V. J. James was born in Changanassery, Kottayam, Kerala, India. He attended St.Theresa's Higher Secondary School, Vazhappally and St. Mary's Higher Secondary School, Champakulam, before studying at St. Berchmans College, Changanacherry. He has a degree in Mechanical Engineering from Mar Athanasius College of Engineering. He currently works for Vikram Sarabhai Space Centre, Thiruvananthapuram, as an engineer. He is known for his unique style of presenting subjects in Malayalam literature world. His first book, Purapaadinte Pusthakam (പുറപ്പാടിന്‍റെ പുസ്തകം), was published by DC Books as the winning novel in the novel competition which was conducted as a part of the 25th anniversary celebration of DC Books in 1999. Malayalam film Munthirivallikal Thalirkkumbol (English: When the Grapevines Sprout) loosely based on the short story Pranayopanishath by V. J. James. His style of narration gained much attention and praise.
Awards DC Silver Jubilee Award, Malayattoor Prize (1999),Rotary Literary Award for Purappadinte Pusthakam Thoppil Ravi Award, Kerala Bhasha Institute Basheer Award (2015) for Nireeshwaran
Short story collections Shavangalil Pathinaraman (ശവങ്ങളിൽ പതിനാറാമൻ) Bhoomiyilekkulla thurumbicha Vathayanangal (ഭൂമിയിലേക്കുള്ള തുരുമ്പിച്ച വാതായനങ്ങൾ) Vyakulamathavinte Kannadikkoodu (വ്യാകുലമാതാവിന്റെ കണ്ണാടിക്കൂട്) Pranayopanishath (പ്രണയോപനിഷത്ത്)
Munthirivallikal Thalirkkumbol is a Malayalam family drama film directed by Jibu Jacob, written by Sindhu Raj and produced by Sophia Paul, the film stars Mohanlal and Meena, loosely based on the Malayalam short story Pranayopanishath (പ്രണയോപനിഷത്ത്) by V. J. James
പ്രിയപ്പെട്ടവർ പലരും പലപ്പോഴായി യാത്ര പറഞ്ഞു പോയപ്പോൾ മനസ്സിന്റെ വിങ്ങൽ കുഞ്ഞൂട്ടി ഒരു പുസ്തകത്തിലേക്കു പകർന്നു വെച്ചു.. അതിന് പുറപ്പാടിന്റെ പുസ്തകം എന്ന് പേരിട്ടു... മുരളിയും കൊപ്പനും അനീറ്റയുമെല്ലാം അതിലേക്ക് പ്രവേശിച്ചു.. ഒരിക്കലും തിരിച്ചുവരാത്ത ആ യാത്ര അവരിൽ പലർക്കും നിത്യദുരിതത്തിൽ നിന്നുമുള്ള മോചനമായിരുന്നു... ഒടുവിൽ കഥാകാരനും അവരിലൊരാളായി മാറി.. മരണത്തിലേക്ക് സ്വയം നടന്നു കയറുന്ന കഥാപാത്രങ്ങളും അവരുടെ എരിഞ്ഞു തീരുന്ന ജീവിതവുമെല്ലാം ചേർന്ന് വായനക്കാരുടെ മനസ്സിനെ ഏറെ അസ്വസ്ഥമാക്കേണ്ടതാണ്.. എന്നാൽ കഥപറച്ചിലിനിടയിൽ എവിടെയൊക്കെയോ വെച്ച് അവയുടെ ഗൗരവം അൽപാല്പം ചോർന്നു പോയതായി തോന്നുന്നു..
കഥാപാത്രങ്ങൾ ഒരുപാടുണ്ടെങ്കിലും എല്ലായിടത്തും തെളിഞ്ഞ് നിൽക്കുന്നത് മരണമാണ്. കുഞ്ഞൂട്ടിയിലൂടെ പോട്ടത്തുരുത്തിന്റെ കഥയാണ് ഇതിൽ പറയുന്നത്. മഹത്തരമെന്നൊന്നും ഞാൻ പറയുന്നില്ല. പക്ഷേ നഷ്ടമേതും ആവാത്ത ഒരു വായനാനുഭവമാവും
ലക്ഷ്യം തേടി അലഞ്ഞവന്റെയല്ല. നേരറിയാവുന്നവന്റെ വ്യഥകളുടെ കഥയാണ് പുറപ്പാടിന്റെ പുസ്തകം.
പോട്ടത്തുരുത്തിലെ ആളുകളുടെ ജീവിതം അനാവരണം ചെയ്തിരിക്കുകയാണ് ഇവിടെ. പുറപ്പാടിന്റെ പുസ്തകം എഴുതുന്ന കുഞ്ഞൂട്ടിയ്ക്ക് ചുറ്റും തന്റെ നാട്ടിലെ ആളുകൾ തന്നെ കഥാപാത്രമായി വരുന്നു. കോപ്പനും ഉണ്ണിച്ചീരയും ഭാസ്കരമേനോനും ഏലിയും സൂസന്നയും അനീറ്റയും സവാരിയാസും ഐസക്കും തെരേസയും എഴുത്തച്ഛനും മുരളിയും വായനക്കാർക്കു മുമ്പിൽ ആടി തകർക്കുന്നു. മരണത്തിലേക്ക് സ്വയം നടന്നു കയറുന്ന ചില കഥാപാത്രങ്ങൾ വായനക്കാരെ അസ്വസ്ഥമാക്കുന്നു. നേരറിയാവുന്നവരുടെ വ്യഥകളാണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത്. മരണവും രോഗവും ദുരന്തങ്ങളും മാത്രം കണ്ടു കണ്ടു ജീവിതമേ മടുക്കുന്ന ഒരു അവസ്ഥയിൽ കൊണ്ടെത്തിക്കുന്നു. അവസാന പ്രതീക്ഷയും അസ്തമിച്ചു അന്ധകാരത്തിൽ ആഴ്ത്തുന്നു. അൽപ്പമെങ്കിലും മനസ്സിന് കുളിർമ നൽകുന്ന ഒരു കാര്യം പോലും ഒന്നും ഇവിടെ സംഭവിക്കുന്നില്ല എന്നുള്ളത് വളരെ നിരാശാജനകമാണ്. വായനക്കാരെ വിഷാദത്തിൽ താഴ്ത്താൻ ഈ പുസ്തകത്തിന് കഴിവുണ്ട്.
"അധികം സമ്പാദിച്ചവന് ഒന്നും മിച്ചമുണ്ടായിരുന്നില്ല, അൽപം സമ്പാദിച്ചവന് ഒട്ടും കുറവുണ്ടായിരുന്നില്ല." - പുറപ്പാട് 16:18
ദത്താപഹാരം, ചോരശാസ്ത്രം, നിരീശ്വരൻ എന്നീ പുസ്തകങ്ങളിലൂടെ പരിചയിച്ച എഴുത്തുകാരനാണ് ശ്രീ വി.ജെ ജെയിംസ്. ഈ പുസ്തകങ്ങൾക്ക് എല്ലാം മുമ്പ് അദ്ദേഹം എഴുതിയ നോവലാണ് പുറപ്പാടിൻ്റെ പുസ്തകം എന്ന് വായനയ്ക്ക് ശേഷമാണ് ഞാനറിഞ്ഞത്. അദ്ദേഹത്തിൻ്റെ മറ്റ് കൃതികൾ പോലെ തന്നെ, ഈ കൃതിയിലും തഴക്കം വന്ന ഒരു എഴുത്തുകാരൻ്റെ വൈഭവം നമുക്ക് കാണാൻ സാധിക്കും. പറഞ്ഞുപോകുന്ന ഓരോ കഥകളിലും വ്യത്യസ്തമായ ആശയങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ട് വായനക്കാരെ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള എഴുത്താണ് ഇദ്ദേഹത്തിൻ്റേത്. പ്രമേയഘടനയിലും ആഖ്യാനത്തിലും ഉയർന്ന നിലവാരം പുലർത്തുന്ന ഈ നോവൽ മിത്ത്, ആത്മീയത, കുടുംബജീവിതം, എന്നിങ്ങനെ പല മേഖലകളെ സ്പർശിക്കുന്നുണ്ട്.
പുസ്തകം തുടങ്ങുന്നത് തന്നെ ഒരു മുത്തശ്ശിക്കഥ പോലെ തോന്നിക്കുന്ന ഹോമപ്പക്ഷിയുടെ കഥയിലൂടെയാണ്. മേഘലോകങ്ങളിൽ വസിക്കുന്ന ഹോമപ്പക്ഷികൾക്ക് പക്ഷെ മേഘം വിട്ട് ഭൂമിയിലിറങ്ങാൻ അനുമതി ഉണ്ടായിരുന്നില്ല. അങ്ങനെയിരിക്കെ, ഒരു ഹോമപ്പക്ഷിക്ക് ഭൂമി കാണണമെന്ന് മോഹമുദിക്കുകയും ഭൂമിയിൽ പറന്നിറങ്ങുകയും ചെയ്യുന്നു. വിലക്ക് ലംഘിച്ച് ഭൂമിയിലിറങ്ങിയ പക്ഷിക്ക് പക്ഷെ, ആകാശവിതാനത്തിലേക്ക് തിരികെ പറന്ന് പോകാൻ സാധിച്ചില്ല. ശവംതീനിക്കഴുകന്മാർ ഹോമപ്പക്ഷിയെ ആക്രമിച്ച് കൊലപ്പെടുത്തുന്നു. തൂവലുകൾ മാത്രം ശേഷിച്ച ചാമപ്പൊറ്റയിൽ നിന്നും ആകാശത്തെത്താൻ ഈ തൂവലുകൾ സദാ ശ്രമിച്ചുകൊണ്ടിരുന്നു. ഈ കഥയിലൂടെ നാം പരിചയപ്പെടുന്ന ഹോമപ്പക്ഷിയും പക്ഷിയുടെ തൂവലുകളും പോലെ ജീവിതത്തിൽ രക്ഷപ്പെടാതെ പല വിധത്തിൽ വിധിക്ക് കീഴ്പ്പെടേണ്ടി വരുന്ന പോട്ടത്തുരുത്തിലെ ജനങ്ങളുടെ കഥയാണ് ഈ നോവൽ.
കുഞ്ഞൂട്ടി പോട്ടത്തുരുത്തിലെ നിവാസിയാണ്, അവിടത്തെ ആൾക്കാരും, അവരുടെ കഥകളും ഒരു പുസ്തകത്തിൽ കുറിയ്ക്കയാണ് കുഞ്ഞൂട്ടി, ആ പുസ്തകമാണ് പുറപ്പാടിന്റെ പുസ്തകം. പേര് പോലെ തന്നെ പല പുറപ്പാടുകളും രേഖപ്പെടുത്തുന്നുണ്ട് ഈ കഥയിൽ.
ഹോമകിളികളുടെയും ചാമപൊറ്റയുടെയും കഥകൾ കേട്ടാണ് കുഞ്ഞൂട്ടി വളർന്നത്. കഥ തുടങ്ങുമ്പോൾ കുഞ്ഞൂട്ടി ആശുപത്രിയിലാണ്, സുസന്നയെ കാണാതെ പോലീസ് അന്വേഷിക്കയാണ്. അമ്മ ഏലി, അച്ഛൻ സവരിയാസ്, കൂട്ടുകാരൻ ഐസക് കൂടെ ഉണ്ട്. സുസന്നയുടെ തിരോധാനത്തിന്റെ സത്യാവസ്ഥ കഥ അവസാനിക്കുമ്പോളാണ് വെളിവാവുക. ആ സംഭവമാണ് പക്ഷെ കുഞ്ഞൂട്ടിയേ ആകെ മാറ്റുന്നത്.
നമ്മൾ നാട്ടിലെ അന്തേവാസികളെ പരിചയപ്പെടുന്നു. കൊപ്പൻ, അയാൾ കൂട്ടികൊണ്ടു വരുന്ന അഭയാർത്ഥി ചാത്തൂട്ടി, മൂന്ന് നാടോടികളായ വേലാണ്ടി, മുനിയാണ്ടി, മുരുകാണ്ടി, ഓഫീസിൽ കൂടെ പണിയെടുക്കുന്ന ദിവാകര മേനോൻ, റിക്ഷാവണ്ടി ഇടിക്കാൻ വന്നപ്പോൾ കുഞ്ഞൂട്ടി രക്ഷിച്ച കുട്ടി നന്ദിനി, അവളുടെ അച്ഛൻ മുരളി, എഴുത്താശാൻ എന്നറിയപ്പെടുന്ന ഗോവിന്ദന്കുട്ടിയാശാൻ, ഫ്രാൻസിൽ നിന്നും വന്ന ചിരിയങ്കൻ, അയാളുടെ മകൾ അനീറ്റ അങ്ങനെ പലരും.
ഈ പരിചയപ്പെടുന്നവരിൽ പലരും ന���ട് വിടുന്നു, ചിലര് മരിക്കുന്നു. അങ്ങനെ എല്ലാവരുടെയും ജീവിതം തൊട്ടു തലോടിക്കൊണ്ട് കുഞ്ഞൂട്ടയുടെ ജീവിതവും കടന്നു പോകുന്നു, എല്ലാം പുറപ്പാടിന്റെ പുസ്തകത്തിൽ രേഖപ്പെടുത്തുന്നു അയാൾ.
ഓർമയിൽ തങ്ങി നിന്ന എപ്പിസോഡ്: 1. പുഴയിലെ വെള്ളത്തിന് എന്തോ രുചി വ്യത്യാസമുണ്ടെന്ന് തോന്നി ഉണിച്ചീറക്കു. അത് ഈനാമ്പേച്ചികൾ ഇണ ചേരുന്നത് കൊണ്ടാണ് എന്നാണ് അവളുടെ വിശ്വാസം . ഈനാമ്പേച്ചികളെ ഓടിച്ചു വിടാൻ, ആണുങ്ങൾ തുണി ഇലാതെ പുഴക്ക് ചുറ്റും ഓടണം - അങ്ങനെ ഓടുന്നു കൊപ്പനും ചാത്തൂട്ടിയും. 2. കെട്ടുകലക്കു സമയം, നാട്ടുകാരെല്ലാം മീനും, ചെമ്മീനും പിടിക്കാൻ ഇറങ്ങി. കായലിൽ, ചാത്തൂട്ടി, പൊക്കൻ, കുഞ്ഞൂട്ടിയും കൂട്ടി, രണ്ടു വഞ്ചികൾ അടുപ്പിച്ചു, ചങ്ങല കൊണ്ടൊരു ടെക്‌നീക്കു പ്രവർത്തിപ്പിച്ചു, ചെമ്മീൻ താനേ വഞ്ചിയിൽ കയറി. അങ്ങനെ തിരിച്ചു വരവേ, മുടിയില്ലാത്ത ശിരസ്സുകൾ ഇവരെ പിന്തുടർന്ന്. അതാണ് കായൽ പൊട്ടൻ. കോപ്പൻറെ അപ്പൻ ചോനാച്ചുവിനെ കൊന്നത് കായൽ പൊട്ടനാണെന്നാണ് കോപ്പൻറെ വിശ്വാസം.
വലിയ പുതുമയില്ലാത്ത, എന്നാൽ നല്ല വായനാനുഭവം സമ്മാനിക്കുന്ന ഒരു കൃതിയാണ് ഈ പുസ്തകം.
പോട്ടതുരുത് പോലെയായിരുന്നു കുഞ്ഞൂട്ടിയുടെ മനസ്സ്. പോട്ടകള്‍ പോലെ കാലുഷ്യങ്ങള്‍ നിറയെ വേരൂന്നി നില്‍ക്കുന്ന മനസ്സ്. അബദ്ധജടിലമായ ചെയ്തിയാല്‍ തന്നില്‍ നിന്നും അകന്ന് പോയ സൂസ്സന്ന, കുളിര്‍മഴ പോലെ കടന്ന് വന്നിട്ട് കണ്ണീര്‍ മഴ സമ്മാനിച്ച് കടന്ന് പോയ നന്ദിനിയും, അനീറ്റയും, ചോദ്യങ്ങള്‍ ശരം പോലെ ഏറ്റുവാങ്ങി ഉത്തരമേതും കരുതിവെക്കാതെ വളഞ്ഞോടിഞ്ഞു ചോദ്യചിഹ്നമായി മറഞ്ഞു നില്‍ക്കുന്ന ദിവാകര മേനോന്‍, അണിഞ്ഞൊരുങ്ങി പള്ളിമേടയില്‍ അച്ചനു അഭിമുഖമായി നിന്ന് തന്‍റെ ജീവിത പാതിയെ തിരഞ്ഞെടുക്കാന്‍ വിധി തടസ്സം നില്‍ക്കുന്ന തെരേസ, മനസ്സിന്‍റെ സാധാരണത്വത്തെ കൃത്യമായി ഗണിച്ചു മനസ്സിലാക്കാന്‍ കഴിയാതെ പോയ ഗുരുനാഥന്‍ എഴുത്താശാന്‍ ഇങ്ങനെ പോകുന്നു കുഞ്ഞൂട്ടി മനസിലാക്കിയ മനുഷ്യര്‍. അവരെല്ലാം അവനില്‍ വേദന നിറച്ചവര്‍ ആയിരുന്നു. സ്വതവേ ദുഖിക്കാന്‍ തത്പരനായിരുന്ന കുഞ്ഞൂട്ടിക്ക് ലോകത്തിന്‍റെ വേദനകള്‍ ആകെ തന്നിലേക്ക് സ്വാംശീകരിക്കപ്പെടുന്നത് പോലെയായിരുന്നു. ആ വേദനകളില്‍ അയാളുടെ ജീവിതം മുന്നോട്ടു പോയി. പല കഥകള്‍, കഥാപാത്രങ്ങള്‍ എല്ലാം കൊണ്ടും സമ്പുഷ്ടമാണ് പുറപ്പാടിന്‍റെ പുസ്തകം. മനോഹരമായ ദൃശ്യഭംഗിയോടൊപ്പം അനുസ്യൂതമായി വിഹരിക്കുന്ന, പലരിലൂടെയും സഞ്ചരിക്കുന്ന നോവല്‍ മികച്ച വായനാനുഭവം സമ്മാനിക്കുന്നു. കുഞ്ഞൂട്ടി നമ്മളിലെവിടെയോ വിളങ്ങി ചേര്‍ന്നിരിക്കുന്നു.
The novel is the result is many years of work. It shows in the language but somehow it seems not natural when you read it. At least in places. Almost of all the characters in the novel are dying at some points and there is no ray of hope. Some characters appear, after some pages they die. It quite depressing in that way.
Still cannot escape the hangover of reading this book. It is kind of haunting me . The Melancholic drama that unfolded through poetic words of the author left me speechless and numb with emotions . I would rate this even better than Kasak . such is the power of images that cling on . Don’t know why this work is not talked about much . It is much better than many other overrated works in Malayalam literature . Having read at least one book of most of the prominent writes in Malayalam I can very well say that ,author – V J James – is the future of Malayalam literature. I hope this unparalleled work will get better acclaim in days to come . Kudos…I felt privileged to have read this.
അടിമുടി ഡിപ്രഷൻ ആണീ പുസ്തകം. മരണവും രോഗവും നിരാശയും അനിശ്ചിതത്വവും അസ്തിത്വ ദുഖവും മായവാദവും അങ്ങനെയങ്ങനെ... 1986ൽ എഴുതിയ ആത്മകഥാംശമുള്ള നോവൽ പ്രകാശിതം ആകുന്നതു 1999ൽ ആണ്.
എവിടൊക്കെയോ മുകുന്ദനെയും എംടിയെയും ഒക്കെ ഓർമ്മിപ്പിക്കുന്നു പാത്ര സൃഷ്ടികൾ.
മനസിനെ വല്ലാതെ ഉലച്ച ഒരു നോവല്‍. നമ്മള്‍ ദിവസവും പലരെയും കാണുന്നു. സംസാരിക്കുന്നു പക്ഷെ അവരുടെ മനസിലെ സംഹര്‍ഷങ്ങള്‍ പലപ്പോഴും അഗാധമായി അറിയുന്നില്ല. ഇതില്‍ അഗാധമായി ഇറങ്ങിചെല്ലുംപോള്‍ ഉണ്ടാകുന്ന മനുഷ്യരുടെ മാനസിക സംഹര്‍ഷങ്ങള്‍ അറിയാന്‍ കഴിയുന്നു