില്‍ കെട്ടാനുള്ള വ്യഗ്രത കൊണ്ടാണ് എന്ന് തോന്നുന്നു "ബാബറി മസ്ജിദ് പൊളിക്കല്‍ ഒരു ഗ്രാമത്തില്‍ സൃഷ്ടിച്ച അനുരണനങ്ങളാണ് ഈ നോവല്‍" എന്ന് പലയിടത്തും വായിച്ചു കണ്ടത്. അങ്ങനെയൊരു വണ്‍ ഡയമെന്‍ഷനല്‍ വ്യാഖ്യാനം സത്യത്തില്‍ നോവലിനെ ചുരുക്കുകയാണ്. നോവല്‍ അതും ആവാം എന്നത് ഒഴിച്ചാല്‍ ഈ ആഖ്യാനത്തെ Well-Defined ആയ കുറ്റികളില്‍ കെട്ടാതിരിക്കുന്നതാണ് അഭികാമ്യം എന്ന് എനിക്ക് തോന്നുന്നുണ്ട്. അടുത്ത രണ്ട് ഭാഗങ്ങള്‍ വായിയ്ക്കാന്‍ താല്‍പര്യമുണ്ട്. ഈ ഘടന എന്നെ വല്ലാതെ താല്‍പര്യപ്പെടുത്തുന്നു. ഒരു ക്രൈമിനെ ചുറ്റിപ്പറ്റി അതിന് ചുറ്റുമുള്ള നിരവധി പേര്‍ നടത്തുന്ന സ്വഗതാഖ്യാനം എത്ര ഉദ്വേഗജനകമായിരിക്കും എന്നും ഞാന്‍ ആശ്ചര്യപ്പെടുന്നു.
മുകളില്‍ സൂചിപിച്ച നിരവധി താല്‍പര്യങ്ങളാല്‍ പൊറ്റാള്‍ വളരെ എന്‍ഗേജിംഗ് ആയ വായനാനുഭവമായിരുന്നു. Well Done, Abhilash.
മലയാളനോവലിൽ വളരെ ക്ഷാമമനുഭവിക്കുന്ന ഒരു വിഭാഗം രാഷ്ട്രീയത്തെ(രാഷ്ട്രീയം എന്നുദ്ദേശിച്ചത് രാഷ്ട്രീയത്തെ തന്നെയാണ്, ലിംഗരാഷട്രീയം, ജാതിരാഷ്ട്രീയം പോലുള്ളവയല്ല) ഗൗരവത്തോടെ അടയാളപ്പെടുത്തുന്ന കൃതികളാണ്.സുകുമാരന്റെ ശേഷക്രിയയും മുകുന്ദന്റെ കേശവന്റെ വിലാപങ്ങളും ആണ് ഓർമ്മ വരുന്നത്.രണ്ടാമത്തേത് പകുതി വെന്ത ഒന്നാണെങ്കിൽ ആദ്യത്തേത് dated ആണ്, കാലാകാലങ്ങളിൽ രാജീവന് sequel എഴുതി കാലം കഴിക്കാം എന്ന് മാത്രം.പിന്നീടുള്ളവർ കോഴിയിലും പൂച്ചയിലും എല്ലാം രാഷ്ട്രീയം കാണാൻ ശ്രമിക്കുന്നു,ഒരു തരം സർക്കാസം എന്ന ഫീലാണ്.രാഷ്ട്രീയം എഴുതുന്നത് പരാതി ഉന്നയിക്കലിനും പരിഹാസത്തിനും അപ്പുറത്തെല്ലാം ഒരു രാഷ്ട്രീയസാഹചര്യത്തെ അട���ാളപ്പെടുത്തുന്നത് നന്നാണ് എന്ന തോന്നലുണ്ട്.അവിടെയാണ് പൊറ്റാൾ സീരീസ് പ്രധാനമാകുന്നതും. ചരിത്രം എന്നത് തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട ഒന്നാണ് എന്നതാണ് ഞാൻ കരുതുന്നത്, വസ്തുതകളുടേത് എന്നതിനേക്കാൾ,സാഹചര്യങ്ങളുടേയും ഓർമ്മകളുടേയും തിരഞ്ഞെടുപ്പുകൾ.അഥവാ ഞാനറിയുന്ന ലോകത്ത് യാദൃശ്ചികതകൾ ഇല്ല എന്നു തന്നെ. പൊറ്റാൾ സീരീസിലെ ആദ്യ പുസ്തകത്തിലേതു പോലെ രണ്ടാമത്തേതിലും പൊറ്റാൾ എന്ന ഒരു ഗ്രാമത്തിലെ കഥാപാത്രങ്ങളിലൂടെ ആ ഗ്രാമത്തിന് കാലാകാലങ്ങളിലുണ്ടാകുന്ന, സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക മാറ്റങ്ങൾ അടയാളപ്പെടുത്തുകയാണ് ചെയ്യുന്നത്.കേന്ദ്രസ്ഥാനത്ത് 92 ൽ ബാബറി മസ്ജിദ് പൊളിക്കുന്ന ഒരു യാഥാർത്ഥ്യവും.ചിലർ എഴുതി കണ്ടതുപോലെ നൊസ്റ്റാൾജിയയല്ല ഈ സീരീസ് തരാൻ ശ്രമിക്കുന്നത്.പൊറ്റാൾ കേരളത്തിലെ മറ്റേതൊരു ഗ്രാമവും പോലെ സ്വാഭാവികമായി ഉടലെടുത്തതും പിന്നീടുവരുന്ന സാഹചര്യങ്ങൾക്കനുസരിച്ച് evolve ചെയ്യപ്പെടുന്നതുമായ ഒന്നാണ്.So,ധാരാളം പേർക്ക് കണക്ട് ചെയ്യാൻ സാധിക്കും. അതിലുപരിയായി പൊറ്റാളിലെ രാഷ്ട്രീയമായ അടിയൊഴുക്കുകൾ-subtle ആയത്,എന്നാൽ ശക്തം-പ്രധാനമാണ്.ഒരു ഭൂമികയിൽ വളരെ സാധാരണമായി രൂപപ്പെട്ടുവരുന്ന ജാതീയവും മതപരവുമായ വേർതിരിവുകൾ,വിഭാഗീയതകൾ.ഇതൊന്നും ഉച്ചത്തിൽ സംഭവിക്കുന്നതല്ല, അഥവാ എഴുത്തുകാരൻ വായനക്കാരനിൽ നിന്ന് ധാരാളം അധ്വാനം അവശ്യപ്പെടുന്നുമുണ്ട്.non-linear ആയതുകൊണ്ട് തന്നെകാലത്തേയും ദേശത്തെയും സംബന്ധിക്കുന്ന ഹൈപ്പർലിങ്കുകൾ കണക്ട് ചെയ്ത് എടുക്കൽ തന്നെ ഒരു പണിയാണ്. സ്വവർഗ്ഗാനുരാകികളും ജാരൻമാരുമെല്ലാമുള്ള ഒരു ഭൂമികയാണ് പൊറ്റാൾ.അജയ് ആമുഖത്തിൽ പറയുന്നതുപോലെ ശരീരത്തെ വിസ്മരിക്കാൻ ഒരു നിമിഷം പോലും കഴിയാതെ ഉടൽ,പിന്നെയും ഉടൽ, അതിനകം നീറുന്ന ഉയിര് എന്ന നിലയിൽ ജീവിച്ച കൗമാരത്തിന്റെയും യൗവനത്തിന്റെയും വർഷങ്ങളുടേതു കൂടിയാണീ നോവൽ(BTW,ഇതിന്റെ ആമുഖം വളരെ brilliant ആയ ഒന്നായിരുന്നു.) ഓർമ്മകൾകൊണ്ട് ഒരു ചരിത്രമുഹൂർത്തത്തിലെ സംത്രാസങ്ങളെ അടയാളപ്പെടുത്തുന്ന പ്രവർത്തിയാണ് പൊറ്റാളിലേത്.ഓർമ്മകൾക്ക് സവിശേഷമായ ഒരു സത്യസന്ധത അവകാശപ്പെടാൻ സാധിക്കും.അത് വ്യക്തിതലത്തിൽ നിന്നുള്ളതായതുകൊണ്ട് കൂടിയാണ്.അതുകൊണ്ടാണ് വിശ്വാസങ്ങൾ ഖരത്തിൽ നിന്ന് ദ്രവത്തിലേക്ക് മാറുന്ന ഒരു ഘട്ടത്തിൽ-മസ്ജിദ് ഒരിക്കലും തകർക്കാൻ ഇന്ത്യയിലെ ജനങ്ങൾ അനുവദിക്കില്ല എന്ന് കരുതിയിരുന്ന ഒരു കഥാപാത്രം ആദ്യഭാഗത്ത് ഉണ്ടായിരുന്നു-അനേകം കഥാപാത്രങ്ങളിലൂടെ,അതിൽ വിവിധ ജാതി-മത-രാഷ്ട്രീയ വിഭാഗങ്ങളിൽ പെട്ടവരുണ്ട്,ഓർമ്മകളോളം സത്യസന്ധമായ ചരിത്രത്തെ രേഖപ്പെടുത്തുന്നത്. നോവൽ സീരീസ് പൂർത്തിയാകുന്നതോടെ മലയാളത്തിലെ ഒരു പ്രധാന Achievement ആയി പൊറ്റാൾ സീരീസ് മാറ്റും എന്നാണ് കരുതുന്നത്.92 ലെ ബാബറി മസ്ജിദ് തകർത്തതിൽ നിന്ന് ഇത്രമാത്രം വിഭാഗീയത ഇന്ത്യൻ ജനതയെ രണ്ട് തട്ടുകളായി തിരിക്കുകയും,കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ ഓരോ കാലത്തും മത-രാഷ്ട്രീയ മേലാളന്മാർ ശ്രമിച്ചു എന്നതിന്റേയും, മതതീവ്രവാദത്തിലേക്കും സ്വത്വവാദത്തിലേക്കും 2 ദശാബ്ദത്തിനു ശേഷം ഒരു കക്ഷി മൃഗീയ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തുന്നതിലേക്കും നയിച്ച സാഹചര്യത്തിലേക്കും നയിച്ച സാഹചര്യങ്ങളുടേയും അടയാളപ്പെടുത്തൽ എന്ന നിലയിൽ കൂടിയാണ് അത്. "ഓർമ്മകളിൽ നിന്ന് പിഴവുകളില്ലാത്ത ചരിത്രത്തിന്റെ സൃഷ്ടി ആരംഭിക്കുന്നു." ==സനൂപ് സുരേഷ് എം.വി==
ആദ്യ പുസ്തകത്തോളം മികച്ചതായില്ല പൊറ്റാളിന്റെ രണ്ടാം ഭാഗം എന്നാണ് തോന്നിയത്. യാദൃശ്ചികതകളുടേതും, ഒരു കൂട്ടം ഒറ്റതിരിഞ്ഞ സംഭവങ്ങളുടെയും juxtaposition പോലെ അനുഭവപ്പെട്ടു. അതേ സമയം ആദ്യഭാഗം കാലം, പരസ്പര ബന്ധം എന്നിവയുടെ ആഖ്യാനത്തിൽ മികച്ച് നിന്നിരുന്നു. രാഷ്ട്രീയം പറയാൻ വേണ്ടി ചില രംഗങ്ങൾ ഉണ്ടാക്കുന്നത് പോലെ പല സ്ഥലത്തും എനിക്കനുഭവപ്പെട്ടു, ആദ്യഭാഗത്തിൽ ഉണ്ടായിരുന്ന സ്വാഭാവികത പലയിടങ്ങളിലും നഷ്ടപെട്ടതുപോലെ. അടുത്ത ഭാഗം ഈ പ്രശ്നങ്ങൾ നികത്തും എന്ന് പ്രതീക്ഷിക്കാം.
പുസ്തകം കിൻഡിലിൽ കിട്ടാൻ കാത്തിരുന്നു. നന്നായി വായിച്ചു. ചരിത്രം പ്രവർത്തിക്കുന്നതും രേഖപ്പെടുത്തപ്പെടുന്നതും വ്യക്തികളിലാണ് . ആഖ്യാനവേഗം , നാട്ടു ഭാഷ , പരിചയമുള്ള നാട് എന്നിവയൊക്കെകൊണ്ട് വളരെ അടുപ്പം തോന്നി.
മലയാളത്തിലെ പുതിയ തലമുറ എഴുത്തുകാരിൽ പ്രോഗ്രസ്സിവായ എഴുത്തുകാരിൽ ഒരാളാണ് അഭിലാഷ് മേലേതിൽ എന്നാണ് പൊറ്റാൾ രണ്ടാം ഭാഗം വായിച്ചു കൊണ്ടിരിക്കുമ്പോൾ തോന്നിയത്. മയ്യഴി പോലെയോ മക്കൊണ്ടെ പോലെയോ, നിരവധി സാദ്ധ്യതകൾ - കഥാപാത്രങ്ങളിലും അവരുടെ കഥകളിലും ഉപകഥകളിലും, ഒരു പക്ഷേ, ഒരിക്കലും പറഞ്ഞു തീരാത്ത ഒരു തുടർക്കഥകൾ കൊണ്ടും വായനക്കാരെ വിസ്മയിപ്പിച്ചേക്കാവുന്ന ഒരു നോവലിന്റെ Prologue പോലെയാണ് ഒന്നാം ഭാഗം തോന്നിയത്. രണ്ടാം ഭാഗത്തിലെത്തുമ്പോൾ അത് ശരിയെന്ന് വയ്ക്കുന്ന രീതിയിൽ ഓരോ കഥാപാത്രങ്ങളും വളരുന്നുണ്ട്. തീർച്ചയായും ഈ വായന ഒരു താരതമ്യപ്പെടുത്തൽ കൂടാതെ വായിച്ചു തീർക്കാൻ പറ്റുന്നതായിരുന്നില്ല.
ഒന്ന് :എഴുത്തുകാരൻ കൈവരിച്ചിട്ടുള്ള നിയന്ത്രണം - ഭാഷയിലും പ്രയോഗങ്ങളിലും കഥാപാത്ര വിന്യാസത്തിലും, ഒന്നാം ഭാഗത്തിൽ തോന്നുന്ന അരിഷ്ടതകൾ, രണ്ടാം പുസ്തകത്തിൽ മറികടന്നിട്ടുണ്ടെന്നുള്ളതാണ്.
രണ്ട്: ഒന്നാം ഭാഗത്തിലെ പസിലുകൾ, പരിഹരിക്കാൻ വായനക്കാർ കുഴയുന്നുണ്ട്. പ്രത്യേകിച്ച് മൾട്ടിപ്പ്ൾ ഫസ്റ്റ് പേഴ്സൻ നരേഷൻ. രണ്ടാം ഭാഗത്തിൽ ഓരോരോ കഥാപാത്രങ്ങളെയും വായനക്കാരു പരിചയപ്പെടാനുള്ള അവസരം ഒരുക്കുന്ന രീതിയിലുള്ള ദൈർഘ്യമേറിയ മോണോലോഗുകൾ - വായനയെ ആയാസരഹിതമാക്കുന്നുണ്ട്.
മൂന്ന്: പ്രാദേശിക സംസാരരീതികൾ നോവലിലുടനീളമുണ്ടെങ്കിലും ഒരു വോയിസ് ഓവർ - അതത് കഥാപാത്രങ്ങൾ വായനക്കാരനു വേണ്ടി വിശദീകരിക്കുന്ന രീതിയിൽ തയ്യാറാക്കിയിട്ടുള്ളത് - നല്ലൊരു ശ്രമവും, തനത് സ്ലാങ്ങുകൾ ഉൾക്കൊണ്ടുള്ള വായനയെ Enhance ചെയ്യുകയും ചെയ്യുന്നുണ്ട്.
നാല്: പല കാലങ്ങൾ - ഒരാളുടെ തന്നെ നരേഷനിൽ, അടുത്തടുത്ത വരികളിലൂടെ വന്നു പോകുന്നുണ്ട്. ഭൂതകാലത്തെ കുറിച്ചോർക്കുമ്പോൾ, അവിടെ നിന്നും മറ്റൊരു ഭൂതകാലത്തിലേയ്ക്കും പൊടുന്നതെ വർത്തമാന കാലത്തിലേയ്ക്കും വരുന്നു. പ്രത്യേക ഒരു കാലഘട്ടത്തിൽ നിന്ന് കഥപറയുന്ന കഥാപാത്രം - ഭാവിയിൽ നടന്ന സംഭവങ്ങളെ ഓർത്തു പറയുകയും ചെയ്യുന്നുണ്ട്. സൂഷ്മമായ വായന കൊണ്ടു മാത്രം ആസ്വദിക്കാൻ പറ്റുന്ന ട്രാൻസിനുകളായാണ് തോന്നിയത്. അഞ്ച്: സ്ത്രീ കഥാപാത്രങ്ങളുടെ സംഭാഷണങ്ങൾ ആത്മഗതങ്ങൾ: പുരുഷ എഴുത്തുകാർ കൈകാര്യം ചെയ്യുന്ന സ്ത്രീകഥാപാത്രങ്ങൾ ഒരു തലത്തിൽ അമാനുഷിക പരിവേഷത്തോടെ - എന്നാൽ സ്വാഭാവികം എന്നതിനോട് കൃത്രിമത്വം ചേർക്കുന്നു എന്ന തോന്നൽ വായനക്കാരിൽ ഉണ്ടാകാതെ (ഫീൽ ഗുഡ് എന്ന മോഡിൽ - Portrait ചെയ്യപ്പെടുകയാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ദുഷ്ട കഥാപാത്രങ്ങളിലും ഈ augmentaton-ഉദാഹരണത്തിന് സീരിയൽ കഥാപാത്രങ്ങൾ - കാണാറുണ്ട്. എഴുത്തിലൂടെ ഇത്തരം Enhancement കൾ വരുത്തുന്നത് ഒരു നാടകീയതയ്ക്കോ വായിക്കുന്നവരുടെ മനസ്സിനെ പൊലിപ്പിച്ച് സംവദിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായോ ആകണം. ഫിക്ഷനുകൾ ജീവിതത്തിന്റെ തനിപ്പകർപ്പാക്കുന്നതിൽ ഒരു ത്രിൽ ഇല്ല എന്നും കരുതിയിട്ടാകാം. അഭിലാഷിന്റെ സ്ത്രീ കഥാപാത്രങ്ങൾ - മറ്റ് കഥാപാത്രങ്ങളുടേതു പോലെ തന്നെ കഥകൾ പറയുന്നു. അതി വൈകാരികതയും മറ്റും ആവശ്യപ്പെടുന്ന സന്ദർഭങ്ങൾ ഇല്ലെന്നുള്ളതു കൊണ്ടുമാകാം, അവരുടെ ആഖ്യാനം പാളിപ്പോകാതെ പകർത്താനായിട്ടുണ്ട് എന്ന് തന്നെ തോന്നി.
There is a fascination in the story-telling of how an incident as big as the Babri Masjid incident, in a small remote village - in a very friendly environment - progresses through small fissures of various castes and religions and spreads to other levels. Politics in Abhilash's novel is very gentle. Perhaps I feel like I have read somewhere that - Malayalam writers often say that politics sneaks in through their works very, very slowly.So as his Novel.But it's a fact that is narrated in a way that the readers feel the most intensely. Book 1 has been noted and criticized for its narrative style, which makes it very difficult to read. While maintaining the same tone in the second book, the narrative/language/structure has been polished - in a way that makes for a slightly more effortless read, proving that the author has put in the effort himself.
To those who have read Pottal 1, this second part is like a cakewalk. Although a bit longer with some more characters, it's more compassionate and humane in its treatment of human lives. This also requires commitment from the reader. Once the author finishes this series, I'd like to go back and read them all once again to see how the pieces of this jigsaw give way to the full picture.
I conceive, in a very humble way, the totality of my oeuvre in prose, and even some of my poetry, as a whole. A whole not only stylistic, but also narrative. The characters are continously dialoging among them and they are appearing and dissapearing.
Bolaño
The novel started off in a slow manner and with further progression each character and plot escalates to a level where it emotionally cling on to you. It is not a single character/ set of characters that you get attached to but the book itself , the narration.
Abhilash M Keep on writing comrade , you are good at it and this is your destiny .
കഥ narrate ചെയ്യാൻ stream of consciousness ആണ് യൂസ് ചെയ്തേക്കുന്നെ , കഥാപാത്രങ്ങളുടെ പല ദിശയിലേക്കു സഞ്ചരിച്ചു പോകുന്ന ചിന്തകൾ വരച്ചിടാൻ ഈ നരറേഷൻ ഏറെ സഹായിച്ചിട്ടുണ്ട് . ജെയിംസ് ജോയ്‌സ് , വുൾഫ് , പെസോസ , പാമുക് , ഹെർത്ത മുള്ളർ . ബൊലാനോ ഒക്കെ പയറ്റി തെളിഞ്ഞ ഒരു narrative structure ഇൽ മലയാളത്തിൽ ഒരു വർക്ക് വായിക്കുന്നത് ഏറെ സന്തോഷമുണ്ട് . ആദ്യ നോവലിൽ ഈ നരറേഷൻ കുറച്ചു ഇടത്തൊക്കെ അലസം ആയി തോന്നിയിരുന്നു , although it'd some brillaint moments . രണ്ടാം ഭാഗത്തേക്കു എത്തുമ്പോൾ അഭിലാഷ് എന്ന എഴുത്തുകാരൻ ഒരുപാട് ഇമ്പ്രൂവ്ഡ് ആയിട്ടുണ്ട് . നോവൽ ഉടനീളം ഒരു melancholy മൂഡ് നിലനിർത്തിയിട്ടുണ്ട്
The core of his brilliance is simplicity. The stories exist for the sake of themselves, and not only does the author renounce trying to spice them up, but he also doesn’t even try to make the plots interesting by adding twists or turns or tension. He perfected observation of things that revolve around him, and he perfected such a simple style that it can hardly be called a style at all. Only a person to whom writing comes as natural as breathing can write like that. In this perfect style he wrote about what he lived, saw, heard, and read. Another point is that he cares about his characters. He is not arrogant towards people, he does not place them beneath him and try to explain their actions like some superior being (a common occurence with writers). He observes people with respect regardless of how little they and their problems might be in the eyes of someone else.
ചരിത്രത്തിന്റെ ഒരു പ്രത്യേകത അത് ഒച്ചിഴയുന്ന വേഗത്തിലാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുക എന്നതാണ്. സ്വാഭാവികമായ മാറ്റങ്ങൾ എന്ന് കരുതി നമുക്ക് ചുറ്റുമുണ്ടാകുന്ന മാറ്റങ്ങളെ നമ്മൾ അലംഭാവത്തിൽ മാറ്റിനിർത്തും. വളരെ വര്ഷങ്ങള്ക്കോ ചിലപ്പോൾ ദശാബ്ദങ്ങൾക്കോ ശേഷമാവും നാം അത് തിരിച്ചറിയുക. പൊറ്റാളിലെ ഇടവഴികൾ രണ്ടാം പുസ്തകത്തിലേക്ക് എത്തുമ്പോൾ നമ്മൾ വായിക്കുന്നത് ചരിത്രം ഇഴഞ്ഞു നീങ്ങുന്ന സ്വാഭാവികമായ മാറ്റങ്ങൾപോലെ പോറ്റാളിലും പരിസരപ്രദേശങ്ങളിലും ഉണ്ടാവുന്ന മാറ്റങ്ങളാണ് !! പലരു കൂടി ഒരു കഥ അല്ലെങ്കിൽ കഥാപരിസരം പൂരിപ്പിച്ചു പോവുന്ന രചനാശൈലിയാണ് ഉടനീളം പിന്തുടരുന്നത്. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകർന്നു പടർന്നു പോകുന്ന ഒഴുക്ക്. കഴിഞ്ഞ പുസ്തകത്തിന്റെ ഒരു പ്രത്യേകത ആയി തോന്നിയത് ഇടയ്ക്ക് കയറി വരുന്ന പ്രാദേശിക മിത്തുകളുടെ പശ്ചാത്തലം ആയിരുന്നു. പുസ്തകം രണ്ടിൽ അതില്ലാതിരുന്നത് വായനക്കാരൻ എന്ന നിലയിൽ നിരാശപ്പെടുത്തി. മൂന്നും നാലും പുസ്തകങ്ങൾ എഴുതിക്കഴിയുന്പോൾ, പല കഥാപാത്രങ്ങളിലായി ചിതറിക്കിടക്കുന്ന ലേയറുകളെയെല്ലാം അടുക്കും ചിട്ടയുമായി എടുത്ത് വെച്ച് ഒരു തിരക്കഥാ രൂപത്തിലേക്ക് മാറ്റിയാൽ ആമസോൺ സിരീസിനുള്ള വകുപ്പ് ഉണ്ട് എന്ന കാര്യം വീണ്ടും ആവർത്തിക്കുന്നു.
Very good second part. It is a slightly longer second part, where a few new characters are introduced and built up on. Time has also progressed. Looking forward to the third part.
Compared to the first book in the series, this one read like a real novel with a more novel-like pace. It improves the characters in the part 1 with more insights workings of their minds. Riyas arc is so well constructed. Sex scenes were too explicit for my tastes, but i like how open and strong those women are. I think the writer has paid a lot of homages in this one to writers he likes (this was pointed out by my dad - I thank him for both the books).