പുസ്തകം: ഒറ്റമരപ്പെയ്ത്ത്
രചന: ദീപാനിശാന്ത്
പ്രസാധനം: ഡി സി ബുക്സ്
പേജ് :135,വില :130
ദീപാനിശാന്ത് തന്റെ അനുഭവകുറിപ്പുകൾ സ്വന്തം കാഴ്ചപ്പാടിലൂടെ വർണിച്ചിരിക്കുന്നത് ആണ് ഈ പുസ്തകം.ഷക്കീല എന്ന സ്ത്രീയുടെ അനുഭവങ്ങളും.... മലയാളികളുടെ കപട സദാചാരവും, ക്യാൻസർ മൂലമുള്ള മാഷിന്റെ മകന്റെ മരണവും, ബസ്സിൽ കണ്ടുമുട്ടിയ മാസിക ദൗർബല്യം ഉള്ള മധ്യവയസ്കനും അയാളുടെ നിർവികാരയായ അമ്മയും..., പ്രണയിക്കുന്ന പെൺകുട്ടിക്ക് സമൂഹത്തിലുണ്ടാക്കുന്ന വിലക്കുകൾ കെവിന്റെ മരണത്തോട കൂട്ടിയോജിപ്പിച്ച് പറയുന്നു, പത്താം ക്ലാസ് പാസ്സാകാത്ത വല്യച്ഛന് പുസ്തകങ്ങളെ കുറിച്ചുള്ള അറിവും ആരാധനയും, സഹപാഠിയായ സുഹൃത്തിൽ നിന്നുള്ള കളിയാക്കലും, കൊച്ചു കുട്ടികൾ കുടുംബത്തിൽ നിന്നു പോലും ലൈംഗിക അതിക്രമം നേരിടുന്നതിനെക്കുറിച്ചും, ഡിഗ്രിക്ക് മലയാളം എടുത്തതിന് വീട്ടിൽ നിന്നുള്ള വിരോധവും...പഠിപ്പിച്ച മാഷിന്റെ പ്രചോദനം വഴി നെറ്റ് എക്സാം എഴുതിയതും.... വിജയിച്ചതും, തന്റെ ആദ്യ പ്രസവത്തെ കുറിച്ചും, സ്വന്തം അച്ഛനാൽ ചെറുപ്പംമുതൽ പീഡിപ്പിക്കപ്പെട്ട രഹനാസ്... സ്വപ്രയത്നത്താൽ അഭിഭാഷകയായതും, അച്ഛമ്മയ്ക്ക് തിരിച്ചു കൊടുക്കാൻ പറ്റാത്ത സ്നേഹവും, ഷാർജയിൽ ഭർത്താവിന്റെ അടുത്ത് കൂടെ താമസിക്കാൻ ചെന്ന ദീപ.. അവിടുത്തെ ജീവിതം ഉപേക്ഷിച്ച് കേരളവർമ്മയിൽ കേറി പറ്റുന്നതും... പുസ്തകങ്ങളോടുള്ള അതിയായ സ്നേഹവും ആരാധനയും..
അങ്ങനെ നിരവധി നിമിഷങ്ങളിലൂടെ പുസ്തകം കടന്നുപോകുന്നു.
"ഒരു കുഞ്ഞിന് ചിരിച്ചുകൊണ്ട് പിറന്നു വീഴാൻ തക്കവിധം ഈ ഭൂമി ഇനിയും പരിവപ്പെട്ടിട്ടില്ല "
"പലരും കെട്ടികിടക്കുന്ന കുളങ്ങൾ പോലെയാണ് മാഷേ...
മാഷിനെ പോലെയുള്ളവർ ഒഴുകുന്ന പുഴകളയായിരുന്നു എന്ന് കൂടുതൽ ശക്തിയായി തിരിച്ചറിയുന്നു "
"ദുരിത പർവ്വതങ്ങളുടെ സഞ്ചരിച്ചു സ്വന്തം ഭൂമികകൾ കണ്ടെത്തിയ നിരവധി സ്ത്രീകൾ ഇനിയുമുണ്ടാകും.
പ്രിവില്ലേജുകളിലുടെ കടന്നുവന്നവർ അല്ലാ അവർ.
അവരാണ് യഥാർത്ഥ വിജയികൾ...
അവർ ഒരിക്കലും തോൽക്കില്ല.
ഹൃദയത്തിൽ അഗ്നിയുടെ അരണിയും കൊണ്ട് നടക്കുന്നവർ എവിടെ തോൽക്കാൻ ആണ്...."🔥🔥
ആദ്യമായാണ് ദീപാനിഷാന്ത്ന്റെ പുസ്തകം വായിക്കുന്നത്. വളരെ മനോഹരമായാണ് അവർ ഓരോ അനുഭവങ്ങളും എഴുതി ചേർത്തിരിക്കുന്നത്.🌈☔️🌠