Sreechakram which was worshipped by Shaiva saints centuries before reached Kayamkulam Palace. A mafia is trying to snatch the sreechakram. Dr.Chidambaram Sethunadh’s mobile phone records the dreams automatically and many truths gets unfolded. Jeevan Job Thomas is a noted science fiction writer in Malayalam. The book titled ‘Nidramoshanam’ is his latest creation. The novel unfolds with the dreams seen by Dr.Chidambaram. It unveils the back play of historians in antique business.
1979-ല്‍ പെരുമ്പാവൂരിനടുത്ത് വെങ്ങോലയില്‍ ജനിച്ചു. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍നിന്നും ഫിസിക്‌സില്‍ ഡോക്ടറേറ്റ് നേടി. കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതികൗണ്‍സില്‍ അവാര്‍ഡ്, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്, ഡോ. സി.പി. മേനോന്‍ സ്മാരക അവാര്‍ഡ് എന്നിവ നേടിയിട്ടുണ്ട്. ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന സിനിമയുടെ തിരക്കഥ രചിച്ചു.
പ്രശസ്ത ശാസ്ത്രലേഖകനായ ജീവൻ ജോബിന്റെ ആദ്യ നോവൽ ആണ്. നോവൽ എന്ന ഫോർമ്മാറ്റിൽ എഴുതിയ ഒരു സിനിമക്കഥ എന്നതാണ് ആദ്യം തോന്നിയത്. പ്രമേയത്തിലെ പുതുമ മാത്രമാണ് ഈ കഥയെ വായിച്ച് തീർക്കാൻ പ്രേരിപ്പിക്കുന്നത്. ഒരു സിനിമാ എന്തൂസിയാസ്റ്റ് ആണ് എന്നത് കൊണ്ടാണ് വളരെ സിനിമാറ്റിക് ആയ ഒരു എക്സ്പീരിയൻസ് ആയിട്ട് തോന്നിയത്. സ്വപ്നമോ യാഥാർത്ഥ്യമോ എന്ന് തിരിച്ചറിയാൻ കഴിയാത്ത് ഒരു മേസ് കഥയിലുടനീളം പ്ലേസ് ചെയ്യാൻ നോവലിസ്റ്റിന് സാധിച്ചിട്ടുണ്ട്. തലച്ചോറിന്റെ ഒരു എക്സ്റ്റെൻഷൻ ആയി മൊബെയിൽ ഫോണീനെ അവതരിപ്പിച്ചിരിക്കുന്നു.
ഈ നോവലിൽ നിന്ന് ഒരു നോളൻ മോഡലിൽ ഒരു സിനിമ ഉണ്ടാക്കാം എന്ന് തോന്നുന്നു. ഭാഷാപരമായ ഭംഗി, ഓർത്തുവയ്ക്കത്തക്ക കഥാപാത്രനിർമ്മിതി ഒന്നും ഇല്ല. A good one time read, and an excellent subject for a thriller movie
വ്യത്യസ്തമായ ഒരു കഥ പറച്ചിൽ രീതിയാണ് ഈ പുസ്തകത്തിലുള്ളത്. ചരിത്രവും മിത്തും രാഷ്ട്രീയവും സമന്വയിപ്പിക്കുന്ന ഒരു ത്രില്ലർ നോവലാണിത്. ഇതു വായിക്കുമ്പോൾ ഒരുപക്ഷേ വായനക്കാരിൽ ആദ്യം ഓടിയെത്തുന്നത് Inception എന്ന സിനിമയായിരിക്കും. സ്വപ്നവും ഉറക്കവും യാഥാർത്ഥ്യവും മാറിവരുന്ന ഒരു അത്ഭുത സൃഷ്ടി. ചിദംബരം സേതുനാഥ് എന്ന ഡോക്ടർറുടെ ജീവിതത്തെ, ഉറക്കവും ഉറക്കത്തിലെ സ്വപ്നങ്ങളും മാറ്റി മറക്കുന്നതാണ് ഇവിടെ കാണാൻ കഴിയുക. മൊബൈൽ ഫോണിലെ മെമ്മറിയിൽ വീഡിയോ രൂപത്തിൽ രേഖപ്പെടുത്തുന്ന ചിദംബരം സേതുനാഥിന്റെ സ്വപ്നം സമൂഹത്തിലെ പലരുടെയും ഉറക്കം കെടുത്തുന്നത് ആയിരുന്നു. മനുഷ്യ ജീവിതത്തിലെ ഏറ്റവും വലിയ ശാപമാണ് ഭാവനയെന്നാണ് ചിദംബരം അവകാശപ്പെടുന്നത്. എന്നാലും അവസാനം സ്വല്പം നിരാശ തോന്നാൻ ഇടയുണ്ട്. വായനക്കാരിൽ ഉണ്ടായേക്കാവുന്ന എല്ലാ ചോദ്യത്തിനുമുള്ള സാധൂകരണം ഒരുപക്ഷേ ലഭിക്കണമെന്നില്ല.