പുസ്തകം: പാമ്പുകൾക്കും ആകാശമുണ്ട് രചന: ജോയ്സി പ്രസാധനം: ഹരിതം ബുക്സ് പേജ് :50,വില :45
ജീവിതത്തിന്റെ പുറമ്പോക്കിൽ വസിക്കുന്ന കുറച്ചു കൊട്ടേഷൻ ഗുണ്ടകൾ, അവരുടെ ഇടയിലേക്ക് ആകസ്മികമായി റെയിൽവേ പാളത്തിൽ ആത്മഹത്യ ചെയ്യാൻ വന്ന പെൺകുട്ടി ചെന്ന് പെടുന്നു. ആ പെൺകുട്ടിയെ പീഡിപ്പിക്കാനുള്ള ശ്രമം പരാജയപ്പെടുന്നു, തുടർന്ന് അവളുടെ കദനകഥ കേട്ട് അവളെ സഹായിക്കുന്നു. അങ്ങനെ പുറമ്പോക്കിൽ ജീവിക്കുന്ന അവരുടെ ജീവിതത്തിലേക്ക് അല്പം വെളിച്ചം കടന്നു വരുന്നു. 🌅