"പക്ഷേ, ഇവിടെ ഇങ്ങനെ ഞാൻ ആണിയടിച്ചുറപ്പിക്കട്ടെ. വടിവ് നഷ്ടപ്പെടുന്ന സങ്കൽപങ്ങൾ അലയുന്ന ഓർമ്മകളെ എങ്ങും കൊണ്ടെത്തിക്കുന്നില്ല. അതുകൊണ്ട് ഏറെ പണിപ്പെട്"പക്ഷേ, ഇവിടെ ഇങ്ങനെ ഞാൻ ആണിയടിച്ചുറപ്പിക്കട്ടെ. വടിവ് നഷ്ടപ്പെടുന്ന സങ്കൽപങ്ങൾ അലയുന്ന ഓർമ്മകളെ എങ്ങും കൊണ്ടെത്തിക്കുന്നില്ല. അതുകൊണ്ട് ഏറെ പണിപ്പെട്ടു ഞാനെന്റെ സങ്കൽപ്പങ്ങൾക്ക് വടിവുണ്ടാക്കട്ടെ. അവയിലേയ്ക്ക് നിറങ്ങളും ഗന്ധങ്ങളും കയറട്ടെ."
ഒരു ഭ്രമകല്പനയാണോ അല്ലയോ എന്ന് വായനക്കാരന് നിശ്ചയിക്കേണ്ടുന്ന ഒരു ബൗദ്ധിക വ്യായാമമാണ് പാണ്ഡവപുരത്തിന്റെ വായന. ദേവീപുരാണത്തില്നിന്നുള്ള ദേവീ/ദുര്‍ഗ്ഗ , മഹാഭാരതത്തിലെ ദ്രൗപതിയെക്കുറിച്ചുള്ള കഥയുടെ ഒരു പാഠഭേദം എന്നിവ ലയിപ്പിച്ച് നമുക്കിടയില്‍ കാണുന്ന ഒരു സാധാരണ സ്ത്രീയിലേക്ക് ഉലയൂതിയുരുക്കിച്ചേര്ത്തുനിര്മ്മിച്ച ഒരുത്തമ ലോഹവിഗ്രഹമാണ് ദേവി എന്ന കേന്ദ്രകഥാപാത്രം. സ്ത്രീ ലൈംഗികത, ബഹുഭര്‍തൃത്ത്വം എന്നിവയെക്കുറിച്ചുള്ള ശക്തമായ ചിന്തകളാണ് ഈ നോവലിലൂടെ സേതു വായനക്കാരനിലെത്തിക്കുന്നത്. മലയാളത്തില്‍ ഞാന്‍ വായിച്ചതില്‍ വെച്ചേറ്റവും ശക്തയായ കഥാപാത്രങ്ങളിലൊന്നാണ് ദേവി.
വിഭ്രമാത്മകമായ ഒരനുഭവമായിരുന്നു ഈ പുസ്തകത്തിന്റെ വായന. എറണാകുളത്തുനിന്നും കോഴിക്കോട്ടേക്കുള്ള ഒരു ട്രെയിന്‍യാത്രയുടെ മുക്കാല്‍പ്പങ്കും ക്ഷണനേരം കൊണ്ട് മായ്ചുകളഞ്ഞു ഈ പുസ്തകം. പ്രമേയവുമായി യാതൊരുവിധത്തിലും ബന്ധമില്ലെങ്കിലും പാണ്ഡവപുരത്തെക്കുറിച്ചുള്ള ചിലവിവരണങ്ങള് മൂന്നാറിനെക്കുറിച്ചുള്ള ചിന്തകള്‍ മനസിലേക്കെത്തിച്ചു,
ഒരു ഭ്രമകല്പനയാണോ പാണ്ഡവപുരം? ജീവിച്ചുതീര്ക്കുന്നതിലും ബുദ്ധിമുട്ടാണ് ഒരു ഭൂതകാലത്തെ കല്പിച്ചുണ്ടാക്കുന്നെതെന്ന് സേതുതന്നെ പറയുന്നുണ്ട് പുസ്തകത്തില്‍, എന്നിരിക്കിലും താന്‍ നെയ്തുണ്ടാക്കിയ തന്റേതായ ഒരു ഭൂതകാലത്തിലഭിരമിക്കാത്തവരുണ്ടായിരിക്കുമോ? പല ഭ്രമകല്പനകളിലൂടെയും നാം നമുക്കായി പാകപ്പെടുത്തിയതല്ലേ ഈ ജീവിതം?
വായിച്ചു കഴിയുമ്പോൾ, കഴിഞ്ഞുപോയല്ലോയെന്ന് സങ്കടം തോന്നുന്നതരം പുസ്തകങ്ങളിലൊന്നാണ് ബുൿസ്റ്റാൾജിയ. പുസ്തകങ്ങളെക്കുറിച്ചുള്ള ഒരോർമ്മപ്പുസ്തകമാണിത്. പഴയ ആവായിച്ചു കഴിയുമ്പോൾ, കഴിഞ്ഞുപോയല്ലോയെന്ന് സങ്കടം തോന്നുന്നതരം പുസ്തകങ്ങളിലൊന്നാണ് ബുൿസ്റ്റാൾജിയ. പുസ്തകങ്ങളെക്കുറിച്ചുള്ള ഒരോർമ്മപ്പുസ്തകമാണിത്. പഴയ ആ റഷ്യൻ പുസ്തകങ്ങളേയും ചിത്രകഥകളേയും ഡിറ്റക്റ്റീവ് നോവലുകളേയുമൊക്കെ പറ്റിയുള്ള കുറിപ്പുകൾ വായിച്ചാൽ ഒരു കാലത്തിന്റെ മണവും നിറവുമൊക്കെ ഉന്തിത്തള്ളിവരും മനസ്സിൽ. അച്ചടിയുടെ രേഖപ്പെടുത്താതെപോയ ചരിത്രത്തിലേക്കുള്ള എത്തിനോക്കലുകളായ ലേഖനങ്ങളിലൂടെ കടന്നുപോവുമ്പോൾ ആ പുണ്യാത്മാക്കളെ രേഖപ്പെടുത്തി വെക്കാത്ത പാപത്തിന്റെ പങ്ക് എനിക്കുമുണ്ടല്ലോയെന്ന ജാള്യതയനുഭവപ്പെടും, പുസ്തകപ്രസിദ്ധീകരണം നഷ്ടക്കച്ചവടമായിരുന്ന, യാത്രാസൗകര്യങ്ങളേതുമില്ലാത്ത കാലത്ത് മലയാള പുസ്തകമച്ചടിക്കാൻ വേണ്ടി മാത്രം കോഴിക്കോടുനിന്ന് തിരുവനന്തപുരത്തേക്കും തിരിച്ചും യാത്ര ചെയ്ത ആ തമിഴന്മാരായ അച്ഛനെയും മകനെയുമോർത്ത് അത്ഭുതം കൂറൂം. ശ്രീകണ്ഠേശ്വരത്തോടും മറ്റ് പലരോടും നാം ചെയ്ത നന്ദികേടോർത്ത് തല കുനിയും.
മലയാളപുസ്തകങ്ങൾ വായിക്കുന്ന എല്ലാവർക്കും നിറഞ്ഞ മനസോടെ റെക്കമന്റ് ചെയ്യുന്നു. - A MUST READ!! ...more
കഥാകൃത്ത് വളരെ ആത്മവിശ്വാസത്തോടെ തന്റെ കഥകൾ കഥയില്ലാത്തവയാണ് എന്ന് പുസ്തകത്തിന്റെ തലക്കെട്ടിൽത്തന്നെ എഴുതിവെച്ചിരിക്കുന്നല്കഥയില്ലായ്മകൾ കഥകളാവുമ്പോൾ
കഥാകൃത്ത് വളരെ ആത്മവിശ്വാസത്തോടെ തന്റെ കഥകൾ കഥയില്ലാത്തവയാണ് എന്ന് പുസ്തകത്തിന്റെ തലക്കെട്ടിൽത്തന്നെ എഴുതിവെച്ചിരിക്കുന്നല്ലോയെന്ന അമ്പരപ്പോടെയാണ് ജെനിത്തിന്റെ പുസ്തകം വായിക്കാൻ തുടങ്ങിയത്. എറണാകുളം ബസ് സ്റ്റാന്റിലെ ദേശാഭിമാനി ബുൿസ്റ്റാളിൽ നിന്ന് വാങ്ങിയ പുസ്തകം ബസ്സ് കളമശ്ശേരി എത്തിയപ്പോഴേക്കും തീർന്നു. അത്രമാത്രം സമയം കൊണ്ട് വായിച്ചു തീർക്കാവുന്ന ഈ പുസ്തകത്തിലെ കുറുകഥകൾ വായിച്ചു കഴിയുമ്പോളേക്ക് പല പല ചിന്തകൾ മനസിലേക്ക് നുഴഞ്ഞു കയറും. ആ ചിന്തകൾക്കൊപ്പം ഓളം തള്ളുന്ന മനസ്സ് അപ്പോൾ നമ്മൾക്ക് വെളിപ്പെടുത്തിത്തരും - കഥകളുടെ കഥയില്ലായ്മയിലേക്കല്ല, കഥയില്ലായ്മയുടെ കഥകളിലേക്കാണ് പുസ്തകത്തിന്റെ പേര് വിരൽചൂണ്ടുന്നതെന്ന്.
ഈ കഥകളിലോരോന്നും ഓരോരുത്തരിലുമുണർത്തുന്ന ചിന്തകളും വികാരങ്ങളും ഒരുപോലെയാവില്ല എന്നെനിക്കുറപ്പാണ്,ഞാൻ പഠിച്ച മൂന്നാർ എഞ്ചിനീയറിങ് കോളേജ് കണ്ടിട്ടുണ്ടാവില്ലാത്ത ഈ എഴുത്തുകാരന്റെ ആദ്യ കഥ എന്നെ ഓർമിപ്പിച്ചത് എന്റെ കോളേജിനെയാണ്, റിപ്പിൾസ് എന്ന ആദ്യ കോളേജ് മാഗസിനിൽ അന്നത്തെ പ്രിൻസിപ്പാളായിരുന്ന എം.പി ചന്ദ്രശേഖരൻ സാറിന്റെ എഡിറ്റോറിയലാണ്. അത്തരത്തിൽ ക്ഷണനേരം കൊണ്ട് മനസിനെ പൊതിഞ്ഞുകെട്ടി ഏതാനും വർഷങ്ങൾ പുറകിലേക്ക് എടുത്തെറിയാൻ കഴിഞ്ഞു എന്നത് ഈ കഥാകാരന്റെ വിജയമാണ്. ഇത്തരത്തിൽ തികച്ചും വ്യക്തിപരമായ ചിന്തകളുടെ ഓളപ്പരപ്പിലേക്ക് നമ്മെയോരോരുത്തരേയും തള്ളി വിടും ഈ പുസ്തകം. ...more
എഴുത്തുകാരിയെ എന്നെങ്കിലും കാണുമെന്നും, കാണുമ്പോൾ മനസിൽ കരുതിയതെല്ലാം ചോദിക്കണമെന്നും എന്നോടുമാത്രം പറഞ്ഞിട്ടാണ് സിൽവിയ പ്ലാത്തിന്റെ മാസ്റ്റർപീസിന്റെ എഴുത്തുകാരിയെ എന്നെങ്കിലും കാണുമെന്നും, കാണുമ്പോൾ മനസിൽ കരുതിയതെല്ലാം ചോദിക്കണമെന്നും എന്നോടുമാത്രം പറഞ്ഞിട്ടാണ് സിൽവിയ പ്ലാത്തിന്റെ മാസ്റ്റർപീസിന്റെ അവസാന താളും പുറകോട്ട് മറിഞ്ഞത്.
എന്നെയൊട്ടാകെ പിടിച്ചു കുലുക്കിയിട്ടൊന്നുമില്ല ഈ പുസ്തകം. ഉത്തമം, ഉദാത്തമെന്നൊക്കെ വാഴ്ത്താനുമില്ല. എന്നാൽ കഥയല്ലെന്നു തോന്നിപ്പിക്കുന്ന കഥകൾ, 'കഥതന്നെ'യെന്ന് തോന്നിപ്പിക്കുന്ന ഭാഷ. പുഴപോലെയുള്ള ഒഴുക്ക്, വായിച്ചു തീർന്നപ്പോളൊരു ചെറിയ സുഖമുള്ള തലവേദന. ഇതൊക്കെക്കൊണ്ട് ഓർമ്മയിൽ നില്ക്കും ഈ പുസ്തകം, ഒപ്പം മനസിലുയർന്ന ചോദ്യങ്ങളൊക്കെ ഞാൻ സൂക്ഷിച്ചു വെക്കും, എഴുത്തുകാരിയുടെ കണ്ണിൽ നോക്കി ചോദിക്കാൻ :) ...more
I haven't heard Simon Sinek's famous TED talk. So the reading experience was fresh, and I totally liked the idea. But all of these could have been sumI haven't heard Simon Sinek's famous TED talk. So the reading experience was fresh, and I totally liked the idea. But all of these could have been summed up in a single article. The book is boringly lengthy and repetitive. The same examples are used over and over again. Don't read the book, go watch the TED talk. ...more
മനോഹരമായ ഭാഷയിൽ മാർക്കേസിന്റെ ജീവിതത്തെക്കുറിച്ചുള്ള ലേഖനങ്ങൾ, മലയാളിയെ മാർക്കേസ് സ്വാധീനിച്ചതിന്റെ നാൾവഴി മാർക്കേസിന്റെ നോബേൽ സ്വീകരണ പ്രസംഗത്തിന്റെ മനോഹരമായ ഭാഷയിൽ മാർക്കേസിന്റെ ജീവിതത്തെക്കുറിച്ചുള്ള ലേഖനങ്ങൾ, മലയാളിയെ മാർക്കേസ് സ്വാധീനിച്ചതിന്റെ നാൾവഴി മാർക്കേസിന്റെ നോബേൽ സ്വീകരണ പ്രസംഗത്തിന്റെ മലയാള പരിഭാഷ എന്നിവകൊണ്ട് സമ്പുഷ്ടമാണ് ഈ രചന. (പ്രസംഗത്തിന്റെ പരിഭാഷ നന്നായില്ല എന്നെനിക്ക് അഭിപ്രായമുണ്ട്) ...more
ഹൃദയസ്പര്‍ശിയായ ഒരു സംഭവകഥ. എന്റെ നാട്ടിലെ സംഭവമായതിനാല്‍ പലതും പലരും പറഞ്ഞുകേട്ടിട്ടുണ്ട്. എങ്കിലും കൃത്യമായ വിവരങ്ങള്‍ കിട്ടുന്നത് ഈ പുസ്തകം വായിച്ചഹൃദയസ്പര്ശിയായ ഒരു സംഭവകഥ. എന്റെ നാട്ടിലെ സംഭവമായതിനാല്‍ പലതും പലരും പറഞ്ഞുകേട്ടിട്ടുണ്ട്. എങ്കിലും കൃത്യമായ വിവരങ്ങള്‍ കിട്ടുന്നത് ഈ പുസ്തകം വായിച്ചപ്പോഴാണ്. വളരെ മനോഹരമായ, ഹൃദയത്തെ സ്പര്‍ശിക്കുന്ന ഭാഷ. വിവരണങ്ങള്‍ പലപ്പോഴും കണ്ണുകളെ നനയിപ്പിച്ചു. കല്പിത പ്രണയകഥകളിലഭിരമിക്കുന്നവര്പോലും ഒരിക്കലെങ്കിലും ഈ പുസ്തകം വായിച്ചാല്‍ ആ കഥകളെ തള്ളിപ്പറഞ്ഞ് ഈ യാഥാര്‍ത്ഥ്യത്തെ പ്രണയിക്കുമെന്ന് തീര്‍ച്ച.
തൊഴിലിന്റെ ഭാഗമായി വിവിധ ലോകരാജ്യങ്ങളില്‍ സഞ്ചരിക്കാന്‍ ഭാഗ്യം സിദ്ധിച്ച ലേഖകന്‍ , അത്തരം യാത്രകള്‍ക്കിടയിലെ സംഭവങ്ങളേയും ഓര്‍മകളേയും കേരളീയ ചുറ്റുപാടതൊഴിലിന്റെ ഭാഗമായി വിവിധ ലോകരാജ്യങ്ങളില്‍ സഞ്ചരിക്കാന്‍ ഭാഗ്യം സിദ്ധിച്ച ലേഖകന്‍ , അത്തരം യാത്രകള്‍ക്കിടയിലെ സംഭവങ്ങളേയും ഓര്‍മകളേയും കേരളീയ ചുറ്റുപാടുകളുമായി താരതമ്യം ചെയ്ത് ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന ഒരു കൃതി....more
കൊല്‍ക്കത്തയില്‍ ഇതുവരെ പോയിട്ടില്ലെങ്കിലും ഏതൊരു മലയാളിയെയുമെന്ന പോലെ ആ മഹാനഗരം സ്വന്തമെന്ന തോന്നലുണ്ടായിരുന്നു. പുസ്തകങ്ങളിലൂടെയും സിനിമകളിലൂടെയും അകൊല്ക്കത്തയില് ഇതുവരെ പോയിട്ടില്ലെങ്കിലും ഏതൊരു മലയാളിയെയുമെന്ന പോലെ ആ മഹാനഗരം സ്വന്തമെന്ന തോന്നലുണ്ടായിരുന്നു. പുസ്തകങ്ങളിലൂടെയും സിനിമകളിലൂടെയും അറിഞ്ഞ നഗരം. എന്നെങ്കിലുമൊരിക്കല്‍ പോവണം കാണണമെന്ന് പലപ്പോഴും ചിന്തിക്കാറുമുണ്ട്. ജോഷി ജോസഫിന്റെ ആരാച്ചാരുടെ ജീവിതത്തില്‍ നിന്നൊരു ദിവസം, മഹശ്വേതാദേവിയെക്കുറിച്ചുള്ള കുറിപ്പുകള്‍ എന്നിവ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പണ്ട് വായിച്ചിരുന്നുവെങ്കിലും അദ്ദേഹമാണ് ഇതെഴുതിയതെന്നോ അദ്ദേഹത്തിന്റെ പേര് ജോഷി ജോസെഫെന്നായിരുന്നുവെന്നു തന്നെയോ ഈ പുസ്തകം കാണുമ്പോള്‍ എനിക്ക് ഓര്‍മ്മയില്ലായിരുന്നു. കൊല്‍ക്കത്ത കോക്ടെയില്‍ എന്ന പേരിലെ കൊല്‍ക്കത്ത മാത്രമാണ് ഈ പുസ്തകത്തിനു നേരെ കൈനീളാന് പ്രേരിപ്പിച്ചത്.
വായിച്ചു തുടങ്ങിയപ്പോള്‍ തന്നെ കത്തി, ഇതയാളല്ലേയെന്ന്. ചലച്ചിത്രത്തിന്റെ ദൃശ്യഭംഗിയെ എഴുത്തിലേക്ക് ഇടകലര്‍ത്തിയ മനോഹരമായ ആ ശൈലി ശ്രദ്ധിക്കാതിരിക്കുന്നതെങ്ങിനെ?
ചരിത്രവും സാഹിത്യവും സിനിമയും രാഷ്ട്രീയവും കൊല്‍ക്കത്തയെ പശ്ചാത്തലമാക്കി അണിനിരക്കുന്ന പതിമൂന്നു ലേഖനങ്ങള്‍ ഇവയെല്ലാമൊന്നും കൊല്ക്കത്തയെപ്പറ്റിയല്ല. എന്നാലെല്ലാത്തിലും കൊല്ക്കത്തയുണ്ടുതാനും.
"ചില കഥാപാത്രങ്ങള്‍ കഥയില്ലാത്ത വെറും പാത്രങ്ങള്‍ മാത്രമാണ്" പോലുള്ള ചില മാന്ത്രിക വചനങ്ങളാല്‍ അലങ്കരിച്ച പൊള്ളിപ്പിക്കുന്ന ഒരു ബ്ലഡി മേരി കോക്ടെയിലാണ് ഈ കൊല്‍ക്കത്ത കോക്ടെയില്‍ and its yummy.
ഒപ്പം എന്നെങ്കിലും കൊല്‍ക്കത്തയില്‍ പോവണമെന്ന ചിന്തയെ ഈ പുസ്തകം കൂടുതല്‍ തീവ്രമാക്കുന്നു. അതെ, പറ്റാവുന്നത്ര നേരത്തെ പോണം... ...more
എന്റെ നാട്ടില്‍ വെച്ചു നടക്കുന്ന കഥ, മുക്കംകാരനായ ഞാന്‍ മുക്കം ടൗണിലേക്കിറങ്ങുമ്പോഴൊക്കെ എസ് കെ പൊറ്റെക്കാട്ടിന്റെ പ്രതിമയും അതിനുകീഴെ 'മുക്കമെന്ന കുഗഎന്റെ നാട്ടില്‍ വെച്ചു നടക്കുന്ന കഥ, മുക്കംകാരനായ ഞാന്‍ മുക്കം ടൗണിലേക്കിറങ്ങുമ്പോഴൊക്കെ എസ് കെ പൊറ്റെക്കാട്ടിന്റെ പ്രതിമയും അതിനുകീഴെ 'മുക്കമെന്ന കുഗ്രാമത്തെ നാടന്പ്രേമമെന്ന തന്റെ നോവലിലൂടെ അനശ്വരമാക്കിയ മലയാളത്തിന്റെ പ്രിയ സാഹിത്യകാരനു പ്രണാമം' എന്ന വരികളും ഈ പുസ്തകം വായിക്കണം വായിക്കണം എന്ന്, എന്നും എന്നോടുപറയുമായിരുന്നു. അങ്ങിനെയിരിക്കെയാണ് ഒന്നുരണ്ടാഴ്ചകള്‍ക്ക് മുന്‍പ് കോഴിക്കോടൂനിന്നു കണ്ണൂരിലേക്കുള്ള ട്രയിനില്‍ വെച്ച് ഒരു പുസ്തകവില്പനക്കാരന്റെ കയ്യില്‍ നിന്ന് ഈ പുസ്തകമെനിക്ക് കിട്ടിയത്. ഒറ്റയിരുപ്പില്‍ ട്രെയിനില്‍ വെച്ചു തന്നെ വായിച്ചു തീര്‍ത്തു. മനോഹരമായ ഭാഷ, വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള മുക്കത്തെ മനോഹരമായി കോറിയിട്ടിരിക്കുന്നു. ആവതാരികയില്‍ എംടി വാസുദേവന്‍നായര്‍ എഴുതിയിരിക്കുന്നതുപോലെ പലഭാഗങ്ങളും എനിക്കിഷ്ടപ്പെട്ടു, പലതും ഇഷ്ടപ്പെട്ടില്ല. ആകെമൊത്തത്തില്‍ കഥയെനിക്കിഷ്ടപ്പെട്ടില്ല. ഒരു പഴയകാല ശരാശരി മലയാള സിനിമപോലെ തോന്നി കഥ. എന്നാല്‍ അതെഴുതിയ ഭാഷ, ആ എഴുത്ത് വായിക്കാന്‍ വേണ്ടി ഈ പുസ്തകം പുസ്തകം വായിക്കണം. ഒരു ശരാശരി കഥയെ ഒരു നല്ല എഴുത്തുകാരന് ഒരനശ്വര സാഹിത്യസൃഷ്ടിയാക്കുന്നതെങ്ങിനെ എന്ന് ഈ പുസ്തകം നമുക്കു കാണിച്ചു തരുന്നു. ...more
ഇതും സുഭാഷ് ചന്ദ്രന്റെ ഓർമ്മക്കുറിപ്പുകളാണ്. ഞാൻ വായിക്കുന്ന സുഭാഷ് ചന്ദ്രന്റെ മൂന്നാമത്തെ ഓർമ്മക്കുറിപ്പുപുസ്തകമാണിത് ഓർമ്മക്കുറിപ്പുകളെ ഹൃദയസ്പർശിയാഇതും സുഭാഷ് ചന്ദ്രന്റെ ഓർമ്മക്കുറിപ്പുകളാണ്. ഞാൻ വായിക്കുന്ന സുഭാഷ് ചന്ദ്രന്റെ മൂന്നാമത്തെ ഓർമ്മക്കുറിപ്പുപുസ്തകമാണിത് ഓർമ്മക്കുറിപ്പുകളെ ഹൃദയസ്പർശിയാക്കുന്നതിൽ ഭാഷക്കുള്ള പങ്ക് ഇപ്പോൾ തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. സുഭാഷ് ചന്ദ്രന്റെ ഭാഷക്ക് എന്തോ ഒരു വശ്യതയുണ്ട്. 3/5 റേറ്റ് ചെയ്യണമെന്നു കരുതിയിരുന്നെങ്കിലും പുസ്തകത്തിന്റെ അവസാനം ചേർത്തിരിക്കുന്ന സുഷ്മേഷ് ചന്ദ്രോത്ത് സുഭാഷ് ചന്ദ്രനുമായി നടത്തിയ അഭിമുഖം വളരെ നല്ലതാണ് എന്നതിനാലും, സുഭാഷ് ചന്ദ്രനെ വായിക്കുന്നതിന് ആ അഭിമുഖം പുതിയ മാനങ്ങൾ നല്‍കും എന്നതിനാലും 4/5 റേറ്റ് ചെയ്യുന്നു....more
ഹൃദയയസ്പർശിയായ ഓർമ്മക്കുറിപ്പുകളാണ് ഈ പുസ്തകം. പലപ്പോഴും സ്മര്യരായ വ്യക്തികൾ ഞരമ്പിൽ കയറിയിരുന്ന് കത്തിപ്പടരും. ചന്ദ്രലേഖയെപ്പറ്റിയും ദയാബായിയെപ്പറ്റിഹൃദയയസ്പർശിയായ ഓർമ്മക്കുറിപ്പുകളാണ് ഈ പുസ്തകം. പലപ്പോഴും സ്മര്യരായ വ്യക്തികൾ ഞരമ്പിൽ കയറിയിരുന്ന് കത്തിപ്പടരും. ചന്ദ്രലേഖയെപ്പറ്റിയും ദയാബായിയെപ്പറ്റിയുമുള്ള കുറിപ്പുകൾ ഉദാഹരണം.
കെ.പി അപ്പൻ സാറിനെപ്പറ്റിയുള്ള കുറിപ്പിന്റെ അവസാനം ഒരു മേയ്ൽ ഷൊവനിസ്റ്റാവാമെന്ന സംശയം സധൈര്യം തുറന്നെഴുതുമ്പൊഴും വിയോജിപ്പുകളുണ്ടാവുമെന്ന് ഉറപ്പുള്ള പലരെയും പറ്റിയുള്ള കുറിപ്പുകളിൽ വിയോജിപ്പിന്റെ നിഴലുകൾ കാണാഞ്ഞത് പലപ്പോഴും ഇതെന്തേയിങ്ങനെ എന്ന് ചിന്തിപ്പിച്ചു.
വ്യക്തികളും, സംഭവങ്ങളും(ഇതിൽ പരാമർശിക്കപ്പെട്ടവ മാത്രമല്ല) തമ്മിൽ നമുക്കൊക്കെ മനസിലാക്കാൻ കഴിയുന്നതിലുമപ്പുറമൊരു തലത്തിൽ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നതായിരുന്നു ഈ പുസ്തകത്തിൽ നിന്നു കിട്ടിയ ഒരു personal realization. (ജോഷി ജോസഫിൽ നിന്നു തുടങ്ങി ജോഷി ജോസഫിലേക്കെത്തുന്ന ഒരു മാജിൿ - ഇപ്പോഴെഴുതാൻ നിന്നാൽ തീരില്ല, ഈ പുസ്തകത്തിൽ മാത്രമൊതുങ്ങുന്നതുമല്ല)
തികച്ചും സ്വകാര്യമായ മറ്റൊരിഷ്ടം കൂടിയുണ്ട് ഈ പുസ്തകത്തോട് :) [image]
അനുപമ ചോപ്രയുടെ King of Bollywood: Shah Rukh Khan and the Seductive World of Indian Cinema എന്ന പ്രശസ്ത കൃതിയുടെ മലയാള പരിഭാഷ. അക്ഷരത്തെറ്റുകളും വസ്തുഅനുപമ ചോപ്രയുടെ King of Bollywood: Shah Rukh Khan and the Seductive World of Indian Cinema എന്ന പ്രശസ്ത കൃതിയുടെ മലയാള പരിഭാഷ. അക്ഷരത്തെറ്റുകളും വസ്തുതാപരമായ പിശകുകളും ധാരാളം. കുച്ച് കുച്ച് ഹോത്താ ഹെ യിലെ റാണി മുഖര്‍ജിയുടെ ടീന എന്ന കഥാപാത്രത്തിന്റെ പേര് പൂജ എന്ന് നല്‍കുക(page no 116) , Shree 420 എന്ന ചിത്രം ഷാരൂഖ് ഖാന് ചിത്രം എന്ന പേരിലാക്കുക(അതില്‍ രാജ് കപൂര്‍ അഭിനയിച്ച് അനശ്വരമാക്കിയ 'മേരാ ചൂത്താ ഹൈ ജാപ്പാനി' എന്ന ഗാനത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന സ്ഥലത്ത് - page no 18) തുടങ്ങിയ പ്രശ്നങ്ങള്‍ പരിഭാഷയില്‍ സംഭവിച്ചിട്ടുണ്ട്. പരിഭാഷയിലുള്ള ഇത്തരം പ്രശ്നങ്ങള്‍ മാറ്റിവച്ചാല്‍ ചലച്ചിത്രസമാനമായ കിങ് ഖാന്റെ ജീവിത കഥ മനോഹരമായി രേഖപ്പെടുത്തിയിരിക്കുന്ന പുസ്തകം. വായിക്കാനാഗ്രഹിക്കുന്നവര്‍ മലയാള പരിഭാഷയേക്കാള്‍ ഇംഗ്ലീഷ് പതിപ്പ് തന്നെ വായിക്കുന്നതായിരിക്കും നല്ലത്. ...more
കുട്ടിക്കാലത്ത് പൂമ്പാറ്റയിൽ വായിച്ച ആ നോവൽ അതേ രൂപത്തിലും ഭാവത്തിലും. ഓർമ്മകൾക്ക് യാഥാർത്ഥ്യത്തേക്കാൾ ഭംഗി കൂടുതലാണെന്ന് പറയാറുണ്ട്. ഇക്കാര്യത്തിലെങ്കുട്ടിക്കാലത്ത് പൂമ്പാറ്റയിൽ വായിച്ച ആ നോവൽ അതേ രൂപത്തിലും ഭാവത്തിലും. ഓർമ്മകൾക്ക് യാഥാർത്ഥ്യത്തേക്കാൾ ഭംഗി കൂടുതലാണെന്ന് പറയാറുണ്ട്. ഇക്കാര്യത്തിലെങ്കിലും അത് തെറ്റാണ്. ഓർമ്മകളിലുള്ള അതേ കഥ അതേ ഭംഗിയിൽ വീണ്ടും :)...more
This is the first book I've ever read (other than balarama and kalikkudukka). I simply loved it.. This is the first book I've ever read (other than balarama and kalikkudukka). I simply loved it.. ...more
മൂന്നാര്‍ മനോഹരമാണ്. കുറച്ചു നാളെങ്കിലും മൂന്നാറില്‍ താമസിച്ച ഒരാള്‍ക്ക് മൂന്നാറിനെ പ്രണയിക്കാതെ തിരിച്ചു പോവാനാവില്ല. മനോഹരമായ ഒരു ഭൂപ്രദേശം എന്നതിലുമൂന്നാര് മനോഹരമാണ്. കുറച്ചു നാളെങ്കിലും മൂന്നാറില്‍ താമസിച്ച ഒരാള്‍ക്ക് മൂന്നാറിനെ പ്രണയിക്കാതെ തിരിച്ചു പോവാനാവില്ല. മനോഹരമായ ഒരു ഭൂപ്രദേശം എന്നതിലുപരി മൂന്നാറിനെ മനോഹരമാക്കുന്ന മറ്റു ചിലതുണ്ട്. മനുഷ്യരും , കാലാവസ്ഥയും ,പുഴയും , മരങ്ങളും ,പള്ളികളും , കോവിലുകളും , കല്ലറകളും , നിഗൂഢതകളും എന്നു വേണ്ട ഒരാളെ ഏതെങ്കിലും രീതിയില്‍ സ്വാധീനിക്കാവുന്ന എന്തെങ്കിലും എല്ലാവര്ക്കും മൂന്നാറില്‍ കാണാം. നാലു വര്‍ഷത്തെ മൂന്നാര്‍ ജീവിതം , അതിനു ശേഷമുള്ള മൂന്നാര്‍ ഓര്‍മകള്‍ എന്നിവയൊക്കെയാവാം ഈ പുസ്തകത്തെ ഇത്രയധികം ഇഷ്ടപ്പെടാന്‍ ഇടയാക്കിയത്. മൂന്നാറിനെ പറ്റി ഞങ്ങള്‍ ചിലര്‍ക്കു മാത്രം അറിയാവുന്നത് എന്ന് കരുതിയിരുന്ന ചില കാര്യങ്ങള്‍ ഈ പുസ്തകത്തില്‍ കണ്ട് പലപ്പോഴും ഞാന്‍ അമ്പരന്നു.
'മനുഷ്യരെ മോഹവലയത്തില്പ്പെടുത്തുന്ന മൂന്നാറിന്റെ ആത്മാവില്‍ നിന്നൊരു തുണ്ട് നിങ്ങള്‍ക്കു പതിച്ചുനല്‍കാം ഞാന്‍, ആര്‍ക്കും ഇടിച്ചുനിരത്താനാകാത്ത ഒരു തുണ്ട്... ' എന്ന സുലോചന നാലപ്പാടിന്റെ വാഗ്ദാനം തീര്‍ച്ചയായും പാലിക്കപ്പെട്ടിട്ടുണ്ട്. ഒരിക്കലെങ്കിലും നിങ്ങള്‍ മൂന്നാറില്‍ പോയിട്ടുണ്ടെങ്കില്‍ തീര്‍ച്ഛയായും നിങ്ങള്‍ക്കീ പുസ്തകം ഇഷ്ടപ്പെടും. ...more
"Were I a god I'd create another god, Entrust all my duties as god To that god Then I'll sit Just looking into your eyes"
"ഞാനൊരു ദൈവമായിരുന്നെങ്കില"Were I a god I'd create another god, Entrust all my duties as god To that god Then I'll sit Just looking into your eyes"
"ഞാനൊരു ദൈവമായിരുന്നെങ്കില്‍ മറ്റൊരു ദൈവത്തെ സൃഷ്ടിച്ച് ദൈവമെന്ന നിലയില്‍ എല്ലാ ചുമതലകളും ആ ദൈവത്തെ ഏല്പിച്ച് നിന്റെ കണ്ണില്‍ മാത്രം നോക്കിയിരിക്കും"
പ്രണയത്തിന്റെ വിവിധ ഭാവങ്ങള്‍ ആവിഷ്കരിക്കുന്ന നൂറു കവിതകള്‍.. ഓരോന്നും ഇംഗ്ലീഷിലും മലയാളത്തിലും.. ചുരുങ്ങിയ വരികളില്‍ മായാജാലം സൃഷ്ടിക്കുകയാണ് ടി പി രാജീവന് ഓരോ കവിതയിലും..
" നിന്നിലേക്കുള്ളതായിരുന്നു / ഇന്നോളം എനിക്ക് തെറ്റിയ / വഴികളെല്ലാം ..." ...more
ഒ.എൻ.വി, സുഗതകുമാരി, ആറ്റൂർ രവിവർമ്മ, സച്ചിദാനന്ദൻ, കെ.ജി ശങ്കരപ്പിള്ള - മലയാളത്തിന്റെ പ്രിയപ്പെട്ട അഞ്ചുകവികളുമായുള്ള അഭിമുഖങ്ങൾ.ഹക്കിം മാഷിന്റെ 'എഴുഒ.എൻ.വി, സുഗതകുമാരി, ആറ്റൂർ രവിവർമ്മ, സച്ചിദാനന്ദൻ, കെ.ജി ശങ്കരപ്പിള്ള - മലയാളത്തിന്റെ പ്രിയപ്പെട്ട അഞ്ചുകവികളുമായുള്ള അഭിമുഖങ്ങൾ.ഹക്കിം മാഷിന്റെ 'എഴുത്ത് അഭിമുഖം നില്ക്കുന്നു' എന്ന തൊട്ടുമുൻപത്തെ പുസ്തകത്തിന്റെ എഫക്റ്റ് ഇതുവരെ തീരാഞ്ഞതുകോണ്ടാവും, ആർത്തിയോടെയാണ് ഈ പുസ്തകം വായിക്കാനെടുത്തത്. അതേ ആർത്തിയോടെ ഒറ്റയിരുപ്പിനു വായിച്ചുതീർത്തു.
* ഒഎൻവിയുടെ അറിവും കാഴ്ചപ്പാടുകളും കണ്ട് അത്ഭുതം കൂറി, എങ്കിലും ഉയരത്തെവിടെയോ മാറി നിന്നാണ് അദ്ദേഹം സംസാരിക്കുന്നതെന്നു തോന്നി.
* സുഗതകുമാരി ടീച്ചറുടെ സാമൂഹികപ്രതിബദ്ധതയിൽ അഹങ്കാരം തോന്നി, സ്വന്തം അദ്ധ്യാപികയോടെന്നപോലെ സ്നേഹവും.
* ഒരു സുഹൃത്തിന്റെ സംഭാഷണം പോലെ തോന്നി ആറ്റൂരിന്റെ മൊഴികൾ. Very close to heart
* സച്ചിമാഷിന്റെ വാക്കുകളിൽ വിപ്ലവാവേശം ജ്വലിച്ചു നില്ക്കുന്നു, ലോകകവിതകളിലൂടെയുള്ള അദ്ദേഹത്തിന്റെ സഞ്ചാരാനുഭവങ്ങൾ നല്കിയ തീക്ഷ്ണത വേറെയും
* വളരെ പക്വതയുള്ളതായിരുന്നു കെജിഎസ്സിന്റെ വാക്കുകൾ, അദ്ദേഹത്തിന്റെ ലോക കാഴ്ചകളും, അനുഭവങ്ങളും കൊണ്ട് പാകപ്പെട്ടതിന്റെ, ആറ്റിക്കുറുക്കിയതിന്റെ സത്ത വ്യക്തമാക്കുന്ന വാക്കുകൾ
മലയാള കവിതയെ ഇഷ്ടപ്പെടുന്നവരാരും ഒഴിവാക്കിക്കൂടാത്ത ഒരു പുസ്തകം. A Must Read!! ...more
ചിന്തകളില്‍ ഉടലെടുക്കുന്ന പലപ്പോഴും പ്രകടമാക്കാന്‍ കഴിയാത്ത വ്യക്തിബന്ധങ്ങളുടെ,വ്യക്തിത്വ നിരൂപണങ്ങളുടെ ഉറക്കെപ്പറച്ചിലുകളാണു് ഈ കഥകളെല്ലാം തന്നെ. കഥകചിന്തകളില് ഉടലെടുക്കുന്ന പലപ്പോഴും പ്രകടമാക്കാന്‍ കഴിയാത്ത വ്യക്തിബന്ധങ്ങളുടെ,വ്യക്തിത്വ നിരൂപണങ്ങളുടെ ഉറക്കെപ്പറച്ചിലുകളാണു് ഈ കഥകളെല്ലാം തന്നെ. കഥകളോടോ കഥാപാത്രങ്ങളോടോ നമുക്ക് അപരിചിതത്വം തോന്നുകയില്ല. നമ്മുടെ ചുറ്റുപാടുകളില്‍ തന്നെയുണ്ട് ഈ കഥാപാത്രങ്ങള്‍. പലപ്പോഴും നമ്മുടെ തന്നെ ചിന്തകളാണു് ഈ കഥാപാത്രങ്ങളുടെ ചിന്തകള്‍
ആദ്യത്തെ കഥ (ഈലക്കം യൂസഫ് ഹുസൈന്- പ്രത്യേക പതിപ്പ്(കോപ്പികള്‍ പരിമിതം)) ഒഴിച്ച് ബാക്കി കഥകളൊക്കെ തന്നെ ഇടത്തരംകുടുംബത്തിലെ(കുടുംബത്തിലെ സാമ്പത്തിക സ്ഥിതി കഥകളിലെവിടെയും പരാമര്‍ശിക്കുന്നില്ലെങ്കിലും ഒരു ഇടത്തരം കുടുംബത്തെ കഥകളുടെ വരികള്‍ക്കിടയില്‍ നിന്ന് വായിച്ചെടുക്കാന്‍ സാധിക്കും) ഒരു കുടുംബിനിയുടെ ചിന്തകളായിട്ടാണു് എഴുതിയിരിക്കുന്നത്. കേരളീയ സമൂഹത്തില്‍ ഇത്തരം സ്വഭാവ സവിശേഷതകളോടു കൂടിയ കഥാപാത്രങ്ങളെ/ചിന്തകളെ എളൂപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കും . അതിനാല്‍ തന്നെ കഥകളോടൊന്നും തന്നെ ഒരു അപരിചിതത്വം തോന്നിയില്ല. കണ്മുന്പിലിരിക്കുന്ന വ്യക്തി ഒന്നുറക്കെ ചിന്തിക്കുന്നതാണീ കഥകളെന്നു തോന്നും പലപ്പോഴും. ഒഴുക്കോടെ വായിച്ചു തീര്‍ക്കാനായി. ...more
മിക്കയിടത്തും കടലിന്റെ ആഴമുണ്ട് , പുഴയുടെ കുളിരുണ്ട് , മരണത്തിന്റെ മരവിപ്പുണ്ട്. ബ്ലോഗില്‍ നിന്ന് ചിറകുതുന്നി പറന്നിറങ്ങിയ ഈ പുസ്തകത്തില്‍. 'ഏതു മരക്കമിക്കയിടത്തും കടലിന്റെ ആഴമുണ്ട് , പുഴയുടെ കുളിരുണ്ട് , മരണത്തിന്റെ മരവിപ്പുണ്ട്. ബ്ലോഗില്‍ നിന്ന് ചിറകുതുന്നി പറന്നിറങ്ങിയ ഈ പുസ്തകത്തില്‍. 'ഏതു മരക്കൊമ്പിലും കെട്ടിവെക്കാവുന്ന എത്രയോ ഹൃദയങ്ങളുണ്ട് ജന്മത്തിനു് ' എന്നു പറയുന്നതിനുമെത്രയോ മുന്‍പേ കെട്ടിവച്ചു കഴിഞ്ഞിരുന്നു ഹൃദയം ഈ പുസ്തകത്തില്‍. ഓരോ താളുകളും മറിക്കുമ്പോള്‍ അവയിലെ നീരനക്കങ്ങള്ക്കൊപ്പം നിറഞ്ഞു തുളുമ്പുന്നു മനസ്സും. ...more
അപര്‍ണ്ണയുടെ തടവറകള്‍ (അശ്വതിയുടേയും) - തലക്കെട്ടില്‍ ബ്രാക്കറ്റിട്ട് അശ്വതിയുടേയും എന്നെഴുതിയിരിക്കുന്നതിനാല്‍ മാത്രമാണു് ഈ പുസ്തകം ശ്രദ്ധയില്‍ പെട്ടഅപര്ണ്ണയുടെ തടവറകള്‍ (അശ്വതിയുടേയും) - തലക്കെട്ടില്‍ ബ്രാക്കറ്റിട്ട് അശ്വതിയുടേയും എന്നെഴുതിയിരിക്കുന്നതിനാല്‍ മാത്രമാണു് ഈ പുസ്തകം ശ്രദ്ധയില്‍ പെട്ടത്. രണ്ടു പെണ്‍കുട്ടികളുടെ ജീവിതത്തെ താരതമ്യപ്പെടുത്തിയുള്ളതായിരിക്കും ഇതെന്ന് തലക്കെട്ടില്‍ നിന്നു തന്നെ വ്യക്തം. രണ്ടു പേരും തമ്മില്‍ നേരിട്ടു ബന്ധമൊന്നുമുണ്ടാവില്ല എന്ന് ആദ്യമേ തോന്നിയിരുന്നു.(അതാണല്ലോ പതിവ്).
"ഞാനൊരിക്കലും വിധിയില്‍ വിശ്വസിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ വിശ്വസിക്കുന്നുണ്ട്" എന്ന അപര്‍ണ്ണയുടെ അഭിപ്രായത്തോട് "വിധി ഒരു വിഡ്ഢിക്ക് ചാരി നില്‍ക്കാനുള്ള ഇല്ലാത്ത മതിലാണു്" എന്ന കശ്യപിന്റെ പ്രതികരണവും, എവിടെയെത്തി എന്ന ചോദ്യത്തിനു്. "അറിയില്ല, ഡസിറ്റ് മാറ്റര്‍" എന്ന നരേന്ദ്രന്റെ പ്രതികരണവും, കൂടാതെ അപര്‍ണ്ണയും കശ്യപും തമ്മില്‍ നടത്തുന്ന ചാറ്റുകളിലെ ചില സംഭാഷണ ശകലങ്ങള്‍ എന്നിവയോട് തോന്നുന്ന ചെറിയ കൗതുകവുമൊഴിച്ചാല്. ഈ നോവല്‍ വളരെ ദുര്‍ബ്ബലമാണു്. ...more