മനോഹരമായ ഭാഷയിൽ മാർക്കേസിന്റെ ജീവിതത്തെക്കുറിച്ചുള്ള ലേഖനങ്ങൾ, മലയാളിയെ മാർക്കേസ് സ്വാധീനിച്ചതിന്റെ നാൾവഴി മാർക്കേസിന്റെ നോബേൽ സ്വീകരണ പ്രസംഗത്തിന്റെ മനോഹരമായ ഭാഷയിൽ മാർക്കേസിന്റെ ജീവിതത്തെക്കുറിച്ചുള്ള ലേഖനങ്ങൾ, മലയാളിയെ മാർക്കേസ് സ്വാധീനിച്ചതിന്റെ നാൾവഴി മാർക്കേസിന്റെ നോബേൽ സ്വീകരണ പ്രസംഗത്തിന്റെ മലയാള പരിഭാഷ എന്നിവകൊണ്ട് സമ്പുഷ്ടമാണ് ഈ രചന. (പ്രസംഗത്തിന്റെ പരിഭാഷ നന്നായില്ല എന്നെനിക്ക് അഭിപ്രായമുണ്ട്) ...more
"ഗബ്രിയേൽ ഗാർസിയ മാർക്വേസ് ജീവിതവും എഴുത്തും " എന്ന എസ് ജയചന്ദ്രൻ നായരുടെ പുസ്തകത്തിനു ശേഷം വായിച്ച പുസ്തകമാണ് "പ്രിയപ്പെട്ട ഗാബോ". ആദ്യത്തേത് ഒരു റിപ"ഗബ്രിയേൽ ഗാർസിയ മാർക്വേസ് ജീവിതവും എഴുത്തും " എന്ന എസ് ജയചന്ദ്രൻ നായരുടെ പുസ്തകത്തിനു ശേഷം വായിച്ച പുസ്തകമാണ് "പ്രിയപ്പെട്ട ഗാബോ". ആദ്യത്തേത് ഒരു റിപ്പോട്ടാഷ് (Reportage) - ഒരു പത്രപ്രവർത്തകനെന്ന നിലക്കുള്ള വിവരണമായിരുന്നെങ്കിൽ ഇത് ഒരു മാർക്കേസ് ആരാധകന്റെ ദൃഷ്ടികോണിലൂടെയുള്ള അദ്ദേഹത്തിന്റെ ജീവിതത്തെയും എഴുത്തിനെയും പറ്റിയുള്ള വിവരണമാണ്. അതിനാൽ തന്നെ ഭാഷയിൽ സ്നേഹവും, ഹീറോ വർഷിപ്പും പ്രകടമാണ്, എന്നിരിക്കിലും വായനാസുഖം ഒരല്പം കൂടുതലുള്ളത് ഈ പുസ്തകത്തിലാണ്, ഗാബോയുടെ പുസ്തകങ്ങളെക്കുറിച്ചുള്ള ചെറിയ വിവരണങ്ങളുണ്ട് എന്നതും ഈ പുസ്തകത്തിന്റെ പ്രത്യേകതയാണ്. ...more
തുടക്കത്തിലെ ചില ലേഖനങ്ങളിൽ ചിലകാര്യങ്ങൾ ആവർത്തിക്കുന്നു എന്നതൊഴിച്ചാൽ(ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കാനായി നേരത്തേ എഴുതിയ സ്വതന്ത്രലേഖനങ്ങളാവാം അവ, അതതുടക്കത്തിലെ ചില ലേഖനങ്ങളിൽ ചിലകാര്യങ്ങൾ ആവർത്തിക്കുന്നു എന്നതൊഴിച്ചാൽ(ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കാനായി നേരത്തേ എഴുതിയ സ്വതന്ത്രലേഖനങ്ങളാവാം അവ, അതിനാലായിരിക്കും ഒഴിവാക്കാവുന്ന ആവർത്തനങ്ങൾ അവയിൽ കാണുന്നത്, എന്നിരിക്കിലും ഒരു പുസ്തകമാക്കുമ്പോൾ എഡിറ്റിങ്ങിലൂടെ ശെരിയാക്കേണ്ടതാണ് ഇത്). വിശദമായ ഒരോർമ്മപ്പുസ്തകമാണ് ഇത്. മാർക്വേസിന്റെ രചനകളെ കൂടുതൽ മനസിലാക്കാൻ അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചും അദ്ദേഹം ജീവിച്ച രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും അറിയുന്നത് സഹായിക്കുമെന്ന് ഈ പുസ്തകം വായിച്ചുകഴിഞ്ഞപ്പോൾ മനസിലായി....more
അനുപമ ചോപ്രയുടെ King of Bollywood: Shah Rukh Khan and the Seductive World of Indian Cinema എന്ന പ്രശസ്ത കൃതിയുടെ മലയാള പരിഭാഷ. അക്ഷരത്തെറ്റുകളും വസ്തുഅനുപമ ചോപ്രയുടെ King of Bollywood: Shah Rukh Khan and the Seductive World of Indian Cinema എന്ന പ്രശസ്ത കൃതിയുടെ മലയാള പരിഭാഷ. അക്ഷരത്തെറ്റുകളും വസ്തുതാപരമായ പിശകുകളും ധാരാളം. കുച്ച് കുച്ച് ഹോത്താ ഹെ യിലെ റാണി മുഖര്‍ജിയുടെ ടീന എന്ന കഥാപാത്രത്തിന്റെ പേര് പൂജ എന്ന് നല്‍കുക(page no 116) , Shree 420 എന്ന ചിത്രം ഷാരൂഖ് ഖാന് ചിത്രം എന്ന പേരിലാക്കുക(അതില്‍ രാജ് കപൂര്‍ അഭിനയിച്ച് അനശ്വരമാക്കിയ 'മേരാ ചൂത്താ ഹൈ ജാപ്പാനി' എന്ന ഗാനത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന സ്ഥലത്ത് - page no 18) തുടങ്ങിയ പ്രശ്നങ്ങള്‍ പരിഭാഷയില്‍ സംഭവിച്ചിട്ടുണ്ട്. പരിഭാഷയിലുള്ള ഇത്തരം പ്രശ്നങ്ങള്‍ മാറ്റിവച്ചാല്‍ ചലച്ചിത്രസമാനമായ കിങ് ഖാന്റെ ജീവിത കഥ മനോഹരമായി രേഖപ്പെടുത്തിയിരിക്കുന്ന പുസ്തകം. വായിക്കാനാഗ്രഹിക്കുന്നവര്‍ മലയാള പരിഭാഷയേക്കാള്‍ ഇംഗ്ലീഷ് പതിപ്പ് തന്നെ വായിക്കുന്നതായിരിക്കും നല്ലത്. ...more
ഹൃദയസ്പര്‍ശിയായ ഒരു സംഭവകഥ. എന്റെ നാട്ടിലെ സംഭവമായതിനാല്‍ പലതും പലരും പറഞ്ഞുകേട്ടിട്ടുണ്ട്. എങ്കിലും കൃത്യമായ വിവരങ്ങള്‍ കിട്ടുന്നത് ഈ പുസ്തകം വായിച്ചഹൃദയസ്പര്ശിയായ ഒരു സംഭവകഥ. എന്റെ നാട്ടിലെ സംഭവമായതിനാല്‍ പലതും പലരും പറഞ്ഞുകേട്ടിട്ടുണ്ട്. എങ്കിലും കൃത്യമായ വിവരങ്ങള്‍ കിട്ടുന്നത് ഈ പുസ്തകം വായിച്ചപ്പോഴാണ്. വളരെ മനോഹരമായ, ഹൃദയത്തെ സ്പര്‍ശിക്കുന്ന ഭാഷ. വിവരണങ്ങള്‍ പലപ്പോഴും കണ്ണുകളെ നനയിപ്പിച്ചു. കല്പിത പ്രണയകഥകളിലഭിരമിക്കുന്നവര്പോലും ഒരിക്കലെങ്കിലും ഈ പുസ്തകം വായിച്ചാല്‍ ആ കഥകളെ തള്ളിപ്പറഞ്ഞ് ഈ യാഥാര്‍ത്ഥ്യത്തെ പ്രണയിക്കുമെന്ന് തീര്‍ച്ച.