Jump to ratings and reviews
Rate this book

രാമച്ചി | Ramachi

Rate this book

152 pages, Paperback

First published August 1, 2017

9 people are currently reading
157 people want to read

About the author

Vinoy Thomas

31 books43 followers

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
20 (25%)
4 stars
41 (51%)
3 stars
14 (17%)
2 stars
2 (2%)
1 star
2 (2%)
Displaying 1 - 15 of 15 reviews
Profile Image for Dileep Viswanathan.
34 reviews12 followers
August 21, 2017
വിനോയ് തോമസിനോടൊപ്പം ചെലവിട്ട ഒരു വൈകുന്നേരം എനിക്ക് മനസ്സിലായ ഒരു കാര്യം അദ്ദേഹം അസാധരണമാം വിധം സത്യസന്ധൻ ആണെന്നതാണു. രാമച്ചി എന്ന കഥ വായിച്ചു കഴിഞ്ഞപ്പോൾ എന്റെ നിരീക്ഷണം തെറ്റിയില്ല എന്നു മനസിലായി. തന്റെ നിലപാടുകളിലെ സത്യസന്ധത തന്റെ കഥകളിലും കലർപ്പില്ലാതെ ഉൾപ്പെടുത്താൻ അദ്ദേഹത്തിനു കഴിഞ്ഞത് ഒരു പരിധി വരെ സ്വന്തം ജീവിതസാഹചര്യങ്ങളിൽ നിന്നുള്ള കഥ പറച്ചിൽ കൊണ്ടാണെന്നാണു തോന്നിയിട്ടുള്ളത്. താനുൾപ്പെടുന്ന ഭൂമികയിൽ നിന്നും കഥകൾ നെയ്യുമ്പോൾ വിനോയ് ഭാഷയിലും, പ്രയോഗങ്ങളിലും, വഴക്കങ്ങളിലും പ്രാദേശിക ഭൂമിശാസ്ത്ര നിർമ്മിതിയിലും അസാധാരണമാംവിധം സ്വാന്തത്ര്യം അനുഭവിക്കുന്നു, അതു വയനക്കാരനെ അനുഭവിപ്പിക്കുന്നു, ഒരു ആതിഥേയനെപ്പോലെ നമ്മളെ നാടുകാണിക്കുന്നു.

മലയാള ചെറുകഥാസാഹിത്യത്തിന്റെ പുത്തനുണർവിന്റെ അനേകമുഖങ്ങളിലൊന്നാണു വിനോയ് തോമസ്. അസാധാരണമായ കഥകളുടെ ഈ സമാഹാരത്തിനു എന്റെ നൂറു മാർക്ക്.
Profile Image for Sanuj Najoom.
195 reviews30 followers
March 8, 2019
രാമച്ചി, മൂർഖൻപറമ്പ്, ഇടവേലിക്കാർ,
വിശുദ്ധ മഗ്ദലനമറിയത്തിന്റെ പള്ളി, ഉടമസ്ഥൻ,  മികാനിയ മൈക്രാന്ത, അരി തുടങ്ങിയ അസാധാരണമായ ഏഴ് കഥകളാൽ നിറഞ്ഞ ഒരു കഥാസമാഹാരമാണ് 'രാമച്ചി'. പ്രണയത്തിന്റെയും കുടിയേറ്റത്തിന്റെയും, ഒറ്റപെടലിന്റെയും, അധികാരത്തിന്റെയും, കൃഷിയുടെയും,പ്രകൃതിയുടെയും, പരിസ്ഥിതിയുടെയും കഥകളാണ് കൃതിയിൽ വിവരിക്കുന്നത്. കഥകളിലുടനീളം വിനോയ് തോമസ് ഉപയോഗിച്ചിരിക്കുന്ന ഭാഷ വളരെ ശ്രദ്ധ ആകർഷിക്കുന്ന ഒന്നാണ്. എല്ലാ കഥകളും വളരെ മികവ് പുലർത്തിയിരിക്കുന്നു... . . . .
Profile Image for CK.
26 reviews4 followers
January 11, 2023
All except the last story “Aari” was lost on me !!
I just didn’t get it! They wound and wound about, weaving something, but didn’t leave a big impact.
Profile Image for Rasmi Binoy.
6 reviews7 followers
November 15, 2017
My review in The Hindu
http://www.thehindu.com/books/vinoy-t...

“We didn’t have land?” Manja Muthi, a fierce, dominant Paniya grandmother, is shocked to learn that she has been given land in the Aaralam farm in Kannur. All the forests were her home. All the paths she walked were her land. And she dies on the eve of their journey to the allotted land, refusing to comply with the ownership laws of an ‘evolved’ state.

Ramachi, a collection of short stories by Vinoy Thomas, abounds with such revelations; epiphanies of the ordinary. The writer deftly paints pictures of rustic life, some so vivid that they unfurl like a spiritual map of the landscape and its people.

Vivid descriptions

Ramachi stands out for its minute descriptions of the wild, its delicate treatment of emotions, and the larger socio-political reality of our times. Juxtaposing man-wildlife conflicts with an intimate tale of retracing our roots with nature, Ramachi succeeds in underlining the organic resilience of the female, without depicting it as an aberration or heroism. Manja Muthi and Mallika are part of a legacy that looks beyond instant gratification. ‘Ari’ is also placed in Aaralam. It asks the compelling question of tribal alienation in a more direct manner, making an incisive point on what we call modern, democratic ideals.

‘Moorkhan Parambu’ is a take on development as we know it today. The story seemingly presents a classic case of conflict between tradition and modernity, but is turned upside down when the protagonist commits suicide. Vighnesh Kallanandi is devastated that the proposed airport wouldn’t acquire his land despite repeated requests. While waxing eloquent about the historical significance of the Jurassic-era ‘Eenthu’ trees on this plot on his Facebook page, he was also banking on the hefty price their very presence would bring in. Coupling the storyline with the political rivalries in Kannur, the writer quickly makes us recall the Marxian observation of material life conditioning the general process of social, political, and intellectual life.

‘Visuddha Magadalana Mariyathinte Palli’ deserves a special mention in the context of our State that mistakes masculinity as an absolute virtue. Samson, the butcher, is all praise for the compassionate Sister Jyotsna as the story begins but feels no qualms in turning into the moral police after he is served a ‘magic dish’ of masculinity in the end. As onlookers, we can see the ingredients of his transformation: an inflated ego and fear of authority. The concluding paragraph feels too romanticised, an avoidable deviation from the general tone of the story.

Changing sensibilities

‘Mikania Micrantha’ is yet another description of a social reality. Despite the riches brought about by farming, Joshichan is initially discarded by the marriage market and is forced to do menial jobs abroad after marriage, just to escape public humiliation. His loving father is heartbroken by this alienation as marked by the recurring references to Mikania Micrantha, an invasive creeper, colonising their once fertile lands. The story mentions in passing why girls do not want to marry Joshichan, as marrying him would entail a life of hard work at home and outside, being caregivers to elderly parents, and a generally cooped up existence in a remote village. Thus, the story also presents a gender case and changing sensibilities that indeed upsets the status quo, though choosing to explore just one side of the question.

‘Udamasthan’ is a bizarre story of unabashed human cruelty, with Amichan, a dog that follows Buddhist ideals, as the central character. ‘Idavelikkaar’ explores how dexterously crafted identities are toppled easily. The card game of rummy is used here as a novel metaphor while looking at the sets and sequences being formed by human beings for mere survival.

Stories of Vinoy Thomas draw their sustenance from the earth and energy from the sunlight. They evoke a nostalgia while realising that all bygones are not beautiful.
Profile Image for Lijozzz Bookzz.
84 reviews2 followers
May 4, 2025
ജീവിതത്തിന്റെ ഗന്ധമുള്ള കഥകൾ മലയാളത്തിനു സമ്മാനിച്ച പ്രതിഭാശാലിയായ എഴുത്തുകാരിൽ ഒരാളാണ് വിനോയ് തോമസ്. അദ്ദേഹത്തിന്റെ എഴുത്തുകളെല്ലാം അതിന്റെ സാക്ഷ്യമാണ്. കേരളസാഹിത്യ അക്കാദമി അവാർഡ് നേടിയ വിനോയ് തോമസിന്റെ കഥാസമാഹാരമാണ് “രാമച്ചി.” അസാധാരണമായ രചനാവൈഭവം കൊണ്ട് വായനകാരന്റെ ഹൃദയം കീഴടക്കുവാനുള്ള മാസ്മരികമായ ശക്തി ഇതിലെ കഥകൾക്കുണ്ട്. ഏഴ് കഥകളാണ് ഇതിന്റെ ഉള്ളടക്കം. ഏഴും ഒന്നിനൊന്ന് കിടപിടിക്കുന്ന വായനാനുഭവമാണ് സമ്മാനിച്ചത്. “രാമച്ചി” എന്ന കഥ പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഇഴയടുപ്പത്തെയാണു പങ്കുവെയ്ക്കുന്നത്. വികസനത്തിന്റെ രാഷ്ട്രീയം പറയുന്ന നോവൽ ആണ് “മൂർക്കൻപറമ്പ്.” ചീട്ടുകളിയുടെ പശ്ചാത്തലത്തിൽ പ്രാദേശികവാദത്തിന്റെ കഥയാണ് “ഇടവേലിക്കാർ” പറയുന്നത്. കപടസദാചാരത്തിന്റെ കഥയാണ് “വിശുദ്ധ മഗ്ദലനത്തിന്റെ പള്ളി” എന്ന കഥ പങ്കുവെയ്ക്കുന്നത്. പ്രകൃതിയിന്മേലുള്ള മനുഷ്യന്റെ കടന്നുകേറ്റത്തിന്റെ കഥയാണ് “ഉടമസ്ഥൻ.” യൂറോപ്യൻ കുടിയേറ്റം മലബാർപോലുള്ള കുടിയേറ്റപ്രദേശങ്ങൾക്ക് വരുത്തുന്ന അഖാതങ്ങളുടെ കഥയാണ് “മിക്കാനിയ മൈക്രാന്ത.” വിശപ്പിന്റെ നോവും അതിന്റെ രാഷ്ട്രീയവും പറയുന്ന കഥയാണ് “അരി.” പ്രമേയങ്ങളുടെ വൈവിധ്യതകൊണ്ടും ഭാഷയുടെ ഹൃദ്യതകൊണ്ടും വയനക്കാരനെ അക്ഷരങ്ങളോടൊപ്പം സഞ്ചരിക്കുവാൻ സഹായിക്കുന്ന വിനോയ് തോമസിന്റെ കഥകൾ സമൂഹത്തിന്റെ നേരെ നീട്ടിപ്പിടിച്ച കാലത്തിന്റെ കണ്ണാടിയാണ്.

✍🏻 ലിജോ കരിപ്പുഴ
Profile Image for Jayasree Sivaraman.
32 reviews
September 24, 2025
Its a collection of stories that is spread in different realms, some show the wildness of the forest which encapsulates the soft touch of a mother, the fierce nature; while others show the raw nature of humans.
Profile Image for Dhanush.
88 reviews11 followers
December 10, 2017
ഒരു കഥാസമാഹാരത്തിലെ എല്ലാ കഥകളും ഒരേ പോലെ മികവ് പുലർത്താറില്ല. അതിനൊരപവാദമാണു വിനോയ് തോമസിന്റെ രാമച്ചി.
Profile Image for Deepak Pacha.
15 reviews5 followers
February 23, 2018
മലബാറിലെ കുടിയേറ്റ ജീവിതത്തെ കൃത്യതയോടെ അടയാളപ്പെടുത്തുന്നതാണ് രാമച്ചിയിലെ ഓരോ കഥകളും. പ്രകൃതിയും, മനുഷ്യ ബന്ധങ്ങളും കേന്ദ്ര പ്രമേയമാകുന്ന കഥകൾ ശ്രദ്ധേയമാകുന്നത് ആഖ്യാനത്തിലെ സൂക്ഷമത കൊണ്ടാണ്.
Profile Image for Aboobacker.
155 reviews1 follower
July 14, 2023
രാമച്ചി - വിനോയ് തോമസ്

കുടിയേറ്റം, കൃഷി, മനുഷ്യബന്ധങ്ങൾ, ഗ്രാമീണത, മലയോര രാഷ്ട്രീയം എന്നിവ പ്രമേയമാകുന്ന മനോഹര കഥകൾ
Profile Image for VipIn ChanDran.
82 reviews4 followers
May 7, 2024
രാമച്ചിയുടെ പുറം ചട്ടയിൽ നിറഞ്ഞിരിക്കുന്ന പച്ചപ്പിനുള്ളിൽ, അകത്താളുകളിൽ ഒളിഞ്ഞിരിക്കുന്നത് പച്ചയായ ജീവിതങ്ങളാണ്.
Profile Image for Robin Mathew.
76 reviews
November 30, 2024
ആകെ രണ്ടു കഥ ആണ് എനിക്ക് ഇഷ്ടപെട്ടത്( ഇടവേലിക്കാർ/ വിശുദ്ധ മഗ്ദാലമറിയതിന്റെ പള്ളി), ചെറു കഥ ആയിട്ടും വായിച്ചു തീർക്കാൻ നന്നേ ബുദ്ധിമുട്ടി.
21 reviews
July 1, 2025
വിനോയ് തോമസിന്റെ രാമച്ചി
പ്രകൃതി - മനുഷ്യ സ്നേഹം ( മനുഷ്യന് പ്രകൃതിയോടും ജന്തു ജീവജാലങ്ങളോടും തോന്നുന്ന സ്നേഹം എന്ന അർത്ഥത്തിൽ ) കുറേകൂടി വിപുലമായ വായന ആവശ്യപ്പെടുന്ന പുസ്ത
Displaying 1 - 15 of 15 reviews

Can't find what you're looking for?

Get help and learn more about the design.