Vaikom Muhammad Basheer is regarded as one of the prominent literary figures ever existed in india. He was a legend in Kerala.
He was one of those outspoken figures who revolutionized Malayalam Literature, and Thus the World Literature itself with his dauntless sarcasm, satire, and black humor.
Often referred to as the Beypore Sultan (the king of Beypore) by the colleagues, he was one of the prominent figures behind the artistical, economical, and social reformation of the Kerala Culture.
His novel Shabdangal (The Voices) was once banned due to its echo that cyclonized a once feudalistic society.
He is also regarded as the translators nightmare. This is mainly because of the colloquial touch he added to his writings, which ethnically speaking would lose its humor and meaning when translated to other languages.
He was the sufi among the writers and and the greatest exponent of Gandhian Thought.
He was awarded with Padma Sri in 1982 for his overall contributions to nation as a freedom fighter, writer, and as a political activist.
പൊൻകുരിശുതോമ തന്റെ ചൊറിയൻപുഴു കുടുക്കയിൽ നിന്ന് ഒരെണ്ണമെടുത്ത് വായിലിട്ടു കരുമുരാ ചവച്ചുതിന്നു..!
എല്ലാവരും വിറച്ചു രാക്ഷസൻ ! ആനവാരി കാർക്കിച്ചു തുപ്പിയിട്ടു പറഞ്ഞു: 'ക്രിസ്ത്യാനികൾ തിന്നാത്ത വല്ലതുമുണ്ടോ?'
'ഒണ്ടേ, ഒണ്ട് ! ഇഴഞ്ഞു നടക്കുന്നതിൽ കന്നുകാലിക്കയറ്, നാല് കാലുള്ളതില് കട്ടില്, രണ്ടു കാലുള്ളതിൽ ആനവാരി രാമൻനായർ മുതൽപേർ, പൊതുവേ നായന്മാരെ തിന്നാൻ കൊള്ളുകില്ല. കൂട്ടത്തിൽ ക്രിസ്ത്യാനികളും മുസ്ലിംജാതിക്കാരും.പിന്നെ പറന്നുനടക്കുന്നതില് അപ്പൂപ്പൻതാടി. പിന്നെ ഏറോപ്ലേൻ, ഇതൊന്നും സത്യക്രിസ്ത്യാനിക്ക് തിന്നാൻ വിധിയില്ല'
'ഏറോപ്ലേനെ ഞങ്ങക്ക് തിന്നാം. പോക്കറ്റടിക്കാരൻ മണ്ടൻ മൂത്താപ്പ പറഞ്ഞു :' ബിസ്മീം ചൊല്ലി അറുക്കണം അയിനാ. '😁
"പോലീസുമൂരാച്ചികൾക്ക് ഒരു കേഴമാൻ കണ്ണിയോട് അങ്ങനെ പറയാൻ പാടുണ്ടോ? ‘പോ വനിതേ’ എന്നോ, ‘പോ സ്വപ്നസുന്ദരീ’ എന്നോ, ‘പോ യുവതീരത്നമേ’ എന്നോ പറയാം. അല്ലാതെ ‘പോ പെണ്ണേ!’ എന്നോ! ഇങ്ങനെ ആശ്വസിപ്പിച്ചപ്പോൾ കൊച്ചുത്രേസ്യ കരച്ചിലു ത���ടങ്ങി. തേങ്ങിത്തേങ്ങിയാണ്. കാണാൻ കൊള്ളാവുന്ന യുവതികളുടെ കണ്ണുനീരും ദുഃഖവും ഒക്കെ കാണുമ്പോൾ വിനീതനായ ഈ ചരിത്രകാരന്‍റെ മനസ്സങ്ങു തകർന്നുപോകാറുണ്ട്. അപ്പോൾ അങ്ങനെ സംഭവിച്ചു."
മലയാള സാഹിത്യത്തിൽ ഫലിതം ഏറ്റവും നന്നായി കൈകാര്യം ചെയ്യാൻ കഴിവുള്ള ഒരാളാണ് വൈക്കം മുഹമ്മദ് ബഷീർ. ഇൗ പുസ്തകത്തിലും അത് നല്ല രീതിയിൽ തന്നെ അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. ബഷീർ പലയിടങ്ങളിലായി പരിചയപ്പെടുത്തിയിട്ടുള്ള സ്ഥിരം കഥാപാത്രങ്ങളായ എട്ടുകാലി മമ്മൂഞ്ഞ്, ഒറ്റക്കണ്ണൻ പോക്കർ, ആനവാരി രാമൻനായർ, പൊൻകുരിശു തോമ തുടങ്ങിയവരെ ഇവിടെയും കാണാം.
സ്ഥലത്തെ പ്രധാന ദിവ്യൻ - വൈക്കം മുഹമ്മദ് ബഷീർ (വൈ.മു.ബ)// Sthalathe Pradhana Divyan by Vaikkom Muhammad Basheer ( Wikipedia has translated the title as "The Principal Divine of the Place" but honestly it just reads so weird and so plastic)
Rating: ⭐⭐⭐⭐.5/5
Reading Basheer has always been a pleasure. I have always been intimidated by Malayalam literature, and I tend to tiptoe around it. But Basheer? He just asks me to chill and lets me in on all his inside jokes about the average egotistic Mallu (Malayalee) and their hypocrisies. He does not intimidate me, and in fact gives me the confidence to interact with my mother tongue the way I feel fit, and not feel weird about it. And it is this cockiness of his that makes the task of translating his works to English almost impossible. So yeah. This is my first review for the year. I would definitely recommend this to anyone who can read in Malayalam.
The humble historian here narrates absurdities happening in a small village which as per the villagers is center of this 'Pappadom' shaped Flat Earth. They also happen to be the ones who discovered the Sun apparently. Kaduvakuzhy is an independent commune and do not recognize the authority of bullying foreign (Indian) government. The things that happen in this village and the things each character do and say is wildly unreasonable and doesn't make an iota of sense to the reader, yet this is so refreshingly beautiful and is an oddly satisfying read.
ബഷീറിന്റെ പ്രശസ്തരായ സ്ഥിരം കഥാപാത്രങ്ങളായ ആനവാരി രാമൻ നായർ,പൊൻകുരിശു തോമ,ഒറ്റക്കണ്ണൻ പോക്കർ, എട്ടുകാലി മമ്മൂഞ്ഞ്, മണ്ടൻ മുത്തപ എന്നിവർ വീണ്ടും ഹാസ്യം നിറയുന്ന മുഹൂർത്തങ്ങളും ആയി നമ്മുടെ മുന്നിൽ എത്തുകയാണ്. അധികാരികളെ അനുസരിക്കാത്ത ദേശത്തു പൊലീസുകാർ പോലും മൂരാച്ചികൾ ആണ്. ചൊറിയൻ പുഴു യുദ്ധവും രണ്ടായിരം പേരുള്ള നാട്ടിൽ നിന്നും ശേഖരിച്ച ഒരുലക്ഷത്തിൽ പരം ഒപ്പുകളും പോലീസ് സ്റ്റേഷൻ കയ്യേറിയ ജനങ്ങളും ഒക്കെ നമ്മുടെ ഉള്ളിൽ ചിരി ഉണർത്തും. സ്ഥാലത്തെ പ്രധാന ദിവ്യൻ ആയ കണ്ടംപറയനും ദിവ്യന്റെ കടിച്ചാൽ പൊട്ടാത്ത പ്രവചനങ്ങളും ആണ് പ്രധാന ഹൈലൈറ്റ്.
വൈക്കം മുഹമ്മദ് ബഷീറിന്റെ സ്വതസിദ്ധമായ ശൈലിയിൽ ഉള്ള ഒരു നോവൽ. പലയിടങ്ങളിലും ആക്ഷേപഹാസ്യം അതിന്റെ ഉച്ചസ്ഥായിയിൽ എത്തുന്നു. ആനപ്പൂടയിലൂടെയും മറ്റും സുപരിചിതമായ കഥാപാത്രങ്ങളാണ് ഇതിലും ഉള്ളത്. പാറുക്കുട്ടിയും കൊച്ചുനീലാണ്ടനും ഇതിൽ ഉണ്ടെങ്കിൽ തന്നെയും വലിയൊരു പ്രസക്തി കൊടുത്തിട്ടില്ല. ചുമ്മാതെ വായിക്കാൻ മാത്രമല്ല നമ്മളെ ചിന്തിപ്പിക്കാനും കഴിവുള്ള നോവൽ തന്നെയാണ് ഇത്.
Classic Basheer - masterful sarcasm, no-good characters, a series of minor incidents narrated without unnecessary sophistications. Light read. 3 stars since I didn't particularly love or hate it.
ബഷീർ സാഹിത്യത്തെ സംസാരസാഹിത്യം എന്ന് വിളിക്കുന്നതാണ് ഉചിതം. നാട്ടിനുപുറത്തെ നിഷ്കളങ്കതയെയും സംസാരത്തെയും ഒരു നോവലാക്കി മാറ്റിയിരിക്കുന്നു. ഒരു ചെറുപുഞ്ചിരിയോടെ അല്ലാതെ ഇത് വായിക്കാൻ കഴിയില്ല
ഒരു കല്ലുകടി ആയി തോന്നിയത് അവസാന ഭാഗം ആണ്. അതുവരെ ഉണ്ടായിരുന്ന വ്യക്തത നിലനിർത്താതെ അവസാനിപ്പിച്ചത് പോലെ