വെള്ളക്കാരനായ Damon Galgut ആണ് “The Promise” എന്ന നോവലിന് ബുക്കർ ജയിച്ചിരിയ്ക്കുന്നത്. വെള്ളക്കാരുടെ ഒരു കുടുംബത്തെ നാലു വ്യത്യസ്ത ദശകങ്ങളിൽ പിന്തുടരുന്ന ആഖ്യാനമാണ് ഈ നോവലിനുള്ളത്. ഒരു വലിയ കൃഷിയിടവും പടുകൂറ്റൻ വീടും സ്വന്തമായുള്ള മാനിയുടെ ഭാര്യ റെയ് ച്ചൽ മരിയ്ക്കുന്നതോടെയാണ് നോവൽ തുടങ്ങുന്നത്. അമോർ എന്ന ഇളയമകൾ ഹോസ്റ്റലിൽ നിന്ന് തിരികെ വീട്ടിലേയ്ക്കു വരികയാണ്, ദൂരെ ഒരിടത്ത് താമസിച്ചു പഠിയ്ക്കുകയാണ് അവൾ (അമ്മ മരിയ്ക്കാൻ പോകുന്നതുകൊണ്ടാണ് അവളെ ദൂരെ അയച്ചതെന്നും ഇനി അവൾ വീട്ടിൽ തന്നെ നിൽക്കുമെന്നും...
Published on November 06, 2021 22:56