തിരുവിതാംകൂറിൽ നിന്നും മലബാറിലേക്കുള്ള കുടിയേറ്റവുമായി ബന്ധപ്പെട്ടുള്ള നോവലുകൾ എല്ലാം പ്രിയപെട്ടവയാണ്, പക്ഷേ ഓറോത എന്നെ നിരാശപ്പെടുത്തി. വളരെ ഭംഗിയായി തുടങ്ങിയ ശേഷം എല്ലാം എൺപത് പേജിൽ കഥാകാരൻ തീർത്തപ്പോൾ ഒരു വിഷമം. ഒരുപാട്
പറയാൻ ബാക്കി വെച്ച പോലെ. വളരെ വേഗത്തിൽ വായിച്ചു തീർക്കാവുന്ന ഒരു കുഞ്ഞു നോവൽ.
തൊണ്ണൂറ്റി ഒൻപത്തിലെ വെള്ള പൊക്കത്തിൽ വെട്ടുകാട്ടിൽ പാപ്പൻ എന്ന തുഴച്ചിലുകാരന് ലഭിച്ചതാണ് ഓറോതയെ. തൻറെ എല്ലാ ദുശ്ശീലങ്ങളും മാറ്റിവച്ച് ഓറോതയെ പാപ്പൻ പൊന്നു പോലെ വളർത്തുന്നു. വിവാഹ ജീവിതത്തിനു ശേഷം മലബാറിലേക്ക് കുടിയേറിയ ഓറോതയുടെയും കുടുംബത്തിന്റെയും കഥയാണ് നോവലിൽ പിന്നീട് കാണുന്നത്. ചെമ്പേരി എന്ന ഗ്രാമം പടുത്തുയർത്തുന്നത്തിൽ ഓറോതയുടെ അധ്വാനം നമുക്ക് കാണാം.
വിഷകന്യകയിലെ പോലെയോ വല്ലിയിൽ വിവരിച്ച പോലെയോ മലബാറിലെ ദുഷ്കരമായ ജീവിതത്തെ വിസ്തൃതമായി വിവരിച്ചു കാണുന്നില്ല. കഥാകാരൻ്റെ താത്പര്യം ആയിരുന്നിരിക്കണം.വായിച്ച് തീർന്നപ്പോൾ ഓറോതയും ഓറോതയുടെ ജീവിതവും വളരെ ചുരുങ്ങിയ രീതിയിൽ വിവരിച്ച പോലൊരു തോന്നൽ.