ഇന്ത്യൻ സിനിമയിൽ വ്യക്തിമുദ്ര പതിപ്പിച്ച മലയാള സിനിമയുടെ അഭിമാനമായ സംവിധായകൻ പ്രിയദർശന്റെ ജീവിതത്തിൽ കരുത്തേകിയ പൂമരങ്ങളുടെ തണലിലൂടെയുള്ള യാത്രയാണ് ഓർമ്മ കിലുക്കം. അമിതാഭ് ബച്ചൻ, കരുണാനിധി, രജനീകാന്ത് തുടങ്ങിയ പ്രതിഭകളെ കുറിച്ചുള്ള ആർദ്രമായ ഓർമ്മകൾക്ക് ഒപ്പം മലയാളത്തിലെ താര സൗഹൃദങ്ങളുടെയും വ്യക്തിജീവിതത്തിന്റെയും മാറ്റൊലി മുഴങ്ങുന്നുണ്ട് ഈ ഓർമ്മ കിലുക്കത്തിൽ.
നിരവധി പരാജയങ്ങളിൽ നിന്നും വിജയത്തിലേക്ക് മുന്നേറിയ സംവിധായകനാണ് പ്രിയദർശൻ. സൗത്ത് ഇന്ത്യയിൽ മാത്രമല്ല ഇന്ന് ബോളിവുഡ് സിനിമയിലും പ്രിയദർശൻ കാലുറപ്പിച്ചു കഴിഞ്ഞു. സത്യൻ അന്തിക്കാടിനോടും ഇന്നസെന്റിനോടും മാത്രമേ പ്രിയദർശന് ജീവിതത്തിൽ അസൂയ തോന്നിയിട്ടുള്ളൂ, കാരണം സിനിമയുടെ തിരക്കുകൾക്കിടയിലും വ്യക്തിജീവിതത്തിലും കുടുംബ ജീവിതത്തിലും അവർ ധാരാളം സമയം കണ്ടെത്തുന്നവരാണ്. തിരക്കുകൾക്കിടയിൽ ലിസിയുമായി നല്ലൊരു കുടുംബ ജീവിതം നയിക്കാൻ പറ്റാത്തതിന്റെ വിഷമം പ്രിയദർശൻ വെളിപ്പെടുത്തുന്നുണ്ട്.
കുതിരവട്ടം പപ്പു, സുകുമാരി, ജഗതി ശ്രീകുമാർ, കൊച്ചിൻ ഹനീഫ, ശ്രീനിവാസൻ എന്നിവരോടൊത്തുള്ള നല്ല അനുഭവങ്ങളും ഈ പുസ്തകത്തിൽ പങ്കുവെച്ചിട്ടുണ്ട്.
വായന - 144
Litmus
126p,80 rs