സാഹിതീയചിന്തയിലെ അംഗീകൃതമായ പല മര്യാദകളെയും കുടഞ്ഞുകളഞ്ഞുകൊണ്ട് ഈ ലോകത്തെ തിരുത്തിപ്പണിയാന്‍ വായനക്കാര്‍ക്കു പ്രേരണയാകുന്ന 16 കഥകളുടെ സമാഹാരം. നമ്മുടെ വിചാരമാതൃകകളിലും വിലയിരുത്തലുകളിലും ഒരു അട്ടിമറി ആവശ്യപ്പെട്ടുകൊണ്ട് ജൈവരാഷ്ട്രീയാധികാരത്തെ സാദ്ധ്യമാക്കുന്ന ജനസഞ്ചയത്തിന്റെ പ്രതിനിധികളും അവര്‍ക്കെതിരേ തിരിയുന്ന ജൈവാധികാരത്തിന്റെ പ്രതിനിധികളും നേര്‍ക്കുനേര്‍ വരുന്നു ഈ സമാഹാരത്തിലെ കഥകളില്‍. ഭാവിരാഷ്ട്രീയത്തിന്റെ ചൂണ്ടുപലകകള്‍ തെളിഞ്ഞുകാണാവുന്ന, എന്നാല്‍ സന്ധി ചെയ്യാത്ത, കലാത്മകത പ്രകടിപ്പിക്കുന്ന ഉന്നതമൂല്യമുള്ള കഥകളുടെ സഞ്ചയമാണ് ജി.ആര്‍. ഇന്ദുഗോപന്റെ 'കൊല്ലപ്പാട്ടി ദയ'. ഇതു മലയാള ചെറുകഥയുടെ ആകാരഹ്രസ്വമെങ്കിലും അര്‍ത്ഥദ
G.R.Indugopan, is a noted young writer in Malayalam literature who has written nine books, mostly novels. Regarded as a novelist with scientific bend, his Ice -196 C is the first technology novel in malalayam, based on nanotechnology and published by DC books. Muthalayani 100% Muthala deals with the issues of globalization. His other famous novel Manaljeevikal, focuses on the sad plight of people staying in the mineral sand mining areas of Kollam Chavara area. Iruttu Pathradhipar is a collection of short stories. He has bagged several noted awards like Abudabi Shakthi, Kumkumam, Ashan prize etc. He is also the script writer of the Sreenivasan starred film, Chithariyavar, directed by Lalji. Recently he has scripted and directed the movie called Ottakkayyan where the director paints the screen with dark side of human nature to hint at the rotting core of this society. He works as the senior sub editor of the Malayala Manorama daily. He lives in Trivandrum, Kerala, with his family.
16 ചെറുകഥകളുടെ സമാഹാരമാണ് "കൊല്ലപ്പാട്ടി ദയ". ഇൗ ലോകത്തെ തിരുത്തിപ്പണിയാൻ പ്രേരിപ്പിക്കുന്ന കഥകളെന്ന് കഥാകൃത്തുതന്നെ ആമുഖം നൽകിയ ഒരു പുസ്തകം. ആ പരിചയപ്പെടുത്തലിനോട് നീതി പുലർത്തുന്നവയായിരുന്നു ഇതിൽ ഇതിലുൾപ്പെടുത്തിയിരുന്ന എല്ലാ ചെറുകഥകളും. ആദ്യമായാണ് ജി ആർ ഇന്ദുഗോപന്റെ ഒരു പുസ്തകം വായിക്കുന്നത്. ഒഴുക്കുള്ള എഴുത്താണ് ഇദ്ദേഹത്തിന്റെ രചനകളുടെ പ്രത്യേകത. കാരൂരിന്റെ എഴുത്തിനോട് സാമ്യംതോന്നിക്കുന്ന അവതരണശൈലി. വായനക്കാരനെ മുഷിപ്പിക്കാത്ത എഴുത്ത്. അതുകൊണ്ടുതന്നെ ഒറ്റയിരിപ്പിന് എന്നവണ്ണമാണ് "കൊല്ലപ്പാട്ടി ദയ" വായിച്ചുതീർത്തത്. വളരെ ലളിതമായ കഥപറച്ചിൽകൊണ്ടു തന്നെ അനായാസമായ വായനാനുഭവമാണ് ആസ്വാദകന് ഇത് തരുന്നതും.
വളരെ ചെറിയ ഒരു പുസ്തകമാണെങ്കിലും ഇത് സമൂഹത്തിന് മുന്നിൽ തുറന്നു കാട്ടുന്ന ആശയത്തിന്റെ ആഴങ്ങൾ കാമ്പുള്ളവയാണ്. ചട്ടമ്പി സദ്യ, ലോഡ്ജിൽ പോലീസ്, എലിവാണം, വില്ലൻ, കൊല്ലപ്പാട്ടി ദയ തുടങ്ങിയ ചെറുകഥകളിലൂടെ ജി ആർ ഇന്ദുഗോപൻ സമൂഹ മനസാക്ഷിയുടെ പ്രതിധ്വനിയാവുന്നു.
ഇന്ദുഗോപൻ്റെ രചനകളിൽ ഭൂരിഭാഗവും കഥകളും ചെറുകഥകളുമാണ്. നോവലുകൾ കുറവാണ്. കുറച്ച് കഥകളുടെ സമാഹാരമായിട്ടുള്ള പുസ്തകങ്ങൾ വായിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് പതിനാറ് കഥകളടങ്ങിയ ഒരു സമാഹാരം വായിക്കുന്നത്. ചട്ടമ്പിസദ്യ, പാലത്തിലാശാൻ, മുച്ചിറിയനും കൈയെഴുത്തും, കോടിയേരിയെ കാണാൻ പോയ ഒരാൾ, ഉറങ്ങാതിരിക്കുക! കള്ളനെ പിടിക്കാം, ലോഡ്ജിൽ പോലീസ്, ഫർണസ്, ഓവർബ്രിഡ്ജിലെ ബവ്റജിസ് ക്യൂ, എലിവാണം, ഇലക്ട്രിക് ഞരമ്പുള്ള രാമകൃഷ്ണ, ഭരണിയിൽ ഒരു ഭ്രൂണം, ബാഗ്ലൂരിലേക്ക് വിചിത്ര ഒറ്റയ്ക്ക്, ഒരു പെണ്ണും ചെറുക്കനും പിന്നെ.. ആരാണ് ആ മുറിയിൽ?, വില്ലൻ, ഓങ്കോളജിയിൽ ഒരു ജാസ്മിൻ, കൊല്ലപ്പാട്ടി ദയ എന്നിവയാണ് ഈ പുസ്തകത്തിലെ പതിനാറ് കഥകൾ.
പുസ്തകത്തിലെ പതിനാറ് കഥകളും സമൂഹത്തിൽ നിലനിൽക്കുന്ന ആനുകാലിക സംഭവങ്ങളെ ചൂണ്ടിക്കാണിക്കുന്നവയാണ്. ഒന്നിനൊന്ന് വ്യത്യസ്തമായ കഥകളായിരിക്കെത്തന്നെ കൈകാര്യം ചെയ്യുന്ന വിഷയങ്ങളിലെല്ലാം ഒരു സാമ്യത അനുഭവപ്പെട്ടു. എല്ലാ കഥകളും എഴുത്തുകാരൻ്റേതായ തനതുശൈലിയിൽ ഇന്ദുഗോപൻ ടച്ചോടു കൂടിയവയായതിനാൽ വായന രസകരമായിരുന്നു. ഓരോ എഴുത്തുകാർക്കുമുള്ള അവരവരുടേതായ ഒരു ടച്ച് ഉണ്ട്. ഒരുപക്ഷേ, അതായിരിക്കാം ഇന്ദുഗോപൻ എന്ന എഴുത്തുകാരൻ ഞാനടക്കമുള്ള വായനക്കാരുടെ ഇഷ്ട എഴുത്തുകാരനായി മനസ്സിൽ സ്ഥാനം പിടിച്ചതിനും അദ്ദേഹത്തിൻ്റെ കൃതികൾ വീണ്ടും വീണ്ടും തേടിപ്പിടിച്ച് വായിക്കുന്നതിനും ഉള്ള കാരണം.
കാണാതായ മനുഷ്യരെ അവരുടെ മനസ്സിലേക്ക് ചൂണ്ടയെറിഞ്ഞു വെളിച്ചത്തേക്കു വലിച്ചിടുന്ന ഇലക്ട്ട്രിക് ഞരമ്പുള്ള രാം, അതിർത്തികളില്ലാത്ത ദാരിദ്ര്യത്തിന്റേയും വിശപ്പിന്റേയും രാഷ്ട്ട്രീയം ലളിതവും കൃത്യവുമായി സംവദിക്കുന്ന മുനിയാണ്ടി, സാമൂഹ്യ വ്യവസ്ഥകളോട് നിരന്തരം കലഹിക്കുന്ന രഖു.., ഇന്ദുഗോപന്റെ രചനകൾ അസൂയപ്പെടുത്തും വിധം ലളിതമായിരിക്കെത്തന്നെ അമ്പരപ്പിക്കുന്ന ആഴങ്ങളും നമുക്കായ് കാത്തുവെക്കുന്നു.
ലളിതമായ ഭാഷയിൽ എഴുതിയ വ്യത്യസ്തങ്ങളായ 16 ചെറുകഥകളാണ് കൊല്ലപ്പാട്ടി ദയ എന്ന കഥാ സമാഹാരം. ശ്രീ ഇന്ദുഗോപന്റെ എഴുത്തിന്റെ ലാളിത്യവും വായനക്കാരിൽ അത് വരച്ചിടുന്ന ദൃശ്യസങ്കല്‌പവും തന്നെയാണ് അദ്ദേഹത്തെ ഇന്ന് ഏറ്റവും ആരാധകർ ഉള്ള ഒരു എഴുത്തുകാരനാക്കി മാറ്റിയത്.അദ്ദേഹത്തിന്റെ കൂടുതൽ കഥകളും തിരുവനന്തപുരം കൊല്ലം പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് എഴുതപ്പെട്ടിട്ടുള്ളത്.ഈ പ്രദേശങ്ങളുമായുള്ള വ്യക്തിപരമായ അടുപ്പം കഥകൾ കൂടുതൽ ആസ്വദിക്കാനുള്ള കാരണം കൂടിയായി.തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം.വായിച്ചു കഴിയുമ്പോൾ ചില കഥകളും അതിലെ കഥാപാത്രങ്ങളും നമ്മളെ വല്ലാതെ അസ്വസ്ഥമാക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു.വളരെ മനോഹരമായ വായനാനുഭവം.
വിവിധ വിഷയങ്ങൾക്ക് ഊന്നൽ നൽകിയുള്ള 16 കഥകളുടെ സമാഹാരമാണ് 'കൊല്ലപ്പാട്ടി ദയ'. വ്യത്യസ്ത വിഷയങ്ങളോടൊപ്പം സമകാലിക സംഭവങ്ങളും ചേർത്തുള്ള കഥകളാണ് മിക്കതും. ഇന്ദുഗോപന്റെ എഴുത്തിന്റെ പലതലങ്ങൾ ഈ കഥകളിലൂടെ മനസ്സിലാക്കാൻ കഴിയുന്നുണ്ട്. കേട്ടറിഞ്ഞതോ അനുഭവിച്ചറിഞ്ഞതോ ആയ കഥകളും ഇന്ദുഗോപൻ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കടിച്ചാൽ പൊട്ടാത്ത സാഹിത്യത്തിന്റെ മേമ്പൊടിയില്ലാതെ ലളിതമായ കഥപറച്ചിലിലൂടെ വ്യക്തമായ ആശയങ്ങളും രാഷ്ട്രീയവും പൊതുബോധവും അദ്ദേഹം പങ്കുവെക്കുന്നുണ്ട്. ഏതു വായനക്കാരനെയും ഇഷ്ട്ടപ്പെടുത്തുന്ന രീതിയാണ് ഇന്ദുഗോപന്റേത് എന്നുള്ള കാര്യം പറയാതിരിക്കാൻ വയ്യ.
സാധാരണക്കാരായ, ഏറ്റവും അടിസ്ഥാന സ്വഭാവം പുലർത്തുന്ന മനുഷ്യന്റെ ഉദ്യോഗജനകമായ ജീവിതം ഒട്ടും കലർപ്പില്ലാതെ അവതരിപ്പിക്കുന്നതാണ് ഇന്ദുഗോപന്റെ എഴുത്തിലെ രീതിശാസ്ത്രമായി തോന്നിയിട്ടുള്ളത്. തീർത്തും വിത്യസ്തമായ കഥാപരിസരങ്ങൾ മനോഹരമായി അവതരിപ്പിച്ച, വിശദമായ വായനയ്ക്ക് അർഹമായ 16 കഥകളാണ് ഈ പുസ്തകത്തിലുള്ളത്.
ചട്ടമ്പിസ്സദ്യയെന്ന കഥയിൽ കൈകൂലിക്കാരനായ ഉദ്യോഗസ്ഥനെ പാലുകാച്ചിന് വീട്ടിൽ വിളിച്ചിരുത്തി ഭക്ഷണം കൊടുത്തു ചട്ടമ്പിസ്വാമികളുടെ പുസ്തകം വായിച്ചുകേൾപ്പിക്കുന്ന രഘു. പട്ടിയായി ജനിച്ച പഴയ തിരുവതാംൻകൂറിലെ കൈകൂലിക്കാരായ ഉദ്യോഗസ്ഥവൃന്ദത്തെ കൊണ്ട് സ്വാമി ഇല എടുപ്പിച്ചതുപോലെ ഇവിടെ പുരോഗമനചിന്തകനായ രഘു കൈകൂലിവാങ്ങിയ ഉദ്യോഗസ്ഥനെകൊണ്ട് ഇല എടുപ്പിക്കുന്നു. പ്രതികരണത്തിന്റെ രക്തം തിളപ്പിച്ച തമാശയായി കഥ മാറുന്നു.
പാവപ്പെട്ടവന്റെ പോക്കറ്റ് വലിച്ചുകീറി ഫ്ലാറ്റിൽ ജീവിക്കുന്ന പാലത്തിലാശാൻ.
മുച്ചിറിയനും കൈയ്യെഴുത്തും
ക്യാമ്പസ് രാഷ്ട്രീയത്തിനിരയായ രണ്ടുപേർ ട്രെയിൻ യാത്രയ്ക്കിടയിൽ കണ്ടുമുട്ടുന്നതും ഒരാൾ കേസൊഴിവാക്കാനായി കോടിയേരിയെ കാണാൻ പോകുന്നതുമാണ് 'കോടിയേരിയെ കാണാൻ പോകുന്ന ഒരാൾ'. 'ഉറങ്ങാതിരിക്കുക കള്ളനെ പിടിക്കാം' മനുഷ്യവൈകൃതങ്ങൾക്ക് ഇരയാകുന്ന കള്ളന്റെ കഥ പറയുന്നു. ലോഡ്ജിൽ പോലീസ്, ഫർണസ്, ഓവർ ബ്രിഡ്ജിലെ ബവ്‌റജിസ് ക്യൂ കേരളകൗമുദിയിൽ വായിച്ച രസകരമായ കഥകൾ.
എയർപോർട്ടിൽ കിളിയെ പായിക്കുന്നവൻ വിടുന്ന എലിവാണം ചർച്ചചെയുന്നത് വിശപ്പിനില്ലാത്ത രാഷ്ട്രീയവും വിശപ്പിനില്ലാത്ത ആതിർ വരമ്പുകളുമാണ്. ഏറെ വ്യത്യസ്തമായ ചിന്തിപ്പിക്കുന്ന കഥ. ഇലക്ട്രിക് ഞരമ്പുള്ള രാമകൃഷ്ണ, ഭരണിയിൽ ഒരു ഭ്രൂണം, ബാംഗ്ലൂരിലേക്ക് വിചിത്ര ഒറ്റയ്ക്ക് ഒരു പെണ്ണും ചെറുക്കനും പിന്നെ ആരാണ് മുറിയിൽ വില്ലൻ ഓങ്കോളജിയിൽ ഒരു ജാസ്മിൻ, കൊല്ലപ്പാട്ടി ദയ ഓരോ കഥയും വിശദമായ വായന അവശ്യപെടുന്ന മനോഹര കഥകൾ.
16 കഥകളുടെ സമാഹാരം. കലാത്മകത പ്രകടിപ്പിക്കുന്ന ഉന്നതമൂല്യമുള്ള കഥകളുടെ ഈ പുസ്തകം. ഓരോ കഥകളും ഒന്നിനൊന്ന് മികച്ചതാണ്. സമൂഹത്തിലെ ആനുകാലിക സംഭവങ്ങളെ ചൂണ്ടികാണിക്കുന്നു.