ഒറ്റമരത്തണൽ [Ottamarathanal]
Rate it:
41%
Flag icon
ഇന്ത്യയിലെ ഏറ്റവും മനോഹരമായ യാത്ര ഏതെന്ന് ഒരു ചോദ്യമുന്നയിച്ചാൽ നൂറില് തൊണ്ണൂറ്റൊൻപതുപേരും കൈയുയർത്തി സമ്മതിക്കും അത് ട്രെയിൻ യാത്രതന്നെ എന്ന്. കൈയുയർത്താത്ത ഒരാൾ നിശ്ചയമായും ഇതുവരെ തീവണ്ടിയാത്ര നടത്തിയിട്ടില്ലെന്നുറപ്പ്.
43%
Flag icon
പരാതിയും പരിഭവവും കേൾക്കാൻമാത്രം വിധിക്കപ്പെട്ടവനായി ഇന്നും ഗൾഫ് മലയാളി തുടരുകയും ചെയ്യുന്നു.
44%
Flag icon
വിദേശത്ത് താമസിക്കുന്ന ഓരോ വർഷവും നിങ്ങൾ കൂടുതൽ മണ്ടന്മാരും കേരളത്തിൽ ജീവിക്കാൻ പ്രാപ്തിയില്ലാത്തവരുമായി തീർന്നുകൊണ്ടിരിക്കുന്നു
51%
Flag icon
സർക്കാരും കച്ചവടക്കാരും ചേർന്ന് ഒരുക്കുന്ന ഓണ മേളകളാണ് കേരളത്തിലെ ഓണത്തിനെ കൊഴുപ്പിക്കുന്നതും പെരുപ്പിക്കുന്നതും. പിന്നെ ടിവിയിലെ ഏഴോ എട്ടോ മണിക്കൂറുകൾ നീളുന്ന സിനിമയും പരസ്യങ്ങൾ കുത്തിനിറച്ച ഓണപ്പതിപ്പുകളും മദ്യഷാപ്പുകൾക്കു മുന്നിലുള്ള നീണ്ട ക്യൂവും ചേർന്നാൽ കേരളത്തിൽ ഓണമായി.
61%
Flag icon
ആർക്കാണ് ഈ ഭൂമി എക്കാലത്തും നിലനില്ക്കണം എന്നാഗ്രഹം... നമുക്ക് ശേഷം പ്രളയം!!
99%
Flag icon
കേരളത്തിൽ കിട്ടിയില്ലെങ്കിൽ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്തതാണെങ്കിൽപോലും അവർ കുടിക്കും. കുടിച്ചിരിക്കും.