മലയാളത്തിന്‍റെ മൗലികപ്രതിഭയായ വൈക്കം മുഹമ്മദ് ബഷീറിന്‍റെ നിര്യാണത്തിനുശേഷം അദ്ദേഹത്തിന്‍റെ കൃതികൾ തേടിയെടുത്ത് പ്രസിദ്ധീകരിക്കുന്ന മൂന്നാമത്തെ പുസ്തകമാണിത്. 1939-ൽ സ്വാതന്ത്ര്യ സമരജ്വാല നാടാകെ ഉയർന്നുനിന്ന കാലഘട്ടത്തിൽ അദ്ദേഹം രചിച്ച ഏതാനും കഥകളും ലേഖനങ്ങളുമാണ് ഈ പുസ്തകത്തിന്‍റെ ഉള്ളടക്കം. ഒപ്പം 1988-ലും ’98-ലും പ്രസിദ്ധീകൃതങ്ങളായ ചില ലേഖനങ്ങളും.
Vaikom Muhammad Basheer is regarded as one of the prominent literary figures ever existed in india. He was a legend in Kerala.
He was one of those outspoken figures who revolutionized Malayalam Literature, and Thus the World Literature itself with his dauntless sarcasm, satire, and black humor.
Often referred to as the Beypore Sultan (the king of Beypore) by the colleagues, he was one of the prominent figures behind the artistical, economical, and social reformation of the Kerala Culture.
His novel Shabdangal (The Voices) was once banned due to its echo that cyclonized a once feudalistic society.
He is also regarded as the translators nightmare. This is mainly because of the colloquial touch he added to his writings, which ethnically speaking would lose its humor and meaning when translated to other languages.
He was the sufi among the writers and and the greatest exponent of Gandhian Thought.
He was awarded with Padma Sri in 1982 for his overall contributions to nation as a freedom fighter, writer, and as a political activist.
1939 മുതൽ ബഷീർ മരിക്കുന്നത് വരെ എഴുതിയ ചില ലേഖനങ്ങളും ചെറുകഥകളും അടങ്ങുന്ന ഒരു സമാഹാരമാണ് രണ്ടു ഭാഗങ്ങളുള്ള ഈ പുസ്തകം. ആദ്യ ഭാഗത്ത് ആയിരത്തി തൊള്ളായിരത്തി മുപ്പത്തി ഒൻപതിൽ എഴുതിയ പല ചെറുകഥകളും കുറിപ്പുകളുമാണ്. സരസമാണെങ്കിൽ തന്നെയും ഈ ഭാഗത്തിൽ കുറച്ച് ഗൗരവസ്വഭാവമുള്ള കൃതികളാണ് ഉള്ളത്. രണ്ടാം ഭാഗത്തിലുള്ള എഴുത്തുകൾ പിൽക്കാലത്തുള്ളവയാണ്. തകഴിയുടെ പിശുക്കും, സുകുമാർ അഴീക്കോടിന്റെ സാഗരഗർജ്ജനവും, ഷാൻ രണ്ടാമനും, മാങ്കോസ്റ്റിൻ മരവും, അടുത്ത ചങ്ങാതിയായ പോഞ്ഞിക്കര റാഫിയും, സുഹൃത്തുക്കളായ പ്രേംനസീറും, പൊൻകുന്നം വർക്കിയും, മാമ്മൻ മാപ്പിളയും, ആദ്യ കാമുകി "തങ്ക"വും, ബഷീറിന്റെ കൂട്ടുകാരികളായ പ്രേതങ്ങളും മറ്റുമാണ് വിഷയങ്ങൾ. ബഷീറിന്റെ "ജീവിതം അനുഗ്രഹമാണ്" എന്ന ലേഖനത്തിലുള്ള പ്രപഞ്ചത്തിന്റെ വർണ്ണനം അക്ഷരാർത്ഥത്തിൽ അത്ഭുതപ്പെടുത്തി. തന്റെ ചിന്തകൾ കൊണ്ട് എന്നും അദ്‌ഭുതപ്പെടുത്താറുള്ള ബഷീർ ഇവിടെയും പതിവ് തെറ്റിക്കുന്നില്ല. മഹാത്മാ ഗാന്ധിയെ കുറിച്ച് പലരും പറഞ്ഞതായി വായിച്ചിട്ടുണ്ട്, ഇങ്ങനെ ഒരു മനുഷ്യൻ ജീവിച്ചിരുന്നു എന്ന് വരും തലമുറ വിശ്വസിക്കാൻ ബുദ്ധിമുട്ടാണ് എന്ന്. ബഷീറിന്റെ കാര്യത്തിലും ഇത് സത്യമാണ് എന്ന് തോന്നുന്നു.
1939-ല്‍ സ്വാതന്ത്ര്യസമരജ്വാല നാടാകെ ഉയര്‍ന്നു നിന്ന കാലഘട്ടത്തില്‍ ബഷീര്‍ രചിച്ച ഏതാനും കഥകളും ഒരു ഏകാങ്കവും ലേഖനങ്ങളും പ്രേംനസീര്‍, തകഴി, പോഞ്ഞിക്കര റാഫി തുടങ്ങിയവരെക്കുറിച്ചുള്ള സ്മരണകളും അടങ്ങിയതാണ് ഈ സമാഹാരം. 1939 മുതൽ ബഷീർ അന്തരിക്കുന്നതു വരെ എഴുതിയ ചില ലേഖനങ്ങളും ചെറുകഥകളുമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
എന്തെഴുതിയാലും വായിക്കാതെ വയ്യ എന്നൊരു തോന്നലുളവാക്കുന്ന അപൂര്‍വം ചില എഴുത്തുകാരിലൊരാളണ് ബഷീര്‍. രസകരമായി വായിച്ചുപോകും. അറിവും വ്യാകരണവും ഒന്നുമല്ല കാര്യം അനുഭവം വേണം. അതുണ്ടെങ്കില്‍ ഏതു മണ്ടനും കഥയെഴുതാമെന്ന് പറയുന്പോള്‍ കഥയെഴുത്തിലെ അനുഭവത്തെപ്പറ്റി വിവക്ഷയില്ല.
'ജീവിതം ഒരനുഗ്രഹം' ബഷീറിന്റെ കൊണ്ടാടപ്പെട്ട പുസ്തകലിസ്റ്റിലൊന്നും കണ്ടിട്ടില്ലാത്തതാണ്. യാദൃശ്ചികമായി കിട്ടിയ ഓൺലൈൻ കോപ്പിയാണ് ഞാൻ വായിച്ചു തുടങ്ങിയത്. വിപ്ലവം, സ്വാതത്ര്യസമരം, എല്ലാം തലക്കുപിടിച്ചു നടന്ന കാലത്ത് എഴുതിയതാണ് പുസ്തകത്തിലെ ആദ്യലേഖനങ്ങളും കഥകളും. തുടക്കത്തിൽ ഒരിഴച്ചിൽ അനുഭവപ്പെട്ടേക്കാം, എന്നാൽ അവസാനഭാഗത്തേക്കെത്തുംതോറും ബഷീർ നമ്മളെ നർമ്മം കൊണ്ട് ഇരുത്തിചിന്തിപ്പിക്കുന്നുണ്ട്. പുസ്തകത്തിന്റെ അന്ത്യത്തിൽ പോൾ മണലിൽ ഈ ലേഖനങ്ങളും കഥകളും ബഷീറിന്റെ കൈകളാൽ രൂപപ്പെട്ട നിമിഷങ്ങളെ 'കാഴ്ചയുടെ അനുഗ്രഹങ്ങൾ' എന്ന പേരിലുള്ള പിൻകുറിപ്പിൽ ഓർമിക്കുന്നുണ്ട്. ബഷീറിന്റെ പിടിവാശികൾ, സ്നേഹപ്രകടനങ്ങൾ, വയ്യായ്കകൾ, ആ നിമിഷങ്ങളെല്ലാം പുസ്തകത്തിലെ ഓരോ ലേഖനങ്ങളെയും കഥകളെയും രൂപപ്പെടുത്തിയത്, പോളും ബഷീറും തമ്മിലുള്ള ബന്ധങ്ങൾ എല്ലാം ചേർന്നതാണ് പോളിന്റെ ലേഖനം...പിൻ കുറിപ്പ് ഈ പുസ്തകത്തിൽ മുന്നേവായിച്ചു പോയ ബഷീർ സൃഷ്ടികളെ കൂടുതൽ മനസിലേക്ക് ചേർത്തുവെക്കാൻ സഹായിക്കുന്നുണ്ട്. പുസ്തകം മടക്കിവെക്കുമ്പോൾ ബഷീറുമായി വീണ്ടും നമ്മൾ ചങ്ങാത്തത്തിലാവുന്നു, പ്രണയത്തിലാവുന്നു...
A nice set of stories written by Sultan during the 1930-40s and a good collection of essays which includes writeups on his contemporaries like Thakazhi and Ponkunnam Varki.
സ്വാതന്ത്ര്യ സമര കാലഘട്ടത്തെ കുറിച്ചുള്ള തീക്ഷണമായ ഓർമ്മപ്പെടുത്തലുകൾ നൽകുന്ന മികച്ച പല കൃതികളും അടങ്ങിയ ഒരു പുസ്തകമാണിത്. സുഹൃത്തുക്കളെ അനുസ്മരിക്കുമ്പോൾ ബഷീർ അത്യധികം സ്‌നേഹത്തോടെയും, എളിമയോടെയും എഴുതുന്നു; അദ്ദേഹം ഒരു മനുഷ്യസ്‌നേഹിയും, പ്രകൃതിസ്നേഹിയും ആയി നമുക്ക് കാണാം. സരസവും, ജീവിതത്തിന്റെ യാഥാർഥ്യങ്ങളും (ദാരിദ്ര്യം, മരണം, ഉച്ചനീചത്വങ്ങൾ, ബലഹീനതകൾ, തുടങ്ങിയവ) കൂട്ടികലർത്തിയ കഥകളും സ്മരണകളും എന്നെ തുറന്ന് ചിരിപ്പിക്കുകയും, അല്പം ചിന്തിപ്പിക്കുകയും, കുറെ ദുഃഖിപ്പിക്കുകയും ചെയ്തു (എന്ന് തോന്നുന്നു). ഈ പുസ്തകം വായിക്കാൻ കഴിഞ്ഞതിൽ ഞാൻ സമാധാനിക്കുന്നു.
A memoir by Basheer. About his view on life, peoples in his life, the struggles for the freedom of the nation and many others. At the end, you will find a note by Mr. Paul Manalil which is very much intimate about his relation with Tata (Basheer). It throws light on how some of the articles in this book was crafted by Basheer.