ഇന്ത്യയുടെ ഭൂപടം പോലെയാണ് കളമ്പൂരിന്റെ കിടപ്പ്. മൂന്ന് വശവും ചുറ്റി മൂവാറ്റുപുഴയാറ്. വടക്ക് ഇട്ടിയാർ മല, പോങ്ങും മല, കോട്ടപ്പുറം.വടക്ക് പടിഞ്ഞാറ് തൊട്ടൂര് പഴയ ചൗക്കയായിരുന്നു. തിരുവിതാംകൂറും കൊച്ചിയും തമ്മിലുള്ള അതിർത്തി.അവിടെ അതിർത്തിക്കല്ലുകളുണ്ടായിരുന്നു.തിരുവിതാംകൂറെന്നും കൊച്ചിയെന്നും ഇരുവശങ്ങളിലും കോറിയിട്ട കൊതിക്കല്ലുകൾ. അവിടെ നിന്നും വടക്കോട്ട് ഇല്ലിക്കോട്ടപുറമ്പോക്ക്. കോട്ടപ്പുറം. അങ്ങ് പേപ്പതി ചൗക്ക വരെ.ഒറ്റപ്പെട്ടുപോയ ഒരു തുരുത്തില്‍ വസിക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ ജീവിതകഥ നര്‍മത്തില്‍ ചാലിച്ച് അവതരിപ്പിക്കുന്നു കളമ്പൂര്‍ റിപ്പബ്ലിക്.