Jump to ratings and reviews
Rate this book

ഉദാപ്ലുതസത്വങ്ങൾ Udapluthasathwangal

Rate this book
''പുറത്താക്കപ്പെടുന്നവരെ വേറെ വലിയ മീനുകളോ കറുമ്പച്ചമ്മാരോ കടിച്ചുകൊല്ലാറാണ് പതിവ്. ബ്രെഷ്ട്ട് കൽപ്പിച്ചു ചത്തതുങ്ങളുടെ ശവം കടലിലിട്ടാ ശാപമാണെന്നാണ് പറയണത്. അതുകൊണ്ട് അതിന്റെ, മീന്റ കണക്കൊള്ള മുഴുത്ത വാലും തലയും മുറിച്ച് ദേഹത്തൊള്ള ഗ്ലാത്തിയെല്ലാം അടർത്തിയിട്ട് നീളൻ കൊമ്പൊള്ള റാണീം സേവകരും കൂടി നമ്മട കരയില് കൊണ്ടുവന്ന് തള്ളും. അതാണ് എറച്ചിപ്പൊറ്റയുടെ പിന്നിലൊള്ള കഥ. ഇതിൽ എന്തുംമാത്രം സത്യവൊണ്ടെന്നൊന്നും നമുക്കറിയാമ്മേല. ഈ തീരത്തടിയണ എറച്ചിപ്പൊറ്റ തപ്പിപ്പോയാ ഒരു ചുക്കും കിട്ടുകേലെന്നു മാത്രമറിയാം. അതൊള്ളതാ.'' വാവക്കാട് എന്ന കടലോരഗ്രാമത്തിലെ മനുഷ്യരുടെ അതിസങ്കീർണമായ ചില ജീവിതസത്യങ്ങൾ, കടലിന്റെ ഉള്ളറകളിൽ ഗോപ്യമായി കിടക്കുന്ന ചില ഉദാപ്ലുതസത്വങ്ങളുമായുള്ള അഭിമുഖീകരണങ്ങളെ വെളിപ്പെടുത്തുന്നു. ക്രൗര്യവും സാഹസികതയും നിസ്സഹായതയും സംഘർഷങ്ങളും സന്നിവേശിപ്പിക്കപ്പെടുന്ന ഭൂമികയിൽ അനിക്ലേത്ത് സ്രാങ്ക് വൈരുദ്ധ്യങ്ങളുടെ പ്രതീകമായി നിലകൊള്ളുന്നു.

148 pages

Published June 1, 2024

1 person is currently reading
27 people want to read

About the author

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
7 (38%)
4 stars
9 (50%)
3 stars
2 (11%)
2 stars
0 (0%)
1 star
0 (0%)
Displaying 1 - 9 of 9 reviews
Profile Image for Varna Binu Sasidharan.
112 reviews2 followers
November 28, 2025
I feel disappointed that Goodreads doesn't provide 10 stars rating in the account. If there is an option, I would give 10/10 for this book. 148 പേജിൽ എഴുതി തീർത്ത ഒരു അത്ഭുത കൃതി. ഫാൻ്റസി ഫിക്ഷൻ എന്ന കാറ്റഗറി യിലോട്ട് ഇരുണ്ട ഒരു കഥാപാത്രം കൂടി - കറുമ്പച്ചൻ. അവസാനത്തെ പേജ് ഹൃദയം തകർത്തു കളഞ്ഞു 😔😔😔 അതു മാത്രമല്ല, ആദ്യമായാണ് അവസാനത്തെ ഒന്നര പേജ് കൊണ്ട് മുഴുവൻ കഥയും കെട്ടുകഥയും മാറിമറിയുന്ന ഒരു മലയാള നോവൽ വായിക്കുന്നത്. അപാരമായ ഒരു എഴുത്ത് എന്ന് പറയാതെ വയ്യ.
Profile Image for Athul C.
129 reviews18 followers
July 3, 2024
3.5/5
ഈ പുസ്തകത്തിൻ്റെ പ്രകാശനവേളയിലേത് തന്നെയാണെന്ന് തോന്നുന്നു, PF മാത്യൂസിൻ്റെ ഒരു പ്രസംഗശകലമാണ് ഈ പുസ്തകം വായിക്കാൻ എന്നെ പ്രേരിപ്പിച്ചത്. പുള്ളിയെ ഞെട്ടിച്ച വർക്ക് ആണെങ്കിൽ അതൊന്ന് വായിക്കണമല്ലോ എന്നു കരുതി തന്നെ തുടങ്ങിയിട്ടും, എനിക്കും വിധി ഞെട്ടാൻ തന്നെയായിരുന്നു 😂

പരിചിതമല്ലാത്ത ഒരു ഭൂമികയുടെ കഥ പറഞ്ഞതുകൊണ്ടുള്ള over excitement ആണോ എന്നറിയില്ല, Personally ഈ വർഷത്തെ ഇതുവരെയുള്ള വായനയിൽ എന്നെ ഏറ്റവും Impress ചെയ്ത പുസ്തകങ്ങളിൽ ഒന്നാണ് ഉദാപ്ലുതസത്വങ്ങൾ. അസൂയപ്പെടുത്തുന്ന കയ്യടക്കമാണ് നോവലിൽ പലയിടത്തും എഴുത്തുകാരൻ കാണിച്ചിട്ടുള്ളത്.

ഉദാപ്ലുതസത്വങ്ങൾ ഒരു ഫാൻ്റസി നോവലാണ്. എന്നാൽ ഇവിടെ ഫാൻ്റസി elements- നേക്കാളും മികച്ചുനിൽക്കുന്നത് അതിലെ, വാവക്കാട് എന്ന ദേശത്തിൻ്റെ, അവിടുത്തെ മനുഷ്യരുടെ കഥകളുടെ അടയാളപ്പെടുത്തലുകളാണ്. Non Linear ആയ ആഖ്യാനരീതിയാണ് എഴുത്തുകാരൻ സ്വീകരിച്ചിട്ടുള്ളത്. അത്തരമൊരു ആഖ്യാനരീതി സ്വീകരിക്കുമ്പോൾ ഉണ്ടായിരിക്കേണ്ട organic ആയ ഒരു Rhythm ഇവിടെ throughout keep ചെയ്യാൻ സാധിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. Linear ആയി പറഞ്ഞുപോയിരുന്നെങ്കിലും നോവലിൻ്റെ സൗന്ദര്യത്തിന് കാര്യമായ കോട്ടമൊന്നും തട്ടുമായിരുന്നില്ല. ബെന്യാമിൻ്റെ തരകൻസ് ഗ്രന്ഥവരി Intend ചെയ്ത തരത്തിലുള്ള ഒരു വായന ഒരുപക്ഷേ ഈ നോവലിൽ ആയിരിക്കും അതിനേക്കാൾ നന്നായി സാധിക്കുക. അധ്യായങ്ങൾക്ക്, ഒന്നിൽ സംഭവിക്കുന്നതിൻ്റെ ബാക്കി അടുത്തതിൽ എന്ന തരത്തിലുള്ള ഒരാഖ്യാനരീതിയല്ല ഇവിടെ പൊതുവേ കാണുന്നത്. പ്ലോട്ട് ഡിമാൻ്റ് ചെയ്യുന്നു എന്നതിനേക്കാൾ, അലസമായ ഒരു വായനക്ക് മെരുങ്ങുന്നതല്ല എന്ന് കാണിക്കാൻ വേണ്ടി മാത്രം കഥപറച്ചിൽ Zig zag ആയി കൊണ്ടുവന്നതാണോ എന്നുപോലും ചില പോയിൻ്റുകളിൽ തോന്നിപോയിരുന്നു. എന്നാൽ, നോവലിൻ്റെ അവസാനത്തോടടുക്കുമ്പോൾ അതങ്ങനെയല്ല എന്ന് Prove ചെയ്യാൻ വലിയൊരളവുവരെയും അരുണിന് സാധിച്ചിട്ടുണ്ട്.

ചുരുക്കി പറയുകയാണെങ്കിൽ, പുതിയ എഴുത്തുകാരിൽ ഞാൻ പ്രതീക്ഷയോടെ നോക്കി കാണുന്നവരുടെ കൂട്ടത്തിലേക്ക് അരുണിൻ്റെ പേര് എഴുതി ചേർക്കാൻ ഉദാപ്ലുതസത്വങ്ങൾക്ക് സാധിച്ചിട്ടുണ്ട്. പിഎഫ് മാത്യൂസിൻ്റെ കൃതികളും, മീശയും ഇഷ്ടപെട്ട ഒരാളാണ് നിങ്ങളെങ്കിൽ തീർച്ചയായും ഈ കൃതി നിങ്ങൾക്ക് വായിക്കാം.

വാൽ:- ഈ നോവലിൻ്റെ വായനക്കിടയിൽ പലപ്പോഴും മനസ്സിലേക്ക് കടന്നുവന്നത് ചാവുനിലവും, മീശയും, ആലാഹയുടെ പെൺമക്കളും പോലുള്ള മലയാളത്തിലെ തന്നെ ഏറ്റവും മികച്ച കൃതികളായിരുന്നു. അവയ്ക്ക് തുല്യമാണെന്നല്ല പറഞ്ഞുവരുന്നത്, It's more or less a fine tribute to such classics. അതൊരു Overstatement ആണോ, എൻ്റെ വായനയുടെ പരിമിധികൊണ്ടാണോ എന്നൊക്കെയറിയാൻ ഈ പുസ്തകത്തിൻ്റെ കൂടുതൽ Reviews വന്നു കാണാൻ ആഗ്രഹിക്കുന്നു 😌
Profile Image for Gokul Krishnan.
18 reviews3 followers
Read
March 3, 2025
Terrific. Absolutely loved the world created around the myth, and the myth created around the world. The novel travels through different generations of a sea-village and their interaction with the uncanny! Opens up the familiar discussion of human vs nature, in the format of a thriller!


Ps: I hope mammootty plays Aniklet Srank if this is made into a movie.
Profile Image for Deffrin Jose.
36 reviews7 followers
July 15, 2025
ഈ വർഷം ഇതുവരെ വായിച്ചതിൽ ഒരുപാട് എക്സൈറ്റ് ചെയ്യിച്ച പുസ്തകങ്ങളിൽ ഒന്നാണ് ഉദാപ്ലുതസത്വങ്ങൾ. ഹരീഷിന്റെ പട്ടുനൂൽപ്പുഴു, സന്തോഷ്കുമാറിന്റെ തപോമായിയുടെ അച്ഛൻ തുടങ്ങിയവയെല്ലാമാണ് മറ്റു ചിലത്. ആ ലിസ്റ്റിൽ അരുൺ കയറിയത് ഉദാപ്ലുതസത്വങ്ങൾ nearly a classical എക്സ്പീരിയൻസ് പ്രധാനം ചെയ്യുന്നു എന്നതിനാലാണ്. പൊതുവെ മലയാളത്തിൽ ഫാന്റസി ഫിക്ഷൻ മൂന്നാംകിട സാഹിത്യമായാണ് പല ബുദ്ധിജീവികളും കരുതുന്നത്. ക്വാളിറ്റി വർക്ക് മലയാളത്തിൽ ഉണ്ടാകുന്നുമില്ല പുതിയ എഴുത്തുകാർ അതിന് ശ്രമിക്കുന്നുമില്ല. എന്നാൽ ഉദാപ്ലുതസത്വങ്ങൾ ഭാഷാപരമായും സാഹിത്യപരമായും മുകളിൽ പറഞ്ഞ പോരായ്മകളിൽ നിന്നെല്ലാം വേറിട്ട് നിൽക്കുന്നു.

വളരെ ഡാർക്ക് ആയ പശ്ചാത്തലത്തിൽ ആണ് കഥ നടക്കുന്നത്. വാവക്കാട് എന്ന കടലോരഗ്രാമവും അവിടത്തെ ഒരു കൂട്ടം മനുഷ്യരുടേതും കഥയാണ് നോവൽ പറയുന്നത്. മാനം കറുക്കുമ്പോൾ ഉപ്പുവെള്ളത്തിൽ കവരടിക്കുമ്പോൾ കടലിൽ നിന്നുയരുന്ന ഭീകരസത്വങ്ങളെ അവർ കറുമ്പച്ചൻ എന്ന് വിളിച്ചു. അവ അവരുടെ ജീവിതത്തെ തന്നെ നിയന്ത്രിക്കുകയും ക്രമപ്പെടുത്തുകയും ചെയ്തു. യാഥാർത്ഥ്യത്തിന്റെയും മിത്തുകളുടെയും ഇടയിലെ നേർരേഖയിലൂടെ അവർ നൂറ്റാണ്ടുകളായി ജീവിച്ചു പോന്നു. പുതിയ തലമുറ കറുമ്പച്ചന്മാരെയും അവരുടെ റാണി എന്ന് പറയപ്പെടുന്ന സത്വത്തെയുമെല്ലാം അന്ധവിശ്വാസമെന്ന പേരിൽ തള്ളിക്കളയാൻ തുടങ്ങിയപ്പോഴും അനിക്ലേത് സ്രാങ്കിനെ പോലുള്ളവർ തങ്ങളുടെ ജീവിതം തന്നെ കറുമ്പച്ചൻമാർക്ക് എതിരായാണ് ജീവിച്ചത്. സ്വന്തം മകനായ അൽപോയുടെ ജീവനെടുത്തത് ആ ഭീകരസത്വങ്ങൾ ആണെന്ന് അയാൾ ഉറച്ചുവിശ്വസിച്ചു.

ആധുനികതയുടേയും കൃത്യമായ വിദ്യാഭ്യാസത്തിന്റെയും കടന്നുവരവോടെ അന്യം നിന്നു പോയ കടലൊരഭാഷയെ അതിന്റെ ആത്യന്തികമായ ഭംഗിയോടെ അരുൺ ഇവിടെ പുനരാഖ്യാനം ചെയ്തിരിക്കുന്നു. വാവക്കാട് പൊഴി മുതൽ അങ്ങ് കൽക്കത്ത വരെ നോവലിന്റെ ദേശങ്ങൾ നീണ്ടു പോകുന്നുണ്ട്. യാഥാർഥ്യവും ഫിക്ഷനും ഫാന്റസിയും ഇഴപിരിക്കനാകാത്ത വിധം കെട്ടുപിണഞ്ഞു കിടക്കുന്ന ഭൂമികയിൽ അനിക്ലേതും അൽപോയും ബെഞ്ചമിനും പൗരുഷ്യത്തിന്റെയും പകയുടെയും നിസ്സഹായതയുടെയും പ്രതീകങ്ങളായി നിലകൊള്ളുന്നു. കടലാഴങ്ങളിലെ അജ്ഞാതജീവികളാണോ കരയിലെ മനുഷ്യരാണോ യഥാർത്ഥത്തിൽ ഉദാപ്ലുതസത്വങ്ങൾ എന്ന ചോദ്യമുയർത്തിക്കൊണ്ടാണ് നോവൽ അവസാനിക്കുന്നത്.
Profile Image for VipIn ChanDran.
83 reviews3 followers
July 5, 2025
A near perfect classic എന്ന് വിശേഷിപ്പിക്കാവുന്ന രചനയായിയാണ് ഉദാപ്ലുതസത്വങ്ങൾ അനുഭവപ്പെട്ടത്. ഒരു താമരനൂലിന്റെ വ്യത്യാസത്തിൽ ക്ലാസിക്കുകൾ രസിപ്പിച്ച നിലവാരത്തിന് തൊട്ടുതാഴെയീ നവാഗതനായ എഴുത്തുകാരന്റെ കൃതി നങ്കൂരമിടാൻ കാരണം ഒരുപക്ഷേ നോൺ ലീനിയർ ആയുള്ള ആഖ്യാനശൈലിയിലെ പാളിച്ച മൂലം ഇടക്കിടെ രസംകൊല്ലിയായി കടന്നുവന്ന സങ്കീർണതയാവണം. പക്ഷെ അതൊന്നും ഈ പുസ്തകം തുറന്നുതന്ന ലോകത്തിലേക്ക് പ്രവേശിക്കുവാനോ, ഉള്ളിലെ കാമ്പുള്ള കഥയുടെ ലഹരി ആസ്വദിക്കുന്നതിനോ വിലങ്ങുതടിയാവുന്നില്ല.
ചുരുക്കം, a must read ❤️
Profile Image for DrJeevan KY.
144 reviews48 followers
October 11, 2024
📖 ഉദാപ്ലുതസത്വങ്ങൾ✍🏻അരുൺ ബാബു ആൻ്റോ

"പുറത്താക്കപ്പെടുന്നവരെ വേറെ വലിയ മീനുകളോ കറുമ്പച്ചമ്മാരോ കടിച്ചുകൊല്ലാറാണ് പതിവ്. ബ്രെഷ്ട്ട് കൽപിച്ച് ചത്തതുങ്ങളുടെ ശവം കടലിലിട്ടാ ശാപമാണെന്നാണ് പറയണത്. അതുകൊണ്ട് അതിൻ്റെ, മീൻ്റ കണക്കൊള്ള മുഴുത്ത വാലും തലയും മുറിച്ച് ദേഹത്തൊള്ള ഗ്ലാത്തിയെല്ലാം അടർത്തിയിട്ട് നീളൻ കൊമ്പൊള്ള റാ സേവകരും കൂടി നമ്മട കരയില് കൊണ്ടുവന്ന് തള്ളും. അതാണ് എറച്ചിപ്പൊറ്റയുടെ പിന്നിലൊള്ള കഥ. ഇതിൽ എന്തുമാത്രം സത്യവൊണ്ടെന്നൊന്നും നമുക്കറിയാമ്മേല. ഈ തീരത്തടിയണ എറച്ചിപ്പൊറ്റ തപ്പിപ്പോയാ ഒരു ചുക്കും കിട്ടുകേലെന്നു മാത്രമറിയാം. അതൊള്ളതാ."

വിഖ്യാത എഴുത്തുകാരനായ പി.എഫ് മാത്യുസിനേ കുറിച്ച് വായനക്കാർക്കിടയിൽ ഒരു പ്രത്യേക പരിചയപ്പെടുത്തലിൻ്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. അദ്ദേഹം തന്നെ വായിച്ച് നല്ലൊരു അഭിപ്രായം പറയുകയും പുസ്തകം എഴുതിയ എഴുത്തുകാരനെ ചേർത്ത് നിർത്തുകയും ചെയ്തതിനാൽ എൻ്റെ ശ്രദ്ധയാകർഷിച്ച പുസ്തകമാണ് "ഉദാപ്ലുതസത്വങ്ങൾ". വാവക്കാട് എന്ന കടലോരഗ്രാമവും അവിടുത്തെ ജനങ്ങളുടെ ആകുലതകളും ദൈനംദിനജീവിതങ്ങളും നിറഞ്ഞ ഈ നോവലിൽ സാധാരണ മലയാളസാഹിത്യത്തിൽ കണ്ടുവരാത്ത തരത്തിലുള്ള അവതരണരീതിയാണ് അവലംബിച്ചിട്ടുള്ളത്.

പഴയകാലങ്ങളിൽ കുട്ടിക്കാലത്ത് നമ്മൾ കേട്ടിരിക്കാൻ ഇടയുള്ള മാടനും മറുതയും യക്ഷിയും ഒടിയനും പോലെ വാവക്കാട് ദേശവാസികൾക്കിടയിൽ ഒരു ചർച്ചാവിഷയമായിരുന്ന ഒരു ജീവിയായിരുന്നു കടലിൽ ജീവിച്ചിരുന്ന കറുമ്പച്ചന്മാർ. അരയ്ക്ക് മുകളിലേക്ക് മനുഷ്യനെപ്പോലെയും താഴേക്ക് മീനുകളെ പോലെ വാലും ശരീരമാസകലം വലിയ ചെതുമ്പലുകളായ തിളങ്ങുന്ന ഗ്ലാത്തികളും തലയിൽ കൊമ്പുകളും ഉള്ള ഒരു പ്രത്യേക ജീവിവർഗസത്വങ്ങളാണ് ഇവ. പല കഥകളും ഇവയെ ചുറ്റിപ്പറ്റി ഉണ്ടെങ്കിലും ഇവയെ നേരിൽ കണ്ടവർ ചുരുക്കമാണ്.

പല തലമുറകളിലൂടെ പറഞ്ഞുപോകുന്ന കഥ വാവക്കാട് എന്ന ദേശത്തിൻ്റെ ചരിത്രവും കൂടി അടയാളപ്പെടുത്തിക്കൊണ്ടാണ് മുന്നോട്ട് പോകുന്നത്. പകയും സാഹസികതയും മിത്തും എല്ലാം നിറഞ്ഞ ഈ നോവൽ തീരദേശത്തിൻ്റെ ചൂടും ചൂരും നിറഞ്ഞ ഒരു ഭൂമികയാണ് നമുക്ക് മുന്നിൽ വരച്ചിടുന്നത്. കോനാച്ചിമാപ്പിള മുതൽ ഇങ്ങോട്ട് ബെസേലി, അനിക്ലേത്ത് സ്രാങ്ക്, ബെഞ്ചമിൻ, മർക്കിലി, ആച്ചപ്പൻ, ലൂസി, വർക്കി, പൊനപ്പാസ്, ജോർജച്ചൻ എന്നിങ്ങനെ ഓരോ കഥാപാത്രങ്ങളും നമ്മുടെ ഉള്ളിൽ തങ്ങിനിൽക്കുന്ന വിധത്തിലുള്ള എഴുത്താണ് ഈ പുസ്തകത്തിൻ്റെത്. പി.എഫ് മാത്യൂസിനെ പോലെയൊരു എഴുത്തുകാരൻ ഈ പുസ്തകത്തെക്കുറിച്ച് ഇത്രയധികം വാചാലനായതിൽ അതിശയോക്തി ഇല്ലെന്ന് വായനയ്ക്ക് ശേഷം നമുക്ക് ബോധ്യപ്പെടും. അരുൺ ബാബു ആൻ്റോ എന്ന നവാഗത എഴുത്തുകാരനിൽ നിന്നും ഇനിയും ഇതുപോലെയുള്ള കൂടുതൽ രചനകൾ പ്രതീക്ഷിക്കുന്നു.
©Dr.Jeevan KY
Displaying 1 - 9 of 9 reviews

Can't find what you're looking for?

Get help and learn more about the design.